ജൗൻപൂർ സുൽത്താനേറ്റ് കലയും വാസ്തു വിദ്യയും
History

ജൗൻപൂർ സുൽത്താനേറ്റ് കലയും വാസ്തു വിദ്യയും

1394 മുതൽ 1479 വരെ വടക്കേ ഇന്ത്യയിലുണ്ടായിരുന്ന ഒരു പാരമ്പര്യേതര ഇസ്ലാമിക രാഷ്ട്രമായിരുന്നു ജൗൻപൂർ സുൽത്താനേറ്റ്. ഇന്നത്തെ ഉത്തർപ്രദേശിലെ ജൗൻപൂർ ആസ്ഥാനമാക്കിയാണ് ഈ ഭരണാധികാരികൾ ഭരണം നടത്തിയിരുന്നത്. ജൗൻപൂർ സുൽത്താനേറ്റിനെ പിന്നീട് ഷാർഖി രാജവംശം കീഴടക്കി. 1390 മുതൽ 1394 വരെ സുൽത്താൻ നസിറുദ്ദീൻ മുഹമ്മദ് ഷാ നാലാമൻ തുഗ്ലക്കിന്റെ കീഴിൽ വസീറായിരുന്ന ഖ്വാജ-ഇ-ജഹാൻ മാലിക് സർവാറാണ് ഈ രാജവംശത്തിന്റെ ആദ്യ ഭരണാധികാരി. 1394-ൽ, ഡൽഹി സുൽത്താനേറ്റിന്റെ തകർച്ചയുടെ മധ്യത്തിൽ  ജൗൻപൂരിലെ ഒരു സ്വതന്ത്ര ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ച അദ്ദേഹം അവധിലും ഗംഗ-യമുന ദോവാബിന്റെ വലിയൊരു ഭാഗത്തിലുമായി തന്റെ ഭരണം വ്യാപിപ്പിക്കുകയും ഡൽഹി സുൽത്താനേറ്റിന്റെ ഭൂരിഭാഗ പ്രദേശങ്ങളും മാറ്റിസ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം നിർമ്മിച്ച രാജവംശത്തിന് കിഴക്കിന്റെ ഭരണാധികാരി എന്നർത്ഥം വരുന്ന മാലിക്-ഉസ്-സർഖ് എന്ന സ്ഥാനപ്പേരാണ് നൽകിയിരുന്നത്. ഈ രാജവംശത്തിലെ ഏറ്റവും പ്രമുഖനായ ഭരണാധികാരിയായി അറിയപ്പെട്ടിരുന്നത് ഇബ്രാഹിം ഷായായിരുന്നു.

കലയും വാസ്തുവിദ്യയും

പഠനത്തിനും വാസ്തുവിദ്യയ്ക്കും ജൗൻപൂരിലെ ഷാർഖി ഭരണാധികാരികൾ  നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. ഈ കാലഘട്ടത്തിൽ ജൗൻപൂർ ഇന്ത്യയുടെ ഷിറാസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ജൗൻപൂരിലെ ശർഖി ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളാണ് അടാല മസ്ജിദ്, ലാൽ ദർവാസ മസ്ജിദ്, ജമാ മസ്ജിദ് എന്നിവ. 1376-ൽ ഫിറൂസ് ഷാ തുഗ്ലക്ക് ആണ് അടാല മസ്ജിദിന്റെ അടിത്തറ പാകിയത്. എന്നാൽ 1408-ൽ ഇബ്രാഹിം ഷായുടെ ഭരണകാലത്ത് മാത്രമാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചത്. മറ്റൊരു മസ്ജിദായ ഝഞ്ജിരി മസ്ജിദും ഇബ്രാഹിം ഷാ നിർമ്മിച്ചതാണ്. ലാൽ ദർവാജ മസ്ജിദ് (1450) അടുത്ത ഭരണാധികാരി മഹമൂദ് ഷായുടെ ഭരണകാലത്താണ് സ്ഥാപിതമായത്. 1470-ൽ അവസാനത്തെ ഭരണാധികാരി ഹുസൈൻ ഷായുടെ കാലത്താണ് ജുമാ മസ്ജിദ് നിർമ്മിക്കപ്പെട്ടത്.

