അബ്ദുല്ല ബിൻ മസൂദ് (റ) ഒരിക്കൽ പറഞ്ഞു: [1]
ആദ്യമായി ഇസ്‌ലാം പരസ്യമായി പ്രഖ്യാപിച്ചത് ഏഴ് പേരാണ്: അല്ലാഹുവിന്റെ ദൂതൻ (സ), അബൂബക്കർ, അമ്മാർ, അമ്മ സുമയ്യ, സുഹൈബ്, ബിലാൽ, മിഖ്ദാദ്.
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ വനിത രക്തസാക്ഷി സുമയ്യ ബിൻത് ഖയ്യത്ത് (റ) എന്ന സ്ത്രീരക്തനമായിരുന്നു. അബു ഹുദൈഫ ഇബ്‌നു അൽ മുഗീറയുടെ കീഴിൽ അടിമയായിരുന്നു അവർ. പിന്നീട് മക്കയിൽ വന്ന് താമസം തുടങ്ങിയ യെമനിക്കാരനായ യാസിർ ബിൻ അമ്മാർ (റ) യുമായി അവരെ വിവാഹം കഴിപ്പിച്ചു ഹുദൈഫ. ഈ ദമ്പതികൾക്ക് ജനിച്ച ആൺ കുഞ്ഞിന് യാസിറിന്റെ പിതാവായ അമ്മാർ ബിൻ യാസിറിന്റെ നാമമാണ് നൽകിയത്.
കാരുണ്യത്തിന്റെ പ്രതിരൂപമായ മുഹമ്മദ് നബി (സ) യുടെ പ്രവാചകത്വത്തിലും ഇസ്ലാമിക സന്ദേശത്തിലും വിശ്വസിച്ചിരുന്ന ആദ്യകാല വ്യക്തികളായിരുന്നു സുമയ്യ(റ)യും, ഭർത്താവും മകനും. എന്തിനേറെ,ഇസ്ലാം സ്വീകരിച്ച വ്യക്തികളിൽ ഏഴാമത്തെയാൾ മഹതിയായിരുന്നു. സുമയ്യയും (റ) യും അവരുടെ കുടുംബാഗങ്ങളും അവർ അടിയുറച്ച വിശ്വാസം ഒളിച്ചുവെച്ചില്ല, മറിച്ച് തങ്ങൾ മുസ്‌ലിംകളാണെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചു. മഹതിയും കുടുംബവും ഇസ്‌ലാം സ്വീകരിച്ചുവെന്നറിഞ്ഞ അവിശ്വാസികൾ അവരെ മക്കയിലെ കത്തിയെരിയുന്ന മരുഭൂമിയിലേക്ക് കൊണ്ടുപോയി. അവരെ വീണ്ടും ബഹുദൈവാരാധനയിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ച ഖുറൈശികൾ ശാരീരികമായും മാനസികമായും അക്രമം അഴിച്ചുവിട്ടു. എന്നാൽ , സത്യ വിശ്വാസത്തിന്റെ ദിവ്യ പതാക നെഞ്ചേറ്റിയ സുമയ്യ (റ) തന്റെ ഉറച്ച നിലപാട് തുടർന്നു.
അവർ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നിടത്ത് പോകാറുണ്ടായിരുന്ന പ്രവാചകൻ മുഹമ്മദ് (സ), അവരുടെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു: “യാസിറിന്റെ കുടുംബമേ, ക്ഷമയോടെയിരിക്കൂ. തീർച്ചയായും നിങ്ങളുടെ അത്യന്തിക ഭവനം പറുദീസയിലായിരിക്കും.”
അവരുടെ വിശ്വാസത്തെ പരീക്ഷിക്കുന്ന കഠിനമായ ദുരിതങ്ങൾ അവർ അനുഭവിച്ചു, എന്നാൽ സത്യത്തിന്റെ പാത പലപ്പോഴും ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്നറിഞ്ഞുകൊണ്ട് അവർ അജഞ്ചലമായ സഹിഷ്ണുത പുലർത്തുകയും ക്ഷമയോടെ നിലകൊള്ളുകയും ചെയ്തു.
ഒടുവിൽ, വൃദ്ധനായ , യാസിർ (റ) പീഡനം സഹിക്കാൻ കഴിയാതെ, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും (സ) മാർഗത്തിൽ മരണപ്പെട്ടു. തന്റെ കൺമുന്നിൽ വെച്ച് ഭർത്താവ് യാസിർ (റ) രക്തസാക്ഷിയായെങ്കിലും, പതറാത്ത സുമയ്യയെ (റ) യെ മതം മാറ്റുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടു ഖുറൈഷികൾ. വളരെക്കാലം ക്രൂരമായി പീഡിപ്പിക്കപ്പെട്ട അവരെ അബൂജഹൽ എന്ന ധിക്കാരി തന്റെ കുന്തം കൊണ്ട് കുത്തി കൊലപ്പെടുത്തി. അങ്ങനെ സഹനത്തിന്റെ പ്രതീകമായ സുമയ്യ ബീവി രക്തസാക്ഷിത്ത്വം വരിച്ചു
ഇസ്‌ലാമിനെ അപലപിക്കാൻ യാസിറും (റ) യും ഭാര്യ സുമയ്യയും (റ)യും വിസമ്മതിച്ചപ്പോൾ ക്രൂരമായി കൊല്ലപ്പെട്ടു, എന്നാൽ ഭീഷണിക്ക് വഴങ്ങി അവരുടെ മകൻ അമ്മാർ ബിൻ യാസിർ ഇസ്‌ലാമിനെ തള്ളിപറഞ്ഞപ്പോൾ ശത്രുക്കൾ അയാളെ വെറുതെ വിട്ടു. ഈ സംഭവത്തെക്കുറിച്ച് അല്ലാഹു താഴെപ്പറയുന്ന സൂക്തം അവതരിപ്പിച്ചു: [2]
വിശ്വസിച്ചതിന് ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും.
സുമയ്യയും (റ)യും അവരുടെ ഭർത്താവും ഇസ്ലാമിലെ ആദ്യത്തെ രക്തസാക്ഷികളായി. അത്തരം മനുഷ്യരെ കുറിച്ച് അല്ലാഹു ഖുർആനിൽ വിവരിച്ചത് ഇപ്പ്രകാരമാണ്: [3]
തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. ) തൌറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും തന്‍റെ മേല്‍ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്. അല്ലാഹുവിനെക്കാൾ അധികം തന്‍റെ കരാര്‍ നിറവേറ്റുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ ( അല്ലാഹുവുമായി ) നടത്തിയിട്ടുള്ള ആ ഇടപാടില്‍ സന്തോഷം കൊള്ളുവിന്‍. അതു തന്നെയാണ് മഹത്തായ ഭാഗ്യം.
റഫറൻസ്
- Ibn Majah Volume 1, Book 1, Hadith 15
- The Quran 16:106 (Surah an-Nahl)
- The Quran 09:111 (Surah at-Tawbah