ബിലാൽ ഇബ്നു റബാഹ്: ആദ്യ മുവദ്ദിന്റെ ജീവിതം
History

ബിലാൽ ഇബ്നു റബാഹ്: ആദ്യ മുവദ്ദിന്റെ ജീവിതം

ചരിത്രത്തിൽ ആദ്യമായി ബാങ്ക് വിളി തുടങ്ങുന്നത് ഹിജ്റ ഒന്നാം വർഷത്തിലാണ്. അന്ന് മുതൽ ഇടതടവില്ലാതെ ലോകത്ത് ഈ മാന്ത്രിക വാക്കുകൾ മുഴങ്ങി കേൾക്കുന്നു. വിശ്വാസികളെ പ്രാർത്ഥനക്ക് ക്ഷണിച്ച് കൊണ്ടുള്ള വലിയ അടയാളമായി അവ നില നിൽക്കുന്നു. ഒരു ദിവസത്തിൽ അഞ്ചു നേരവും പള്ളിയുടെ മിനാരങ്ങളിൽ നിന്നും ബാങ്കിന്റെ അശരീരി നമ്മുടെ ശ്രവണപുടങ്ങളെ ആവേശഭരിതരാക്കുന്നു. ആദ്യമായി ബാങ്ക് വിളിക്കാനുള്ള മഹാ ഭാഗ്യം വന്നു ചേർന്നത് പ്രവാചകൻ്റെ പ്രിയങ്കരനായ അനുയായി ബിലാൽ ഇബ്നു റബാഹിനാണ്. മക്കയിൽ വെച്ച് ഇസ്ലാം പുൽകിയതിന്റെ പേരിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ ആണ്. സ്വന്തം നാട്ടിൽ നിന്നും മർദ്ദനങ്ങൾ സഹിക്കാൻ ആകാതെ അദ്ദേഹത്തിന്നു പലായനം ചെയ്യേണ്ടി വന്നു.

അല്ലാഹുവിന്റെ തിരു ദൂതരായ പ്രവാചകൻ മുഹമ്മദ്‌ നബി (സ) നിസ്കാരത്തിനായി ആളുകളെ പള്ളികളിലേക്ക് ക്ഷണിക്കാൻ ഉള്ള ഒരു സംവിധാനത്തെ കുറിച്ച് ആലോചന സജീവമാക്കിയ സമയത്താണ് ഉമർ ഇബ്നു കത്താബ് അടക്കമുള്ള അനുയായികൾക്കും ബാങ്കിന്റെ വചനങ്ങൾ സ്വപ്നത്തിലൂടെ അറിയിക്കപ്പെടുന്നത്. ഇത് അവർ പ്രവാചകനെ അറിയിക്കുകയും ചെയ്‌തു. ഏറ്റവും മനോഹരമായ ശബ്ദത്തിന് ഉടമയായ ബിലാലിനോടെ എണീറ്റു നിന്ന് ആദ്യമായി ബാങ്ക് വിളിക്കാൻ പ്രവാചകൻ ആവശ്യപ്പെടുകയും ചെയ്‌തു. മദീനയിലെ ജനങ്ങളെ എല്ലാം സാക്ഷി നിർത്തി അദ്ദേഹം ചരിത്രത്തിലാദ്യമായി വിശ്വാസികളെ പ്രാർത്ഥനയിലേക്കു ക്ഷണിച്ചു കൊണ്ട് ബാങ്ക് വിളിക്കുകയും, തന്റെ നാമം മുത്ത്‌ നബിയുടെ ആദ്യ മുവദ്ദിൻ എന്ന പേരിൽ തങ്ക ലിപികളിൽ എഴുതി ചേർക്കുകയും ചെയ്‌തു.

