ആദം നബി(അ)യുടെ ജീവിതത്തിൽ നിന്നുമുള്ള അഞ്ച് പാഠങ്ങൾ
History

ആദം നബി(അ)യുടെ ജീവിതത്തിൽ നിന്നുമുള്ള അഞ്ച് പാഠങ്ങൾ

ഓരോ പ്രവാചകന്മാരുടെയും ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാൻ  നിരവധി ജീവിതപാഠങ്ങളുണ്ട്. ആദം നബി(അ)യുടെ ജീവിതത്തിൽ നിന്ന് പഠിക്കാൻ കഴിയുന്ന അഞ്ച് ജീവിതപാഠങ്ങളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.

നമ്മുടെ ജീവിതത്തിൽ നിത്യേന കണ്ടുമുട്ടുന്ന കാര്യങ്ങളെക്കുറിചുള്ള വിലപ്പെട്ട പല പാഠങ്ങളും ആദം നബി(അ)യുടെ കഥ നമ്മെ പഠിപ്പിക്കുന്നു.

ആദം നബി(അ)യുടെ ജീവിതത്തിൽ നിന്നുള്ള 5 വിലപ്പെട്ട പാഠങ്ങൾ

1  പിശാച് : നമ്മുടെ ഏറ്റവും കടുത്ത ശത്രു

ആദം നബി(അ)യും ഭാര്യയും സ്വർഗത്തിൽ ആയിരുന്ന സമയം തൊടാൻ പാടില്ലാത്ത ഒരു മരമുണ്ടായിരുന്നു. എന്നിരുന്നാലും, മരത്തിൽ നിന്ന് ഒരു പഴം മാത്രം പരീക്ഷിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് പിശാച് ദിവസവും അവരുടെ പിന്നാലെ നടന്നു. അല്ലാഹുവിനോട് ധിക്കാരം കാണിക്കാൻ പിശാച് അവരോട് നേരിട്ട് പറഞ്ഞിട്ടില്ലെന്ന കാര്യം ഓർക്കുക! തന്റെ കാര്യം നേടുവാൻ  അനശ്വരതയുടെയും അമർത്യതയുടെയും വൃക്ഷമാണെന്ന്  അവൻ അവരോട് പറഞ്ഞുകൊണ്ടിരുന്നു, എന്നിട്ട് അവർ മരത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അവൻ മാറി നിന്നു. അവസാനം പിശാച് ആഗ്രഹിച്ചത് പോലെ സ്വർഗത്തിൽ നിന്ന് രണ്ടു പേരും പുറത്താക്കപ്പെട്ടു.

2  ആത്മാർത്ഥത പ്രധാനമാണ്

നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ആത്മാർത്ഥത പുലർത്തേണ്ടത് പ്രധാനമാണ്. ഹാബിലിന്റെയും ഖാബിലിന്റെയും അള്ളാഹുവിനുള്ള ത്യാഗത്തിന്റെ കഥയിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. ഒരിക്കൽ രണ്ടുപേർക്കും അല്ലാഹുവിന് ബലിയർപ്പിക്കേണ്ടി വന്നു.

ഹാബിലിന് ആടുകളും ഖാബിലിന് ഗോതമ്പ് വയലുകളും ഉണ്ടായിരുന്നു, അതിനാൽ അവർ ഓരോരുത്തരും തങ്ങളുടെ കൈവശമുള്ളത് എടുത്ത് ബലിയായി നൽകണം. ഹാബിൽ തന്റെ   ആടുകളിൽ ഏറ്റവും മികച്ച ഒന്നിനെ ആത്മാർത്ഥതയോടെ ബലിയായി നൽകാൻ തീരുമാനിച്ചു, എന്നാൽ ഖാബിൽ യാഗത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചതിനാൽ ഗോതമ്പിന്റെ ഏറ്റവും മോശമായ തണ്ടാണ് തിരഞ്ഞെടുത്തത്. ഹബീലിന്റെ ത്യാഗം അല്ലാഹു സ്വീകരിച്ചു, ഖാബിലിന്റെ ത്യാഗം നിരസിച്ചു. ദേഷ്യത്തിൽ ഖാബിൽ തന്റെ സഹോദരനെ കൊലപ്പെടുത്തി. പിന്നീട്, അയാൾ അതിൽ ഖേദിച്ചു, അതിനാൽ ഹാബിലിന്റെ മൃതദേഹം എന്തുചെയ്യണമെന്ന് അറിയാതെ പരിപ്രാന്തനായ ഖാബിലിനെ കാണിക്കാൻ അല്ലാഹു ഒരു കാക്കയെ അയക്കുകയും, ആ ജീവി മരിച്ചു പോയ അതിന്റെ സഹോദരനെ അടക്കം ചെയ്യുന്നത് ഖാബിലിനെ കാണിക്കുകയും ചെയ്‌തു.

