ഇസ്ലാമിലേക്കുള്ള അഭൂതപൂർണ്ണമായ ഒഴുക്ക് ബംഗാളിൽ നിരവധി പള്ളികളുടെ നിർമാണങ്ങൾക്ക് കാരണമായി. 1450 മുതൽ 1550 വരെയുള്ള കാലമാണ് ഏറ്റവും കൂടുതൽ മസ്ജിദുകളുടെ നിർമ്മാണതിന്ന് സാക്ഷിയായത്. ബംഗാളിലെ മുസ്ലിം ഭരണ കാലഘട്ടത്തിന്റെ മൊത്തം കാലയളവ് പരിഗണിക്കുമ്പോൾ പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ പതിനാറാം നൂറ്റാണ്ടിന്റെ പകുതി വരെയാണ് മൊത്തം പള്ളികളുടെ മൂന്നിൽ രണ്ടും നിർമ്മിക്കപ്പെടുന്നത്. പ്രവിശ്യയുടെ പ്രാന്തപ്രദേശങ്ങളിൽ പ്രാർത്ഥനകൾക്കായി നിരവധി ചെറുതും വലുതുമായ പള്ളികൾ കാണപ്പെട്ടു.
കലയും വാസ്തു വിദ്യയും
ആധുനിക ബംഗ്ലാദേശിലും ഇന്ത്യൻ സംസ്ഥാനമായ വെസ്റ്റ് ബംഗാളിലുമായി വളർന്ന് പന്തലിച്ച ബംഗാൾ വാസ്തു വിദ്യക്ക് ലോകത്തെ വ്യത്യസ്ഥ സംസ്കാരങ്ങളുടെ ശേഷിപ്പുകളുമായും, പ്രാദേശിക കലർപ്പുകളുമായും നീണ്ട കാലത്തെ സമ്പന്ന മായ ബന്ധമുണ്ട്. പ്രാചീന നഗര വാസ്തു വിദ്യ, മത വാസ്തു വിദ്യ, ഗ്രാമീണ പ്രാദേശിക വാസ്തു വിദ്യ, കോളോനിയൽ നഗര ഗ്രാമീണ ഭവന സമൂച്ചയങ്ങൾ, ആധുനിക നഗര മാതൃകകൾ എല്ലാം ചേർന്നു പന്തലിച്ച മനോഹരമായ നിർമ്മാണ രീതികളാണ് ബംഗാൾ വാസ്തു വിദ്യ പിന്തുടരുന്നത്. ബംഗാൾ ലോകത്തിന്ന് സമ്മാനിച്ച വളരെ പ്രധാനപ്പെട്ട വാസ്തു വിദ്യ ബാംഗ്ളാവ് ശൈലിയിൽ പരീക്ഷിക്കപ്പെട്ട തനതായ പാരമ്പര്യമാണ്.
ബംഗാൾ മേഖലയിലുള്ള മികച്ച കല്ലുകളുടെ ക്ഷാമം പാരമ്പര്യ ബംഗാളീ വാസ്തു വിദ്യകളിൽ ഇഷ്ട്ടികകളും മരത്തടികളും ഉപയോഗിക്കപ്പെട്ടു. ഗ്രാമീണ വീടുകളുടെ നിർമാണങ്ങളിൽ മുളകളും വൈക്കോലുകളും വ്യാപകമായി സ്വീകരിക്കുകയും, ഇത്തരം വിത്യസ്ത മാതൃകകളുടെ മനോഹരമായ സൃഷ്ട്ടികൾ ബംഗാളിന്റെ പ്രാന്ത പ്രദേശങ്ങളെ ആകർഷകമാക്കി. അലങ്കാര കൊത്തുപണികൾ, ടെറക്കോട്ടകളിൽ വാർത്തെടുത്ത ഫലകങ്ങൾ സുൽത്താനെറ്റ് വാസ്തു വിദ്യയുടെ സവിശേഷമായ പ്രതേകതകളായിരുന്നു.
