സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ്: സുലൈമാനിയ്യ ഖിലാഫത്ത് സ്ഥാപിച്ച മനുഷ്യൻ
History

സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ്: സുലൈമാനിയ്യ ഖിലാഫത്ത് സ്ഥാപിച്ച മനുഷ്യൻ

ഒട്ടോമാന്‍ നിയമസംഹിതകളെ സമഗ്രപരിഷ്‌കരണത്തിന് വിധേയമാക്കിയ സുലൈമാന്‍ ഒന്നാമന്‍  ഓട്ടോമാൻ സാമ്രാജ്യത്തിലെ പത്താമത്തെ സുൽത്താനായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ് എന്ന പേരിൽ പ്രസിദ്ധനായ അദ്ദേഹം ഇസ്‌ലാമിക ലോകത്ത് നീതിദായകന്‍ എന്ന അര്‍ത്ഥത്തില്‍ കാനൂനി (അല്‍ ഖാനൂനി) എന്നും അറിയപ്പെടുന്നു. വാസ്തു ശില്പ  നിർമ്മാണ രംഗത്തും, സാംസ്‌കാരികവും ചരിത്രപരവും വിദ്യാഭ്യാസപരവും സാഹിത്യപരവുമായ മേഖലയിലും അദ്ദേഹത്തിന്റെ സാമ്രാജ്യം ഏറെ മുന്നിട്ടുനിന്നിരുന്നു.

തുർക്കിഷ് സുൽത്താനായ സലീം ഒന്നാമന്റെയും ഐഷ ഹഫ്‌സയുടെയും മകനായി ജനിച്ച സുലൈമാൻ ലോകത്തെ ഒരു വലിയ ഭൂപ്രദേശം തന്റെ അധികാരത്തിന്റെ കീഴിൽ കൊണ്ട് വരാൻ നിയോഗിക്കപ്പെട്ട ഭരണാധികാരിയായിരുന്നു.

ഇസ്താമ്പൂളിലെ കൊട്ടാരത്തിനകത്തുള്ള സ്കൂളിൽ നിന്നും മികച്ച വിദ്യാഭ്യാസം തന്നെ ലഭിച്ച ഭാവിയിലെ സുൽത്താനായ സുലൈമാൻ ഒന്നാമൻ തന്റെ കുട്ടികാലം ആത്മീയതയിലും, വായനയിലുമായി ചിലവഹിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ ഭരണകാര്യത്തിൽ പരിശീലനം ലഭിച്ച അദ്ദേഹം മൂന്ന് പ്രാവിശ്യകളുടെ ഗവർണറായി നിയമിക്കപ്പെട്ടു. യഥാർത്ഥ ഭരണാധികാരിയായി സുലൈമാൻ സ്ഥാനോഹരണം നടത്തുന്നതിന്റെ മുമ്പേ തന്റെ ഭരണരംഗത്തു  കഴിവ് തെളിയിച്ചത്തിലൂടെ ഓട്ടോമാൻ രാജ്യത്തെ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ യശ്ശസ് ഉയർത്തി.

സുലൈമാന്റെ ഭരണകാലത്ത് ഒട്ടോമാന്‍ സാമ്രാജ്യം യുറോപ്പിലേക്ക് വ്യാപിച്ചു. ഹംഗറി കീഴടക്കുകയും ഓസ്ട്രിയ ആക്രമിക്കുകയും ചെയ്തു. ഇതിനു പുറമേ ബഗ്ദാദും ഇറാഖും സാമ്രാജ്യത്തിന്റെ ഭാഗമാക്കി. മൊറോക്കോ വരെയുള്ള ഉത്തരാഫ്രിക്കയുടെ മിക്ക ഭാഗങ്ങളും ഒട്ടോമാന്‍ മേല്‍ക്കോയ്മ അംഗീകരിച്ചു. മുസ്ലിം ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യമായി ഓട്ടോമാൻ സുലൈമാൻ ഒന്നാമന്റെ കാലത്ത് മാറി. എന്നാൽ അടിക്കടിയുണ്ടായ സൈനിക നടപടികൾ സാമ്പത്തിക ഭദ്രത തകർത്തു. സമാധാനം നിറഞ്ഞ സമയങ്ങളിൽ പോലും വൻ സൈന്യത്തെ തീറ്റിപോറ്റാൻ മൊത്തം ഖജനാവിന്റ മൂന്നിൽ രണ്ടും ചിലവഹിക്കേണ്ട സാഹചര്യമുണ്ടായി.

