ശവ്വാലിലെ ഇഅ്തികാഫിന്റെ മഹത്ത്വം
Islam

ശവ്വാലിലെ ഇഅ്തികാഫിന്റെ മഹത്ത്വം

റമദാൻ മാസം പൂർത്തിയാക്കി ശവ്വാൽ മാസത്തിലേക്ക് നീങ്ങുകയാണ് നാം.  ഇസ്ലാമിക കലണ്ടറിലെ പത്താം മാസമാണ് ശവ്വാൽ; മുസ്ലിം ആഘോഷമായ ഈദ് അൽ-ഫിത്തർ, ഷവ്വാലിന്റെ ആദ്യ ദിനത്തിലാണ്‌ ആഘോഷിക്കപ്പെടുന്നത്.

ഇബ്നു ഉമർ [1] വിവരിക്കുന്നു:

അല്ലാഹുവിന്റെ ദൂതൻ പറയുന്നത് ഞാൻ കേട്ടു, “മാസം കണ്ടാൽ നിങ്ങൾ നോമ്പനുഷ്ഠിക്കുക, മാസം കണ്ടതിനുവേണ്ടി നിങ്ങൾ പെരുന്നാൾ ആഘോഷിക്കുക. ആകാശം മേഘാവൃതമായി മാസപ്പിറവി ദൃശ്യമാവാതെ വന്നാൽ ശഅ്ബാനിന്റെ എണ്ണം നിങ്ങൾ മുപ്പത് പൂർത്തിയാക്കുക’’

ശവ്വാലിൽ ആറ് ദിവസം നോമ്പെടുക്കൽ സുന്നത്താണ്. അബു അയ്യൂബ് അൽ-അൻസാരി (റ) നിവേദനം ചെയുന്നു. അല്ലാഹുവിന്റെ ദൂതൻ (സ) ഇപ്രകാരം പറഞ്ഞു [2]:

“ആരെങ്കിലും റമദാന്‍ നോമ്പ് അനുഷ്ഠിക്കുകയും തുടര്‍ന്ന്  ശവ്വാലില്‍ ആറ് നോമ്പു കൂടി നോല്‍ക്കുകയും ചെയ്താല്‍ അതത്രെ ഒരു വര്‍ഷത്തെ നോമ്പ്”

ശവ്വാൽ മാസത്തിലെ ആറ് ദിവസം നോമ്പ് അനുഷ്ഠിക്കുന്നത് വളരെ ഉത്തമമായ കാര്യമാണ്, പക്ഷേ അത് നിർബന്ധമാക്കപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. ഉദാഹരണത്തിന്:

  • ഇമാം അൽ-ഷാഫിയും ഇബ്നുൽ-മുബാറക്കും ശവ്വാലിന്റെ രണ്ടാം ദിവസം മുതൽ തുടർച്ചയായി നോമ്പ് അനുഷ്ഠിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
  • ഇമാം വക്കിയും ഇമാം അഹ്മദ് ഇബ്നു-ഹൻബലും നോമ്പുകൾ തുടർച്ചയായി അല്ലെങ്കിൽ വെവ്വേറെ അനുഷ്ഠിക്കുമ്പോൾ ഒന്നും പുണ്യങ്ങളിൽ വ്യത്യാസമില്ലെന്ന് കരുതുന്നു.
  • മഅ്‌മറിന്റെയും അബ്ദുൾ-റസാഖിന്റെയും അഭിപ്രായത്തിൽ, ഈദുൽ ഫിത്തറിന്റെ ദിവസത്തിന് ശേഷം നോമ്പ് അനുഷ്ഠിക്കാൻ അനുവാദമില്ല, കാരണം അത് ആളുകൾക്ക് സുഭിക്ഷമായി കഴിക്കാനുള്ള ദിവസങ്ങളാണ്. മറിച്ച്, ശവ്വാൽമാസത്തിന്റെ മധ്യത്തിൽ നോമ്പ് അനുഷ്ഠിക്കുന്നതാണ് ഉത്തമം.