പുരാതനത്വം
സുവർണ്ണ കാലഘട്ടം മുതലാണ് നഗരവൽക്കരണം ഈ മേഖലയിൽ തുടക്കം കുറിക്കുന്നത്. സിന്ധു നദിതട നാഗരികതയുടെ പതനത്തിന്നു ശേഷം ഇന്ത്യൻ ഉപ ഭൂഘണ്ഡത്തിൽ ഉണ്ടായ നഗര വൽക്കരണത്തിന്റെ രണ്ടാം തരംഗത്തിന്ന് വലിയ പങ്കുവഹിക്കാൻ ഈ മേഖലക്ക് കഴിഞ്ഞു. പ്രാചീന പേർശ്യയുമായി ഉണ്ടായ വ്യാപാര ബന്ധത്തിൽ ഒരു നിർണ്ണായക സ്ഥാനമുണ്ടായിരുന്നു പ്രാചീന ബംഗാളിന്. ചരിത്രാതീതകാലത്തെ സൈറ്റുകളായിരുന്ന മഹാസ്ഥാനഗൃഹ, പഹാർപുർ, മൈനാമതി, ചന്ദ്രകേതുഗ്രേഹ് ബംഗാളിന്റെ ഭാഗമായ പ്രദേശങ്ങളിൽ വളരെ വ്യവസ്ഥാപിതമായ ഒരു നാഗരിക സംസ്കാരത്തിനു വഴി തെളിയിച്ചു. ബംഗാൾ നിർമ്മിതികളുടെ മുഖമുദ്രയായി ടെറകോട്ടകൾ ആയതിനു പിന്നിൽ കല്ലുകളുടെ ലഭ്യതയിൽ ഉണ്ടായ ക്ഷാമം ഒരു കാരണമായിരുന്നു. ബംഗാൾ ഡെൽറ്റകളിൽ നിന്നും ശേഖരിച്ചിരുന്ന കളിമണ്ണ് ഉപയോഗിച്ചായിരുന്നു ഇത്തരം നിർമാണങ്ങൾക്ക് ആവശ്യമായ ഇഷ്ട്ടികൾ നിർമ്മിച്ചിരുന്നത്.
പാലാ സാമ്രാജ്യത്തിന്റെ കാലത്ത് പ്രാകൃത ബംഗാളി വാസ്തു വിദ്യ അതിന്റെ പാരമ്യത്തിൽ എത്തി ചേർന്നു. ഇങ്ങനെ ഉയർന്നുവന്ന നിർമാണങ്ങളിൽ പ്രധാനമായും വിഹാരങ്ങളും, ക്ഷേത്രങ്ങളും,സ്ഥൂപങ്ങളുമായിരുന്നു. തെക്ക് കിഴക്കൻ ഏഷ്യൻ, ടിബറ്റൻ വാസ്തു വിദ്യകളുടെയെല്ലാം രൂപപ്പെടലിൽ പാലാ രാജകന്മാർ വലിയ പങ്കു വഹിച്ചു. സോമപുരയിലുള്ള ഗ്രാൻഡ് വിഹാരയാണ് പാലാ സാമ്രാജ്യത്തിന്റെ കാലത്ത് നിർമ്മിക്കപെട്ട പ്രാധാന സ്മാരകം. ഇന്ന് യുനസ്ക്കോയുടെ ലോക പൈതൃക സൈറ്റുകളിൽ ഒന്നാണ് അത്. കംബോഡിയയിലെ അങ്കോർ വാട്ടിന്റെ അതെ മാതൃകയിൽ നിർമ്മിക്കപ്പെട്ട വാസ്തു വിദ്യയാണ് ഇതെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.
