പലിശ, ബാങ്കിംഗ് എന്നീ ആശയങ്ങളെ ക്കുറിചുള്ള ഇസ്ലാമിന്റെ നിലപാട് പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ്, പലിശ, കൊള്ളപ്പലിശ, മറ്റ് സമാന സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ ഇസ്‌ലാമിൽ പൂർണ്ണമായും നിഷിദ്ധമാണോ? പലിശ രഹിത ബാങ്കിംഗ് സംവിധാനങ്ങളെ കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്? ഈ ലേഖനം തെറ്റായ പല ധാരണകളെയും പൊളിച്ചെഴുതുന്നു.
പലിശ, സാമ്പത്തികം, ബാങ്കിംഗ്: ഇസ്ലാമിക വീക്ഷണം
സൂറ 104, സൂറ അൽ-ഹുമാസ പറയുന്നു:
അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
മുകളിൽ പറഞ്ഞ ആയത്തിന്റെ ഭാഗം “പണം ശേഖരിച്ച് എണ്ണി, അടുക്കി, പണം തന്നെ അനശ്വരനാക്കിയെന്ന് കരുതി (വായ്പയ്‌ക്ക്) തയ്യാറാക്കിവെക്കുക” എന്നത് ആധുനിക കാലത്തെ സാമ്പത്തിക സംവിധാനങ്ങളെ കുറിച്ച് ധാരാളം സംസാരിക്കുന്നു. അബു ലഹബ് തന്റെ സംരംഭത്തിനായി പണം സ്വരൂപിക്കുന്നതിനെ കുറിച്ച് ഖുർആനിൽ പറയുന്നു. സ്വന്തം പണവും അയാളുടെ സംരംഭത്തിൽ നിക്ഷേപമിറക്കാൻ ആഗ്രഹിച്ച പ്രമാണിമാരായ മക്കക്കാരുടെ പണവുമായിരുന്നു അബൂ ലഹബിന്റെ മൂലധനം. മുൻകാല സമ്പന്നരായ മക്കക്കാരുടെ ഈ സംരംഭം ഇന്നത്തെ ബാങ്കിന് തുല്യമായ ഒന്നായിരുന്നുവെന്ന് സൂറയിൽ നിന്ന് നമുക്ക് കണ്ടെത്താൻ കഴിയും.
വഞ്ചനാപരമായ ബാങ്കിംഗ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഖുർആനിക വീക്ഷണങ്ങൾ
ഒമ്പത് ആയത്തുകൾ ചേർന്നതാണ് സൂറ അൽ-ഹുമാസ. അവസാനത്തെ ആറ് ആയത്തുകൾ, അതായത് സൂറത്തിന്റെ മൂന്നിൽ രണ്ട് ഭാഗം, അബു ലഹബിന്റെ വഞ്ചനാപരമായ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ പേരിൽ അയാൾക്ക് നിക്ഷിപ്തമായ ശിക്ഷയുടെ വിവരണത്തിനായാണ് നീക്കിവെച്ചിരിക്കുന്നത്. കുഫ്ർ(അവിശ്വാസം) ചെയ്യുന്ന കുറ്റവാളികൾക്ക് നിക്ഷിപ്തമായ ശിക്ഷ തന്നെയാണിത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സമ്പത്തും പലിശയും അത്യാർത്തിയോടെ പൂഴ്ത്തിവെക്കുന്നതിനെ കുഫ്റിനോടാണ് ഖുർആൻ തുലനം ചെയ്യുന്നത്.
ഖുർആനിന്റെ ശൈലിക്ക് അനുസൃതമായി, സൂറ അൽ-ഹുമാസയുടെ ഞങ്ങളുടെ വ്യാഖ്യാനം ന്യായീകരിക്കപ്പെടുമെന്നും പിൽക്കാല ആയത്തുകൾ അതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. സൂറത്തുന്നിസയിൽ നിന്നുള്ള ആയത്തുകൾ (4:160-161), സൂറത്ത് തൗബയിൽ നിന്നുള്ള ആയത്തുകൾ( 9:34-35 )എന്നിവയെക്കുറിച്ചുള്ള നമ്മുടെ ചർച്ചയിൽ നിന്ന് ഇത് വ്യക്തമാകും.
