നിങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള 10 വഴികൾ
Islam

നിങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള 10 വഴികൾ

വിശ്വാസം ചലനാത്മകമാണ്. അതിന് ഒരു അവസ്ഥയിൽ തുടരാൻ കഴിയില്ല, പതിവ് പ്രാർത്ഥനകളിലൂടെയും പാരായണത്തിലൂടെയും വിശുദ്ധ ഖുർആനെക്കുറിച്ചുള്ള ഗ്രാഹ്യത്തിലൂടെയും ഇടയ്ക്കിടെ റീചാർജ് ചെയ്യുകയും പരിപാലിക്കുകയും വേണം. കൂടാതെ, തെറ്റായതും പാപപൂർണവുമായ പ്രവൃത്തികൾ ഒഴിവാക്കാൻ നാം എപ്പോഴും ശ്രമിക്കണം.

അതിനാൽ, നിങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ഏതൊക്കെയാണ്? ഈ ലേഖനം നിങ്ങളുടെ വിശ്വാസം അല്ലെങ്കിൽ ഈമാൻ വർദ്ധിപ്പിക്കുന്നതിനുള്ള 10 ഉപയോഗപ്രദമായ വഴികളെ കുറിച്ചാണ് സംസാരിക്കുന്നത്.

നിങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള 10 വഴികൾ

  1. നിസ്ക്കാരത്തിൽ ക്രമമുണ്ടാകുക

അല്ലാഹു നമുക്കായി നൽകിയ നിസ്കാരമെന്ന വിലയേറിയ സമ്മാനം നാം ഒരിക്കലും നഷ്ടപ്പെടുത്തരുത്. വാസ്തവത്തിൽ, സലാഹ് ഉറക്കത്തേക്കാൾ നല്ലതാണ്. ആധുനിക കാലഘട്ടത്തിൽ, നമ്മുടെ പതിവ് ഉറക്ക രീതികൾ താറുമാറാക്കിയിരിക്കുന്നു, അത് കൃത്യസമയത്ത് ഫജർ നമസ്‌കാരം നടത്തുന്നതിന്റെ ഗുണങ്ങൾ നഷ്ടപ്പെടുത്തുന്നു. പതിവായിയുള്ള നിസ്കാരം തീർച്ചയായും നമ്മുടെ വിശ്വാസം മെച്ചപ്പെടുത്തും.

    2.  ദിവസേനയുള്ള ഖുർആൻ പാരായണം

മനുഷ്യർക്ക് അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് ഖുർആൻ. ഇരുലോകത്തും വിജയം കൊണ്ടുവരുന്ന മാർഗനിർദേശത്തിന്റെ ഉറവിടമാണിത്. അബു ഉമാമ (റ) റിപ്പോർട്ട് ചെയ്യുന്നു: [1]

അല്ലാഹുവിന്റെ ദൂതൻ പറയുന്നത് ഞാൻ കേട്ടു: “ഖുർആൻ വായിക്കുക, കാരണം അത് പാരായണം ചെയ്യുന്നവർക്ക് അന്ത്യദിനത്തിൽ ഒരു മധ്യസ്ഥനായി ഖുർആൻ വരും.”

ഖുർആനിലെ വാക്യങ്ങൾ മനഃപാഠമാക്കുന്നത് വളരെ പ്രതിഫലദായകമാണ്. അത് ഒരാളെ മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്തുകയും എല്ലാ അസ്വസ്ഥതകളും ഇല്ലാതാക്കി ഒരാളുടെ ഹൃദയത്തിൽ സമാധാനവും ഐശ്യര്യവും നിറയ്ക്കും.

   3. അറിവിനോടുള്ള സ്നേഹം

അറിവ് തേടൽ മുസ്‌ലിംകൾക്ക് നിർബന്ധമാണ്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അന്വേഷണം എപ്പോഴും ഫലപ്രദമാണ്. അറിവിന്റെ സ്രോതസ്സുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതും ഉപയോഗപ്രദമായ പ്രഭാഷണങ്ങളിലും അർത്ഥവത്തായ സംഭാഷണങ്ങളിലും പങ്കെടുക്കുന്നതും ഈ ഉദ്യമത്തിൽ സഹായകമാകും.

   4. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സംരക്ഷണം

ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുകയും നമ്മുടെ മനസ്സും ശരീരവും ആത്മാവും എല്ലാ നിഷേധാത്മകതയിൽ നിന്നും ദുഷിച്ച ചിന്തകളിൽ നിന്നും വൃത്തിയായി സൂക്ഷിക്കേണ്ടതും മുസ്ലീങ്ങൾ എന്ന നിലയിൽ നമ്മുടെ കടമയാണ്. പിശാചിന്റെ കെണികളിൽ നിന്ന് നമ്മെത്തന്നെ കാത്തുസൂക്ഷിക്കാൻ അല്ലാഹുവിനോടുള്ള ഭയം നമ്മെ സഹായിക്കും. അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനുമാകുന്നു. നാം മറച്ചുവെക്കുന്നതും വെളിപ്പെടുത്തുന്നതും എല്ലാം അവൻ അറിയുന്നു. അതിനാൽ, അടുത്ത തവണ പരസ്പരവിരുദ്ധമായ ചിന്തകൾ നിങ്ങളെ വലയം ചെയ്യുമ്പോൾ, ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിൽ അഭയം തേടുക.

