ടിപ്പു സുൽത്താൻ: കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഉറച്ച ശബ്ദം
History

ടിപ്പു സുൽത്താൻ: കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഉറച്ച ശബ്ദം

ഇന്ത്യയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൈസൂറിലെ ഭരാധികാരിയായിരുന്നു ടിപ്പു സുൽത്താൻ. ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കെതിരെ ഐതിഹാസിക പോരാട്ട വീര്യം കാണിച്ച അദ്ദേഹം രാജ്യം കണ്ട ഏറ്റവും വലിയ ധീരനായിരുന്നു.

ബ്രിട്ടീഷ്  ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുമായി ടിപ്പു ഒപ്പ് വെച്ച മംഗലാപ്പുരം ഉടമ്പടി രാജ്യത്തെ ഒരു ഭരണാധികാരി മുന്നോട്ട് വെച്ച വ്യവസ്ഥകൾ കമ്പനിക്ക്‌ അനുസരിക്കേണ്ടി വന്ന അവസാനത്തെ കരാറായിരുന്നു. ഹൈദരലിയുടെ മൂത്ത മകനായ ടിപ്പു 1782 ലെ പിതാവിന്റെ മരണ ശേഷം മൈസൂറിന്റെ അധികാര ചെങ്കോൽ ഏറ്റെടുത്തു. ഭരണമേട്ടെടുത്ത ഉടനെ വലിയ പരിഷ്കരണങ്ങൾക്ക് തുടക്കം കുറിച്ച അദ്ദേഹം തന്റെ പട്ടാളത്തില്‍ പുതിയ സാങ്കേതികവിദ്യ പ്രയോഗിക്കുകയുണ്ടായി. റോക്കറ്റ് പട്ടാള ആക്രമണത്തിനു  ആദ്യമായി ഉപയോഗിക്കുകയും അതുപയോഗിച്ച് ബ്രിട്ടീഷ് പട്ടാളത്തെ ഒന്നും രണ്ടും മൈസൂര്‍ യുദ്ധങ്ങളില്‍ വിജയകരമായി നേരിടുവാനും അദ്ദേഹത്തിന് കഴിഞ്ഞു. ചെറുപ്പത്തിലേ ഫ്രഞ്ച് ഉദ്യോഗസ്ഥരിൽ നിന്നും സൈനിക പരിശീലനം അദ്ദേഹത്തിന്ന് പിതാവ് ഉറപ്പ് വരുത്തിയിരുന്നു. ഭരണാധികാരി എന്ന നിലയിൽ പിതാവിന്റെ ബ്രിട്ടീഷ് വിരുദ്ധ യുദ്ധ സമീപനം അദ്ദേഹവും തുടർന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും തന്റെ രാജ്യത്തെ സംരക്ഷിക്കാൻ ഏതു വിധേനയും അദ്ദേഹം തയ്യാറായിരുന്നു.

ആദ്യ കാലം

1950 നവംബർ 20 ന്ന് ബാംഗ്ലൂരിൽ ഹൈദരാലിയുടെ മകനായി ടിപ്പു ജനിച്ചു. തെക്കെ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മൈസൂർ രാജ്യത്തെ പട്ടാള ഓഫീസരായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. 1761 അധികാരം പിടിച്ചെടുത്ത ഹൈദർ രാജ്യത്തെ പുതിയ ഭരണാധികാരിയായി ചുമതലയേറ്റു. നിരക്ഷരനായ ഹൈദർ മകന് മികച്ച വിദ്യഭ്യാസം നൽകാൻ താല്പര്യം പ്രകടിപ്പിച്ചു.മിടുക്കരായ അദ്ധ്യാപകരെക്കൊണ്ട് അദ്ദേഹം ടിപ്പുവിനെ പരിശീലിപ്പിച്ചു. കുതിരസവാരിയും, വാൾപ്പയറ്റും മറ്റു ആയോധനകലകളിലും ടിപ്പുവിന് പരിശീലനം നൽകപ്പെട്ടു. ഹിന്ദി, ഉറുദു, പേർഷ്യ, അറബിക്, കൊറിയൻ ഭാഷകൾ ഹൃദ്യസ്ഥനാക്കിയ അദ്ദേഹം ഇസ്ലാമിക നിയമ സംവിധാനത്തിലും, വെടി കോപ്പുകൾ കൈകാര്യം ചെയ്യുന്നതിലും വലിയ പരിശീലനം നേടി.