സൂറ അന്നിസാ 160-161 ആയത്തുകൾ:
അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവര്‍ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും. പലിശ അവര്‍ക്ക് നിരോധിക്കപ്പെട്ടതായിട്ടും, അവരത് വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് ( അത് നിഷിദ്ധമാക്കപ്പെട്ടത്. ) അവരില്‍ നിന്നുള്ള സത്യനിഷേധികള്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
ഈ രണ്ട് ആയത്തുകൾ പറയുന്നത് ജൂതന്മാർ പാലിച്ചിരുന്ന കുലിനറി നിയമങ്ങൾ അവർ ചെയ്ത നാല് തെറ്റുകൾ കാരണം അവർക്ക് അല്ലാഹുവിൽ നിന്നുള്ള ശിക്ഷയാണെനന്നാണ്. അനീതി, നീതിയുടെ വഴി തടയൽ, പലിശയ്ക്ക് കടം കൊടുക്കൽ, ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കൽ എന്നിവയായിരുന്നു അവർ ചെയ്‌തിരുന്ന നാല് പാപങ്ങൾ.
എന്നാൽ ഈ രണ്ട് ആയത്തുകളും കൂട്ടിച്ചേർക്കുന്നു: “അവരിലെ അവിശ്വാസികൾക്ക് വേദനാജനകമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്.” അപ്പോൾ അവരിലെ അവിശ്വാസികളായ ആർക്കാണ് വേദനാജനകമായ ശിക്ഷ നീക്കി വെച്ചിരിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം നൽകാൻ, മുകളിൽ സൂചിപ്പിച്ച രണ്ട് ആയത്തുകളുടെ കൂടെ ചിലത് കൂടി പഠിക്കേണ്ടതുണ്ട്; അതായത്, സൂറത്ത് തൗബയിൽ നിന്നുള്ള ആയത്തുകൾ 34-35:
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( അവരെ ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം ( അവരോട് പറയപ്പെടും ) : നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.
പണം പൂഴ്ത്തിവെക്കൽ
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പൂഴ്ത്തിവെപ്പിനെക്കുറിച്ച് നമുക്ക് ചിലത് സൂചിപ്പിക്കേണ്ടതുണ്ട്. അറബികൾ പലപ്പോഴും ബൈസന്റൈൻ കറൻസി ഉപയോഗിച്ചിരുന്നു. സ്വർണ്ണത്തിൽ നിർമ്മിച്ച ഡെനാറിയസും വെള്ളിയിൽ നിർമ്മിച്ച ഡ്രാക്മയും ഇതിൽ ഉൾപ്പെട്ടിരുന്നു. അതുകൊണ്ട് പണം പൂഴ്ത്തിവച്ചിരുന്നവർ യഥാർത്ഥത്തിൽ സ്വർണവും വെള്ളിയും പൂഴ്ത്തിവെക്കുകയായിരുന്നു.
മുകളിൽ ഉദ്ധരിച്ച രണ്ട് ആയത്തുകൾ നമ്മോട് പറയുന്നത് ജൂതന്മാരിലെ റബ്ബിമാരാണ് പലിശ ഈടാക്കുകയും ജനങ്ങളുടെ സമ്പത്ത് വിഴുങ്ങുകയും ചെയ്തത്. അബു ലഹബ് ചെയ്തതുപോലെ അവരുടെ ഓഫീസ് വഴി പണം ശേഖരിക്കാനും പലിശയ്ക്ക് കടം നൽകാനും അവർക്ക് സാധിച്ചു. പിന്നീട് അവർ ഈ പണം ഉപയോഗിച്ച് കപട ബാങ്കുകൾ സ്ഥാപിച്ച് പണം പൂഴ്ത്തിവെപ്പിൽ കൂടുതൽ വ്യാപൃതരായി.
തൽഫലമായി, മേൽപ്പറഞ്ഞ ആയത്തുകൾ സൂറ അൽ-ഹുമാസയുടെ സന്ദേശം വീണ്ടും സ്ഥിരീകരിക്കുന്നുവെന്ന് നമുക്ക് സംശയാതീതമായി പ്രസ്താവിക്കാം; അതായത്, അത്യാർത്തിയോടെ സമ്പത്ത് പൂഴ്ത്തിവെക്കുന്നതും പലിശയ്ക്ക് വായ്പ കൊടുക്കുന്നതും കുഫ്റിന്റെ ഒരു രൂപമാണ്. അത്യാഗ്രഹത്തിനോ ദ്രോഹപരമായ പണമിടപാടുകൾക്കോ ഇസ്‌ലാമിൽ ഇടമില്ല.
