ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ)എന്ന പേരിൽ പ്രസിദ്ധനായ അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഹൻബൽ അബു അബ്ദുല്ല അൽ-ഷൈബാനി, ജനിക്കുന്നത് ഹിജ്റ 164-ൽ (CE 781) ബാഗ്ദാദിലാണ്. തന്റെ ചെറുപ്പത്തിലേ പിതാവിനെ നഷ്ട്ടപ്പെട്ട അദ്ദേത്തെ വളർത്തിയത് മാതാവായിരുന്നു. തന്റെ ജീവിതത്തിൽ പിന്നീട് അദ്ദേഹം ഇതിനെ കുറിച്ച് പങ്കുവെച്ചത് ഇപ്പ്രകാരമാണ്:
“ഞാൻ എന്റെ പിതാവിനെയും മുത്തച്ഛനെയും കണ്ടിട്ടില്ല. ഉമ്മയാണ് എന്നെ വളർത്തിയത്”.
ഇമാം അഹ്മദ് ഇബ്നു ഹൻബൽ (റ) യുടെ ജീവിതം
കുട്ടിയായിരിക്കുമ്പോൾ തന്നെ, ഇമാം അഹ്മദ് ഇബ്നു ഹൻബൽ (റ) വളരെ ഭക്തനും ആത്മാർത്ഥതയുള്ളവനുമായിരുന്നു. ഒരിക്കൽ, ചില വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു പൊതി ഖലീഫയെ ഏൽപ്പിക്കാൻ അമ്മാവൻ കുട്ടിയായ അദ്ദേഹത്തെ അയച്ചു. കുറേ ദിവസങ്ങൾക്ക് ശേഷം അമ്മാവൻ പൊതിയെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഒറ്റുകാരനോ ചാരനായോ പ്രവർത്തിക്കാൻ തനിക്ക് അസാധ്യമായതിനാൽ താൻ അത് വെള്ളത്തിൽ എറിഞ്ഞുവെന്നാണ് അഹ്മദ് ഇബ്നു ഹൻബൽ (റ) പറഞ്ഞത്.
പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ) ഇമാം അബു ഹനീഫ (റ) യുടെ വിദ്യാർത്ഥിയായിരുന്ന ഖാസി അബു യൂസുഫ് (റ) യിൽ നിന്നും ഹദീസിൽ കൂടുതൽ പഠനം നടത്തി. ഇമാം അഹ്മദ് ഇബ്നു ഹൻബൽ ഒരു ബഹുമുഖ പഠിതാവായിരുന്നു. കൂടാതെ കൂഫ, ബസ്റ, മക്ക, മദീന മുതലായ ലോകത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിലേക്ക് പോലും അറിവുകൾ സമ്പാദിക്കുന്നതിനായി അദ്ദേഹം യാത്ര ചെയ്തു.
വൈദഗ്ധ്യം
ഇമാം അഹ്മദ് ഇബ്‌ൻ ഹൻബാൽ (റ) യെ ഇമാം അൽ-ഷാഫി(റ) തന്നെയാണ് പഠിപ്പിച്ചത്. വാസ്തവത്തിൽ, അപാരമായ പഠനശേഷി, അന്തർലീനമായ ബുദ്ധി, ആത്മാർത്ഥത എന്നിവ കൈമുതലാക്കിയ അദ്ദേഹം യഥാർത്ഥത്തിൽ ഹനഫിയെയും മാലികി ഫിഖ്ഹിനെയും മാത്രമല്ല, ഇമാം അൽ-ഷാഫി (റ) യുടെ മദ്ഹബ് കാരേയും ഒന്നിപ്പിച്ചു.
അദ്ദേഹത്തിന്റെ ഗുരുനാഥാനായ ഇമാം അൽ-ഷാഫി (റ) യെപ്പോലെ, ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ) യും അറബിക് ഭാഷയുടെ ഉപയോഗത്തിൽ പ്രാവീണ്യമുള്ളയാളായിരുന്നു. മാത്രമല്ല, ഖുർആനിന്റെ വ്യാഖ്യാനത്തിൽ (തഫ്സീർ) അദ്ദേഹം വിദഗ്ദ്ധനായിരുന്നു.