ഇസ്‌ലാം ആശ്ലേഷം

എത്യോപിയയിലെ ഒരു കറുത്ത വംശജനായ അടിമ ആയിരുന്ന ബിലാൽ തന്റെ യജമാനന്റെ ഗോത്രക്കാരൻ തന്നെയായിരുന്നു. മെലിഞ്ഞു ആകർഷകമായ ഉയരം ഉള്ള അദ്ദേഹം ശാന്ത പ്രകൃതക്കാരൻ ആയിരുന്നു. അന്ധകാരത്തിൻറെ ഇരുൾ വഴികളാൽ പ്രക്ഷുപദമായ അക്കാലത്തു ഏറ്റവും ക്രൂരനായ ഒരു യജമാനന്റെ കീഴിൽ അദ്ദേഹം ജോലി ചെയ്‌തു.

വർഗ വ്യവസ്ഥ ശക്തമായി നിലനിൽക്കുന്ന അക്കാലത്തു ആ ചട്ടക്കൂട് പൊളിച്ചു എഴുതുക എന്നത് അസാധ്യമായ കാര്യമായിരുന്നു. എല്ലാ കാലത്തെയും മനുഷ്യരെയും മുമ്പിൽ ബിലാലിനെ വേറിട്ടു നിറുത്തിയത് അദ്ദേഹം പ്രകടിപ്പിച്ച ശക്തവും, സത്യസന്ധതയും, അചഞ്ചലവുമായ വിശ്വാസമായിരുന്നു. കിരാതമായ ഒരു സാമൂഹിക വ്യവസ്ഥയുടെ ഇടുങ്ങിയ ഗല്ലികളിൽ വരിഞ്ഞുമുറുകിയ നിരക്ഷരനായ ഒരു അടിമ സത്യ വിശ്വാസത്തിന്റെ മനോഹരമായ ആകാശത്തേക്കു ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ കടന്ന് വന്നത് അത്ഭുതകരമായ കാര്യമായിരുന്നു.

ധാർമികവും, ശാരീരികവുമായ കൊടിയ മർദ്ദനങ്ങൾ ബിലാലിന്റെ മനസ്സാനിധ്യത്തെ ഒരിഞ്ച് പോലും തളർത്താൻ പര്യപ്തമല്ലായിരുന്നു.

തന്റെ യജമാനൻ അതിഥികളോട് പറയുന്നത് കേട്ടാണ് ബിലാൽ ആദ്യമായി പ്രവാചകനെ കുറിച്ച് അറിയുന്നത്. ഇത് ബിലാലിനെ സത്യ വിശ്വാസം പുൽകാൻ അതീവ പ്രേരണ ഉണ്ടാക്കുന്നതിലേക്കു വഴി തെളിയിച്ചു. ഒരു വ്യക്തിയുടെ അന്തസ്സ് ഉയർത്തി പിടിക്കുന്ന, നീതിയുടെ വടവൃക്ഷമായ ഇസ്ലാം തന്റെ ജീവിത രീതിയുടെ ഭാഗമാകണം എന്ന ശരിയായ തീരുമാനത്തിലേക്ക് അദ്ദേഹം താമസിയാതെ കടന്ന് വരുകയും ചെയ്‌തു. പ്രവാചകന്റെ പ്രിയ അനുയായി ആയിരുന്ന അബൂബക്കർ (റ) ൻറെ പ്രബോധനം ബിലാലിൽ വലിയ സ്വാധീനം ചെലുത്തി. അബൂബക്കർ (റ) കൂടെ മുത്ത്‌ നബിയുടെ അടുക്കൽ ചെന്ന് ഇസ്ലാമിലേക്ക് കടന്നു വരുകയും ചെയ്ത അദ്ദേഹം ആദ്യമായി ഇസ്ലാമിലേക്ക് കടന്നു വന്ന ഏഴ് പേരിൽ ഒരാളായി മാറി. പ്രവാചകന്റെയും, ഇസ്ലാമിന്റെയും മുഖ്യ ശത്രുക്കാളായ ഖുറൈശി ഗോത്ര വർഗ്ഗത്തിൽ നിന്നും വലിയ എതിർപ്പ് അബൂബക്കറും മറ്റുള്ളവരും നേരിട്ടെങ്കിലും ബിലാൽ അദ്ദേഹത്തിന്റെ വംശത്തിൽ നിന്നും നേരിടേണ്ടി വന്നത് കൊടിയ യാതനകളായിരുന്നു.

