സൂറ അൽ-ഫിലിന്റെ വിവർത്തനവും തഫ്സീറും
Islam

സൂറ അൽ-ഫിലിന്റെ വിവർത്തനവും തഫ്സീറും

മുഹമ്മദ് നബി (സ) ഈ ലോകത്തേക്ക് പൂജാതനായ വർഷത്തിൽ (570 CE) നടന്ന ഐതിഹാസികമായ സംഭവവികാസങ്ങളെ പരാമർശിച്ചാണ് സൂറ അൽ-ഫിൽ അവതരിച്ചത്. അക്കാലത്തെ യെമനിലെ അബ്രഹ എന്ന ക്രിസ്ത്യൻ ഭരണാധികാരി തന്റെ സൈന്യവുമായി മക്കയെ ആക്രമിക്കുകയും (യുദ്ധ ആനകൾ ഉൾപ്പെടെയായി, തൽഫലമായി സൂറത്തിന് ആ പേര് ലഭിച്ചു) കഅബ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

മക്കയിലേക്ക് പോകുന്ന തീർത്ഥാടകർ കഅബയിൽ നിന്ന് സനായിലെ തന്റെ പുതിയ കത്തീഡ്രലിലേക്ക് വഴിമാറ്റി പോകണമെന്ന് അബ്രഹ ആവശ്യപ്പെട്ടതോടെയാണ് യെമനും മക്കയും തമ്മിലുള്ള സംഘർഷം ആരംഭിക്കുന്നത്. ഖുറൈശികൾ ഉൾപ്പെടെയുള്ള അറബ് ഗോത്രങ്ങൾ ഈ അപേക്ഷ തള്ളികളഞ്ഞു. യെമനി സൈന്യം ഇതോടെ കഅബ തകർക്കുമെന്നായി. അങ്ങനെ കഅബ തകർക്കുക എന്ന ഉദ്ദേശത്തോടെ അബ്രഹ ഒരു വലിയ സൈന്യത്തെ തയ്യാറാക്കി മക്ക ലക്ഷ്യമാക്കി നീങ്ങി.

ഈ ലേഖനം സൂറ അൽ-ഫിലിന്റെ പൂർണ്ണമായ വിവർത്തനവും തഫ്സീറും നൽകുന്നു, കൂടാതെ അബ്രാഹത്തിന്റെ സൈന്യത്തോട് അല്ലാഹു എങ്ങനെ ഇടപെട്ടുവെന്ന് വിവരിക്കുകയും ചെയ്യുന്നു.

സൂറ അൽ-ഫിലിന്റെ വിവർത്തനവും തഫ്സീറും

ആദ്യം, സൂറ അൽ-ഫിലിന്റെ മുഴുവൻ അറബി പാഠം:

surah-al-fil-full-arabic

വിവർത്തനം

  1. ആനക്കാരെക്കൊണ്ട്‌ നിങ്ങളുടെ (പ്രവാചകൻ )രക്ഷിതാവ്‌ പ്രവര്‍ത്തിച്ചത്‌ എങ്ങനെ എന്ന്‌ നിങ്ങൾ കണ്ടില്ലേ?
  1. അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?
  1. കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക്‌ അവന്‍ അയക്കുകയും ചെയ്തു.
  1. ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട്‌ അവരെ എറിയുന്നതായ.
  1. അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.

 ഇനി , സൂറ അൽ-ഫിലിലെ തഫ്സീറിലേക്ക്.

തഫ്സീർ

  1. ആനക്കാരെക്കൊണ്ട്‌ നിങ്ങളുടെ (പ്രവാചകൻ )രക്ഷിതാവ്‌ പ്രവര്‍ത്തിച്ചത്‌ എങ്ങനെ എന്ന്‌ നിങ്ങൾ കണ്ടില്ലേ?

ഈ സൂറത്ത് ഖുറൈശികൾക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ വിവരിക്കുന്നു, കാരണം അവൻ അവരെ സഹായിക്കുകയും അബ്രാഹത്തിന്റെ സൈന്യത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു.

  1. അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?

അബ്രാഹത്തിന്റെ സൈന്യത്തെ അല്ലാഹു നശിപ്പിക്കുകയും കഅബ സംരക്ഷിക്കുകയും ചെയ്തു.

  1. കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക്‌ അവന്‍ അയക്കുകയും ചെയ്തു.

  2. ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട്‌ അവരെ എറിയുന്നതായ:

അള്ളാഹു പക്ഷികളെ അയച്ചു, ഓരോ പക്ഷിയുടെയും കാലുകളും  കൊക്കുകളും മൂന്ന് ചെറിയ കല്ലുകൾ വീതം വഹിച്ചു. അങ്ങനെ അവർ സൈന്യത്തിന്റെ തലയ്ക്ക് മുകളിൽ വരിവരിയായി ഒത്തുകൂടി, തുടർന്ന് അവർക്ക് താഴെയുള്ള സൈന്യത്തിന് നേരെ കല്ലുകൾ എറിഞ്ഞു. അള്ളാഹു അയച്ച ശക്തമായ കാറ്റിൽ കല്ലുകളുടെ ശക്തി വർധിച്ചു, താഴെയുള്ള മനുഷ്യരുടെ ദേഹത്ത് അത് തുളച്ചുകയറുകയും അവർ ഓരോരുത്തരായി നശിപ്പിക്കപ്പെടുകയും ചെയ്തു. ആരും പരിക്കേൽക്കാതെ സ്വന്തം നാട്ടിലേക്ക് മടങ്ങിയില്ല, സനയിലേക്കുള്ള യാത്ര മദ്ധ്യേ സാക്ഷാൽ അബ്രഹാ തന്നെ മരണമടഞ്ഞു.

5.അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി.

കഅബയെപ്പോലെ പവിത്രമായ ഒന്ന് നശിപ്പിക്കാൻ ഒരുങ്ങിപുറപ്പെട്ട ഒരു കൂട്ടം സൈന്യത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് യുദ്ധത്തിന് ശേഷം ബാക്കിയായത്.

വസീല സ്മെഡ്ലി

സർഗ്ഗാത്മകതയിലൂടെ വ്യക്തിത്വത്തെ പ്രകടിപ്പിക്കാൻ കഴിയുമെന്ന് വസീല സ്മെഡ്ലി വിശ്വസിക്കുന്നു. പ്രവാചകന്റെയും അനുജരന്മാരുടെയും ജീവ ചരിത്രം പഠിക്കുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...