ഖുർആൻ ഒരു മാർഗദർശനം
Islam

ഖുർആൻ ഒരു മാർഗദർശനം

ഈയിടെയായി, മതത്തെയും ഇസ്‌ലാമിനെയും കുറിച്ച് സ്വയം പ്രഖ്യാപിത വിമർശകരായ പലരുടെയും നിന്ദ്യമായ അഭിപ്രായങ്ങൾ കേൾക്കുകയും വായിക്കുകയും ചെയ്യേണ്ടി വന്ന മോശം അനുഭവം എനിക്കുണ്ടായിട്ടുണ്ട്, അവരിൽ മിക്കവർക്കും ഖുർആനിനെക്കുറിച്ച് വളരെ അനാദരവും നിന്ദ്യവുമായ കാര്യങ്ങളാണ് പറയാനുള്ളത്.

അപ്പോൾ  ഉയരുന്ന ചോദ്യം, നിസ്സംശയമായും മാർഗദർശനത്തിന്റെയും കാരുണ്യത്തിന്റെയും ശാന്തിയുടെയും ആത്മീയതയുടെയും മഹത്തായ, സമാനതകളില്ലാത്ത ഒരു ഗ്രന്ഥമാണ് ഖുർആൻ എങ്കിലും , മുസ്ലീങ്ങളും അമുസ്‌ലിംകളുമായ നിരവധി ആളുകൾ എന്തുകൊണ്ടാണ് അതിന്റെ വാക്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയും ഇസ്‌ലാമിലേക്ക് നയിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് , അതായത്, ആ വിശുദ്ധ ഗ്രന്ഥം ആഴത്തിലും വിശകലനപരമായും, നിരവധി തവണ പരിശോധിച്ചതിന് ശേഷവും, അല്ലാഹുവിന് മുമ്പിൽ  താഴ്മയോടെ സമർപ്പിക്കാത്തത്?

ഖുർആനിൽ നിന്നും  മാർഗനിർദേശം തേടൽ

ഉദ്ദേശ്യത്തിന്റെ പ്രാദാന്യം

ഖുർആൻ വായിക്കാനും പഠിക്കാനും ചിന്തിക്കാനും തുടങ്ങിയാൽ എത്ര വേഗത്തിലാണ് ഒരാൾക്ക്‌ മാർഗനിർദേശം ലഭിക്കുന്നതെന്ന് നിർണ്ണയിക്കുന്നത് ആ വ്യക്തിയുടെ ഹൃദയത്തിന്റെ അവസ്ഥയും പരിശുദ്ധിയുമാണ്.

എന്ത് തരം ഉദ്ദേശമാണ് ഒരാളുടെ മനസ്സിനെ സ്വാധീനിക്കുന്നത്, അത് അടിസ്ഥാന മാനദണ്ഡമായി മാറും അയാളുടെ തെരഞ്ഞെടുപ്പ്. അതായത്, ഖുർആൻ എന്ന മഹത്തായ ഗ്രന്ഥം  ദൈവിക മാർഗനിർദേശത്തിന്റെ ഉറവിടമായി കാണണോ അതോ ഇസ്‌ലാമിനെക്കുറിച്ചോ, മുഹമ്മദ് നബി (സ), ജീവിത സന്ദേശവും, ഇസ്ലാമിക ചരിത്രത്തിലെ നൊമ്പരപ്പെടുത്തുന്ന സംഭവങ്ങളും അടക്കമുള്ള വിവരങ്ങൾ ശേഖരിക്കാൻ മാത്രം കഴിയുന്ന ഒരു ലിഖിതമായി മാത്രം സമീപിക്കണോ എന്നത് ഒരു നിർണായക  ഘടകമായി മാറും.

വിനയവും വിധേയത്വവും സ്വീകാര്യതയും ഉള്ള ഹൃദയമുള്ളവർക്ക് മാത്രമേ ഖുർആൻ ഒരു മാർഗസ്പർശമായി പ്രവർത്തിക്കൂ എന്ന് ഖുർആനിൽ തന്നെ അല്ലാഹു വിവരിച്ചിട്ടുണ്ട്: [1]

“ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത്‌ കേള്‍ക്കുകയോ ചെയ്തവന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്‌”.

ചുരുക്കത്തിൽ, ഖുർആനിന്റെ മാർഗ്ഗനിർദ്ദേശത്തിന്റെ വെളിച്ചം, അല്ലാഹുവിൽ വിശ്വസിക്കാത്തതോ അവനിലേക്ക് നയിക്കപ്പെടാൻ ആഗ്രഹിക്കാത്തതോ ആയ കഠിനവും കറുത്തതുമായ ഒരു ഹൃദയത്തിലേക്ക് എത്തിചേരില്ല, അതായത് സത്യത്തിലേക്ക് നയിക്കപ്പെടാനുള്ള ജ്വലിക്കുന്ന ആഗ്രഹം ഉൾക്കൊള്ളാത്ത ഹൃദയത്തിലേക്ക് ആ ദിവ്യ സന്ദേശം എത്തുകയില്ല എന്ന് സാരം.