 ബിലാലിന്റെ വിനയവും ധൈര്യവും

അക്കാലത്തു ആവിശ്യാസിയുടെ എല്ലാ ക്രോധവും ചെന്ന് പതിച്ചിരുന്നത് ഒരു ഗോത്ര വിഭാഗത്തിന്റെയും സംരക്ഷണ കവചവും ഇല്ലാത്ത മുസ്ലിമിന്റെ മേലെയായിരുന്നു. ബിലാൽ മുസ്ലിമായ വിവരം യജമാനനായ ഉമയത്തു  മണത്തറിഞ്ഞു .പിന്നീട് ബിലാലിന് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ ആണ്. മുഹമ്മദിനെ അവിശ്വസിക്കാനും ഇസ്‌ലാമിനെ കൈവെടിയാനും അയാൾ ബിലാലിനെ നിർബന്ധിച്ചു. എന്നാൽ സത്യ സന്ദേശം ആ വെളുത്ത മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടി കഴിഞ്ഞിരുന്നു. ഇതൊന്നും ഉമയത്തിന്റെ ക്രൂരത അടക്കി നിർത്തിയില്ല. പീഡനത്തിന്റെ സർവ മുറകളും അയാൾ പുറത്തെടുത്തു. ചുട്ടു പഴുത്ത മണലാരുണ്യത്തിൽ ബിലാലിനെ നഗ്നനാക്കി കിടത്തി വലിച്ചു. നെഞ്ചിൽ പാറകല്ല് വലിച്ചു കയറ്റിവെച്ചു. വേദനയിൽ പുളയുമ്പോഴും ബിലാലിന്റെ ഉൾക്കരുത്ത് ഒരു കോട്ടവും തട്ടാതെ നിലനിന്നു. തൊഹീദിന്റെ അമര ധ്വനികൾ ആ അധരങ്ങളിൽ നിന്നും ഉയർന്നു കേട്ടു. ഈ മനുഷ്യത്വത്തെ പിടിച്ചു കുലുക്കുന്ന ക്രൂരത നിത്യ കാഴ്ചയായിരുന്നു. ഓരോ ഉച്ചകളിലും മരുഭൂമി ചൂട് പിടിച്ചാൽ ഇതാവർത്തിച്ചു. പക്ഷേ ഒന്നിന് പുറകെ ഒന്നായി നേരിട്ട കൊടും ആക്രമണങ്ങൾ ആ സൂര്യ തേജസ്സിനെ ഒരു പർവത തുല്യമായ ശക്തനാക്കുകയാണ് ചെയ്തത്.

താൻ വിശ്വസിക്കുന്ന കാരുണ്യവാനായ അല്ലാഹു മർദ്ദനങ്ങളിൽ നിന്നും പൂരണമായും മോജിപ്പിക്കും എന്ന വിശ്വാസം ബിലാലിനെ എല്ലാ തരത്തിലുള്ള പീഡനനങ്ങളേയും നേരിടാൻ പര്യാപ്തമാകിയിരുന്നു. നേരിട്ട പീഡനങ്ങള് ആ മനുഷ്യനെ തലർത്തിയില്ല, മറിച്ച് കൂടുതൽ ദൈവ സന്നിധിയിൽ ആശ്രയം തേടാനാണ് ആ അക്രമത്തിന്റെ ഭാണ്ഡ കെട്ട് സഹാഹയിച്ചത്. ഈമാനിന്റെ ദിവ്യ പ്രഭ തന്റെ മുറിവുകൾ സൃഷ്ടിച്ച വേദനകളെ നിസ്സാരമാക്കി അദ്ദേഹം അല്ലാഹ് എന്ന ഏക ഇലാഹിൽ എല്ലാം സമർപ്പിച്ചു.

