ഇസ്ലാമിലെ പണ്ഡിതർ: ഇമാം അൽ ശാഫിഈ (റ)
History Islam

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അൽ ശാഫിഈ (റ)

“ആരെങ്കിലും അറിവ് നേടാനുള്ള മാർഗം സ്വീകരിച്ചാൽ സ്വർഗത്തിലേക്കുള്ള വഴി അവന് അല്ലാഹു എളുപ്പമാക്കുന്നു”.

മേൽപ്പറഞ്ഞ ഹദീസ് [1] ഇസ്‌ലാമിൽ വിജ്ഞാനത്തിന് നൽകുന്ന മൂല്യത്തിന്റെ ഏറ്റവും വലിയ തെളിവാണ്. പ്രവാചകന്മാരുടെ പൈതൃകമായ വിജ്ഞാനം എല്ലായ്‌പ്പോഴും ഒരു ശൃംഖല പ്രതിപ്രവർത്തനം പോലെയാണ്, കാരണം വിവരം കൈമാറുന്ന ഉറവിടവും അറിവ് നേടുന്ന ലക്ഷ്യസ്ഥാനവും അതിൽ നിന്ന് ഒരു പോലെ പ്രയോജനം നേടുന്നു.മഹത്തായ വ്യക്തിത്വത്തിന്റെ ഉദാഹരണമായ അബു അബ്ദുല്ല മുഹമ്മദ് ഇബ്‌ൻ ഇദ്‌രിസ് അൽ-ഷാഫിയുടെ കാര്യവും അങ്ങനെയാണ്, നാല് മഹാന്മാരായ ഇമാമുകളിൽ മൂന്നാമനായി ഇമാം അൽ-ഷാഫി ഓർമ്മിക്കപ്പെടുന്നു.

ഖുര്‍ആനിലും ഹദീസിലും അദ്ദേഹത്തിനുള്ള വിശാലമായ ജ്ഞാനപരപ്പിന്റെ കരുത്തിൽ അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ ഹനഫീ-മാലികീ കര്‍മശാസ്ത്ര ധാരയില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു കര്‍മശാസ്ത്ര ധാരയില്‍ കൊണ്ടെത്തിച്ചു. അതോടെ ശാഫിഈ കര്‍മശാസ്ത്ര ധാരയുടെ അമരക്കാനായി അദ്ദേഹം മാറി

ഇമാം അൽ ശാഫിഈ (റ) യുടെ ജീവിതം

imam-shafii-english-featured

ഹിജ്റ 150-ൽ (സി.ഇ. 767) ഗാസയിൽ ജനിച്ച ഇമാം അൽ-ഷാഫി(റ)യുടെ ബാല്യകാലം ദുഷ്‌കരമായിരുന്നു. ചെറു പ്രായത്തിലെ പിതാവ് മരണപ്പെട്ട അദ്ദേഹം ഉമ്മയോടപ്പം കടുത്ത ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. എന്നിട്ടും, മാതാവിന്റെ അർപ്പണബോധവും ആസൂത്രണവും കാരണം സാമ്പത്തിക സ്രോതസ്സുകളുടെ അഭാവം അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിന് തടസ്സമാകാൻ അവർ ഒരിക്കലും അനുവദിച്ചില്ല. വാസ്‌തവത്തിൽ, വളരെ ചെറുപ്പത്തിൽ തന്നെ മാതാവ് അദ്ദേഹത്തെ മക്കയിലേക്ക് അയച്ചത് അവിടെയുള്ള പിതൃബന്ധമുള്ളവരോടൊപ്പം താമസിക്കാനും മക്കയിലെ മികച്ചതും കൂടുതൽ സമ്പന്നമായ വിജ്ഞാന അന്തരീക്ഷത്തിൽ നിന്ന് പഠിക്കാനും വേണ്ടിയായിരുന്നു. ഇമാം അൽ-ഷാഫി (റ) യുടെ ബുദ്ധിയും ഭക്തിയും പഠനത്തിനായുള്ള അതിയായ ദാഹവും പാഠനങ്ങളിൽ വലിയ മികവ് പുലർത്താൻ അദ്ദേഹത്തിന് വഴിയൊരുക്കി.

വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ഖുർആൻ മനഃപാഠമാക്കിയിരുന്നു. ദുഷ്‌കരമായ സാമ്പത്തിക സ്ഥിതി കാരണം, അദ്ദേഹത്തിന് എഴുത്ത് സാമഗ്രികൾ വാങ്ങാൻ പോലും കഴിഞ്ഞില്ല. പക്ഷെ തന്റെ അറിവിനായുള്ള അന്വേഷണത്തിന് ഇമാം അൽ-ഷാഫിഈ (റ) ന് അറബി ഭാഷയിൽ കൂടുതൽ അവഗാഹം നേടേണ്ടതുണ്ടായിരുന്നു. ഇതിനായി അദ്ദേഹം ബദൂയിൻമാരുടെ കൂട്ടത്തിൽ ഇരുന്നുകൊണ്ട് ചെലവുകുറഞ്ഞ ഒരു പഠനരീതി അവലംബിച്ചു. ഭാഷാ പഠനങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാതെ തന്നെ മാതൃഭാഷക്കാരിൽ നിന്ന് ഭാഷയുടെ സാഹിത്യ വീക്ഷണം പഠിക്കാൻ ഇത് അദ്ദേഹത്തെ വലിയ അളവിൽ സഹായിച്ചു.