ആദ്യ യുദ്ധം

1776 ൽ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ആദ്യ മൈസൂർ യുദ്ധത്തിൽ പിതാവിനോടപ്പം ടിപ്പു പങ്കെടുത്തത് പതിനഞ്ചാം വയസ്സിലായിരുന്നു.മലബാറിലേക്ക് പിതാവ് ഹൈദർ നടത്തിയ അധിനിവേശ കാലത്ത് തന്റെ സൈനിക കഴിവ് പ്രകടിപ്പിക്കാൻ ടിപ്പുവിന് കഴിഞ്ഞു. മൂവ്വായിരത്തോളം വരുന്ന പട്ടാളകരുമായി മുന്നേറിയ ഈ ബാലൻ ശക്തമായ സുരക്ഷോയോടെ കോട്ടക്കുള്ളിൽ ഒളിവിൽ താമസിച്ചിരുന്ന മലബാർ മുഖ്യന്റെ കുടുബത്തെ ബുദ്ധിപരമായി പിടികൂടി. ഗത്യന്തരമില്ലാതെ കുടുംബത്തിന്റെ സുരക്ഷ കരുതി ടിപ്പുവിന്റെ മുമ്പിൽ പരാജയം അദ്ദേഹം സമ്മതിച്ചു. അതോടപ്പം മറ്റു പ്രാദേശിക നേതാക്കളും നാടുവാഴിയുടെ വഴിയെ കീഴടങ്ങി. സന്തോഷവാനായ പിതാവ് അഞ്ഞുറോളം കുതിര പടയുടെ നായക സ്ഥാനം ടിപ്പുവിനെ ഏൽപ്പിച്ചു. മാത്രമല്ല, മൈസൂറിലെ അഞ്ച് ജില്ലകളുടെ ഭരണ ചുമതലയും അദ്ദേഹത്തെ പിതാവ് ഏൽപ്പിച്ചു. ആഘോഷിക്കപ്പെട്ട ഒരു സേന നായകന്റെ വളർച്ചയുടെ തുടക്കമായിരുന്നു അത്.

തന്റെ പിതാവിന്റെ ഭരണകാലത്ത് ടിപ്പു ബ്രിട്ടീഷുകാർക്കെതിരെയുള്ള രണ്ട് യുദ്ധങ്ങളിൽ വെണ്ണിക്കൂടി പാറിച്ചു.1766-68 ൽ നടന്ന ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ കുതിര പടയുടെ ചുക്കാൻ പിടിച്ച യുവാവായ ടിപ്പു കർണാടകിന് വലിയ നാശ നഷ്ട്ടങ്ങൾ ഉണ്ടാക്കി. 1766-68 കാലത്ത് നടന്ന മറാത്തയുമായി നടന്ന യുദ്ധത്തിൽ മലബാർ തീരത്ത് ബുദ്ധിപരമായി ടിപ്പു പ്രവർത്തിച്ചു. രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധത്തിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർക്ക് മേൽ വൻ നാശനഷ്ട്ടങ്ങൾ വരുത്തിയ ടിപ്പു തന്റെ ശത്രുവിനെ പരിഭ്രാന്തരാക്കി. ബ്രിട്ടീഷുകാരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കി അദ്ദേഹം. എന്നാൽ തന്ത്രപരമായി പ്രവർത്തിച്ച ബ്രിട്ടീഷുകാർ മറാത്തകളെയും, മറ്റു മൈസൂറിന്റെ സഖ്യസേനകളെയും പണം കൊടുത്ത് സ്വാധീനിച്ചു തങ്ങളുടെ ടിപ്പുവിന്റെ മുമ്പിൽ നഷ്ട്ടപ്പെട്ട അഭിമാനം തിരിച്ചു പിടിച്ചു.

മൈസൂറിലെ രാജാവ്

രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധത്തിന്റെ ഇടയിൽ ഹൈദർ അലി മരണമടഞ്ഞു. വാർത്ത അറിഞ്ഞ ടിപ്പു യുദ്ധത്തിനിടയിൽ തന്നെ തിരിച്ചു മൈസൂരിൽ എത്തുകയും, അധികാരത്തിനു വേണ്ടി അവകാശ വാദം ഉന്നയിച്ച സഹോദരൻ അബ്ദുൽ കരീമിനെ പരാജയപ്പെടുത്തി 1782 ഡിസംബർ 22  ൽ അധികാരത്തിൽ എത്തുന്നു. 1782 ൽ സഹായത്തിനു ഫ്രഞ്ച്കാർ എത്തിയത് മൈസൂറിലെ ജനങ്ങൾക്ക് വലിയ ആശ്വാസം ആകുന്നു. 1783 ൽ ബഡ്നുരിൽ വെച്ച് മാത്യുവിന്റെ സേനയെ ടിപ്പു വളയുകയും, പരാജയപ്പെടുത്തുകയും ചെയ്യുന്നു.എന്നാൽ ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ ചേർന്ന് ഒപ്പ് വെച്ച വേർസായി ഉടമ്പടി മൈസൂറിന്ന് ലഭിച്ചു പോന്നിരുന്ന ഫ്രഞ്ച് സഹായം അവസാനിപ്പിച്ചത് ബ്രിട്ടീഷ്കാരോട് നേരിട്ട് സന്ധി സംഭാഷണം നടത്താൻ ടിപ്പുവിനെ നിർബന്ധിതമാക്കുന്നു.