പാലാ സാമ്രാജ്യം
എട്ടാം നൂറ്റാണ്ട് മുതല് പന്ത്രണ്ടാം നൂറ്റാണ്ട് വരെ ബംഗാളിന്റെ ഭരണ ചക്രം തിരിച്ച രാജവംശമാണ് പാലാ രാജ വംശം. ഒരു പുതിയ സ്കൂള് ഓഫ് ആർട്ട് സ്‌കൾപ്ച്ചറിന് തുടക്കം കുറിച്ചു അവർ. വിക്രംശില വിഹാര, ഒദന്ത്പുരി വിഹാർ, ജഗദ്ദൽ വിഹാർ പാലാ സാമ്രാജ്യത്തിന്റെ മനോഹരമായ നിർമ്മിദ്ധികകളായിരുന്നു .1985 ൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. തെക്ക് കിഴക്കൻ ഏഷ്യയിലും, ചൈനയിലും, ജപ്പാനിലും, ടിബെറ്റിലും അക്കാലയാളവിൽ ഇത്തരം നിർമ്മാണ രീതികൾ പരീക്ഷിക്കപ്പെട്ടു. കിഴക്കിന്റെ സ്ത്രീ എന്ന പേരിലാണ് അക്കാലയാളവിൽ ബംഗാൾ അറിയപ്പെട്ടിരുന്നത്.
ഹിന്ദു ജൈന മതങ്ങൾ
ബംഗാൾ ഹിന്ദു ക്ഷേത്രങ്ങളുടെ നിർമ്മാണങ്ങളിൽ ഉപയോഗിക്കപ്പെട്ട സീലിങ് ശൈലി വളരെ പ്രതേകത നിറഞ്ഞതാണ്. ഇതിന് ഗ്രാമീണ ബംഗാളിൽ കാണപ്പെട്ടിരുന്ന പരമ്പരാഗത കെട്ടിട ശൈലിയുമായി അബേദ്ധ്യമായി ബന്ധമുണ്ട്. ക്ഷേത്ര നിർമ്മാണങ്ങളിൽ രൂപം കൊണ്ട ഇത്തരം സീലിങ് പാറ്റേണുകളാണ് ജോർ-ബംഗ്ല, ഡോ-ചാല, ചാർ-ചല, അത്-ചാല, ഡ്യൂൾ, ഏക-രത്ന, പഞ്ചരത്ന, നവരത്നം എന്നിവ. മല്ല രാജവംശ കാലത്ത് നിർമ്മിച്ച ഇത്തരം നിർമാണങ്ങളിൽ ശ്രദ്ധേയമായത് വെസ്റ്റ് ബംഗാളിലെ ബിശ്ണാപൂർ ഉള്ള ക്ഷേത്രമാണ്. ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളിൽ പലതിലും ടെറകോട്ട റിലീഫുകളിലാണ് പുറം പ്രതലം രൂപപ്പെടുത്തിയിട്ടുള്ളത്. ഇത്തരം വ്യത്യസ്തമായ ഒട്ടനേകം കലർപ്പുകളിലൂടെ നിർമ്മിക്കപ്പെട്ടത്തിന്റെ ബാക്കിയായ അവശേഷിപ്പുകൾ ഈ കാലഘട്ടത്തിന്റെ സാമൂഹിക ഘടനയെ പുനർനിർമ്മിക്കാൻ നമ്മെ സഹായിക്കുന്നു.
ബംഗാളി മോർട്ടൽ ആർക്കിടെക്ചർ
മോർട്ടൽ ആർക്കിടെക്ചർ എന്നത് കല്ലറകൾക്ക് മുകളിൽ നിർമ്മിക്കപ്പെടുന്ന ഒരു തരം സൗധമാണ്. ബംഗാളിൽ ഇത്തരം കല്ലറകൾ എണ്ണത്തിൽ അപൂർവമാണെങ്കിലും ഇവയെല്ലാം ശ്രദ്ധേയമായ വിത്യാസങ്ങളുള്ളതും, പ്രാദേശിക അഭിരുചികൾക്കും സവിശേഷതകളും അനുസരിച്ച് പരമ്പരാഗത ഇസ്ലാമിക രൂപങ്ങളെ അംഗീകരിക്കുന്നതുമാണ്. ചുറ്റുമുള്ള പ്രദേശത്തേക്കാൾ ഉയരം കൂടുന്ന വിധത്തിൽ കല്ലറകൾ പണിയരുതെന്ന വിധി മുസ്ലിം രാജ്യങ്ങളിൽ നിലവിലുണ്ടെങ്കിലും ചുറ്റുമുള്ള പ്രദേശങ്ങളെക്കാൾ ഉയരമുള്ള കല്ലറകൾ പണിയുന്നതിനോ ഇഷ്ട്ടിക കൊണ്ടും കല്ല് കൊണ്ടുമുള്ള ശവകുടീരങ്ങളുടെ നിർമാണത്തിനോ, സ്മാരക കുടീരങ്ങളുടെ നിർമ്മാണത്തിനോ ബംഗാളിൽ യാതൊരു വിധ തടസ്സങ്ങൾ നേരിട്ടില്ല.