ചന്ദ്രൻ സൂര്യനെ കണ്ടുമുട്ടുമ്പോൾ

ഇമാം മാലിക്കിനോട് (റ) ഇമാം അൽ-ഷാഫി (റ)ന് വലിയ ബഹുമാനമുണ്ടായിരുന്നു, അദ്ദേഹത്തിന്റെ ശിഷ്യനാകുക എന്നതായിരുന്നു ഷാഫി (റ) ന്റെ ഏറ്റവും വലിയ അഭിലാഷം. അദ്ദേഹം ഇമാം മാലിക്കിന്റെ ഗ്രന്ഥമായ അൽ-മുവാത്ത മനഃപാഠമാക്കുകയും, മഹാനാവറുകളുടെ കീഴിൽ ഒരു വിദ്യാർഥിയാകുക എന്നെ ലക്ഷ്യം മുൻനിർത്തി  മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയും ചെയ്‌തു. മക്ക ഗവർണറുടെ ഒരു ശുപാർശ അദ്ദേഹം കരുതിയിരുന്നു. മദീന ഗവർണർ അദ്ദേഹത്തെ ഇമാം മാലിക് (റ) യുടെ വാതിൽക്കൽ വരെ എത്തിച്ചു. എന്നാൽ, തുടക്കത്തിൽ, ഇമാം മാലിക്കിന് ഇത് സ്വീകര്യമായിരുന്നില്ല, കാരണം ഉയർന്ന സ്ഥാനങ്ങളിലുള്ള ആളുകളിൽ നിന്നുള്ള ശുപാർശകൾ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. എന്നാൽ  മുന്നിൽ എത്തിപ്പെട്ട യുവാവിന്റെ വാക്കുകൾ  ശ്രദ്ധിച്ചപ്പോൾ, ഇമാം അൽ-ഷാഫിഈ (റ) യുടെ വിവര ശേഖരണത്തിലുള്ള സ്വാഭാവിക കഴിവ് അദ്ദേഹത്തിന് മനസ്സിലാകുകയും ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു. ഇമാം മാലിക് (റ) തന്റെ പുതിയ ശിഷ്യന് ആദ്യമായി ഒരു ഉപദേശം നൽകി, അത് രണ്ട് ഉന്നത വ്യക്തിത്വങ്ങൾ തമ്മിലുള്ള ഒമ്പത് വർഷത്തെ ബന്ധത്തിന് ഒരു തുടക്കമായിരുന്നു. അദ്ദേഹം പറഞ്ഞു:

എപ്പോഴും ദൈവഭക്തനായിരിക്കുക, പാപം ഒഴിവാക്കുക. അള്ളാഹു നിന്റെ ഹൃദയത്തിൽ വെളിച്ചം തന്നിരിക്കുന്നു; അതിനാൽ പാപത്തിൽ ഏർപ്പെട്ട് അതിനെ കെടുത്തിക്കളയരുത്.

പിന്തുടർന്ന ബുദ്ധിമുട്ടുകൾ

തന്റെ ഗുരുനാഥന്റെ മരണശേഷം, ഇമാം അൽ-ഷാഫിഈ (റ) ചില ഉപജീവനമാർഗങ്ങൾ കണ്ടെത്തുന്നതിനായി മക്കയിലേക്ക് മടങ്ങി. ഈ സമയം യെമൻ ഗവർണർ മക്ക സന്ദർശിക്കാൻ എത്തിയിരുന്നു. ഇമാം അൽ-ഷാഫി (റ) യുടെ ശക്തമായ പാണ്ഡിത്യം അറിഞ്ഞ ഗവർണർ തന്നോടൊപ്പം യെമനിലേക്ക് വരാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയുണ്ടായി.

#14 Imam al-Shafi'i (RA)

