ഇബ്രാഹിമും (അ) ഇസ്ലാമിലെ ത്യാഗമെന്ന ആശയവും
Islam

ഇബ്രാഹിമും (അ) ഇസ്ലാമിലെ ത്യാഗമെന്ന ആശയവും

ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളിൽ ഒന്നായ ഹജ്ജ്, സാമ്പത്തിക ശേഷിയുള്ള എല്ലാ മുസ്ലീങ്ങൾക്കും നിർബന്ധമാണ്. സൂറ അൽ-ഹാജിലെ ആയത്ത് 27 പ്രകാരം, ഹജ്ജിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇബ്രാഹിം (അ) ന് അല്ലാഹു നൽകിയിട്ടുണ്ടായിരുന്നു:- “ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവര്‍ നിന്‍റെയടുത്ത്‌ വന്നു കൊള്ളും”.

ഹജ്ജ് വേളയിൽ ചെയ്യുന്ന പല ആചാരങ്ങളും അല്ലാഹുവിന്റെ പ്രിയപ്പെട്ട പ്രവാചകനായ ഇബ്രാഹിം നബി (അ) നടത്തിയ ത്യാഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്.

ഇബ്രാഹിമും (അ) ഇസ്ലാമിലെ ത്യാഗമെന്ന ആശയവും

സാം സാമിലെ വെള്ളം

അള്ളാഹു ഇബ്രാഹിമിനും (അ) ഭാര്യക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു. അവർ അദ്ദേഹത്തിന് ഇസ്മാഈൽ (അ) എന്ന് പേര് നൽകി. താമസിയാതെ, ഇബ്രാഹിം (അ) തന്റെ കുടുംബത്തെയും കുഞ്ഞ് ഇസ്മയിലിനെയും അമ്മയെയും കൂട്ടി മക്കയിലേക്ക് നീങ്ങി. അല്ലാഹുവിന്റെ കൽപ്പന പ്രകാരം, ഇബ്രാഹിം നബിക്ക് യാത്രക്കിടയിൽ അവരെ മരുഭൂമിയിൽ കുറച്ച് ഭക്ഷണവും വെള്ളവും നൽകി തനിച്ചാക്കേണ്ടി വന്നു. പൈതലായ ഇസ്മാഈൽ (അ)ന് ദാഹിച്ചപ്പോൾ, അവന്റെ മാതാവ് വെള്ളത്തിനായി അസ്-സഫ പർവതത്തിലേക്ക് കയറി നോക്കി. വെള്ളം കണ്ടെത്താനാകാതെ അവർ മറ്റൊരു കുന്നായ മൗണ്ട് അൽ-മർവയിലേക്ക് ഓടി. അവർ പലതവണ കുന്നുകൾക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും പോയി നോക്കിയെങ്കിലും വെള്ളം കണ്ടത്താൻ കഴിഞ്ഞില്ല.

ആ മാതാവിന്റെ ക്ഷമയുടെ പ്രതിഫലമായി, അവരുടെ കുഞ്ഞ് ഇസ്മാഈൽ (അ) കരഞ്ഞുകൊണ്ടിരുന്ന സ്ഥലത്തിന് അരികിൽ നിന്ന് അള്ളാഹു ഒരു നീരുറവ ഉണ്ടാക്കി. ഈ നീരുറവ ഇന്ന് സാം സാം എന്നറിയപ്പെടുന്നു.

വർഷങ്ങൾക്ക് ശേഷം,  തിരികെ വന്ന ഇബ്രാഹിം (അ) തന്റെ മകന്റെ സഹായത്തോടെ അല്ലാഹുവിന്റെ ഭവനമായ കഅബ നിർമ്മിച്ചു. അങ്ങനെ വിശ്വാസം, സമർപ്പണം, നിസ്വാർത്ഥത, അല്ലാഹുവിനോടുള്ള സ്‌നേഹം എന്നീ എല്ലാ പരീക്ഷണങ്ങളിലും ഇബ്രാഹിം (അ) വിജയിച്ചു.  അള്ളാഹുവിന് വേണ്ടി എല്ലാം ത്യജിക്കുകയും അല്ലാഹുവിന്റെ ഇഷ്ടത്തിന് വേണ്ടി സ്വയം സമർപ്പിക്കുകയും ചെയ്തു ഇബ്രാഹിം. സൂറ അൽ-ബഖറയിലെ  124 മത്തെ ആയത്തിൽ അല്ലാഹു പറയുന്നു:

ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ്‌ ചില കല്‍പനകള്‍കൊണ്ട്‌ പരീക്ഷിക്കുകയും, അദ്ദേഹമത്‌ നിറവേറ്റുകയും ചെയ്ത കാര്യവും ( നിങ്ങള്‍ അനുസ്മരിക്കുക. ) അല്ലാഹു ( അപ്പോള്‍ ) അദ്ദേഹത്തോട്‌ പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക്‌ നേതാവാക്കുകയാണ്‌. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളില്‍പ്പെട്ടവരെയും ( നേതാക്കളാക്കണമേ. ) അല്ലാഹു പറഞ്ഞു: ( ശരി; പക്ഷെ ) എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക്‌ ബാധകമായിരിക്കുകയില്ല