ഇമാം അഹ്മദ് (റ) യുടെ മറ്റൊരു ശ്രദ്ധേയമായ ഗുണം ലൗകിക കാര്യങ്ങളോടുള്ള സ്നേഹമില്ലായ്മയാണ്. അബു ദാവൂദ് പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
“അഹ്മദ് ഇബ്‌നു ഹൻബാലുമായുള്ള സെഷനുകൾ പരലോകത്തിനായുള്ള സെഷനുകളായിരുന്നു, കാരണം അദ്ദേഹം ഇഹ ലോകത്തെക്കുറിച്ചൊന്നും പരാമർശിക്കില്ല”.
സത്യത്തെ പ്രതിരോധിക്കുന്നു
ഭൂമി, അധികാരം, സ്ഥാനമാനങ്ങൾ അല്ലെങ്കിൽ പണം എന്നിങ്ങനെയുള്ള ലൗകിക ആനുകൂല്യങ്ങൾ സമ്പാദിക്കുന്നതിനായി ആളുകൾ സത്യം വളച്ചൊടിക്കപ്പെട്ട വിചിത്രമായ സംഭവങ്ങളാൽ പ്രക്ഷുബ്ധമാണ് മനുഷ്യരാശിയുടെ ചരിത്രം. എന്നിട്ടും, സ്രഷ്ടാവ് എല്ലായ്പ്പോഴും സത്യം വെളിപ്പെടുത്തുകയും, അസത്യവും വ്യാജപ്രചാരണങ്ങളും ഒടുവിൽ അത്യന്തികമായി നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ) ന്റെ ജീവിതകാലത്ത് ഖുർആനുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉണ്ടായി. അന്നത്തെ ഖലീഫ അൽ-മാമൂന്റെ പിന്തുണയോടെ മുതസിലൈറ്റുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം ആളുകൾ, ഖുറാൻ, അല്ലാഹുവിന്റെ വചനമാണെങ്കിലും, അവന്റെ സംസാരമല്ല മറിച്ച് ഒരു “സൃഷ്ടി” ആണെന്ന സിദ്ധാന്തം മുന്നോട്ടു വെച്ചു. പൂർണ്ണമായും തെറ്റിധാരണ കൊണ്ട് നിറഞ്ഞ ആ വാദത്തെ സാക്ഷ്യപ്പെടുത്താനും അംഗീകരിക്കാനും പ്രമുഖ പണ്ഡിതന്മാരോട് ആവശ്യപ്പെട്ട അവർ അത് ചെയ്യാൻ വിസമ്മതിക്കുന്ന പണ്ഡിതന്മാരെ ശിക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു.
ഇമാം അഹ്മദ് ഇബ്നു ഹൻബൽ (റ) യും മുഹമ്മദ് ഇബ്‌നു നൂഹ് (റ) എന്ന മറ്റൊരു പണ്ഡിതനും മാത്രമായിരുന്നു ഈ കൃത്രിമത്വം ബാഗ്ദാദിൽ നിന്നും പൂർണ്ണമായും തള്ളിയത്. ഇതിന്റെ പേരിൽ തടവിലാക്കപ്പെട്ട രണ്ടുപേരെയും നാടുകടത്തപ്പെട്ടു. ഖലീഫ അൽ മാമൂന്റെ മരണശേഷവും സ്ഥിതിഗതികൾ മാറിയില്ല. വാസ്തവത്തിൽ, ഖലീഫ അൽ-മുതവക്കിൽ ചുമതലയേറ്റപ്പോൾ മാത്രമാണ് മുഅ്തസിലൈറ്റുകൾക്ക് സ്വാധീനം നഷ്ടപ്പെട്ടത്. അതിനുശേഷം ഇമാം അഹ്മദ് (റ), മുഹമ്മദ് ബിൻ നുഹ് (റ) എന്നിവർ ജയിൽ മോചിതരായി.