ഒരാൾക്ക് ഇഷ്ടമുള്ളത് ഈ അഭിപ്രായങ്ങളിൽ നിന്നും തിരഞ്ഞെടുക്കാം.

നോമ്പിന് പുറമെ ശവ്വാലിലെ ആദ്യ പത്ത് ദിവസങ്ങളിൽ ഇഅ്തികാഫ് ചെയ്യാവുന്നതാണ്. ആംറ [3] വിവരിക്കുന്നു:

ആഇശ(റ) പറഞ്ഞു: റമളാനിലെ അവസാന പത്തിൽ നബി (സ) ഇഹ്തികാഫിരികുമായിരുന്നു. ഞാൻ നബി (സ) ക്ക് പള്ളി യിൽ ഒരു ടെൻറ്റ് നിർമ്മിച്ച് കൊടുക്കും. സുബ് ഹി നിസ്കാരം കഴിഞ്ഞ് നബി (സ) ആ  ടെൻറ്റിൽ പ്രവേശിക്കും. മഹതിയായ ഹഫ്സ്വത്ത് (റ) ഒരു ടെൻറ്റ് സ്താപിക്കാൻ ആയിഷാ (റ) വിനോട് അനുവാദം ചോദിച്ചു. ആയിഷാ ബീവി (റ) അനുവാദം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഹഫ്സാ ബീവി (റ) യും ഒരു ടെൻറ്റ് സ്ഥാപിച്ചു. ഇത് കണ്ട ജഹ്ഷിന്റെ പുത്രി സൈനബ ബീവി (റ) മറ്റൊരു ടെൻറ്റ് സ്ഥാപിച്ചു. നബി (സ) പ്രഭാതത്തിൽ വന്ന് നോക്കുമ്പോള്‍ നാല് ടെൻറ്റുകള്‍ കാണാനിടയായി. നബി (സ) ചോദിച്ചു

ഇതെന്താണ്?

മറുപടി ലഭിച്ച നബി (സ) പറഞ്ഞു

“ഗുണമാണോ ഇവരെ കൊണ്ട് നിങ്ങള്‍ വിചാരിക്കുന്നത്!!!!

തുടർന്ന് ആ മാസത്തെ ഇഹ്തികാഫ് നബി (സ) ഒഴിവാക്കുകയും ശവ്വാലിൽ നിന്ന് പത്ത് ദിവസം നബി (സ) ഇഹ്തികാഫിരിക്കുകയും ചെയ്തു

ഈ ആറ് നോമ്പുകൾ അല്ലെങ്കിൽ ശവ്വാലിലെ ഇഅ്തികാഫ് അല്ലാഹുവുമായി കൂടുതൽ അടുക്കാൻ സഹായിക്കുന്ന സ്വമേധയാ ഉള്ള ആരാധനകളാണ്. അങ്ങനെ, ശവ്വാലിലെ ആറ് ദിവസത്തെ നോമ്പ് വിശ്വാസികൾക്ക് എണ്ണമറ്റ നേട്ടങ്ങൾ ഉണ്ടാക്കുന്ന അത്യധികം അനുഗ്രഹീതമായ ഒരു കർമ്മമാണ്.

അവസാനമായി, ഒരാൾ മുഹമ്മദ് നബി (സ) യും ഖുർആനും കാണിച്ചുതന്ന ജീവിതരീതി പിന്തുടരുകയും അല്ലാഹുവിനെ തൃപ്തിപ്പെടുത്താൻ വേണ്ടി എപ്പോഴും സൽകർമ്മങ്ങളിൽ മുഴുകുകയും വേണം. സൂറ അൽ-ഹാജ് [4] ഉദ്ധരിക്കുന്നു:

“സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം”.

റഫറൻസ്

  1. Sahih Bukhari, Volume 3, Book 31, Number 124
  2. Sahih Muslim, The Book of Fasting, Number 2614
  3. Sahih Bukhari, Volume 3, Book 33, Number 249
  4. The Quran 22:77 (Surah al-Haj)

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ. ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ, തന്റെ ഒഴിവ് സമയം ഹദിസ്, സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...