വിശുദ്ധ ഖുർആനിലെ 103-ാമത്തെ സൂറത്താണ്  സൂറ അൽ-അസ്ർ. സൂക്തം ആരംഭിക്കുന്നത് അൽ-അസർ എന്ന വാക്കോടെയാണ്. ഇത് തന്നെയാണ് സൂറത്തിന് ഈ പേര് വരാൻ കാരണവും
Islam

സൂറ അൽ-അസ്റിന്റെ പരിഭാഷയും തഫ്സീറും

വിശുദ്ധ ഖുർആനിലെ 103-ാമത്തെ സൂറത്താണ്  സൂറ അൽ-അസ്ർ. സൂക്തം ആരംഭിക്കുന്നത് അൽ-അസർ എന്ന വാക്കോടെയാണ്. ഇത് തന്നെയാണ് സൂറത്തിന് ഈ പേര് വരാൻ കാരണവും.

ഖുർആനിലെ  ഏറ്റവും സമഗ്രമായ സൂറത്താണ് അൽ-അസ്ർ. കാരണം അത് വിജയത്തിലേക്കുള്ള വഴി മൂന്ന് ഹ്രസ്വ വാക്യങ്ങളിൽ മനോഹരമായി വിശദീകരിക്കുന്നു. ഈ ലേഖനം അറബി പാഠത്തോടൊപ്പം സൂറ അൽ-അസ്റിന്റെ പൂർണ്ണ വിവർത്തനവും തഫ്സീറും നൽകുന്നതാണ്.

സൂറ അൽ-അസ്റിന്റെ പരിഭാഷയും തഫ്സീറും

സൂറ അൽ-അസ്റിന്റെ പൂർണ്ണമായ അറബി പാഠം ഇതാ:

surah-al-asr-full-arabic

വിവർത്തനം

1   കാലം തന്നെയാണ്‌ സത്യം

2  തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു

3  വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം           ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.

തഫ്സീർ

surah-al-asr-arabic-01

1  കാലം തന്നെയാണ്‌ സത്യം

ഈ വാക്യത്തിൽ, അല്ലാഹു സമയത്തെക്കുറിച്ച് പ്രതിജ്ഞ ചെയ്യുന്നു. അല്ലാഹു പലപ്പോഴും  ശപഥത്തിലൂടെ അവന്റെ വചനങ്ങളെ അംഗീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും; മനുഷ്യന് ജീവികളുടെ പ്രാധാന്യവും മൂല്യവും ബോധ്യപ്പെടുത്താൻ ശപഥം ചെയ്യുമ്പോൾ അവൻ പലപ്പോഴും ചില ജീവികളുടെ പേരുകൾ ഉപയോഗിക്കുന്നു

അതിനാൽ ഈ വാക്യത്തിലൂടെ, ഓരോ നിമിഷവും വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ സമയത്തിന്റെ മഹത്വം അല്ലാഹു അടിവരയിടുന്നു.

surah-al-asr-arabic-02

2   തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു

മനുഷ്യൻ നഷ്ടത്തിലാണെന്ന് ഖുർആൻ വ്യക്തമായി പ്രസ്ഥാവിക്കുമ്പോൾ, അത് ഇഹത്തിലും പരത്തിലും ഉണ്ടാകുന്ന നഷ്ടത്തെ സൂചിപ്പിക്കുന്നു.

surah-al-asr-arabic-03

3  വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.

ഈ സൂറത്തിലെ മൂന്നാമത്തെയും അവസാനത്തെയും സൂക്തത്തിൽ, നമ്മുടെ വിജയത്തെയും പരാജയത്തെയും അടിസ്ഥാനമാകുന്ന വ്യവസ്ഥകളെയാണ് അല്ലാഹു പരാമർശിക്കുന്നത്.

ആദ്യത്തെ പ്രധാന വ്യവസ്ഥ വിശ്വാസമാണ് – അല്ലാഹുവിലും അവന്റെ ഗുണങ്ങളിലും ഉള്ള വിശ്വാസം, പരലോകത്തിലും വിചാരണയിലും ഉള്ള വിശ്വാസം, പ്രതിഫലത്തിലും ശിക്ഷയിലുമുള്ള വിശ്വാസം, ദൈവിക ഗ്രന്ഥങ്ങളളിലും പ്രവാചകന്മാരിലുമുള്ള  ദൃഢമായ വിശ്വാസം.

രണ്ടാമത്തെ വ്യവസ്ഥ സത്കർമങ്ങൾ ചെയ്യാനുള്ള സന്നദ്ധതയാണ്. മുഹമ്മദ് നബി (സ) യുടെ വാക്കുകളിൽ നിന്നും ഇത് വ്യക്തമാണ്.(റഫർ:- ജാമി തുർമിദി വാല്യം 4, പുസ്തകം 10, ഹദീസ് 2389):

“സൽ സ്വഭാവം നല്ല പെരുമാറ്റമാണ്, പാപമാണ് നിങ്ങളുടെ നെഞ്ചിൽ ചാഞ്ചാട്ടമുണ്ടാകുന്നത്”.

മൂന്നാമതായി, സത്യത്തിലേക്കും ക്ഷമയിലേക്കും പരസ്പരം ഉപദേശിക്കാൻ ഈ വാക്യം നമ്മോട് ആവശ്യപ്പെടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മൾ ഒറ്റപ്പെട്ട് ജീവിക്കുമ്പോൾ തന്നെ അന്യോന്യം പ്രോത്സാഹിപ്പിച്ചു കൊണ്ട് വിശ്വാസികളും, ധാര്‍മ്മികതയുള്ളതുമായ ഒരു സമൂഹം സൃഷ്ടിക്കാൻ ശ്രമിക്കണം.

സൂറത്തുൽ അസറിന്റെ സമഗ്രതയെക്കുറിച്ച് ഇമാം ശാഫി (റ) വളരെ വ്യക്തമായി പ്രസ്താവിക്കുന്നു:

ജനങ്ങൾ ഈ സൂറത്ത് നന്നായി പരിഗണിച്ചാൽ തന്നെ അവർക്ക് മാർഗദർശനത്തിന് ഇത് മാത്രം മതിയാകും.

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ. ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ, തന്റെ ഒഴിവ് സമയം ഹദിസ്, സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...