പാരമ്പര്യം
ഇമാം അഹ്മദ് ഇബ്നു ഹൻബൽ (റ) മരിച്ചത് ഹിജ്റ 241-ൽ (855 CE) ആണ്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തിന്റെ നേർ തെളിവായിരുന്നു.
അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു:
“മതഭ്രാന്തന്മാരോട് പറയുക: ഞങ്ങൾക്കും നിങ്ങൾക്കും ഇടയിലുള്ള നിർണായക ഘടകം ഞങ്ങളുടെ ശവസംസ്കാര ദിനമാണ്”.
ഈ നിർണ്ണായക ഘടകം തീർച്ചയായും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഔന്നത്യത്തിന്റെ സാക്ഷ്യമായിരുന്നു. ഏകദേശം 1,300,000 ആളുകൾ മഹാനായ ഇമാമിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തു, സ്‌നേഹത്തിന്റെയും ആദരവിന്റെയും വികാരങ്ങൾ തെരുവുകൾ സാക്ഷ്യം വഹിച്ചു.
ഇമാം അഹ്മദ് ഇബ്നു ഹൻബൽ (റ) യുടെ താരതമ്യ പഠന രീതികളും വിശദമായ ഫിഖ്ഹും ഇന്നും ഇസ്ലാമിക കർമ്മശാസ്ത്രത്തിന്റെ ശക്തമായ തൂണുകളായി വർത്തിക്കുന്നു. കൂടാതെ, പ്രവാചക പാരമ്പര്യത്തിലും മറ്റ് അനുബന്ധ മേഖലകളിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി ഇസ്ലാമിക പഠനങ്ങളിൽ അദ്ദേഹം ഒരു അധികാരിക വ്യക്തിത്വമായി മാറി.
പ്രധാന കൃതികൾ
- ഉസുൽ അസ്സുന്ന: “പ്രവാചക പാരമ്പര്യത്തിന്റെ അടിസ്ഥാനങ്ങൾ (വിശ്വാസത്തിൽ)”
- സുന്നത്ത്: “പ്രവാചക പാരമ്പര്യം (വിശ്വാസത്തിൽ)”
- കിതാബ് അൽ-‘ഇലാൽ വ മരിഫത്ത് അർ-റിജാൽ
- കിതാബ് അൽ-മാനസിക്: “ഹജ്ജിന്റെ ആചാരങ്ങളുടെ പുസ്തകം”
- കിതാബ് അൽ-സുഹ്ദ്: “വർജ്ജനത്തിന്റെ പുസ്തകം”
- കിതാബ് അൽ-ഇമാൻ: “വിശ്വാസത്തിന്റെ പുസ്തകം”
- കിതാബ് അൽ-മസാഇൽ: “ഫിഖ്ഹിലെ പ്രശ്നങ്ങൾ”
- കിതാബ് അൽ-അഷ്രിബ: “പാനീയങ്ങളുടെ പുസ്തകം”
- കിതാബ് അൽ-ഫദാഇൽ സഹാബ: “സഹചാരികളുടെ ഗുണങ്ങൾ”
- കിതാബ് താഹ് അൽ-റസൂൽ: “ദൂതനെ അനുസരിക്കുന്ന പുസ്തകം”
- കിതാബ് മൻസുഖ്: “അസാധുവാക്കലിന്റെ പുസ്തകം”
- കിതാബ് അൽ-ഫറായിദ്: “നിർബന്ധിത കടമകളുടെ പുസ്തകം”
- കിതാബ് അൽ-റദ്ദ് ‘അലാ അൽ-സനാദിഖ വൽ-ജഹ്മിയ്യ
- തഫ്സീർ: “വ്യാഖ്യാനം”