സുലൈമാൻ അധികാരം ഏറ്റടുക്കുന്നു

ഇരുപത്തിയാറാം വയസ്സിൽ അധികാരം ഏറ്റെടുത്ത സുലൈമാൻ തുടക്കത്തിൽ ജനങ്ങളുടെ പ്രതീക്ഷക്ക് അനുസരിച്ചു ഭരണക്രമം തിരിച്ചു. തന്റെ പിതാവ് യുദ്ധ തടവുകാരായി പിടിച്ച അടിമകളെ കുലീനരായ ആളുകളിൽ നിന്നും അദ്ദേഹം മോചിപ്പിച്ചു. ഇത് മറ്റു രാഷ്ട്രങ്ങളുമായി വ്യാപാര ബന്ധത്തിന്ന് സഹായകരമായി. ഇത്തരം നടപടികൾ യൂറോപ്യന്മാരെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു. കാരണം ഇത്തരം നടപടിക്രമങ്ങൾ ദീർഘ കാല സമാധാന സാഹചര്യത്തിന്ന് വഴി തെളിയിക്കുമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ അത്തരം പ്രതീക്ഷകൾക്ക് വലിയ താമസമില്ലാത്ത തന്നെ മങ്ങലേറ്റു. കാരണം വലിയ സൈനിക മുന്നേറ്റത്തിന്ന് പ്രാധാന്യം കൊടുത്ത തുർക്കിയുടെ ഭരണാധികാരി തന്റെ അധിനിവേശ മുന്നേറ്റവുമായി മുന്നേറി.

Portrait of Suleiman by Titian
ടിഷ്യൻ വെസെല്ലി വരച്ച സുലൈമാൻ ഛായാചിത്രം

ആഭ്യന്തര നയം

സുലൈമാനു  മാഗ്‌നിഫിഷ്യന്റ് എന്ന പേര് ലഭിച്ചത് അദ്ദേഹം നടത്തിയ പല ധീരമായ നടപടിക്രമങ്ങളുടെ ഭാഗമായയിരുന്നു. അത് കേവലം സൈനിക നടപടികളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായിരുന്നില്ല. ആഭ്യന്തര കാര്യങ്ങളിലും വലിയ ഇടപെടലുകൾ അദ്ദേഹത്തിന്ന് നടത്താൻ കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ജഡ്ജിയായിരുന്ന ഇബ്രാഹീം നിയമ സംഹിത പുതുക്കി.ഇരുപതാം നൂറ്റാണ്ട് വരെ തുർക്കിയിൽ ഈ നിയമ സംഹിതക്ക്‌ പ്രാബല്യമുണ്ടായിരുന്നു. വധശിക്ഷകളുടെ എണ്ണം കുറച്ചെങ്കിലും, സാമ്പത്തിക ക്രമക്കേടുകൾ, അഴിമതി തുടങ്ങിയ കുറ്റങ്ങൾക്ക് വലത് കൈ നഷ്ട്ടമാകുന്ന തരത്തിലുള്ള ശിക്ഷ വിധികൾ നടപ്പിലാക്കിയിരുന്നു.

ബുദ്ധിമാനായ ഭരണാധികാരി എന്ന നിലയിൽ വലിയ മുന്നേറ്റം നടത്തിയ അദ്ദേഹം രാജ്യത്തെ വിത്യസ്ത മത വിശ്വാസികൾക്കിടയിൽ ഐക്യം നില നിർത്താനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുകയും, ഒരു മതേതര നിർമ്മിതിയുടെ സാധ്യതയെ സജീവമാകുകയും ചെയ്തിരുന്നു. എന്നാൽ ഇടക്കിടക്ക് ഉണ്ടാകുന്ന യുദ്ധങ്ങൾ ഇത്തരം സാധ്യതയെ ഇല്ലാതാക്കി.

വിദ്യഭ്യാസ രംഗത്ത് വലിയ മുന്നേറ്റം നടത്തിയ ഇക്കാലം പ്രഥമിക വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചക്ക് ആക്കം കൂട്ടി. കൂടാതെ ഉന്നത പഠനത്തിന്ന് നിരവധി കോളജുകളും ഉയർന്നു വന്നു.