ത്യാഗമെന്ന ആശയം

ഒരു രാത്രി ഉറങ്ങുകയായിരുന്ന ഇബ്രാഹിം നബി(അ) തന്റെ മകനെ ബലിയർപ്പിക്കുന്നതായി സ്വപ്നം കണ്ടു. അദ്ദേഹം തന്റെ സ്വപ്നത്തെക്കുറിച്ച് മകൻ ഇസ്മാഈൽ (അ) പറഞ്ഞു. പ്രവാചകൻമാരുടെ സ്വപ്നങ്ങൾ അല്ലാഹുവിന്റെ കൽപ്പനയാണെന്ന് അറിയാമായിരുന്ന ഇസ്മാഈൽ (അ) തന്റെ പിതാവിനോട് ആവശ്യമുള്ളത് ചെയ്യാനും അല്ലാഹുവിന്റെ വചനം അനുസരിക്കാനും നിർബന്ധിച്ചു. അത്തരം  അനുസരണവും അള്ളാഹുവിനുവേണ്ടി സ്വയം ത്യാഗം ചെയ്യാനുള്ള സന്നദ്ധതയും അല്ലാഹുവിലുള്ള അഭേദ്യമായ വിശ്വാസവും യഥാർത്ഥത്തിൽ സമാനതകളില്ലാത്തതാണ്! ഈ സംഭവം ഖുർആനിലെ സൂറ അസ്സഫ്ഫത്തിൽ  102-03 ആയത്തുകളിലായി വിവരിച്ചിരിക്കുന്നു:

എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.

ത്യാഗത്തിന് ശ്രമിക്കുന്നതിന് മുമ്പ്, മാതാപിതാക്കളുടെ സ്നേഹം തടസ്സമായി വരാതിരിക്കാൻ സ്വയം കണ്ണടച്ചു ഇബ്രാഹിം (അ). തുടർന്ന്  തന്റെ മകന്റെ കഴുത്തിൽ കത്തി പിടിച്ചകൊണ്ട്, തന്റെ മകന്റെ കഴുത്ത് അറുക്കാൻ ഒരുങ്ങുമ്പോൾ, അല്ലാഹു അവന്റെ വെളിപാട് അയച്ചു (ഖുർആൻ 37:103-09-ൽ പരാമർശിച്ചിരിക്കുന്നത് പോലെ):

അങ്ങനെ അവരിരുവരും കല്‍പനക്കു വഴങ്ങി. അദ്ദേഹമവനെ ചെരിച്ചു കിടത്തി.

അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: “ഇബ്റാഹീമേ,

സംശയമില്ല; നീ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു.” അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്.

ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു.

നാം അവനുപകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നല്‍ക

പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തുകയും ചെയ്തു

ഇബ്റാഹീമിനു സമാധാനം.

അള്ളാഹു ബലി സ്വീകരിക്കുകയും ഇസ്മായിൽ (അ) ന് പകരം ഒരു ആടിനെ നൽകുകയും ചെയ്തു. അതിനാൽ, ഇബ്രാഹിം (അ) സ്വന്തം മകന് പകരം ആടുകളെ അറുത്തു.

ഈ ത്യാഗത്തിന്റെ സ്മരണയ്ക്കായി, എല്ലാ വർഷവും മുസ്ലീങ്ങൾ ഈദ് അൽ-അദ്ഹയിൽ കുഞ്ഞാടുകൾ, ആട്, അല്ലെങ്കിൽ മറ്റ് മൃഗങ്ങളെ ബലിയർപ്പിക്കുന്നു. തുടർന്ന് മാംസം പാവപ്പെട്ടവർക്ക് നൽകും. മൃഗങ്ങളുടെ ഈ ത്യാഗം നമ്മുടെ ഉദ്ദേശ്യങ്ങളുടെ സത്യസന്ധതക്ക് അനുസരിച്ചു മാത്രമേ നമുക്ക് ലാഭമുണ്ടാക്കൂ എന്നതും ശ്രദ്ധേയമാണ്. മറിച്ച്, നമ്മുടെ വിശ്വാസവും  ഭക്തിയുമാണ് നമുക്ക് പ്രയോജനം ചെയ്യുന്നത്. ഈ പ്രവർത്തികൾ ത്യാഗത്തിനുള്ള നമ്മുടെ സന്നദ്ധതയെയാണ് സൂചിപ്പിക്കുന്നത്. സൂറ അൽ-ഹാജിലെ 37 മത്തെ ആയതിൽ അല്ലാഹു പറയുന്നു:

അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌.

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ . ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ , തന്റെ ഒഴിവ് സമയം ഹദിസ് , സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...