സൂറ ഖുറൈഷിയുടെ പരിഭാഷയും തഫ്സീറും
Islam

സൂറ ഖുറൈഷിയുടെ പരിഭാഷയും തഫ്സീറും

മുഹമ്മദ് നബിയുടെ (സ) ഗോത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന സൂറ ഖുറൈശ്, വിശുദ്ധ ഖുർആനിലെ 106-ാമത്തെ സൂറത്താണ്. വെറും നാല് ആയത്തുകൾ മാതമുള്ള സൂറത്താണ് ഇത്.

ഈ സൂറത്ത് അല്ലാഹുവിന്റെ ഭവനം കാത്തുസൂക്ഷിച്ചവരെക്കുറിച്ച് പറയുന്നു; അത് കൊണ്ട് തന്നെ ഖുറൈഷികളുടെ സുരക്ഷിതത്വവും സംരക്ഷണവും അല്ലാഹു വാഗ്ദാനം നൽകുകയും സമാധാനത്തോടെ ജീവിക്കാനുള്ള എല്ലാതരത്തിലുള്ള സൗകര്യങ്ങളും ഉറപ്പ്‌ വരുത്തുകയും ദൈനംദിന ഉപജീവനത്തെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുകയും ചെയ്തു.

ഈ ലേഖനം അറബി സൂക്തത്തോടപ്പം സൂറ ഖുറൈഷിന്റെ പൂർണ്ണ പരിഭാഷയും തഫ്സീറുമാണ് വിവരിക്കുന്നത്.

സൂറ ഖുറൈഷിയുടെ പരിഭാഷയും തഫ്സീറും

ആദ്യം, സൂറ ഖുറൈഷിയുടെ പൂർണ്ണമായ അറബി പാഠം:

surah-quraysh-full-arabic

വിവർത്തനം

  1. ഖുറൈശ്‌ ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.
  1. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍
  1. ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.
  1. അതായത്‌ അവര്‍ക്ക്‌ വിശപ്പിന്ന്‌ ആഹാരം നല്‍കുകയും, ഭയത്തിന്‌ പകരം സമാധാനം നല്‍കുകയും ചെയ്തവനെ.

ഇനി, സൂറ ഖുറൈഷിയുടെ തഫ്സീറിലേക്ക് പോകാം.

tafsir of surah Quraysh

1. ഖുറൈശ്‌ ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍.

കഅ്ബയുടെ സംരക്ഷകരെന്ന നിലയിൽ, “ഖുറൈഷികളുടെ സംരക്ഷണം” എന്നാൽ കഅബയുടെ സുരക്ഷയ്ക്ക് തുല്യമാണ്, അതിനായി അബ്രഹത്തിന്റെ സൈന്യം നശിപ്പിക്കപ്പെട്ടു. ഈ ആയത്തിൽ, ഖുറൈശികളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം അല്ലാഹു തന്നെ നേരിട്ട് ഏറ്റെടുക്കുകയാണ്.

സൂറ അൽ-അങ്കബൂത്തിൽ, അല്ലാഹുവിന്റെ ഭവനത്തിന്റെ സുരക്ഷയെക്കുറിച്ച്, അല്ലാഹു പറയുന്നു: [1]

“നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം ഏര്‍പെടുത്തിയിരിക്കുന്നു എന്ന്‌ അവര്‍ കണ്ടില്ലേ? അവരുടെ ചുറ്റുഭാഗത്തു നിന്നാകട്ടെ ആളുകള്‍ റാഞ്ചിയെടുക്കപ്പെടുന്നു”.

surah-quraysh-arabic-02

2. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍

ഉഷ്ണകാലത്തു  വടക്ക് സിറിയയിലേക്കും, ശൈത്യകാലത്തു വടക്കോട്ട് യമനിലേക്കും അവര്‍ക്ക് കച്ചവടയാത്രകള്‍ നടത്തണമായിരുന്നു. അറേബ്യായുടെ കിടപ്പും ഭൂപ്രകൃതിയും അനുസരിച്ച് ശൈത്യകാലത്ത് വടക്കോട്ടും, ഉഷ്ണകാലത്തു തെക്കോട്ടും യാത്ര ചെയ്യുന്നതു വളരെ പ്രായോഗികമല്ലാത്തത് കൊണ്ടായിരുന്നു അങ്ങിനെ കാലവും ദിക്കും നിര്‍ണയിക്കപ്പെട്ടത്. മക്കയുടെ അഭിവൃദ്ധി നിലനിന്നിരുന്നത് ഈ വ്യാപാരസാധ്യതയിലായിരുന്നു. സ്വഭാവികമായും വഴിയിൽ പട്ടിണിയുടെയും കവർച്ചയുടെയും അപകടങ്ങൾ അവർക്ക് മുമ്പിൽ ഒരു ഭീഷണിയായി നിലനിന്നു. എന്നാൽ, ഈ ആയത്തിൽ, അല്ലാഹു അവരുടെ സുരക്ഷിതത്വം ഉറപ്പുനൽകുന്നു.

surah-quraysh-arabic-03

3. അതിനാൽ ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.

സൂറത്തിലെ ആദ്യ രണ്ട് വാക്യങ്ങളിൽ അവന്റെ അനുഗ്രഹങ്ങൾ വിശദീകരിച്ച ശേഷം, തന്നെ ആരാധിക്കാൻ അല്ലാഹു ഖുറൈഷികളോട് നിർദ്ദേശിക്കുന്നു, കാരണം അവനാണ് കഅബയെന്ന “ഭവനത്തിന്റെ നാഥൻ” .

surah-quraysh-arabic-04

4. അതായത്‌ അവര്‍ക്ക്‌ വിശപ്പിന്ന്‌ ആഹാരം നല്‍കുകയും, ഭയത്തിന്‌ പകരം സമാധാനം നല്‍കുകയും ചെയ്തവനെ

വീണ്ടും, സൂറത്തിലെ ഈ അവസാന ആയത്തിൽ, അല്ലാഹു അവർക്ക് നൽകിയ അവന്റെ അനുഗ്രഹങ്ങളെക്കുറിച്ച്  ഓർമ്മിപ്പിക്കുന്നു. മുമ്പത്തെ ആയത്തുമായി ഈ സൂക്തത്തെ ബന്ധിപ്പിച്ചുകൊണ്ട്, അവർ അവനെ മാത്രം ആരാധിക്കണമെന്ന് അല്ലാഹു പറയുന്നു, കാരണം അവനാണ് അവരെ വിശപ്പിൽ നിന്നും ഭയത്തിൽ നിന്നും സംരക്ഷിച്ച് നിർത്തിയത്.

ഇബ്രാഹിം നബി (അ) കഅബയുടെ നിർമ്മാണം പൂർത്തിയാക്കിയപ്പോൾ,  അല്ലാഹുവിലേക്ക് തിരിഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു: [2]

എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക്‌ കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന്‌ ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും ( ഓര്‍ക്കുക )

അല്ലാഹു അദ്ദേഹത്തിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുകയും മക്കയിലെ ജനങ്ങളെ അഭിവൃദ്ധി പ്രാപിക്കാനും സുരക്ഷിതമായി ജീവിക്കാനും സഹായിക്കുകയും ചെയ്തു.

റഫറൻസ്

  1. The Quran 29:67 (Surah al-Ankabut)
  2. The Quran 02:126 (Surah al-Baqarah)

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ. ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ, തന്റെ ഒഴിവ് സമയം ഹദിസ്, സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...