വിദേശ നയം

തന്റെ അധികാരത്തിന്റെ അവസാന ദിനങ്ങൾ എത്തുന്നതിനു മുമ്പേ അധിനിവേശങ്ങളുടെ വലിയ മുന്നേറ്റം തന്നെ നടത്തിയ അദ്ദേഹം യൂറോപ്പിൽ സംഹാരതാണ്ഡവമാടി. ചരിത്രത്തിൽ ഏറ്റവും വലിയ സൈനിക ശക്തിയായി വളർന്ന ഓട്ടോമാൻ സാമ്രാജ്യം പടിഞ്ഞാറിന്റെ ഉറക്കം കെടുത്തി.

സുലൈമാന്റെ കാലത്ത് നിരവധി നിയമങ്ങള്‍ നടപ്പില്‍ വരുത്തിയിരുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന തന്റെ സാമ്രാജ്യത്തിലെ ഭരണനടപടികളെ ഏകരൂപത്തിലാക്കുന്നതിനാണ് ഈ നിയമങ്ങള്‍ നടപ്പിലാക്കിയത്. പ്രത്യേകിച്ചും കൃഷിക്കാരെ നിര്‍ബന്ധിത തൊഴിലില്‍ നിന്നും അസാധാരണ നികുതികളില്‍ നിന്നും സംരക്ഷിക്കുന്നതിനും ഈ നിയമങ്ങള്‍ ഉപകരിച്ചു.

മികച്ച സ്വർണ്ണപ്പണിക്കാരൻ

ഒരു മികച്ച യോദ്ധാവും ഭരണാധികാരിയും മാത്രമായിരുന്നില്ല അദ്ദേഹം, മറിച്ച് മറ്റു പല മേഖലകളിലും അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്നു. പ്രശസ്തനായ സ്വര്‍ണപ്പണിക്കാരനും കവിയുമായിരുന്നു സുലൈമാന്‍. യുവാക്കളായ മറ്റു പല കവികളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു അവർക്കെല്ലാം ഭാവനയുടെ പുതിയ ലോകം അദ്ദേഹം നിർമിച്ചു. ഓട്ടോമാൻ സാമ്രാജ്യത്തിലെ പല രാജകന്മാർക്കും കലയിൽ വിത്യസ്ത അഭിരുചികൾ ഉണ്ടായിരുന്നു. അത്തരത്തിൽ ഒന്നായിരുന്നു ആഭരണ നിർമ്മാണം. സുലൈമാൻ അതിൽ ആഗ്രകണ്ണ്യനായിരുന്നു. സൂക്ഷ്മമായ ആഭരണ നിർമ്മാണത്തിൽ ഒരുപാട് സമയം അദ്ദേഹം ശ്രദ്ധ നൽകി തന്റെ കഴിവിനെ മൂർച്ച കൂട്ടി. ഇത്തരത്തിൽ താൻ നിർമ്മിച്ച ആഭരണങ്ങൾ ഭാര്യമാർക്ക്  സമ്മാനമായി നൽകാൻ അദ്ദേഹം വലിയ പ്രധാന്യം നൽകി.

കവിതയോടുള്ള സ്നേഹം

ആഭരണ നിർമ്മാനത്തിലെ  കഴിവ് പോലെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ കവിതയോടുള്ള താല്പര്യം. അക്കാലത്തെ മികച്ച കവികളുടെ കവിത ശേഖരങ്ങൾ വായിക്കുക മാത്രമല്ല, സ്വന്തമായി കവിതകൾ എഴുതാനും പഠിച്ചിരുന്നു അദ്ദേഹം. ഇങ്ങനെ എഴുതുന്ന കവിതകൾ ഭാര്യക്ക്‌ വേണ്ടി അദ്ദേഹം സമർപ്പിക്കുമായിരുന്നു. തന്റെ വികാര വിചാരങ്ങളെ ഒരു തുണ്ട് കടലാസിൽ മനോഹരമായി വരച്ചിടാൻ ഈ കവിത എഴുത്ത്‌ അദ്ദേഹത്തെ വലിയ രീതിയിൽ സഹായിച്ചിരുന്നു.

രാജ്യത്തെ ഓരോ സംഭവവികാസങ്ങളും കൃത്യമായി രേഖപ്പെടുത്താൻ ഓട്ടോമാൻ  സാമ്രാജ്യത്തിൽ പ്രതേക വിഭാഗം കലാകാരന്മാർ അടക്കമുള്ളവരെ വിനിയോഗിച്ചിരുന്നു.