ഇമാം അൽ-ഷാഫി (റ) നജ്‌റാനിലെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുകയും അഞ്ച് വർഷം ആ സ്ഥാനത്ത് സേവനമനുഷ്ഠിക്കുകയും ചെയ്‌തു. അദ്ദേഹം ഇതിനിടയിൽ സാമ്പത്തിക സുസ്ഥിരത കൈവരിച്ചു.എന്നാൽ കുപ്രചരണങ്ങളും കിംവദന്തികളും കാരണം ഇമാം ഷാഫിയുമായുള്ള ഗവർണറുടെ ബന്ധത്തിൽ വിള്ളൽ വീണു. പിന്നീട് അദ്ദേഹത്തെ തടവുകാരനായി ഖലീഫ അൽ-റഷീദിന്റെ  അടുക്കലേക്ക് കൊണ്ടുപോയി; എന്നാൽ തന്റെ ഒരു പഴയ പരിചയക്കാരൻ അവിടെ ആശ്വാസത്തിന്റെ സ്രോതസ്സായി പ്രവർത്തിച്ചു. കൂടാതെ സംഭവിച്ച കാര്യങ്ങളുടെ സത്യസന്ധമായ അദ്ദേഹത്തിന്റെ വിവരണവും. ഇമാം അബു ഹനീഫയുടെ  ശിഷ്യനായിരുന്ന അൽ-ഷൈബാനി (റ) ഖലീഫയുടെ ഉപദേശകനായിരുന്നു, അദ്ദേഹം മുമ്പ് ഇമാം മാലിക് (റ) യുടെ ക്ലാസുകളിൽ ഇമാം അൽ-ഷാഫി (റ ) യുടെ കൂടെ പങ്കെടുത്തിരുന്നു. തുടർന്ന് ഒരു പിഴയും കൂടാതെ ഖലീഫ വിഷയം തള്ളിക്കളഞ്ഞു.

പാരമ്പര്യം

ഇമാം അൽ-ഷാഫിയുടെ നിരവധി ഗുണങ്ങളിൽ, ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ സത്യാന്വേഷണമായിരുന്നു. വ്യത്യസ്‌ത ചിന്താധാരകളാൽ രൂപപെട്ട അദ്ദേഹത്തിന്റെ അറിവിന്റെ ലോകം , ആഴത്തിലുള്ള വിശകലനത്തിന്റെ പ്രതിഫലനമായിരുന്നു. മാലികി, ഹനഫി മദ്ഹബുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ മാത്രം കാണാതെ, അവ തമ്മിലുള്ള സമാനതകൾ പഠിക്കുകയും രണ്ട് മദ്ഹബുകളിലുള്ള ചില കാര്യങ്ങളിൽ  അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. ക്രമേണ, ഇത് ഇമാം അൽ-ഷാഫി (റ) ന് ശേഷം ഒരു പുതിയ ചിന്താധാരയ്ക്ക് തുടക്കമായി.

#12 Imam al-Shafi'i (RA)

ശരിയായ തീരുമാനമെടുക്കാനും തെറ്റായ വ്യാഖ്യാനം ഒഴിവാക്കാനും അദ്ദേഹം ഉപയോഗിച്ച  മാർഗനിർദേശ തത്വമായിരുന്നു അൽ-ഉസുൽ അൽ-ഫിഖ്ഹ്. മക്കയും മദീനയും മാത്രമല്ല, ബാഗ്ദാദും ഈജിപ്തും ഉൾപ്പെടുന്ന മുസ്ലീം ലോകമെമ്പാടും ഈ പഠനരീതി പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു.

ഇമാം അൽ ശാഫിഈ (റ) ഒരു പ്രഗത്ഭ വാഗ്മി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയും സംസാരവും അതി മനോഹരമായിരുന്നു, അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒരാൾ ഒരിക്കൽ പറഞ്ഞു:

“ഓരോ പണ്ഡിതനും നിങ്ങൾ അദ്ദേഹത്തെ വ്യക്തിപരമായി കണ്ടുമുട്ടുമ്പോഴുള്ളതിനേക്കാൾ കൂടുതൽ പുസ്തകങ്ങളിലൂടെ അവർ നൽകുന്നു, അൽ-ഷാഫിഈ (റ) ഒഴികെ, കാരണം അദ്ദേഹത്തിന്റെ വാക്കാലുള്ള ചർച്ചകൾ അദ്ദേഹത്തിന്റെ പുസ്തകങ്ങളേക്കാൾ കൂടുതൽ നിങ്ങൾക്ക് അറിവ് സമ്മാനിക്കുന്നു”.

ഇമാം അൽ-ഷാഫിയുടെ (റ) വിജ്ഞാനവും യുക്തിസഹമായ രീതിശാസ്ത്രവും ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ ആകർഷിച്ചു, നാലാമത്തെ വലിയ ഇമാമായ ഇമാം അഹ്മദ് ബിൻ ഹൻബലും (റ) അവരിൽ ഒരാളായിരുന്നു.

ഇമാം അൽ-ഷാഫിഈ (റ) ഹിജ്റ 204-ൽ (സി.ഇ. 820) തന്റെ 54-ആം വയസ്സിൽ ഈജിപ്തിലെ അൽ-ഫുസ്താറ്റിൽ വെച്ച് അന്തരിച്ചു.

പ്രധാന കൃതികൾ

  • അൽ-രിസാല
  • കിതാബ് അൽ-ഉമ്മ്
  • മുസ്നദ് അശ്-ഷാഫിഈ

റഫറൻസ്

  1. Sahih Muslim Book 35 Hadith 6518

ഇക്റാ അസ്ലം

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്റ അസ്‌ലം ഇംഗ്ലീഷ് അധ്യാപികയും ദീൻ വിദ്യാർത്ഥിയുമാണ്.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...