പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ പ്രസിദ്ധനായ ഒരു അനുയായിയുടെ നേതൃഗുണങ്ങളെ കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്- അതെ,സ്വേച്ഛാധിപതികളെ ഭയത്താൽ വിറളിപിടിപ്പിക്കുന്ന ഒരാൾ; പ്രവാചകൻ (സ) തന്നെ സൈഫുള്ള എന്ന പദവി നൽകിയ ഒരാൾ.
നമ്മൾ സംസാരിക്കുന്നത് മറ്റാരെക്കുറിച്ചല്ല, ഖാലിദ് ഇബ്നു അൽ-വലീദ് (റ) നെക്കുറിച്ചാണ്.
നിരവധി യുദ്ധങ്ങൾക്ക് നേതൃത്വം നൽകി മഹാവിജയങ്ങൾ സമ്മാനിച്ച നായകനുമായിരുന്നു. എക്കാലവും കണ്ട ഏറ്റവും ധീരതയും ശക്തിയും ധൈര്യവും ഉള്ള ആളുകളിൽ ഒരാളായിരുന്നു അദ്ദേഹം. മാത്രമല്ല,നിരവധി മികച്ച നേതൃത്വഗുണങ്ങളുമായി ജനിച്ച ഒരുഖാലിദ് ബിൻ വലീദ് (റ) ഇസ്‌ലാമിന്റെ ധീരനും, ലോക സ്വേച്ഛാധിപതികൾക്കെതിരെ പട പൊരുതിയ അല്ലാഹുവിന്റെ വാളും, ഇസ്‌ലാമിക ചരിത്രത്തിലെ നിർണായകമായ നേതാവുമായിരുന്നു.
ഖാലിദ് ബിൻ വലീദ് (റ) ഇസ്‌ലാമിലേക്ക് കടന്നു വരുന്നു
അദ്ദേഹത്തിന്റെ ഹൃദയത്തിൽ സത്യ വിശ്വാസത്തിന്റെ ദിവ്യ പ്രഭ വെട്ടിതിളങ്ങുകയും, ആത്മാവ് പരമകാരുണികൻ അനുഗ്രഹിക്കുകയും ചെയ്ത മഹത്തായ നിമിഷത്തിൽ നിന്ന് നമുക്ക് ആദ്യം ആരംഭിക്കാം. അങ്ങനെ, അദ്ദേഹത്തിന്റെ മനസ്സ് മതത്തോടും പ്രവാചകൻ (സ) യോടുമുള്ള ഭക്തിയാൽ നിറഞ്ഞു. അവസാനം, സത്യത്തിന്റെ വഴിയിൽ അവിസ്മരണീയമായ രക്തസാക്ഷിത്വം പുൽകി അദ്ദേഹം.
ഒരു ദിവസം, ഖാലിദ് ബിൻ വലീദ് (റ) ഏകാന്ത ഇരുന്നു അനുദിനം ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ആ പ്രത്യേക മതത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. മറഞ്ഞിരിക്കുന്നതും അദൃശ്യവുമായ കാര്യങ്ങളെല്ലാം അറിയുന്ന ഏക ഇലാഹായ അല്ലാഹു തന്നെ നേർവഴിയിലേക്ക് നയിക്കട്ടെയെന്ന് അദ്ദേഹം ആഗ്രഹിച്ചു. അത്തരം ഒരു സന്തോഷവാർത്തക്ക് വേണ്ടി അദ്ദേഹത്തിന്റെ അനുഗ്രഹീത ഹൃദയം പുളകം കൊണ്ടു. ആ ഒരു നിമിഷം, അദ്ദേഹം സ്വയം പറഞ്ഞു: “അല്ലാഹുവാണേ സത്യം , ഇപ്പോൾ വളരെ വ്യക്തമാണ്. ഈ മനുഷ്യൻ തീർച്ചയായും ഒരു പ്രവാചകനാണ്, അതിനാൽ ഞാൻ എത്രനാൾ നീട്ടിവെക്കും! അല്ലാഹുവാണേ, ഞാൻ പോയി ഇസ്ലാമിലേക്ക് എന്നെത്തന്നെ സമർപ്പിക്കും.
എന്നാൽ ഖാലിദ് (റ) മുഹമ്മദ് നബി (സ) യെ കാണുന്നതും മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രയും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു.