ഇത്തരം കല്ലറകൾക്ക് മുകളിൽ ഉള്ള ലിഖിതങ്ങളിൽ മഖ്ബറ, ടൈർബെ, ഖബർ, ഗുൻബാദ്, റൗസ തുടങ്ങിയ പദങ്ങൾ അടയാളപ്പെടുത്തിയത് കാണാം. ബംഗാളിലെ ശവകുടീരങ്ങൾ കാലക്രമണ അടിസ്ഥാനത്തിൽ, സുൽത്താനേറ്റ് അഥവാ മുഗൾ പൂർവകാലത്തിലേതെന്നും മുഗൾ കാലഘട്ടതിലേതെന്നും തരത്തിൽ വേർതിരിക്കാൻ സാധിക്കും.
സുൽത്താനേറ്റ് അഥവാ മുഗൾ കാലഘട്ടത്തിനു മുമ്പുള്ള ശവകുടീരങ്ങൾ
ബംഗാളിലെ മറ്റ് മുസ്ലീം നിർമ്മിതങ്ങളെന്ന പോലെ, മുഗൾ കാലഘട്ടത്തിനു മുമ്പുള്ള ശവകുടീരങ്ങളിലും പ്രാദേശിക അഭിരുചികളും സാങ്കേതിക വിദ്യകളും കൂടുതലായി ഉപയോഗിച്ചിരുന്നു, അതേസമയം മുഗൾ കോസ്മോപൊളിറ്റൻ മാതൃകകളോടുള്ള അഭിനിവേഷം മുഗളന്മാരുടെ ഇത്തരം നിർമ്മാണങ്ങളിൽ അവരുടേതായ ഒരു കൈയൊപ്പ് സമ്മാനിച്ചു.
ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ചില സൂഫിമാരായ സിൽഹെത്തിലെ ഷാൻ ജലാൽ, അലാവുൽ ഹഖ്, പഖ്ന്ദുവയിലെ ഛോട്ടി ദർഗയിലെ നൂർ കുത്തുബുൽ അലാമി, എന്നിവരുടെ കല്ലറകൾ തുറന്ന പറമ്പിലാണ്. പ്രശസ്തരായ മുസ്ലീം ബംഗാൾ സൂഫിമാരിൽ ഒരാളായ മുൻഷിഗഞ്ചിലെ രാംപാലിലെ ബാബ ആദം ഷെയ്ദിന്റെ ശവകുടീരത്തിന് അടുത്ത കാലം വരെ ഒരു കെട്ടിടത്തിന്റെ സംരക്ഷണ കവജം ഇല്ലായിരുന്നു.