സ്വന്തമായി കവിതകൾ എഴുതുക മാത്രമല്ല, കഴിവും, മികവും കൈമുതലായുള്ള ഒരുപാട് യുവ കവികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ബാക്കാ എന്ന കവി അതിന്ന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു. അദ്ദേഹത്തിന്റെ സംരക്ഷണം സുൽത്താൻ നേരിട്ട് ഏറ്റടുത്തു. കൊട്ടാരത്തിൽ തന്റെ അടുത്ത് സുൽത്താൻ ചേർത്തി നിർത്തിയത് ഈ യുവ കവിക്ക്‌ സുൽത്താന്റെ കവി എന്ന പേര് നേടി കൊടുത്തു.

വാസ്തുശില്പ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവന

ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കീഴിൽ രൂപം കൊണ്ട വാസ്തുശില്പയിലും തന്റെതായ വ്യക്തി മുദ്ര അദ്ദേഹം പതിപ്പിച്ചു. ഇസ്തംബൂളില്‍ പണിത, വലിയ താഴികക്കുടത്തിനു താഴെ സമചതുരാകൃതിയോടുകൂടിയ പള്ളിയോടനുബന്ധിച്ചു ദര്‍വീശുകള്‍ക്കും സഞ്ചാരികള്‍ക്കും ഉപയോഗിക്കുന്നതിനായി ഒമ്പത് ഖുബ്ബകളുള്ള ‘തബാന’കളും നിര്‍മിച്ചു. വിശാലമായ നടുമുറ്റമുണ്ടായിരുന്ന ഈ മന്ദിരസമുച്ചയത്തിന്റെ രണ്ടറ്റങ്ങളിലായി കൂര്‍ത്ത അഗ്രങ്ങളോടുകൂടിയ രണ്ടു വലിയ മിനാരങ്ങളും കാണാം. ഇസ്തംബൂളിലെ ചരിത്രത്തിലെ ഏറ്റവും മഹാനായ വാസ്തുശില്പിയും നിര്‍മാതാവുമാണ് സിനാന്‍ ഇവ നിർമ്മിച്ചത്. ഇസ്തംബൂളിന് അതിന്റെ വശ്യമായ ശില്പഭംഗി നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സിനാന്റെ നിര്‍മിതികളാണ്. മനോഹരങ്ങളായ ഖുബ്ബകളും മോഹിപ്പിക്കുന്ന മിനാരങ്ങളും നിറഞ്ഞ ഒരു വാസ്തുഭൂപടം ഇസ്തംബൂളിനു വേണ്ടി സിനാന്‍ ഒരുക്കി. അദ്ദേഹം പണി കഴിച്ച സുലൈമാൻ മസ്ജിദ് ഒരേ സമയം പതിനായിരം പേരെ ഉൾകൊള്ളാൻ പര്യാപ്തമായിരുന്നു. പള്ളിയുടെ എല്ലാം കോണിലേക്കും ശബ്ദം എത്താൻ കഴിയുന്ന രീതിയിൽ നിർമ്മിച്ച പള്ളി വാസ്തു നിർമ്മാണ രംഗത്ത് വൻ കുതിച്ചു ചാട്ടം നടത്തി. സുവര്‍ണ മുനമ്പില്‍ സിനാന്‍ സംവിധാനിച്ച ഹാഗിയ സോഫിയ, ബായസീദ് ദ്വിതീയന്‍ കുല്ലിയെസി, സുലൈമാനിയ സമുച്ചയം എന്നിവ യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകരെ വിസ്മയഭരിതരാക്കി. ജര്‍മനിയിലെയും ഇറ്റലിയിലെയും ഫ്രാന്‍സിലെയും കലാകാരന്മാരെ അവ മോഹിപ്പിച്ചു വശംകെടുത്തി.

സുലൈമാന്റെ വ്യക്തിത്വം

വലിയ രീതിയിൽ ചരിത്രത്തിൽ അടയാളപ്പെടുത്തിയ മുന്നേറ്റങ്ങളും, നടപടികളും അദ്ദേഹം നടത്തിയെങ്കിലും, വെട്ടിപിടുത്തങ്ങളിൽ ആനന്ദം കണ്ടെത്തിയ വ്യക്തിയാണെന്ന് ആക്ഷേപം പലരും ഉയർത്തി. ലഭ്യമായ വിവരങ്ങൾ അനുസരിച്ചു സുൽത്താന്റെ യഥാർത്ഥ ജീവിതം രീതികൾ നിർണ്ണായിക്കാൻ കഴിയില്ല.

