ഇസ്ലാം: റൂമി കവിതകളുടെ മറന്നുപോയ വശം
Society and Culture

ഇസ്ലാം: റൂമി കവിതകളുടെ മറന്നുപോയ വശം

കാവ്യലോകത്ത് റൂമി എന്ന നാമം സുപരിചിതമാണ്. റൂമിയുടെ കവിതകളുടെ വിവർത്തനങ്ങൾ മീം കൾച്ചറുകൾ, ഇന്റർനെറ്റ് സ്റ്റാറ്റസുകൾ ജനപ്രിയ സാഹിത്യങ്ങളിളുമെല്ലാം നിറഞ്ഞുനിൽക്കുന്നു. വാസ്‌തവത്തിൽ, എക്കാലത്തെയും മികച്ച കവികളിൽ ഒരാളായി അദ്ദേഹം ചരിത്രത്തിൽ പരിലസിച്ചു നിൽക്കുകയാണ്.

എങ്കിൽ ആരായിരുന്നു റൂമി? പലപ്പോഴും ആ ചോദ്യത്തിനുള്ള ഉത്തരം “ഒരു നിഗൂഢത”യാകും. “ഒരു ഇസ്ലാമിക പണ്ഡിതൻ, ദൈവശാസ്ത്രജ്ഞൻ, ഇസ്ലാമിക ഫിഖ്ഹിൽ (നിയമശാസ്ത്രം) വിദഗ്ദ്ധൻ” എന്നൊക്കെയാണ്  ശരിയായ ഉത്തരമെങ്കിലും ആ മറുപടി ഒരു അപൂർവ്വമായി മാത്രമേ നമുക്ക് മുമ്പിലെത്തൂ.

റൂമി: ഒരു മുസ്ലീം കവി

പതിമൂന്നാം നൂറ്റാണ്ടിൽ ആധുനിക അഫ്ഗാനിസ്ഥാനിലാണ് റൂമിയെന്ന അതുല്യ പ്രതിഭ ജനിക്കുന്നത്. പിന്നീട് ഇന്നത്തെ തുർക്കിയിലെ കോനിയയിൽ അദ്ദേഹം സ്ഥിരതാമസമാക്കി; എന്നാൽ  ദൈവശാസ്ത്രപരമായ വൈദഗ്ധ്യം അദ്ദേഹം ഏറ്റവും കൂടുതൽ നേടിയെടുത്തത്  സിറിയയിൽ നിന്നാണ്, സുന്നി കർമ്മശാസ്ത്രത്തിന്റെ നിയമ കോഡുകൾ അവിടെ നിന്നും സ്വയത്തമാക്കിയ അദ്ദേഹം ഒടുവിൽ ഒരു സെമിനാരി അധ്യാപകനായി കോനിയയിലേക്ക് തന്നെ തിരിച്ചുപോയി. അവ് അവിടെ നിന്നും, റൂമിയുടെ കവിതയിലും മതപരമായ ചിന്തകളിലും ശാശ്വതമായ സ്വാധീനം ചെലുത്തിയിരുന്ന ഷംസ് ഓഫ് തബ്രിസെന്ന ഒരു സഞ്ചാര മിസ്‌റ്റിക്നെ കാണാൻ  അദ്ദേഹം പോകുമായിരുന്നു.

എന്നിരുന്നാലും, റൂമി തനിക്കു ചുറ്റും ശക്തമായ ഒരു അനുയായി വൃന്ദത്തെ കെട്ടിപ്പടുത്തു – അത് മറ്റ് സൂഫി സന്യാസിമാരെപ്പോലെ ആയിരുന്നില്ല. സൂഫി മിസ്റ്റുകൾ, ഇസ്ലാമിക ദൈവശാസ്ത്രജ്ഞർ, ക്രിസ്ത്യാനികൾ, ജൂതന്മാർ, പ്രാദേശിക സെൽജൂക്ക് ഭരണാധികാരികൾ എന്നിവരയടങ്ങുന്ന അനുയായികളുടെ ഒരു കോസ്മോപൊളിറ്റൻ ഗ്രൂപ്പായിരുന്നു അത്.

ഇന്ന്, റൂമിയെ സെലിബ്രിറ്റികളും പൊതുജനങ്ങളും ഒരുപോലെ ഉദ്ധരിക്കാറുണ്ട്. തന്റെ പെൺമക്കളിൽ ഒരാൾക്ക് റൂമിയുടെ പേരിട്ട  ബെയോൺസ് ആകട്ടെ ഒരു ആൽബത്തിൽ റൂമിയുടെ കവിത അവതരിപ്പിക്കുന്ന കോൾഡ്‌പ്ലേയോ ആകട്ടെ.