വിശുദ്ധ ഖുർആൻ തന്നെ പറയുന്നതനുസരിച്ച്, അത് മാർഗദർശനത്തിന്റെ ഉറവിടമാണ്, അതെ, എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ അനുസരിക്കാനോ അനുസരിക്കാതിരിക്കാനോ ഉള്ള ബോധമുള്ള ഒരു വ്യക്തിക്ക് മാത്രമാണ്, അതായത് തഖ് വയുള്ള വ്യക്തിക്ക് മാത്രം : [2]

“ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌”.

ഖുർആനിന്റെ ഏകാന്ത വായന

വളരെ വിഷമകരവും പ്രയാസകരവുമായ സാഹചര്യങ്ങൾ നേരിടുകയും സഹിക്കുകയും ചെയ്തതിന് ശേഷമാണ് പലരും അല്ലാഹുവിലേക്ക് എത്തിചേരുന്നത്. അല്ലാഹുവിനോട് അടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഖുറാൻ സമാധാനത്തിന്റെയും മാർഗദർശനത്തിന്റെയും കാരുണ്യത്തിന്റെയും സ്രോതസ്സായി മാറുന്നു, എന്നാൽ ജീവിതത്തിൽ കഷ്ടതയോ, നഷ്ടമോ, ദുഃഖമോ, ദുരന്തമോ സഹിച്ചു പൂർണ്ണമായും തകർന്ന ആത്മാവും ഇച്ഛാശക്തിയുമുള്ളവർക്ക് പശ്ചാത്താപത്തിലൂടെയും കീഴ്‌വഴക്കത്തിലൂടെയും അല്ലാഹുവിലേക്ക് മടങ്ങാൻ  ഖുർആൻ ഒരു മരുന്നായി പ്രവർത്തിക്കും.

എന്നിരുന്നാലും, ഖുർആനിന്റെ ശരിയായ വിവർത്തനം വായിക്കുകയും അതിന്റെ അർത്ഥങ്ങൾ മാത്രം സ്വകാര്യമായി ഇരുന്ന് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് വിശ്വാസവെളിച്ചത്തിലേക്ക് പുതുതായി കടന്നുവന്ന, കൂടുതൽ ആഴത്തിലുള്ള ഇസ്ലാമിക അറിവ് പരിചിതമെല്ലാത്ത ഒരു വിശ്വാസിക്ക് വളരെ പ്രയോജനകരമാണ്. തീർച്ചയായും അത് മാത്രം പര്യാപ്തമല്ല.

ചെറുപ്പമോ മുതിർന്നവരോ ആയ ഓരോ ഇസ്‌ലാമിക വിജ്ഞാനമുള്ള വിദ്യാർത്ഥിയുടെയും ജീവിതത്തിൽ ഒരു ഘട്ടമുണ്ട്, ഖുർആനിന്റെ വിവർത്തനങ്ങൾ വായിക്കുമ്പോൾ (ഒപ്പം ഹദീസ്) അവർക്ക് അത് മാത്രം മതിയാകാതെ വരും. അങ്ങനെ അവർ ഖുർആനിന്റെ ഭാഷ നേരിട്ട് മനസ്സിലാക്കാൻ ശ്രമിക്കുന്നു.

കാരണം, തങ്ങൾ അല്ലാഹുവിലേക്ക് എത്തുന്നത് അവന്റെ സൃഷ്ടിയുടെ പ്രവർത്തനത്തിലൂടെയാണെന്ന് അവർ മനസ്സിലാക്കാൻ തുടങ്ങുന്നു, അതായത്, തങ്ങളുടെ സൃഷ്ട്ടാവായ അല്ലാഹുവിന്റെ സംസാര വചനം (കലാം) ഡീകോഡ് ചെയ്തത് മനുഷ്യശ്രമത്തിന്റെ ഭാഗമായി ഉടലെടുത്ത മറ്റൊരു ഭാഷയിൽ ഖുർആനിന്റെ വാചകത്തിന്റെ അർത്ഥം വായിച്ചുകൊണ്ടാണ് എന്ന ബോധ്യം അവരുടെ മനസ്സിൽ രൂപംകൊള്ളുന്നു.

പിശാചിന്റെ കെണികളിൽ  നിന്നും പൂർണ്ണമായും മാറിനിൽക്കുക.

ഖുർആനെക്കുറിച്ച് ചിന്തിക്കാനും മനസ്സിലാക്കാനും ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഘടകമായി ഞാൻ അവസാനമായി ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നത്, അതിലെ വാക്യങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങളിൽ നിന്നും അതിൽ നിന്ന് ഉരുത്തിരിഞ്ഞ വികലമായ അർത്ഥങ്ങളിൽ നിന്നും പൂർണ്ണമായും മാറേണ്ടതിന്റെ പ്രധാന ആവശ്യകതയെ കുറിച്ചാണ്.