പലിശ എന്ന ആശയം
ഖുർആനിൽ റിബ എന്ന സാങ്കേതിക പദത്തെ സൂറത്ത് അർ-റം പരാമർശിക്കുന്നു. താഴെ പരാമർശിച്ച ആയത്തുകളിൽ രണ്ടാമത്തേതിലാണ് ഈ പ്രയോഗമുള്ളത്; അതായത്, ആയത്ത് 38-39:
ആകയാല്‍ കുടുംബബന്ധമുള്ളവന് നീ അവന്‍റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കനും ( അവരുടെ അവകാശവും നല്‍കുക ). അല്ലാഹുവിന്‍റെ പ്രീതി ലക്ഷ്യമാക്കുന്നവര്‍ക്ക് അതാണുത്തമം. അവര്‍ തന്നെയാണ് വിജയികളും.
ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്‍റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍.
ഖുറാൻ എന്താണ് അർത്ഥമാക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാനാണ് ഞങ്ങൾ “റിബ” വിവർത്തനം ചെയ്യാതെ ഇരുന്നത്. തിരിച്ചടയ്ക്കുമ്പോഴേക്കും വായ്‌പയുടെ മൂല്യത്തിലുണ്ടായ വർധനവാണ് ഇത് സൂചിപ്പിക്കുന്നത്. റിബ അതിന്റെ മൂല്യം പരിഗണിക്കാതെ തന്നെ വർദ്ധിക്കുന്നതാണെന്ന് ആയത്ത് വ്യക്തമാക്കുന്നു. തൽഫലമായി, റിബയെ “പലിശ” എന്ന സാമ്പത്തിക പദത്താൽ മാത്രമേ വിവർത്തനം ചെയ്യാൻ കഴിയൂ.
എന്നാൽ അത് മാത്രമല്ല. സൂറ അൽ-ഇംറാനിലെ 130 മത്തെ ആയത്ത് വീണ്ടും പറയുന്നു:
സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം.
മേൽപ്പറഞ്ഞ ആയത്ത് പലിശയെ പൂർണ്ണമായും നിരോധിക്കുന്നു.
സൂറത്തുൻ-നിസായിൽ ഉദ്ധരിച്ചതുപോലെ, മൂസ (അ)ന് കൊള്ളപലിശയും സാധാരണ പലിശയും നിഷിദ്ധമായിരുന്നുവെന്ന് നമ്മൾ മനസ്സിലാക്കി. ഇത് ആശ്ചര്യപ്പെടുത്തുന്നു: മൂസയ്ക്ക് പലിശ നിഷിദ്ധമായിരുന്നെങ്കിൽ, എന്തുകൊണ്ട് മുഹമ്മദിനും അങ്ങനെയാകാൻ പാടില്ല?

മേൽപ്പറഞ്ഞ ചോദ്യത്തിനുള്ള ഉത്തരം സൂറ അൽ-ബഖറയിലെ 274-281 വരെയുള്ള ആയത്തുകളിൽ കാണാം:
രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് ( അതനുസരിച്ച് ) വല്ലവനും ( പലിശയില്‍ നിന്ന് ) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും ( പലിശയിടപാടുകളിലേക്ക് തന്നെ ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.
അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ ( യഥാര്‍ത്ഥ ) വിശ്വാസികളാണെങ്കില്‍.
നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റേയും റസൂലിന്റേയും പക്ഷത്തു നിന്ന് ( നിങ്ങള്‍ക്കെതിരിലുള്ള ) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്.
ഇനി ( കടം വാങ്ങിയവരില്‍ ) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ ( അവന്ന് ) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി ( വിട്ടു ) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.
നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്. അവരോട് ( ഒട്ടും ) അനീതി കാണിക്കപ്പെടുകയില്ല.
പലിശയ്ക്ക് കടം കൊടുക്കുന്ന രീതിയെക്കുറിച്ചുള്ള ഖുർആനിലെ ഏറ്റവും നിർണ്ണായകമായ പ്രസ്താവനയാണിത്. പലിശയ്‌ക്കെതിരായ ഏറ്റവും കർശനമായ താക്കീതും ആ പ്രവർത്തിയിൽ മുഴുകുന്നവരെ കഠിനമായ അപലപിക്കുന്നതുമാണ് ഇത്. ഈ നിരോധനം നടപ്പാക്കാൻ രാഷ്ട്രത്തിന്(മുസ്ലിം)ബാധ്യതയുണ്ടെന്ന് ഖുർആൻ പറയുന്നു.