റൂമിയെന്ന അതുല്യ പ്രതിഭ, വലിയതോതിൽ, സ്വയം കണ്ടെത്തലിന്റെയും സ്വാതന്ത്ര്യത്തിന്റെയും അതുപോലെ മിസ്റ്റിസിസത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി രൂപാന്തരപ്പെട്ടിരിക്കുന്നു.

എന്നാൽ റൂമിയെന്ന യഥാർത്ഥ മുസ്ലിമിനെ പലപ്പോഴും മുഖ്യധാര മറച്ചുവെയ്ക്കുന്നു. റൂമിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന “മെവ്‌ലാന” അല്ലെങ്കിൽ മൗലാന എന്ന പദം അതിന്റെ നിഗൂഢമായ അർത്ഥത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്, ഒരിക്കലും ആ പേരിലടങ്ങിയ ഇസ്ലാമിക പൈതൃകത്തിന്റെ പ്രതിഫലനം എന്ന നിലയിലല്ല.

റൂമിയുടെ കൃതികളിൽ ഇടപെടുന്നു

ജീവിതത്തിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ഇസ്‌ലാമിനെ ഇല്ലാതാക്കുന്ന പ്രക്രിയ തുടങ്ങിയിട്ട് കാലം ഒരുപാട് പിന്നിട്ടു. വിക്ടോറിയൻ കാലഘട്ടത്തിലെ ഇംഗ്ലീഷ് പണ്ഡിതന്മാർ റൂമിയുടെ കൃതികൾ ആദ്യമായി പരിചയപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ ഇസ്ലാമിക വേരുകൾ ഉൾകൊള്ളാൻ നന്നായി പാട്പെട്ടു. കാരണം  മരുഭൂമിയിൽ ഉദയം കൊണ്ട ഒരു മതത്തിൽ നിന്നും ഇത്രയും പ്രമുഖനായ ഒരു പണ്ഡിതനും കവിയും എങ്ങനെ ഉണ്ടാകും?

ഉത്തരം? തീർച്ചയായും റൂമി ഒരു മഹാകവിയായിത്തീർന്നത് അദ്ദേഹം മുസ്ലീമായതുകൊണ്ടല്ല, മുസ്ലീമായിട്ടും!

അതെ, ഇത് ഇസ്‌ലാമോഫോബിയയിൽ നിന്നും വംശീയതയിൽ നിന്നും ഉടലെടുക്കുന്നതാണ്, പക്ഷേ  പാശ്ചാത്യ രാജ്യങ്ങളിൽ ഒരു സാധാരണ പ്രവണതയായിരുന്നു തങ്ങൾക്ക് ഉൾകൊള്ളാൻ ആകാത്ത അപ്രിയസത്യങ്ങളെ മായിച്ചുകളയാനുള്ള ശ്രമങ്ങൾ. 1898-ൽ, സർ ജെയിംസ് റെഡ്‌ഹൗസ്, മസ്‌നവിയെക്കുറിച്ച് എഴുതി:

ലോകം വിട്ടുപോകുകയും ദൈവത്തെ അറിയാനും അവനോടൊപ്പമുണ്ടാകാനും ശ്രമിക്കുന്നവരെ മസ്‌നവി അഭിസംബോധന ചെയ്യുന്നു, അങ്ങനെ സ്വയം ഇല്ലാതാക്കുകയും ആത്മീയ ധ്യാനത്തിനായി സ്വയം സമർപ്പിക്കുകയും ചെയ്യുന്നു.

റൂമിയുടെ വളരെ ജനപ്രിയമായ കൃതിയായ മസ്‌നവി ഖുർആനിൽ ഉള്ള സംഭവവികാസങ്ങളും വിവരണങ്ങളും പതിവായി പരാമർശങ്ങൾ നടത്തിയിരുന്നു എന്ന വസ്തുത മനപ്പൂർവം ഒഴിവാക്കി. വാസ്തവത്തിൽ, റൂമിയുടെ മസ്‌നവിയിൽ ഖുർആനിലെ വാക്യങ്ങളെയും വിവരണങ്ങളെയും പരാമർശിക്കുന്ന അസംഖ്യം അടിക്കുറിപ്പുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കവിതയുടെ പ്രചോദനം ഖുർആനിൽ നിന്നാണ്. റൂമിയിൽ നിന്ന് ഖുറാൻ അവലംബങ്ങൾ ഇല്ലാതാക്കുന്നത് മിൽട്ടന്റെ കൃതികളിൽ നിന്ന് ബൈബിൾ റഫറൻസുകൾ ഇല്ലാതാക്കുന്നതിന് തുല്യമാണ്.