ഒരു കൂട്ടുകാരനെ തന്റെ ആഗ്രഹ സാക്ഷത്കാരത്തിനായി കണ്ടെത്തുമെന്ന് കരുതിയ അദ്ദേഹം, ഉസ്മാൻ ഇബ്നു ത്വൽഹ (റ) യുടെ അടുത്തേക്ക് ഓടി. ഖാലിദ് ബിൻ വലീദ് (റ) തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ, ഉസ്മാൻ (റ) അദ്ദേഹത്തെ അനുഗമിക്കാൻ സമ്മതിച്ചു. നേരം പുലരുന്നതിന് തൊട്ടുമുമ്പ് അവർ യാത്ര തുടങ്ങുകയും, പിന്നീട് ഒരു പാട് ദൂര പിന്നിട്ട് സമതലങ്ങളിൽ എത്തിയ അവർ അംറുബ്നു അൽ-ആസ് (റ) യെ കണ്ടു മുട്ടുകയുണ്ടായി. ആശംസകൾ കൈമാറിയ ശേഷം അദ്ദേഹം ലക്ഷ്യസ്ഥാനത്തെക്കുറിച്ച് അവരോട് ചോദിച്ചറിഞ്ഞു, അപ്പോഴാണ് അദ്ദേഹവും ഇസ്ലാമിലേക്ക് സ്വയം സമർപ്പിക്കാൻ അതേ സ്ഥലത്തേക്ക് പോകുകയാണെന്ന് മനസ്സിലായത്.
ഹിജ്‌റ എട്ടാം വർഷം സഫറിന്റെ ആദ്യ ദിനത്തിൽ അവർ മൂവരും മദീനയിലെത്തി. നബി(സ)യെ കണ്ട ഉടനെ അദ്ദേഹം, ‘നബിക്ക് സലാം’ പറഞ്ഞു, പ്രകാശമുള്ള മുഖത്തോടെ അദ്ദേഹത്തെ പ്രവാചകൻ അഭിവാദ്യം ചെയ്തു. ഉടൻ തന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നതായി പ്രഖ്യാപിക്കുകയും സത്യത്തിന്റെ വിശ്വാസ പതാക ഏറ്റെടുക്കുകയും ചെയ്തു.
അവസാനം നബി(സ) പറഞ്ഞു, “നിങ്ങൾക്ക് തുറന്ന മനസ്സുണ്ടെന്ന് എനിക്കറിയാമായിരുന്നു, അത് നിങ്ങളെ സുരക്ഷിതത്വത്തിലേക്ക് നയിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു.” ഖാലിദ് ബിൻ വലീദ് (റ) ബൈഅത്ത് ചെയ്തു കൊണ്ട് പറഞ്ഞു, “മനുഷ്യരെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് തടയാൻ ഞാൻ ചെയ്ത എല്ലാ തെറ്റുകൾക്കും ദയവായി അല്ലാഹുവിന്റെ മാപ്പ് അങ്ങ് ചോദിക്കൂ.” അല്ലാഹു പരമകാരുണികനാണെന്ന് മുഹമ്മദ് നബി (സ) അദ്ദേഹത്തെ അറിയിക്കുകയും അവന്റെ കരുണയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
അതിനുശേഷം, അംറുബ്നു അൽ-ആസ് (റ) യും ഉസ്മാൻ ഇബ്നു ത്വൽഹ (റ) യും മുന്നോട്ട് വരികയും ഇസ്ലാം അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
നമുക്ക് കാണാനാകുന്നതുപോലെ, സത്യത്തോടുള്ള അചഞ്ചലമായ ഭക്തിയും അല്ലാഹുവിലുള്ള ഉറച്ച വിശ്വാസവുമായിരുന്നു ഖാലിദ് ബിൻ വലീദ് (റ) ന്. അള്ളാഹുവിൽ ഉറച്ച വിശ്വാസമുണ്ടെങ്കിൽ, തീർച്ചയായും നാം സത്കർമങ്ങളിലേക്ക് നയിക്കപ്പെടുമെന്ന് ഈ സംഭവം വ്യക്തമാകും.
നേതൃത്വവും സൈനിക കഴിവുകളും
ഖാലിദ് ബിൻ വലീദ് (റ) പല യുദ്ധങ്ങളിലും നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നേതൃഗുണങ്ങളുള്ള അദ്ദേഹത്തെ പലപ്പോഴും മുഹമ്മദ് നബി (സ)യും പിന്നീട് റാഷിദുൻ ഖലീഫമാരും കമാൻഡറായി നിയമിച്ചു.
