ഒട്ടോമാന്‍ നിയമസംഹിതകളെ സമഗ്രപരിഷ്‌കരണത്തിന് വിധേയമാക്കിയ സുലൈമാന്‍ ഒന്നാമന്‍ ഓട്ടോമാൻ സാമ്രാജ്യത്തിലെ പത്താമത്തെ സുൽത്താനായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ് എന്ന പേരിൽ പ്രസിദ്ധനായ അദ്ദേഹം ഇസ്‌ലാമിക ലോകത്ത് നീതിദായകന്‍ എന്ന അര്‍ത്ഥത്തില്‍ കാനൂനി (അല്‍ ഖാനൂനി) എന്നും അറിയപ്പെടുന്നു. വാസ്തു ശില്പ നിർമ്മാണ രംഗത്തും, സാംസ്‌കാരികവും ചരിത്രപരവും വിദ്യാഭ്യാസപരവും സാഹിത്യപരവുമായ മേഖലയിലും അദ്ദേഹത്തിന്റെ സാമ്രാജ്യം …