മാലിക്-ഉഷ്-ഷാർക്കിന്റെ രാജവംശം ഷാർഖി രാജവംശം എന്നാണ് അറിയപ്പെട്ടിരുന്നത്. ഷാർഖി രാജാക്കന്മാരുടെ കീഴിൽ, ജൗൻപൂർ നഗരം ഇസ്ലാമിക കലയുടെയും വാസ്തുവിദ്യയുടെയും പഠനത്തിന്റെയും ഒരു പ്രധാന കേന്ദ്രമായി മാറി. പ്രസിദ്ധമായ ഇറാനിലെ ഷിറാസ് നഗരം ത്തിന്റെ സമാന പേര് സ്വീകരിച്ച ഈ നഗരം ‘ഷിറാസ്-ഇ-ഹിന്ദ്’  എന്നറിയപ്പെട്ട ഒരു സർവകലാശാലാ നഗരമായിരുന്നു. ഡിസൈൻ പാറ്റേണുകൾ പ്രധാനമായും സുൽത്താൻ ഷംസ്-ഉദ്-ദിൻ ഇബ്രാഹിമിന്റെ കീഴിലാണ് വളർന്നുവന്നത്. ഇനി, നമുക്ക് ചില പ്രധാന കെട്ടിടങ്ങളുടെ സവിശേഷത പരിചയപ്പെടാം.

അടാല മസ്ജിദ്

30 വർഷം മുമ്പ് ഫിറൂസ് ഷാ തുഗ്ലക്ക് അടിത്തറ പാകിയ അടാല മസ്ജിദ് എ.ഡി. 1408-ൽ ഷംസുദ്ദീൻ ഇബ്രാഹിമാണ്  പൂർത്തീകരിച്ചത്. അടലാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഈ ശ്രദ്ധേയമായ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. അതിന്റെ നിർമ്മാണ സമയത്ത് മറ്റ് ക്ഷേത്രങ്ങളുടേതുൾപ്പെടെയുള്ളവയിൽ ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും ഉപയോഗിച്ചു. പിന്നീട് ഈ ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട മസ്ജിദുകൾ ഈ പ്രതേക പാറ്റേൺ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. 177′ ചതുരാകൃതി വശമുള്ള  മുറ്റവും 3 വശത്ത് ക്ലോയിസ്റ്ററുകളും നാലാമത്തെ (പടിഞ്ഞാറ്) വശത്ത് സങ്കേതവും ഉൾക്കൊള്ളുന്നതാണ് മസ്ജിദ്. മുഴുവൻ മസ്ജിദും 258′ വശമുള്ള ചതുരമാണ്.

ജാംഗിരി മസ്ജിദ്

എ.ഡി. 1430-ലാണ് ഝാംഗിരി മസ്ജിദ് നിർമ്മിച്ചത്. മുൻവശത്തെ മധ്യഭാഗം മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കമാനാകൃതിയിലുള്ള പൈലോണിന്റെ നല്ല സ്‌ക്രീൻ പോലെയുള്ള രൂപം ഈ മസ്ജിദിന്റെ പേര് അനർത്ഥമാക്കുന്നു.

ലാൽ ദർവാസ മസ്ജിദ്

AD 1450-ൽ ബിബി രാജയാണ് ഈ പള്ളി സ്ഥാപിച്ചത്. അടാല മസ്ജിദിന്റെ ഏതാണ്ട് സമാനമായ രീതിയിലാണ് ഈ മസ്ജിദിന്റെ നിർമ്മാണം. എന്നാൽ ഈ മനോഹര സൃഷ്ട്ടിക്ക്‌ അടാലാ മസ്ജിദിന്റെ മൂന്നിൽ രണ്ട് വലിപ്പം മാത്രമേയുള്ളൂ. കൂടാതെ പള്ളിയുടെ സെനാന അറയുടെ സ്ഥാനം ട്രാൻസെപ്‌റ്റുകളുടെ അറ്റത്തോട് ചേർന്നുകിടക്കുന്നതിനു പകരം മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. മുറ്റത്തിന്  132′ ചതുരാകൃതിയിലുള്ള വശമുണ്ട്. വലിപ്പം കുറവായതിനാൽ സൈഡ് പൈലോൺ ഒഴിവാക്കി സങ്കേതത്തിന്റെ മുൻവശത്തെ സെൻട്രൽ പൈലോൺ മാത്രമേ നിർമ്മിച്ചിട്ടുള്ളു. ഗേറ്റ്‌വേകൾ സങ്കേത പ്രവേശന കവാടത്തിന്റെ മാതൃകകളും ശൈലികളും പിന്തുടരുന്നു. മസ്ജിദിന് ഈ പേര് ലഭിച്ചത് വെർമിലിയൻ നിറം പൂശിയ ഉയർന്ന കവാടം കാരണമാണ്.