മംഗലാപുരത്തെ ബ്രിട്ടീഷുകാരുടെ അധീനതയിൽ ഉള്ള ഒരു തുറമുഖം ടിപ്പുവിന്റെ സേന പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് യുദ്ധം അവസാനിക്കാൻ കാരണമായത്. പട്ടിണിയിലും, രോഗത്തിലും അമർന്ന ബ്രിട്ടീഷ് സേന 1784 ലാണ് കീഴടങ്ങിയത്. പിതാവിന്റെ മരണ ശേഷം ഒരു വർഷം കഴിഞ്ഞു ടിപ്പു 1784 മാർച്ച്‌ 11 ന് ബ്രിട്ടീഷുകാരുമായി മംഗലാപുരം സന്ധിയിൽ ഒപ്പ് വെക്കുന്നത്. അത് സ്റ്റാറ്റസ് കോ നിലനിർത്താൻ തീരുമാനമായി. ഒരു ഇന്ത്യൻ ഭരണാധികാരിയുടെ വ്യവസ്ഥകൾ പൂർണ്ണമായും ബ്രിട്ടീഷുകാർ അംഗീകരിക്കേണ്ടി വന്ന ഒരു കരാർ കൂടിയായിരുന്നു ഇത്.

മൂന്നും നാലും യുദ്ധങ്ങൾ

ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്ന മൈസൂരിന്റെ വളർച്ച ഹൈദരാബാദിലെ നൈസാമിനും മറാത്തയിലെ പേഷ്വയ്ക്കും ഭീഷണിയായിത്തോന്നി. യുദ്ധത്തിന്റെ തുടക്കത്തിൽ ഇവരെ പരാജയപ്പെടുത്താൻ ടിപ്പുവിന്നു സാധിച്ചു. എന്നാൽ എല്ലാ വിഭവങ്ങളും ശേഖരിച്ചു അവർ ടിപ്പുവിനെ തോൽപ്പിക്കാൻ ശ്രമിച്ചു.  ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷുകാരും ടിപ്പുവിനെ കീഴ്പ്പെടുത്താൻ ശ്രമം ആരംഭിച്ചത്. 1789 ൽ നടന്ന മൂന്നാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് സേന ശ്രീരംഗപട്ടണത്തിനടുത്തുവച്ച് ടിപ്പുവിന്റെ സൈന്യവുമായി ഏറ്റുമുട്ടി. മൈസൂർ സേന ധീരമായി പൊരുതിയെങ്കിലും ഹൈദരാബാദിൽനിന്നും മറാത്തയിൽ നിന്നുമുള്ള ആക്രമണം കൂടിയായപ്പോൾ ടിപ്പു പരാജയപ്പെട്ടു. ശത്രുക്കൾ ആവശ്യപ്പെട്ടപ്രകാരം ‘ശ്രീരംഗപട്ടണം ഉടമ്പടി’യിൽ അദ്ദേഹത്തിന് ഒപ്പുവയ്‌ക്കേണ്ടിവന്നു. അതുപ്രകാരം മൈസൂരിന്റെ പകുതിയോളം പ്രദേശങ്ങൾ അദ്ദേഹത്തിനു നഷ്ടമായി. പോരാത്തതിന് ബ്രിട്ടീഷുകാർക്ക് ഒരു വൻതുക ടിപ്പു നഷ്ടപരിഹാരം കൊടുക്കേണ്ടിയും വന്നു. ഭീമമായ നഷ്ടപരിഹാരത്തുകയിൽ ഒരു കോടി രൂപ ടിപ്പു ഉടൻ ബ്രിട്ടീഷുകാർക്കു നൽകി. ബാക്കി തുക നൽകുംവരെ വെള്ളക്കാർ ടിപ്പുവിന്റെ രണ്ടു മക്കളെ പണയമായി വാങ്ങി വെല്ലൂർക്കോട്ടയിൽ തടവിലാക്കി. തകർന്ന രാജ്യവും വീട്ടാനാവാത്ത കടവും വെള്ളക്കാർക്കെതിരെ വീണ്ടും പോരാടാൻ ടിപ്പുവിനെ നിർബന്ധിതനാക്കി. എന്നാൽ, സ്വന്തം സഹായി അതിനകം ബ്രിട്ടീഷ് ചാരനായി മാറിക്കഴിഞ്ഞിരുന്നു. ഇതറിയാതെ ടിപ്പു ശ്രീരംഗപട്ടണത്തിനുസമീപം ബ്രിട്ടീഷ് സേനയോട് ഏറ്റുമുട്ടി. ടിപ്പു ധീരമായി പൊരുതിയെങ്കിലും മുന്നേറാൻ  സാധിച്ചില്ല.