പേർഷ്യക്കാരെയും റോമാക്കാരെയും പരാജയപ്പെടുത്തിയ മുസ്ലീം സൈന്യത്തിന്റെ കമാൻഡറായിരുന്നു അദ്ദേഹം. “സിയാർ ആലം അൻ നുബല” എന്ന തന്റെ പുസ്തകത്തിൽ അസ്-സഹാബി ഇങ്ങനെ എഴുതുന്നു:
ഖാലിദ് ബിൻ വലീദിന്റെ ശരീരത്തിൽ യുദ്ധത്തിന്റെ പാടുകൾ പേറാത്ത ഒരു ഭാഗം പോലുമില്ല.
ഖാലിദ് ബിൻ വലീദ് (റ) ഒരിക്കലും പദവി, പ്രതാപം, പ്രശസ്തി, അധികാരം എന്നിവയുടെ മിഥ്യാധാരണകളാൽ പ്രചോദിതനായിരുന്നില്ല. പകരം, അദ്ദേഹം തന്റെ സൈനിക കഴിവുകളും വിജയവും ഒരു ഉടമ്പടിയായും അല്ലാഹുവിൽ നിന്നുള്ള അമാനായും കണ്ടു. അദ്ദേഹത്തിന്റെ മഹത്തായ ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയുന്ന ഏറ്റവും നല്ല പാഠം, ഒരു സ്ഥാനം കൊണ്ട് അനുഗ്രഹിക്കപ്പെടുന്നവർ അത് അവരുടെ കഴിവിന്റെ പരമാവധി നിറവേറ്റണം എന്നതാണ്. കാരണം, അവർക്ക് എന്ത് തരം പദവി നൽകിയാലും, ന്യായവിധി നാളിൽ അവരുടെ കഴിവുകളെയും അധികാരത്തെയും കുറിച്ച് ചോദ്യം ചെയ്യപ്പെടും – അത് ഒരു കോർപ്പറേറ്റ് നേതാവായാലും, ഒരു സ്ഥാപനത്തിനുള്ളിലെ നേതാവായാലും, എന്തിനേറെ,ഒരു കുടുംബ നാഥനായാൽ പോലും അയാളുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചുള്ള അല്ലാഹുവിന്റെ വിചാരണയിൽ നിന്നും മാറി നിൽക്കാനാവില്ല.
ഉപസംഹാരം
ഒരു കമാൻഡർ പദവി ഉണ്ടായിരുന്നിട്ടും, ഖാലിദ് ബിൻ വലീദ് (റ) വളരെ വിനയാന്വിതനായിരുന്നു, നിങ്ങൾ അദ്ദേഹത്തെ കണ്ടിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സൈനികരിൽ നിന്ന് നിങ്ങൾക്ക് അദ്ദേഹത്തെ വേർതിരിക്കാൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും, ഉത്തരവാദിത്തങ്ങൾ വഹിക്കുകയും സ്വയം ഒരു നല്ല മാതൃകയായി നിൽക്കുകയും ചെയ്തു വേറിട്ട് നിൽക്കുന്ന അദ്ദേഹം തന്നെ കമാൻഡറായിരിക്കണമെന്ന് നിങ്ങൾ ഒറ്റയടിക്ക് തീരുമാനിക്കുമായിരുന്നു.
മരണക്കിടക്കയിൽ വെച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഞാൻ നടത്തിയ എല്ലാ യുദ്ധങ്ങളിലും എന്റെ ശരീരത്തിൽ മുറിവുകളും കുത്തുകളും കൊണ്ട് മുറിവേറ്റിട്ടുണ്ട്, എന്നിട്ടും ഞാൻ ഇതുവരെ യുദ്ധം കണ്ടിട്ടില്ലാത്തതുപോലെ ഇവിടെ കിടക്കയിൽ കിടന്നു മരിക്കുന്നു. ഞാൻ മരിച്ചാലും സ്വേച്ഛാധിപതികൾക്ക് ഒരു ദിവസത്തെ വിശ്രമം ഉണ്ടാകില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ലാളിത്യം, ധൈര്യം, നല്ലത് ചെയ്യാനുള്ള അനന്തമായ ആഗ്രഹം എന്നിവയാണ് ഖാലിദ് ബിൻ വലീദിന്റെ (റ) മഹത്തായ ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാനാകുന്ന ചില പാഠങ്ങൾ.