അവസാനമായി, ഞങ്ങൾ പ്രസ്താവനയിലേക്ക് കടക്കുകയാണ്: “അവർ പറയുന്നു, ‘കച്ചവടം പലിശ പോലെയാണ്.’ എന്നാൽ അല്ലാഹു കച്ചവടം അനുവദിച്ചു, പലിശ നിഷിദ്ധമാക്കിയിരിക്കുന്നു.” ഖുറാൻ ഈ പ്രസ്താവനയിൽ പറയുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് രണ്ട് മേഖലകളാണുള്ളത്. ഉൽപ്പന്നങ്ങൾ, ചരക്കുകൾ, സേവനങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുന്ന ഉൽപാദന മേഖലയുണ്ട്, അത് ശമ്പളം, ലാഭം, ജോലി എന്നിവയ്ക്ക് കാരണമാവുകയും മുഴുവൻ സമ്പദ്‌വ്യവസ്ഥയ്ക്കും നേട്ടമുണ്ടാക്കുകയും ചെയ്യുന്നു. പിന്നെ, പലിശ, മോർട്ട്ഗേജ്, അനിയന്ത്രിതമായ വാടക, ഇടപാട് ഫീസ് എന്നിവയുടെ രൂപത്തിൽ ഉൽപാദന മേഖല സൃഷ്ടിക്കുന്ന വരുമാനം ഊറ്റിയെടുക്കുന്ന “ഫിനാൻഷ്യൽ ട്രേഡിംഗ്” എന്ന പേരിൽ ഒരു മേഖലയുമുണ്ട്. ഇത്തരം വഞ്ചനാപരമായ വ്യാപാര പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്ന് ഖുറാൻ അസന്നിഗ്ദ്ധമായി പറയുന്നു.
എഡിറ്ററുടെ കുറിപ്പ്: ആധുനിക ബാങ്കിംഗിനെക്കുറിചുള്ള നിലപാട്?
ഇപ്പോൾ വലിയ ചോദ്യം ഇതാണ്: ആധുനിക കാലത്തെ ബാങ്കിംഗിനെ സംബന്ധിച്ചെന്താണ് നിലപാട്?
ഇന്നത്തെ മിക്ക ബാങ്കുകളും പലിശയ്ക്ക് പണം നൽകുന്നു. ഒരു നിശ്ചിത കാലയളവിലേക്ക് ജനങ്ങളുടെ പണം തങ്ങളോടൊപ്പം സൂക്ഷിക്കാൻ അവർ ആളുകളെ അനുവദിക്കുന്നു (ഒരു പൂഴ്ത്തിവയ്പ്പിന്റെ രൂപം) കൂടാതെ “സൂക്ഷിക്കുന്ന” പണത്തിന് പലിശ നൽകുകയും ചെയ്യുന്നു. ഈ രണ്ട് പ്രവർത്തനങ്ങളും ഇസ്‌ലാമിൽ അനുവദനീയമല്ല.
അതുപോലെ, ഇൻഷുറൻസ് അല്ലെങ്കിൽ സേവിംഗ്സ് സ്കീമുകളുടെ മറവിൽ നിക്ഷേപിച്ച പണത്തിന് പലിശ വാഗ്ദാനം ചെയ്യുന്നതുപോലുള്ള രീതികൾ പണം പൂഴ്ത്തിവയ്ക്കുന്നതിനുള്ള വെറും ഫാൻസി വാക്കുകൾ മാത്രമാണ്. മിച്ചപ്പണമുള്ള ആളുകൾ ഉയർന്ന പലിശനിരക്ക് നേടുമെന്ന പ്രതീക്ഷയിൽ ബാങ്കുകളിൽ നിക്ഷേപിക്കുന്നു.
കൂടാതെ, ഉയർന്ന പലിശനിരക്ക് ഈടാക്കാമെന്ന പ്രതീക്ഷയിൽ ബാങ്കുകൾ ആവശ്യക്കാർക്ക് പണം വായ്പ നൽകുന്നു. അത്തരം പ്രവൃത്തികൾ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശമുള്ള കാര്യമാണ്.
സ്വീകാര്യമായ ബാങ്കിംഗ് മാതൃക എല്ലാ തരത്തിലുമുള്ള പലിശകൾ ഒഴിവാക്കുകയും സാധാരണക്കാർക്ക് ജീവിതം എളുപ്പമാക്കുകയും ചെയ്യുന്ന ഒന്നായിരിക്കും. അത്തരം ബാങ്കുകൾക്ക് തീർച്ചയായും കൊള്ള മുതൽ സൂക്ഷിക്കുന്ന സ്വകാര്യ സംരംഭങ്ങളാകാൻ കഴിയില്ല, മാത്രമല്ല ലാഭത്തെ അടിസ്ഥാനമാക്കിയുള്ള ആധുനിക കാലത്തെ പാശ്ചാത്യ ബാങ്കുകൾ.