മിസ്റ്റിസിസം മാത്രമോ ?

ഇരുപതാം നൂറ്റാണ്ടിൽ, റൂമിയുടെ കൃതികൾ വിവർത്തനം ചെയ്യാൻ നിരവധി വിവർത്തകർ കഠിനമായി പരിശ്രമിച്ചു. ആർ എ നിക്കോൾസൺ, എ ജെ ആർബെറി, ആൻമേരി ഷിമ്മൽ എന്നിവരെപ്പോലുള്ളവർ ഇതിൽ ഉൾപ്പെടുന്നു.

നിർഭാഗ്യവശാൽ, ഇന്ന് നമ്മൾ ഇംഗ്ലീഷിൽ വായിക്കുന്ന റൂമി രചനകൾ മുകളിൽ പറഞ്ഞ പണ്ഡിതന്മാർ നടത്തിയ വിവർത്തനങ്ങളിൽ നിന്നുള്ളതല്ല. പകരം, കോളെമാൻ ബാർക്‌സി രചിച്ച റൂമിയുടെ ഇംഗ്ലീഷിലുള്ള കൃതികളുടെ അയഞ്ഞ പതിപ്പാണ് ജനപ്രീതി നേടിയത്. വിക്കിപീഡിയ ബാർക്‌സിനെ വിവരിക്കുന്നത് ഇങ്ങനെയാണ്:

പേർഷ്യൻ സംസാരിക്കുകയോ വായിക്കുകയോ ചെയ്യുന്നില്ലെങ്കിലും റൂമിയുടെ ജനപ്രിയ വ്യാഖ്യാതാവാണ് അദ്ദേഹം, മറ്റ് ഇംഗ്ലീഷ് വിവർത്തനങ്ങളെ അടിസ്ഥാനമാക്കി കവിതകൾ മാറ്റിയെഴുതുന്നു.

ഇവിടെ കീവേഡ് “റീറൈറ്റിംഗ്” ആണ്. റൂമിയുടെ കൃതികളുടെ വിവർത്തനങ്ങൾ എടുത്ത് ഒരു വശത്ത് യഥാർത്ഥ ഗ്രന്ഥത്തിൽ നിന്ന് വളരെ അകലെയും മറുവശത്ത് മനസ്സിലാക്കാൻ എളുപ്പമുള്ളതുമായ ഒരു ഭാഷയിൽ അവ പുനർനിർമ്മിക്കുക എന്നതാണ് ബാർക്ക്സ് ഫലപ്രദമായി ചെയ്തത്.

തീർച്ചയായും ഇത് ബാർക്‌സിന്റെ റൂമിയുടെ പതിപ്പിനെ ജനപ്രിയ സംസ്കാരത്തിലേക്ക് കൊണ്ടുവന്നു, കാരണം ആർക്കും അത്തരം രചനകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മനസ്സിലാക്കാൻ കഴിയും. ഇന്ന് നമ്മൾ ഇന്റർനെറ്റിൽ അടക്കം കാണുന്ന റൂമി, വാസ്തവത്തിൽ ബാർക്‌സ് സൃഷ്ടിച്ചത് തന്നെയാണ്.

എന്നിരുന്നാലും, റൂമിയെ മാറ്റിയെഴുതുന്നത് കോൾമാൻ ബാർക്‌സ് മാത്രമല്ല. ദീപക് ചോപ്രയുടേത് പോലെയുള്ള ആത്മീയതയുടെയും നിഗൂഢതയുടെയും നവയുഗ കൃതികളിൽ റൂമിയുടെ കവിതകൾ ഇഷ്ടാനുസരണം ക്രമരഹിതമായി എഡിറ്റ് ചെയ്യുന്നുണ്ട്. അത്തരം “വിവർത്തനങ്ങൾ” യഥാർത്ഥ ഗ്രന്ഥത്തിൽ നിന്ന് വളരെ അകലെയാണ്, ഇസ്ലാമിക ചിന്തയെയും പ്രയോഗത്തെയും കുറിച്ചുള്ള ഏതൊരു പരാമർശത്തെയും സുരക്ഷിതമായി മറികടക്കുകയും റൂമിയുടെ ഇസ്ലാമിക വേരുകളുടെ സത്തയെ ഇല്ലാതാക്കുകയും ചെയ്യുന്നു അത്തരം അഭിനവ നിർമ്മിതികൾ.