ബംഗാളിന്റെ ഘടനാപരമായ ആസൂത്രണത്തിൽ ഇസ്ലാമിന്റെ സ്വാധീനം 12ം നൂറ്റാണ്ട് മുതൽ വ്യക്തമായി കാണാൻ കഴിയും. നിലവിലുള്ള ഏറ്റവും പുരാതനമായ മസ്ജിദ് ഡൽഹി സുൽത്താനേറ്റിന്റെ കാലത്താണ് സ്ഥാപിച്ചത്. സ്വതന്ത്രമായിരുന്ന ബംഗാൾ സുൽത്താനേറ്റ് കാലഘട്ടത്തിൽ പണി കഴിപ്പിച്ച മസ്ജിദ് വാസ്തുവിദ്യ ബംഗാളിന്റെ ഇസ്ലാമിക വാസ്തുവിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. വളഞ്ഞ ചാള മേൽക്കൂരകൾ, കോർണർ ടവറുകൾ, സങ്കീർണ്ണമായ പുഷ്പ കൊത്തുപണികൾ തുടങ്ങിയ ബംഗാളിലെ പ്രാദേശിക വാസ്തു വിദ്യ ഘടനയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഇത്തരം സവിശേഷമായ പ്രാദേശിക പാറ്റേനുകളിലുള്ള നിർമ്മിതികൾ. സുൽത്താനേറ്റ് കാലഘട്ടത്തിലെ മസ്ജിദുകൾ സവിശേഷത ഒന്നുകിൽ വിവിധ താഴികക്കുടങ്ങൾ അല്ലെങ്കിൽ ഒരൊറ്റ താഴികക്കുടം, സമൃദ്ധമായി നിരത്തിയ പാറ്റേണുകൾ, മിഹ്‌റാബുകൾ, മിൻബാറുകൾ എന്നിവയും മിനാരങ്ങളുടെ അഭാവവുമാണ്. ഇന്ന് ബംഗാൾ മേഖലയിൽ അവശേഷിക്കുന്ന അറുപത് ഡോം മസ്ജിദുകൾ യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളാണ്. പല ഗേറ്റ്‌വേകളും പാലങ്ങളും സുൽത്താനേറ്റ് ശൈലിയിൽ നിർമ്മിച്ചത് കാണാം. ഇത്തരം ശൈലികളിലുള്ള നിർമ്മിതികൾ പ്രദേശങ്ങളിൽ വ്യാപകമായി കാണാൻ കഴിയും.
മുഗൾ ശവകുടീരങ്ങൾ
ഇന്ന് അവശേഷിക്കുന്ന മുഗൾ കാലഘട്ടത്തിലെ ശവകുടീരങ്ങൾ സുൽത്താനേറ്റ് ശവകുടീരങ്ങളേക്കാൾ എണ്ണത്തിൽ വളരെ കൂടുതലാണ്, കൂടാതെ അവയല്ലാം മുൻഗാമികളുടെ ശൈലികൾ കൂടുതൽ വികസിപ്പിച്ചു കൊണ്ട് വൈവിധ്യമാർന്ന രൂപങ്ങളിലായി നിർമ്മിക്കപ്പെട്ടിരിക്കുന്നു. അവയെല്ലാം വെവ്വേറെയായിയാണ് സ്ഥാപിക്കപ്പെടുന്നത്. പലപ്പോഴും മസ്ജിദുകളോട് ചേർന്നുള്ള പ്രദേശത്ത്, അല്ലെങ്കിൽ മസ്ജിദിനോട് ചേർന്നുള്ള ഒരു ചെറിയ സമുച്ചയതിനകത്തു, അല്ലെങ്കിൽ ഇസ്ലാമിക വാസ്തുവിദ്യകൾ കൊണ്ട് നിർമ്മിച്ച കെട്ടുറപുള്ള പൂന്തോട്ടത്തിനുള്ളിലെ വലിയ സമുച്ചയങ്ങളിലും ഇത്തരം മക്ബറകൾ പണിതതായി കാണാം. ഉദാഹരണത്തിന്: ലാൽബാഗിലെ ബീബി പറിന്റെ ശവകുടീരങ്ങൾ (ധാക്ക), അൻവർ ഷാഹിദ് ന്റെ ശവകുടീരം (ബർദ്വാൻ).