  5.  കഴിഞ്ഞ തെറ്റുകൾക്കുള്ള പശ്ചാത്താപം

അല്ലാഹു പൊറുക്കുന്നവനാണ്. നമ്മൾ എല്ലാവരും അപൂർണ ജീവികളാണ്, പലപ്പോഴും തളർന്നുപോകുകയും തെറ്റുകൾ വരുത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, നമ്മുടെ അപൂർണത അല്ലാഹുവിന്റെ കരുണ തേടുന്നതിൽ നിന്ന് നമ്മെ തടയരുത്. വാസ്തവത്തിൽ, ആത്മാർത്ഥമായ പശ്ചാത്താപം നമ്മെ അവനിലേക്ക് അടുപ്പിക്കുന്നു.

  6.  സുന്നത്ത് പിന്തുടരുക

നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് (സ) സ്വർഗത്തിലേക്കുള്ള അനുയോജ്യമായ പാതയും രണ്ട് ലോകങ്ങളിലും യഥാർത്ഥ വിജയം എങ്ങനെ നേടാമെന്നും നമുക്ക് കാണിച്ചുതന്നു. അതിനാൽ, മുഹമ്മദ് നബി (സ)യുടെ സീറത്ത്, സുന്നത്ത്, ഹദീസ് എന്നിവയിൽ നിന്ന് പഠിക്കാൻ നാം ശ്രമിക്കണം.

   7.  മോശം സൗഹൃദങ്ങൾ ഒഴിവാക്കുക

ഒരു മനുഷ്യൻ അറിയപ്പെടുന്നത് അവൻ നിലനിർത്തുന്ന കൂട്ട്കെട്ടിലൂടെയാണ് എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ചീത്ത കൂട്ടുകെട്ടിൽ ഏർപ്പെടുന്നതിനേക്കാൾ ഒറ്റയ്ക്കായിരിക്കുന്നതാണ് ഉചിതം; ഒപ്പം ഒറ്റയ്ക്കിരിക്കുന്നതിനേക്കാൾ മികച്ചത് നല്ല കൂട്ടുകെട്ടിലായിരിക്കുന്നതാണ്.

   8.നിങ്ങളുടെ സമയം കാത്തുസൂക്ഷിക്കുക

സമയം വിലപ്പെട്ട ഒരു ചരക്കാണ്. എല്ലാത്തിൽ നിന്നും വ്യത്യസ്തമായി, നഷ്ടപ്പെട്ട സമയം ഒരിക്കലും തിരികെ വാങ്ങാൻ കഴിയില്ല. ഈ ഭൂമിയിൽ നമുക്ക് പരിമിതമായ സമയമേ ഉള്ളൂ. വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ സ്ക്രോൾ ചെയ്ത് നമുക്ക് അനുവദിച്ചിരിക്കുന്ന വിലയേറിയ നിമിഷങ്ങൾ ഇല്ലാതാക്കുന്നതിനേക്കാൾ ആയിരം മടങ്ങ് നല്ലത് ക്രിയാത്മകമായ ജോലികൾക്കായി ചെലവഴിക്കുകയെന്നതാണ്.

   9.  നിങ്ങളുടെ വാക്കുകളോടും പ്രവൃത്തികളോടും സത്യസന്ധത പുലർത്തുക

ഇതൊരു മഹത്തായ സ്വഭാവമാണ്, മുസ്‌ലിംകൾ എന്ന നിലയിൽ നാം നമ്മുടെ സംസാരത്തിന്റെ കാര്യത്തിൽ വളരെ ആത്മാർത്ഥത പുലർത്തണം. സത്യസന്ധതയും സത്യവും നമ്മുടെ ഈമാനിനെ സംരക്ഷിക്കുകയും നമ്മെ ഉറച്ച വിശ്വാസികളാക്കുകയും ചെയ്യും.

  10. ഉദാരമതിയാകുക

ദാനധർമ്മങ്ങൾ അല്ലാഹു ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, ദരിദ്രർക്ക് ദാനം നൽകുന്നത് മാത്രമല്ല ധർമ്മം. ലൗകിക പദവി, സമ്പത്ത്, അധികാരം മുതലായവയുടെ കാര്യത്തിൽ നമുക്ക് താഴെയുള്ളവരോട് നാം പെരുമാറുന്ന രീതിയും ഏതൊരു മനുഷ്യനോടും അല്ലെങ്കിൽ ഏതൊരു ജീവിയോടും നാം ഇടപെടുന്ന  രീതിയും ഇത് സൂചിപ്പിക്കുന്നുണ്ട്. മുഹമ്മദ് നബി (സ) പൂർണതയുടെയും ഔദാര്യത്തിന്റെയും ദയയുടെയും പ്രതീകമായിരുന്നു.

ഒരു ചെറിയ ദയാപ്രവൃത്തി എല്ലാ ദിവസവും ചെയ്യുന്നത് നിങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുകയും അല്ലാഹുവിലേക്ക് അടുക്കാൻ സഹായിക്കുകയും ചെയ്യും.

റഫറൻസ്

  1. Sahih Muslim Book 09 Hadith 991

അനം ഫാത്തിമ

അനം ഫാത്തിമ നിലവിൽ ഡൽഹി സർവകലാശാലയിൽ നിന്ന് പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർഥിയാണ് . മൂന്ന് കവിതാ സമാഹാരങ്ങൾ എഴുതിയിട്ടുള്ള അവർ കവിതകൾ, ബ്ലോഗ്, പുസ്തക അവലോകനങ്ങൾ തുടങ്ങിയവ എഴുതുന്നതിൽ അതീവ താൽപ്പര്യമുള്ള മിടുക്കിയാണ് . തന്റെ അറിവ് വികസിപ്പിക്കാനും ഇഹലോകത്തും ആഖിറത്തിലും അത് പ്രയോജനകരമാക്കാനും അവർ അതിയായി ആഗ്രഹിക്കുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...