മനുഷ്യരാശിയെ നേർവഴിയിൽ നിന്ന് തെറ്റിദ്ധരിപ്പിക്കാൻ രാപ്പകൽ അധ്വാനിക്കുന്ന പിശാച് ഒരു യാഥാർഥ്യമാണെന്ന് തിരിച്ചറിഞ്ഞു ജാഗ്രത പാലിക്കണം നാം.

എന്നിരുന്നാലും, ഖുർആനിൽ നിന്ന് എപ്പോഴും അകലെയുള്ള മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ സാത്താന് എളുപ്പമാണ്. ഭക്തരായ മുസ്‌ലിംകളേടാണ്, അവരെ വ്യതിചലിപ്പിക്കുന്നതിന് ശൈത്താൻ കൂടുതൽ വക്രബുദ്ധിയോടെയുള്ള കെണികൾ പ്രയോഗിക്കുന്നത്.

മതപരമായ ചായ്‌വുള്ള ആളുകളെ, അതായത് ഖുർആൻ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ വഴിതെറ്റിക്കാൻ ഇബ്‌ലീസിന്റെ സൈന്യം ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ തന്ത്രങ്ങളിലൊന്ന്, അവരെ ഖുറാൻ പാഠത്തിന്റെ ആധികാരികമല്ലാത്തതും അടിസ്ഥാനരഹിതവുമായ വ്യാഖ്യാനങ്ങൾ ശേഖരിപ്പിക്കുക എന്നതാണ്; പുതുമകളിൽ അവരെ തളച്ചിടുക; ഖുർആനിന്റെ അർഥം സംബന്ധിച്ച് അന്യോന്യം അനാവശ്യവും സമയം കളയുന്നതുമായ വാദപ്രതിവാദങ്ങളിൽ അവരെ പങ്കെടുപ്പിക്കുക എന്നിവയാണ് അവ.

ഖുർആനെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾ, വ്യക്തിപരമായ നേട്ടങ്ങൾക്കായി മനുഷ്യർ മുൻകാല വേദഗ്രന്ഥങ്ങളെല്ലാം ബോധപൂർവം വികലമാക്കിയത് പോലെ വീണ്ടും അത്തരം ഉദ്യമങ്ങൾ നടത്തുന്നതിൽ നിന്നും പ്രതിരോധിക്കാൻ ഖുർആന്റെ സംരക്ഷണം അല്ലാഹു സ്വയം ഏറ്റെടുത്തുവെന്ന് എപ്പോഴും ഓർമ്മിക്കേണ്ടതാണ്.

അതിനാൽ, ഖുർആനിന്റെ അർത്ഥങ്ങളിലേക്ക് ആഴത്തിൽ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഇസ്‌ലാമിക പണ്ഡിത ചിന്തയുടെ മുഖ്യധാരയിൽ ഇതുവരെ ശരിയായി വ്യാഖ്യാനിക്കപ്പെട്ടതും അതിനാൽ സ്വതന്ത്രമായി നിലനിൽക്കുന്നതുമായ  ഒരേയൊരു ഗ്രന്ഥം അല്ലാഹുവിന്റെ കലാമായ ഖുർആൻ മാത്രമാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ബോധപൂർവമായ തെറ്റുകൾ അല്ലെങ്കിൽ കൃത്രിമങ്ങൾ ഖുർആന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല, അൽഹംദുലില്ലാഹ്!

ഒരാളുടെ അഖീദയിൽ (വിശ്വാസം) കർശനമായ പരിശോധന നടത്തുക; അറിവിന്റെ സർക്കിളുകളിൽ ചേരുക; ഏകാന്തതയിൽ ആഴത്തിലുള്ള ചിന്തകളോടും ആലോചനകൊളോടും കൂടി ഖുർആൻ പാരായണവും പഠനവും തുടരുക; തെറ്റായ കൂട്ടുകെട്ട്, രചനകൾ, ഇസ്ലാമിക വിരുദ്ധ/ഇസ്ലാമോഫോബിക് നിരീശ്വരവാദികൾ, വിശ്വാസത്യാഗികൾ എന്നിങ്ങനെയുള്ള പ്രചാരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക, തുടങ്ങിയ സമീപനങ്ങൾ സ്വീകരിക്കേണ്ടത് അല്ലാഹുവുമായി കൂടുതൽ അടുക്കുന്നതിനും ഖുർആൻ ശരിയായി മനസ്സിലാക്കുന്നതിനും ആവശ്യമാണ്‌.

റഫറൻസ്

  1. The Quran 50:37
  2. The Quran 02:02

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...