കൊളോണിയൽ കാലഘട്ടം
ബ്രിട്ടീഷ് ഭരണകാലത്ത് സമ്പന്ന ബംഗാളി കുടുംബങ്ങൾ വീടുകളും കൊട്ടാരങ്ങളും രൂപകല്പന ചെയ്യുന്നതിനായി യൂറോപ്യൻ കമ്പനികളുമായി വലിയ രീതിയിൽ ഇടപെട്ടു. ഇൻഡോ-സാർസെനിക് പ്രസ്ഥാനം മേഖലയിൽ ശക്തമായി വ്യാപിച്ചിരുന്നു. മിക്ക ഗ്രാമീണ എസ്റ്റേറ്റുകളും മനോഹരമായ നാടൻ വീടുകളുടെ മാതൃക അവലംമ്പിച്ചപ്പോൾ, കൽക്കട്ട, ഡാക്ക, പാനം, ചിറ്റഗോംഗ് നഗരങ്ങളിൽ 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉണ്ടായിരുന്ന ലണ്ടൻ, സിഡ്നി അല്ലെങ്കിൽ ഓക്ക്ലാൻഡ് പോലുള്ള സ്ഥലങ്ങളിലെ നഗര വാസ്തുവിദ്യയുമായി താരതമ്യപ്പെടുത്താവുന്ന നിർമ്മിതികൾ വ്യാപകമായ തോതിൽ ഉണ്ടായിരുന്നു. ആർട്ട് ഡെക്കോ രീതികൾ 1930-കളിൽ കൊൽക്കത്തയിൽ ആരംഭിച്ചു
ടെറാക്കോട്ട ക്ഷേത്ര വാസ്തുവിദ്യ
ആദിമ കാലഘട്ടം മുതൽ ബംഗാളിൽ മനുഷ്യവാസകേന്ദ്രങ്ങൾ ഉണ്ടായതിന്റെ ചില തെളിവുകൾ ഉണ്ടെങ്കിലും , പുരാവസ്തു തെളിവുകളുടെ ദൗർലഭ്യമുണ്ട്. ബംഗാൾ മണ്ണിന്റെ ഘടനയാണ് ഇതിന് പ്രധാന കാരണം. ശക്തമായ ഗംഗൂട്ട്, ബ്രഹ്മപുത്രസ് നദീതട മേഖലകളിലെ എലിവിയൽ പീഠഭൂമിയയിൽ ഉള്ള വലിയ സമൂഹത്തെ സംരക്ഷിക്കാൻ ഇടക്കിടക്ക് ഉണ്ടാകുന്ന വെള്ളപ്പൊക്കവും അതിന്റെ ഫലമായി രൂപം കൊള്ളുന്ന വിശ്വസനീയമല്ലാത്ത ജിയോഗ്രാഫിക് പറ്റേൺ കാരണവും സാധിക്കാതെ പോകുന്നു. പടിഞ്ഞാറൻ ഛോട്ടാ നാഗ്പുരിയും കിഴക്കും വടക്കും ഹിമാലയത്തിലെ കുന്നുകളും മാത്രമാണ് ഇപ്പോഴും വെള്ളപ്പൊക്കത്തിൽ ഭീഷണികൾ ഇല്ലാതെ അവശേഷിക്കുന്നത്. ബംഗാളി ക്ഷേത്ര ഡിസൈനർമാർ തിരഞ്ഞെടുത്ത കെട്ടിട സാമഗ്രികളിൽ ഈ ഭൂഘടനയുടെ സവിശേഷത കാണിക്കുന്നു.
സാധാരണയായി മിനുക്കിയ ഉപരിതല അലങ്കാരങ്ങളും ലിഖിതങ്ങളും ഉള്ള ടെറാക്കോട്ട ക്ഷേത്രങ്ങളിൽ നാഗരിയുടെ അക്ഷരമാലയിലാണ് ആലേഖനം ചെയ്തിട്ടുള്ളത്. മൺസൂൺ കാലത്ത് ഗ്യാങ് ആൻഡ് ടെറായ് ഡെൽറ്റയിൽ ഉണ്ടാകുന്ന രൂക്ഷമായ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കാൻ മേൽക്കൂരയുടെ ഘടന വലിയ രീതിയിൽ സഹായിക്കുന്നു, കഴിയുന്നത്ര വേഗത്തിൽ വെള്ളം പുറന്തള്ളാൻ മിക്ക സമയത്തും ഇത്തരം നിർമ്മിതി സഹായിക്കും, അങ്ങനെ അത്തരം കെട്ടിടങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നു.
