സൂറ അൽ-ഹുമസയുടെ പരിഭാഷയും തഫ്സീറും
Islam

സൂറ അൽ-ഹുമസയുടെ പരിഭാഷയും തഫ്സീറും

ഈ ലേഖനം സൂറ അൽ-ഹുമസയുടെ പൂർണ്ണ വിവർത്തനവും തഫ്സീറുമാണ് നിങ്ങൾക്ക് മുമ്പിൽ പരിജയപ്പെടുത്തുന്നത്.

സൂറ അൽ-ഹുമസയുടെ പരിഭാഷയും തഫ്സീറും

വിവർത്തനം

  1. കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
  1. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.
  1. അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
  1. നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
  1. ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
  1. അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
  1. ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ (തീ).
  1. തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
  1. നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌.

 തഫ്സീർ

surah-al-Humazah-arabic-01

മറ്റുള്ളവരോട് കുത്തുവാക്ക് പറയുന്നവർക്കും അവഹേളിക്കുന്നവർക്കും നാശം എന്നാണ് ഈ ആയത്തിൽ അല്ലാഹു പറയുന്നത്. വാക്കാലോ ശാരീരികമായോ മറ്റുള്ളവരുടെ തെറ്റുകൾ ആവര്‍ത്തിച്ച്‌ കണ്ടെത്തി കളിയാക്കുന്ന ആളുകളെ ഇതിൽ ഉൾപ്പെടുത്താം.

surah-al-Humazah-arabic-02

ആദ്യത്തെ ആയത്തിനോടപ്പം തുടരുന്ന ഈ ആയത്ത്, തങ്ങളുടെ സമ്പത്ത് പൂഴ്ത്തിവെക്കുകയും അത് എണ്ണുന്നതിൽ നിർവൃതി കൊള്ളുന്നവരെയുമാണ് സൂചിപ്പിക്കുന്നത്.

surah-al-Humazah-arabic-03

മൂന്നാമത്തെ ആയത്ത് രണ്ട് വിഭാഗം ആളുകളെ സൂചിപ്പിക്കുന്നു. തങ്ങളുടെ സമ്പത്ത് ഈ ലൗകികമായ ജീവിതം  വർദ്ധിപ്പിക്കുന്നതിന് സഹായിക്കും എന്ന് കരുതുന്നവരെ ആദ്യത്തേതിൽ ഉൾപ്പെടുന്നു. രണ്ടാമത്തേതിൽ തങ്ങളുടെ സമ്പത്ത് തങ്ങളെ അനശ്വരരാക്കുമെന്ന് കരുതുന്നവരും ഉൾപ്പെടുന്നു. എന്തുതന്നെയായാലും, അർത്ഥം വ്യക്തമാണ്: അത്തരം ആളുകൾ അവരുടെ ലൗകിക സമ്പത്തിൽ മുഴുകിയിരിക്കുന്നതിനാൽ അവർക്ക് അനിവാര്യമായ മരണത്തെക്കുറിചുള്ള ചിന്ത അവർ മറക്കുന്നു.

surah-al-Humazah-arabic-04

“നബദ്” എന്നാൽ വിലയില്ലാത്ത ഒരു കാര്യം വലിച്ചെറിയുക എന്നാണ് – അത്തരം അപവാദക്കാരെയും അത്യാഗ്രഹികളെയും ന്യായവിധി നാളിൽ വിലകെട്ടവരായി കണക്കാക്കും, കാരണം അവർ കരുതിയിരുന്നത് അവരുടെ സമ്പത്തിനെ കുറിച്ച് മാത്രമായിരുന്നു. എന്തിനേറെ സാമ്പത്തിക ശേഷിയില്ലാത്ത പാവം മനുഷ്യരെ ആ തെമ്മാടിക്കൂട്ടം തുടർച്ചയായി പരിഹസിച്ചു.

surah-al-Humazah-arabic-05

നരകാഗ്നിയെക്കുറിച്ച് അല്ലാഹു നമ്മോട് ചോദിക്കുന്നു.

surah-al-Humazah-arabic-06

ഇവിടെ, ഖുർആനിൽ ആദ്യമായി നരകാഗ്നിയെ അല്ലാഹുവിന്റെ അഗ്നി എന്ന് വിളിക്കുന്നു. സമ്പത്ത് പൂഴ്ത്തിവെക്കുകയും മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നവരോടുള്ള അവന്റെ വെറുപ്പിനെയും സൂചിപ്പിക്കുന്നു. മാത്രമല്ല അവരുടെ സമ്പത്ത് കൊണ്ട് അല്ലാഹുവിന്റെ അഗ്നിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല എന്നും വ്യക്തമായി അവൻ പ്രഖ്യാപിക്കുന്നു.

surah-al-Humazah-arabic-07

മനുഷ്യന്റെ അത്യാഗ്രഹവും അധാർമികമായ വഴികളും നിമിത്തം മനുഷ്യജീവിതത്തിന്റെ കേന്ദ്രമായ ഹൃദയത്തെ അഗ്നി കീഴടക്കും.

surah-al-Humazah-arabic-08

നരകാഗ്നി അവരുടെ മേൽ മൂടപ്പെടും.

surah-al-Humazah-arabic-09

ഈ ആയത്തിന് നിരവധി അർത്ഥങ്ങളുണ്ട്: (1) നരകാഗ്നിയുടെ കവാടങ്ങൾ അടച്ചിരിക്കുന്നു, അവയ്ക്ക് മുകളിൽ ഭീമാകാരമായ തൂണുകൾ സ്ഥാപിച്ചിരിക്കുന്നു, അല്ലെങ്കിൽ (2) നരകാഗ്നിയിലെ ആളുകൾ തൂണുകളിൽ കെട്ടപ്പെടും, അല്ലെങ്കിൽ (3) അഗ്നിജ്വാലകൾ ഉയരുന്നത് ഉയരമുള്ള തൂണുകൾ പോലെയാണ്.

പരദൂഷണത്തിൽ ഏർപ്പെടുകയോ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയോ ചെയ്യരുതെന്ന് സൂറ അൽ-ഹുമാസ നമ്മോട് പറയുന്നു. കൂടാതെ, നമ്മുടെ ഭൗതിക സമ്പത്തിലും ഐശ്യര്യത്തിലും അഭിമാനിക്കേണ്ടതില്ല, പ്രത്യേകിച്ചും ഈ ലോകത്ത് സമ്പാദിക്കുന്ന പണം നമ്മുടെ അത്യാഗ്രഹത്തിനും സത്യസന്ധമല്ലാത്ത വഴികൾക്കും ഉപയോഗിച്ചാൽ പരലോകത്ത് ഒന്നും നേടാൻ നമ്മെ സഹായിക്കില്ല.

ഫാത്തിമ യൂനിസ്

കാനഡയിലെ ഒരു ഐസ് ഹോക്കി താരമാണ് ഫാത്തിമ യൂനിസ്. അവർ പലപ്പോഴും മഹത്തായ ചരിത്രപുരുഷന്മാരുടെ, പ്രത്യേകിച്ച് പ്രവാചകന്മാരുടെ ജീവചരിത്രങ്ങൾ ഏഴുതുകയും പഠിക്കുകയും ചെയ്യുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...