വീണ്ടും പരാജിതനായ ടിപ്പു യുദ്ധരംഗത്തുനിന്ന് പിൻവാങ്ങി ശ്രീരംഗപട്ടണം കോട്ടയിൽ ഒളിച്ചു. ഇത് കണ്ടെത്തിയ ബ്രിട്ടീഷുകാർ കോട്ട വളയുകയും, തുടർന്ന് നടന്ന പോരാട്ടത്തിൽ  ടിപ്പു വീരമൃത്യു വരിക്കുകയും ചെയ്തു. 1799 ലെ ഈ പോരാട്ടത്തോടെ ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം പൂർണമായി. വലിയ ആക്രമണമാണ് ബ്രിട്ടീഷ് സേന ആഴിച്ചുവിട്ടത്. ടിപ്പു എന്നും ഒരു വിവാദ പുരുഷനായി ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരത്തിൽ നിലനിൽക്കുന്നു.

വിമർശകർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം ടിപ്പു 27 കാതോലിക് പള്ളികൾ പൊളിച്ചു മാറ്റുകയും, 200 ൽ പ്പരം വരുന്ന ബ്രാഹ്മണരെ നിർബഡിത മതപരിവർത്തനം നടത്തി എന്നാല്ലാം ആണെങ്കിലും മഹമൂദ് ഖാൻ അദ്ദേഹത്തിന്റെ പുസ്തകമായ “സാൽത്താനത് ഈ കൂദാബിൽ “പറയുന്ന രേഖകൾ അനുസരിച്ചു പല ഹിന്ദു ക്ഷേത്രങ്ങൾക്കും അദ്ദേഹം സ്വർണ്ണവും, വെള്ളിയും, മറ്റു പല സാമ്പത്തിക സഹായങ്ങളും നൽകിയതായി കാണാം. അദ്ദേഹത്തിന്റെ രണ്ട് ഉപദേശകരിൽ ഒരാൾ പൂർണ്ണയ്യ എന്ന ഹിന്ദു ബ്രഹ്മിനായിരുന്നു. പിന്നീട് ടിപ്പുവിനെ ചതിച്ചു ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്നു രണ്ട് പേരും. തന്ത്ര പ്രധാനമായ പല ചുമതലകളിലും ഹിന്ദുക്കളെ അടക്കം ടിപ്പു വിന്യസിച്ചിരുന്നു. അദ്ദേഹത്തിന്റെ ശ്രീരംഗപട്ടണത്തെ കൊട്ടാരത്തിനടുത്തു രണ്ട് ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു.

1799 ൽ ഈ ധീര യോദ്ധാവ് നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ വെച്ച് ബ്രിട്ടീഷുകാരാൽ കൊല്ലപ്പെട്ടു. മൈസൂറിലെ കടുവ എന്ന പേരിൽ ജനങ്ങൾക്കിടയിൽ പ്രസിദ്ധനായ അദ്ദേഹത്തിന്റെ ഭരണത്തിന്റെ അടയാളമായിരുന്നു കടുവ. പിൽകാലത്തു തങ്ങൾ നേരിട്ട ഏറ്റവും വലിയ ശത്രു എന്ന പേരിൽ ബ്രിട്ടീഷ് നാഷണൽ മ്യൂസിയം ടിപ്പുവിനെ ആദരിച്ചു.

ഉപസഹാരം

അദ്ദേഹത്തിന്റെ പിൻ ഗാമികളെ കൽക്കത്തയിലേക്ക് നാട് കടത്തി ബ്രിട്ടീഷുകാർ. അവിടെ പിന്നീട് ജീവിച്ചത് കൊടിയ ദുരിദത്തിലും പട്ടിണിയിലുമാണ്. അദ്ദേഹത്തിന്റെ കുടുംബ പരമ്പരയിൽ പ്പെട്ട നൂർ ഈനായത് ഖാൻ രാജകുമാരി നാസികൾക്കു എതിരെ പോരാടി. ബ്രിട്ടീഷുകാരുടെ രഹസ്യ ഏജെൻറ് ആയി പ്രവർത്തിച്ച അവരെ നാസി സൈന്യം പിടികൂടുകയും, ക്രൂരമായി മർദ്ദിച്ച ശേഷം 1944 ൽ തൂക്കികൊല്ലുകയും ചെയ്തു. എത്ര വലിയ വിമർശനശകലങ്ങൾ ടിപ്പുവിനെതിരെ ഉന്നയിച്ചാലും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൽ ഏറ്റവും വലിയ സംഭാവന നല്കിയ ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം ചരിത്രത്തിൽ രേഘപ്പെടുത്തപ്പെടും.

റഫറൻസ്

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...