3  മാനസാന്തരം പ്രധാനമാണ്

ആദമും (അ) ഹവ്വായും വിലക്കപ്പെട്ട വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുകയും ഉടൻ തന്നെ തങ്ങളുടെ തെറ്റിൽ പശ്ചാത്തപിക്കുകയും താഴ്മയോടെ തങ്ങൾ ചെയ്ത പാപത്തെ മറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. അവർ അല്ലാഹുവിനോട് പശ്ചാത്തപിച്ചു, അവൻ അവരോട് ക്ഷമിക്കാൻ തീരുമാനിച്ചു. തെറ്റുകൾ മനുഷ്യ സഹജമാണ്, എന്നാൽ ഒരു തെറ്റ് ചെയ്തതിന് ശേഷമുള്ള പശ്ചാത്താപത്തിന്ന് വലിയ പ്രദാന്യം ഈ സംഭവം കാണിക്കുന്നു.

4  അഹങ്കാരം മോശം സ്വഭാവത്തെ കാണിക്കുന്നു

അല്ലാഹു ആദ്യമായി ആദം നബി(അ)യെ സൃഷ്ടിച്ചപ്പോൾ സ്വർഗത്തിലെ എല്ലാ മാലാഖമാരോടും ആദമിനെ വണങ്ങാൻ ആവശ്യപ്പെട്ടു. അക്കാലത്ത് പിശാച് സ്വർഗത്തിലായിരുന്നു താമസം. പക്ഷെ ആദമിനെ (അ) വണങ്ങേണ്ട സമയമായപ്പോൾ പിശാച് വിസമ്മതിച്ചു കൊണ്ടു പ്രസ്ഥാവിച്ചത് അവൻ തീയിൽ നിന്നും ആദം (അ) കളിമണ്ണിൽ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടത്, അതിനാൽ അവൻ ആദം (അ ) യെക്കാൾ മികച്ചവനാണ്, അത് കൊണ്ട് പിശാച് അല്ലാഹുവിന്റെ കല്‍പനയെ ധിക്കരിച്ചു.

തൽഫലമായി, സ്വർഗത്തിൽ നിന്നും എന്നെന്നേക്കുമായി  അല്ലാഹു പിശാചിനെ പുറത്താക്കി. എന്നാൽ പിശാചിന് ഒരു അഭ്യർത്ഥന ഉണ്ടായിരുന്നു,എന്തെന്നാൽ, അന്ത്യ നാൾ ദിവസം വരെ മനുഷ്യരെ വഴിതെറ്റിക്കാൻ തനിക്ക് അനുവാദം ആവശ്യമുണ്ട്. താനും തന്റെ അനുയായികളും ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ നരകത്തിൽ അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞു കൊണ്ട്  അല്ലാഹു പിശാചിന്റെ ആ അപേക്ഷ അംഗീകരിച്ചു.

5  അല്ലാഹുവിൽ വിശ്വസിക്കുക

ആദം നബി(അ)യെ ഭൂമിയിലേക്ക് അയച്ചത് അത് സാദാരണ മനുഷ്യന്റെ മാനസികാവസ്ഥ വെച്ച് പരിഗണിക്കുമ്പോൾ ഭയങ്കര നിരാശയായി തോന്നുമായിരുന്നു. കാരണം സ്വർഗവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമിയുടെ സൗദ്ധര്യം ഒന്നുമല്ല!

എന്നിരുന്നാലും, അള്ളാഹുവിന് ഒരു പദ്ധതി ഉണ്ടായിരുന്നു, അത് മനുഷ്യർ ഭൂമിയിൽ അധിവസിക്കേണ്ടവരാണെന്നായിരുന്നു. ആ അല്ലാഹുവിന്റെ തീരുമാനം അനുസരിച്ചു ഇന്ന് നമ്മൾ ജീവിക്കുന്നു.  നമ്മുടെ ജീവിതം തന്നെ അല്ലാഹുവിന്റെ മഹത്തായ പദ്ധതിയുടെ ഭാഗമാണ്. എന്ത് സംഭവിച്ചാലും നമുക്ക് അല്ലാഹുവിലുള്ള വിശ്വാസം നഷ്ടപ്പെടരുത്. ആദം (അ) പോലെ, അല്ലാഹുവിന്റെ പദ്ധതികൾ നമ്മുടേതിനേക്കാൾ മികച്ചതാണെന്ന് നാം എപ്പോഴും ആലോചിക്കണം.

ഫാത്തിമ യൂനിസ്

കാനഡയിലെ ഒരു ഐസ് ഹോക്കി താരമാണ് ഫാത്തിമ യൂനിസ്. അവർ പലപ്പോഴും മഹത്തായ ചരിത്രപുരുഷന്മാരുടെ, പ്രത്യേകിച്ച് പ്രവാചകന്മാരുടെ ജീവചരിത്രങ്ങൾ ഏഴുതുകയും പഠിക്കുകയും ചെയ്യുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...