വാസ്തുവിദ്യാ തെളിവുകൾ പൊതുവെ രൂപപ്പെട്ടത് ഗുപ്ത സാമ്രാജ്യ കാലഘട്ടത്തിലും അതിനുശേഷവുമാണ്. ചന്ദ്രകേതുഗർ, മഹാസ്ഥൻഗഢ് കാലഘട്ടങ്ങളിൽ നിന്നുള്ള ടെറാക്കോട്ട ടൈലുകളുടെ കണ്ടുപിടിത്തങ്ങൾ ശുംഗ, ഗുപ്ത കാലഘട്ടത്തിലെ കെട്ടിട മാതൃകകളെ കൂടുതൽ എടുത്തുകാണിക്കുന്നു. പാലവിയുടെയും ഫംസാനയുടെയും നിർമ്മാണ രീതിയിലുള്ള സ്വാധീനത്തിന് പുറമേ, ഓറിസിലെ മെയ്‌രിഗൻ ജില്ലയിൽ നിന്നുള്ള ക്ഷേത്രങ്ങളുടെ ഭഞ്ജ ഡിസൈനുകളുമായും ഇത്തരം നിർമ്മിതികൾ ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, തെക്കൻ ബംഗാളിലെ ക്ഷേത്രങ്ങൾ അതിന്റെ സമാനതകളില്ലാത്ത സീലിംഗ് ശൈലിയും ഗ്രാമീണ ബംഗാളിലെ നെൽക്കാടുകൾ കൊണ്ട് ചുറ്റപ്പെട്ട പരമ്പരാഗത ശൈലിയിലുള്ള കെട്ടിടങ്ങളുമായി അടുത്ത ബന്ധമുള്ളതിനാലും വളരെ സവിശേഷതയുള്ളതാണ്.
പശ്ചിമ ബംഗാളിലെ ബങ്കുരയിലെ തെക്കൻ ജില്ലയിലുള്ള ബിഷ്ണുപുരിയിൽ മല്ല രാജവംശം നിർമ്മിച്ച നിരവധി ക്ഷേത്രങ്ങൾ ഇത്തരം രൂപകൽപ്പനയുടെ ശ്രദ്ധേയമായ ചില ഉദാഹരണങ്ങളാണ്. ഈ ക്ഷേത്രങ്ങളിൽ ഭൂരിഭാഗവും പുറം പ്രതലത്തിൽ ടെറാക്കോട്ട കൊണ്ട് നിരത്തിയിരിക്കുന്നു. അനൗപചാരികമായി ചാള എന്നറിയപ്പെടുന്ന പിരമിഡാകൃതിയിലുള്ള കുത്തനെയുള്ള മേൽക്കൂരകൾ ക്ഷേത്ര ഘടനകളിൽ ഉൾപ്പെടുന്നു. പലപ്പോഴും ക്ഷേത്രനിർമ്മാണത്തിൽ ഒന്നിലധികം ഗോപുരങ്ങൾ ഉണ്ട്. തെക്കൻ ബംഗാളിലെ കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ ലാറ്റക്സ്, ട്യൂൾ എന്നിവ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണേശ്വര് കാളി ക്ഷേത്രം ഭഞ്ജ ശൈലിയിൽ നിർമ്മിച്ചതിന്റെ ഉദാഹരണങ്ങളിലൊന്നാണ്, അതേസമയം നദീതീരത്തുള്ള ചെറിയ ശിവക്ഷേത്രങ്ങളും ദക്ഷിണ ബംഗാളിന്റെ സീലിംഗ് ശൈലിയുടെ ചില ഉദാഹരണങ്ങളാണ്.