ജൗൻപൂരിലെ ജാമി മസ്ജിദ്

എ.ഡി. 1470-ൽ ഹുസൈൻ ഷായാണ് ഇത് പണികഴിപ്പിച്ചത്. പ്രസിദ്ധമായ അടാല മസ്ജിദിന്റെ പല സവിശേഷതകളും ഇതിന്റെ നിർമ്മാണത്തെ സ്വാധീനിച്ചിട്ടുണ്ട്. മുഴുവൻ വാസ്തുവിദ്യയും 16′-20′ ഉയരമുള്ള ഒരു സ്തംഭത്തിൽ ഉയർത്തി, കുത്തനെയുള്ളതാണെങ്കിലും ഗംഭീരമായ പടികളുണ്ട് ഇതിന്.

ഉപസംഹാരം

ഈ ലേഖനം ജൗൻപൂരിലെ ഷാർഖി സുൽത്താന്മാരുടെ (796-884/1394-1479) കീഴിൽ രൂപീകൃതമായ രാഷ്ട്രീയ വ്യവസ്ഥക്ക്‌ വാസ്തുവിദ്യാ സംരക്ഷണം, നിർമ്മാണം, ഡോക്യുമെന്റേഷൻ എന്നിവയുടെ പങ്ക് വിലയിരുത്തുകയും അളക്കുകയും ചെയ്യുന്നു.

ഈ അന്വേഷണത്തിന്റെ കേന്ദ്രത്തിൽ സ്വതന്ത്ര ഷാർഖി ഭരണത്തിൻ കീഴിൽ നിർമ്മിച്ച ആദ്യത്തെ വാസ്തുവിദ്യാ ഘടനയായ അടാല മസ്ജിദും, കാലക്രമേണ തലസ്ഥാന നഗരമായ ജൗൻപൂരിലും വിശാലമായ ഷാർഖി ഡൊമെയ്‌നിലും നിർമ്മിക്കപ്പെട്ട മസ്ജിദുകളുടെ സ്റ്റാൻഡേർഡ് മോഡലും ഉണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായി പണിത ഈ മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രത്തിൽ നിന്ന് കൊള്ളയടിച്ച വസ്തുക്കളുടെ സഹായത്തോടെയാണെങ്കിലും, ഈ കൃതി പുരാവസ്തുശാസ്ത്രപരവും എപ്പിഗ്രാഫിക് തെളിവുകളും അവതരിപ്പിക്കുന്നു. കൂടാതെ മസ്ജിദ് നിർമ്മിച്ചത് പുതിയ വസ്തുക്കൾ കൊണ്ടാണ് എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച്,ശർഖി ഐഡന്റിറ്റിയുടെ പ്രതേകത തദ്ദേശീയതയും കരകൗശലവുമായ ഘടകങ്ങൾ കൂടെ ചേർത്തിനിർത്തികൊണ്ടുമാണ് എന്നും ഈ കൃതി അടിവരയിടുന്നു.

ഗംഗാസമതല മേഖലയിൽ തുഗ്ലക്കിൽ നിന്ന് ഷർഖി ആധിപത്യത്തിലേക്കുള്ള പരിവർത്തന കാലഘട്ടത്തിൽ ഉണ്ടായിരുന്ന ലിഖിത തെളിവുകളുടെ സൂക്ഷ്മവും വിശദവുമായ വിശകലനം ഈ ലേഖനം നടത്തുകയും ഷർഖി കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട മസ്ജിദിന്റെ രൂപീകരണത്തിൽ ഔപചാരികവും പ്രതീകാത്മകവും കരകൗശലവുമായ ഘടകങ്ങളുടെ പങ്കു സൂക്ഷ്മ പരിശോധനക്കായി വിധേയമാക്കുകയും ചെയ്യുന്നു.

അതിനാൽ, വാസ്തുവിദ്യാ നിർമ്മാണത്തിന്റെ വിത്യസ്ത മുഖങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലൂടെ, തുഗ്ലക്ക്‌ ഭരണ ശേഷമുണ്ടായ ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സംവിധാനം വ്യതിരിക്തമായ പ്രാദേശിക സംസ്കാരങ്ങളുടെ ആവിർഭാവത്തിലേക്ക് വഴി തെളിയിച്ച ഘടകങ്ങളെക്കുറിച്ചുള്ള ഒരു പുതിയ ഉൾക്കാഴ്ച ഈ ലേഖനം നൽകുന്നു.

 റഫറൻസ്

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...