അടിമത്തത്തിൽ നിന്നുള്ള മോചനത്തിന്നു  ശേഷമുള്ള ജീവിതം

തന്റെ മോചനത്തിന്ന് ശേഷം പ്രവാചകന്റെ കൂടെ താമസം തുടങ്ങിയ ബിലാൽ മദീനയിലേക്ക് ഹിജറ പോയി. ഇസ്ലാമിലെ പ്രഥമ മുവദ്ദിനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മദീനയിലും ബാങ്ക് വിളി തുടർന്നു. അല്ലാഹുവിൽ ഉള്ള ശക്തമായ വിശ്വാസമാണ് പ്രവാചകന്റെ അടുക്കൽ ഇത്രയും വലിയ സ്ഥാനമാനങ്ങൾ ലഭിക്കാൻ അദ്ദേഹത്തെ സഹാഹയിച്ചത്. കാലക്രമേണ ബിലാൽ(റ) പദവി വളരാൻ തുടങ്ങുകയും പ്രവാചകന്റെ കൂടെ നിന്നു പ്രഭോദനങ്ങള്ക്ക് നേത്രത്വം കൊടുക്കാൻ സാധിക്കുകയും ചെയ്തു. അടിമ ആയിരിക്കെ തന്നെ ക്രൂരമായി മർദ്ദിച്ച യജമാനനെ ബദര് യുദ്ധത്തിൽ ബിലാൽ(റ ) തന്നെ പരാജയപ്പെടുത്തുകയും ചെയ്തു. മക്ക പിടിച്ചടക്കി കഹബയിലേക്ക് പ്രവാചകൻ പ്രവേശിച്ചപ്പോൾ കൂടെ ബിലാൽ (റ)ഉണ്ടായിരുന്നു. മദീനയിലെ പ്രവാചകന്റെ പള്ളിയിൽ ആദ്യമായി മുഴങ്ങി കേട്ട ബിലാലിന്റെ നാദം കഹ്ബാലയത്തിലും മുഴങ്ങി.

പ്രവാചകൻ ബിലാലിനെ തെരഞ്ഞെടുത്തത് ഒരു ഓർമ്മപെടുതലായിരുന്നു. അതെ അല്ലാഹുവിൽ ഉള്ള അചഞ്ചലമായ വിശ്വാസം ഒരു എത്യോപ്പക്കാരനായ അടിമയെ ഉയർത്തിയത് എങ്ങേനെയാണ് എന്നതിന്റെ ഉദാഹരണം. തീർച്ചയായും ഇസ്ലാം തുല്യതയുടെ മതമാണ്, വർണ്ണ വിത്യാസം ആ വിശ്വാസം പ്രമാണം പ്രോത്സാഹിപ്പിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ സൂചന.

പ്രവാചകന്റെ വഫാത്ത് അദ്ദേഹത്തെ വല്ലാതെ തളർത്തി, ഈ ദുഃഖം താങ്ങാൻ കഴിയാത്ത അദ്ദേഹം ശാമിലേക്ക് (സിറിയ) യാത്ര തിരിച്ചു. ഡമാസ്കസ് പിടിച്ചടക്കിയ യാർമുക് യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു.

പ്രവാചകനോടുള്ള സ്നേഹവും ആധാരവും

പ്രവാചകൻ വഫാത്തായപ്പോൾ അദ്ദേഹം അവസാനമായി ബാങ്ക് വിളിച്ചു, പ്രവാചകന്റെ പേര് പൂർണ്ണമാക്കാൻ കഴിയാതെ വിതുമ്പിയ അദ്ദേഹത്തിന്റെ കരച്ചിൽ കേട്ടു മദീന നിവാസികൾ എല്ലാം തേങ്ങി. ബാങ്ക് വിളി പാതി വഴിയിൽ നിർത്തിയ അദ്ദേഹം അബൂബക്കർ(റ) അടുക്കൽ ചെന്ന് മദീന വിട്ട് യാത്ര പോകാൻ അനുവാദം ചോദിച്ചു. മദീന നഗരം വിട്ടും അല്ലാഹുവിന്റെ പൊരുത്തത്തിലായി ശിഷ്ട്ട കാലം അദ്ദേഹം ജീവിച്ചു

ആധുനിക സിറിയയുടെ ഭാഗമായ ഡമാസ്കസിന് അടുത്ത് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.

 

 

 

 

 

 

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...