ബംഗ്ലാവ്
ബംഗ്ലാവിന്റെ ഉത്ഭവം ബംഗാളിലെ പ്രാദേശിക വാസ്തുവിദ്യയിൽ വലിയചലനം കൊണ്ട് വന്നു. പല വീടുകളും പരമ്പരാഗതമായി ചെറുതും ഒരു നില മാത്രമുള്ളതും തട്ടുകളില്ലാത്തതും, വിശാലമായ വരാന്തയും ഉള്ളതായിരുന്നു. ഇത്തരം രീതി ബ്രിട്ടീഷുകാർ ഹിമാലയത്തിലെ വേനൽക്കാല അഭയകേന്ദ്രങ്ങളിലും ഇന്ത്യൻ നഗരങ്ങൾക്ക് പുറത്തുള്ള കൊളോണിയൽ ഭരണാധികാരികളുടെ വാസസ്ഥലങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിച്ചു. ബംഗ്ലാവ് ശൈലിയിലുള്ള വീടുകൾ ഗ്രാമീണ ബംഗാളിൽ ഇപ്പോഴും വളരെ പ്രശസ്തമാണ്. ബംഗ്ലാദേശിലെ ഗ്രാമപ്രദേശങ്ങളിൽ, ബംഗാളി ശൈലിയിലുള്ള വീടുകൾ പലപ്പോഴും “ബംഗ്ലാ ഘർ” എന്നാണ് അറിയപ്പെടുന്നത്.
ആധുനിക കാലത്ത് ഉപയോഗിക്കുന്ന പ്രധാന വാസ്തുവിദ്യാ മെറ്റീരിയൽ കട്ടികൂടിയ സ്റ്റീൽ ഷീറ്റുകളാണ്. മുമ്പ്, തടി, മുള, ബംഗ്ലാവിന്റെ മേൽക്കൂരയിൽ ഉപയോഗിച്ചിരുന്ന “ഖാർ” എന്ന വൈക്കോൽ തുടങ്ങിയവ കൊണ്ടാണ് നിർമ്മിച്ചിരുന്നത്, ഇത് വേനൽക്കാലത്ത് വീടിനെ തണുപ്പിച്ചു. ബംഗ്ലാവ് വീടുകളുടെ മറ്റൊരു റൂഫിംഗ് മെറ്റീരിയൽ ചുവന്ന കളിമൺ ടൈലുകളാണ്.
ബംഗാൾ മേഖലയിലെ സെറ്റിൽമെന്റിന്റെ ചരിത്രത്തിന് 3,000 വർഷത്തിലേറെ പഴക്കമുണ്ട്. എ ഡി 1204-ൽ ഇഖ്തിയാർ ഉദ്ദീൻ മുഹമ്മദ് ബിൻ ഭക്തിയാർ ഖിൽജിയുടെ ആക്രമണത്തിലൂടെയാണ് മുസ്ലീം ഭരണം ബംഗാളിൽ ആരംഭിച്ചത്. പിന്നീട് വന്ന മുസ്ലിം ഭരണാധികാരികൾ നിരവധി പള്ളികളും, മദ്രസകളും സ്ഥാപിച്ചു. തനതായ നിർമ്മാണ സാമഗ്രികൾ, കാലാവസ്ഥാ പരിഗണനകൾ, പ്രദേശത്തിന്റെ സാമൂഹികവും സാന്ദർഭികവുമായ സ്വാധീനം എന്നിവ ഇത്തരം ഘടനകകളെ വലിയ രീതിയിൽ സ്വാധീനിച്ചു. ബംഗാൾ രീതി എന്ന പേരിൽ ഇത്തരം നിർമ്മിതികൾ ഇന്ത്യൻ ഉപ ഭൂഘണ്ഡത്തിൽ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്നു.
അത്തരം മസ്ജിദുകളും ഡിസൈൻ തത്ത്വചിന്തകളുടെ സ്വാധീനവും നമ്മുടെ ഭൂഖണ്ഡത്തിൽ നൂറുകണക്കിന് വർഷങ്ങൾ നീണ്ടുനിന്നു, മുഗൾ, കൊളോണിയൽ പോലുള്ള പിൽക്കാല ഭരണങ്ങൾക്കും ഭരണാധികാരികൾക്കും നിർമ്മാതാക്കൾക്കും പ്രചോദനാത്മകമായ സൃഷ്ടികളായി ഈ സവിശേഷമായ നിർമ്മിതികൾ മാറി.
റഫറൻസ്
- Banglapedia – “Architecture”
- Live History India – Pandua: The Lost Capital of the Bengal Sultanate