ഓട്ടോമാൻ സാമ്രാജ്യത്തിന്റ കീഴിലുള്ള വെനീസിലെ  ബ്രഗാഡിൻ ഗവർണർ സുൽത്താന്റെ പ്രവർത്തങ്ങളിൽ അകൃഷ്ട്ടനായിരുന്നു. തന്റെ മുമ്പിൽ ഉണ്ടാകുന്ന എല്ലാം തരം പ്രതിസന്ധികളെയും ധീരമായി നേരിടാനുള്ള മനശക്തി സുൽത്താനിൽ കാണാമായിരുന്നു എന്ന് അദ്ദേഹം എഴുതി. സ്ത്രീകളോടും മറ്റും അദ്ദേഹം കാണിച്ചിരുന്ന സ്നേഹത്തെ കുറിച്ച് അദ്ദേഹം പിന്നീട് പങ്കുവെച്ചിരുന്നു.

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയോട് സുല്‍ത്താന്‍ സുലൈമാനെ ചില ചരിത്രകാരന്‍മാര്‍ ഉപമിക്കുന്നുണ്ട്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാഴ്ചപ്പാടുകള്‍ അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ചിരുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. ഖാനൂനി സുല്‍ത്താന്‍ സുലൈമാന്‍ എന്നും അറിയപ്പെട്ടിരുന്നു.

ഹറേം സുൽത്താൻ

സുൽത്താന്റെ സ്ത്രീ വെപ്പാട്ടികളിൽ നേത്രത്ത്വം നല്കിയിരുന്നത് ഹുറേം ആയിരുന്നു. ഗലീസിയയിൽ നിന്നും പിടിയിലായ ഈ സ്ത്രീ അദ്ദേഹത്തെ വലിയ രീതിയിൽ സ്വാധീനിച്ചൂ. സ്വതന്ത്രമാക്കിയ അവരെ രാജാവ് തന്റെ ഭാര്യ പദവി നല്കി ആദരിച്ചു. റോസോൽന എന്ന പേരിലുള്ള ഇവര്ക്ക് മനോഹരമായ പെരുമാറ്റം കൊണ്ട് ലഭിച്ച പേരായിരുന്നു ഹുറോം അഥവാ ചിരിക്കുന്നവൾ എന്ന്. തോപ്പ്കാപ്പി കൊട്ടാരത്തിൽ  ഹരേം സ്ഥാപിച്ച ഇവര് ഒരുപാട്  ചാരിറ്റബിൾ   ട്രസ്ട്കളുടെ സ്ഥാപക കൂടിയായിരുന്നു. കൊട്ടാരത്തിലെ എഴുത്തുകാരിലും കലാകാരന്മാരിലും ഇവര് വലിയ സ്വാധീനം ചെലുത്തിയത് പ്രകടമായ സൗന്ദര്യം കൊണ്ടായിരുന്നില്ല, മറിച്ചു ബുദ്ധി കൊണ്ടും, വിവേകം കൊണ്ടുമായിരുന്നു. അവരോടുള്ള സ്നേഹം സുലൈമാന് ഒരിക്കലും നഷ്ട്ടമായില്ല. ഭാര്യയുടെ മരണ ശേഷം അദ്ദേഹം ഏകനായി മാറി.

മരണം

ഒരുപാട് രാജ്യങ്ങളെ മുട്ടുമടക്കിയ സുലത്താൻ ആഗ്രഹിച്ചത് പോലെ മരണപ്പെട്ടത് യുദ്ധത്തിൽ വെച്ചായിരുന്നു. ഹംഗറി കോട്ട പിടിച്ചെടുക്കാനുള്ള പോരാട്ടത്തിൽ രോഗ ബാധിതനായ അദ്ദേഹത്തിന്ന് കുതിരപുറത്തു കൂടുതൽ സമയം മുന്നേറാൻ കഴിഞ്ഞില്ല. ഇവിടെ വെച്ചാണ് അദ്ദേഹം മരിക്കുന്നത്.

റഫറൻസ്

Portrait of sulaiman by Titian – Wikimedia Commons

Süleyman the Magnificent – Britannica

Tughra of Suleiman the Magnificent – BBC

 

 

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...