ഇവാങ്ക ട്രംപിന്റെ ഒരു ട്വീറ്റ് ഇതാ:

എന്നിരുന്നാലും, രസകരമായ ഭാഗം, റൂമി തന്റെ യഥാർത്ഥ കവിതയിൽ “തെറ്റ്”, “ശരിയായ പ്രവൃത്തി” എന്നീ വാക്കുകൾ ഉപയോഗിച്ചിട്ടില്ല എന്നതാണ് – പകരം,  “ഇമാൻ” (വിശ്വാസം), “കുഫ്ർ” (അവിശ്വാസം) എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വാക്കുകൾ. അത്തരം പദപ്രയോഗം റൂമിയുടെ വാചകത്തിന്റെ അർത്ഥത്തെ മൊത്തത്തിൽ മാറ്റിമറിച്ചിട്ടുണ്ടെന്ന് ഏതൊരു മുസ്ലീമിനും എളുപ്പത്തിൽ പറയാൻ കഴിയും.

നിർഭാഗ്യവശാൽ, ഇവാങ്ക ട്രംപിനെപ്പോലെ,  മിക്ക ആളുകളും റൂമിയുടെ അത്തരം മോശം വിവർത്തനങ്ങൾ ക്രമരഹിതമായി പങ്കിടുന്നു, മിസ്റ്റിസിസത്തിന്റെ ഘടകങ്ങളിൽ ആശ്ചര്യപ്പെടുന്ന അവർ, യഥാർത്ഥ ഇസ്ലാമിക വേരുകൾ അറിയുന്നില്ല.

കൃത്യമായി പറഞ്ഞാൽ, റൂമിയുടെ കൃതികളിൽ നിന്ന് ഇസ്ലാം നീക്കം ചെയ്യപ്പെട്ടത് ഇങ്ങനെയാണ്.

ഉപസംഹാരം

റൂമിയെ ഇത്തരത്തിൽ തെറ്റായ ചിത്രീകരിച്ചു, പണം സമ്പാദിക്കാൻ എളുപ്പമാണെങ്കിലും, ഇത് വാസ്തവത്തിൽ ആത്മീയ കൊളോണിയലിസത്തിന്റെ ഒരു പതിപ്പാണ്. റൂമിയുടെ ഒരു ജനപ്രിയ പ്രതിച്ഛായ സൃഷ്ടിക്കുക എന്നതാണ് ഇവിടെ പ്രയോഗിക്കുന്ന തന്ത്രം. ഇസ്‌ലാമിലെ ഒരു പണ്ഡിതൻ അല്ലെങ്കിൽ  ഖുർആനെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കിയ വ്യക്തി എന്ന നിലയിലല്ല അദ്ദേഹം ഇപ്പോൾ വീക്ഷിക്കപ്പെടുന്നത്. പകരം, റൂമി കാരണമില്ലാതെ അലഞ്ഞുനടക്കുന്ന  ഒരു മിസ്‌റ്റിക് സന്യാസിയായി മാത്രം ഒതുങ്ങുന്നു. അദ്ദേഹം തന്റെ കൃതികളിൽ ഖുർആനിനെക്കുറിച്ച് എണ്ണമറ്റ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്, കൂടാതെ,യഥാർത്ഥ ഗ്രന്ഥത്തിന്റെ സാരാംശം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ഖുർആൻ ഉദ്ധരിക്കുമ്പോൾ പേർഷ്യൻ/ഫാർസിയിൽ നിന്ന് അറബിയിലേക്ക് മാറുമായിരുന്നു അദ്ദേഹം. നേരെമറിച്ച്, റൂമിയുടെ  മഹത്തായ കൃതികളിൽ നിന്ന് ഇസ്‌ലാം മായ്‌ക്കപ്പെടുകയും മനോഹരമായി ശബ്ദമുള്ള വാക്കുകളുടെ ക്രമരഹിതമായ ട്രോപ്പുകൾ ഉപയോഗിച്ച് വേഗത്തിൽ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു.

സൂഫിയാൻ ബിൻ ഉസൈർ

മുസ്ലിം മെമ്മോയുടെ സ്ഥാപക-എഡിറ്ററാണ് സൂഫിയാൻ ബിൻ ഉസൈർ