സമർഖണ്ഡ്: ഇസ്ലാമിക പാരമ്പര്യം കൊണ്ട് സമ്പന്നമായ നഗരം
History

സമർഖണ്ഡ്: ഇസ്ലാമിക പാരമ്പര്യം കൊണ്ട് സമ്പന്നമായ നഗരം

റോമിന്റെയും ഏഥൻസിന്റെയും അതേ പ്രായം പങ്കുവെക്കാവുന്ന ഭൂമിയിലെ ഒരു പുരാതന നഗരമായിരുന്നു സമർഖണ്ഡ്. ഏകദേശം 2750 വർഷത്തിലേറെ പഴക്കമുണ്ട് ഈ ചരിത്രമുറങ്ങുന്ന മണ്ണിന്. യഥാർത്ഥ ഓറിയന്റൽ ആതിഥ്യമര്യാദയുടെ മനോഹരമായ ഒരു ഉദാഹരണമായി സമർഖണ്ഡ് പരിലസിച്ചു നിന്നു. നിരവധി ദേശീയതകൾ  അനായാസത്തോടെ സമർഖണ്ടിനോട് സഹകരിച്ചു പ്രവർത്തിച്ചു. സമർകണ്ടിനെ സാധാരണയായി “കിഴക്കൻ ബാബിലോൺ” എന്നാണ് വിളിച്ചിരുന്നത്. ഒരു വലിയ കണ്ണാടിയിലെന്നപോലെ അത് ഈ പാതയെ പ്രതിഫലിപ്പിച്ചു. അതെ, നിരവധി തലമുറകൾ കടന്നുപോയ പാത. നഗരത്തിലെ സമ്പന്നമായ സംഭവവികാസങ്ങൾ, അനുഭവിച്ച ഉയർച്ച താഴ്ചകൾ, വിലയേറിയ കണ്ടെത്തലുകൾ, പുരാതന സ്മാരകങ്ങൾ സൂചിപ്പിക്കുന്നത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ മനുഷ്യവംശം ഈ പ്രദേശത്ത് താമസമുറപ്പിച്ചു തുടങ്ങിയെന്നതാണ്.

ബിസി എട്ടാം നൂറ്റാണ്ടിൽ സമർഖണ്ഡ് നഗരം സ്ഥാപിക്കപ്പെട്ടത് സരഫ്ഷാൻ പർവതത്തിൽ നിന്ന് ഒരു പുള്ളിപ്പുലി ഇറങ്ങി നഗരത്തിന്റെ നിർമ്മാണത്തിന് അംഗീകാരം നൽകിയതോടെയാണെന്ന ഒരു പുരാതന ഐതിഹ്യം നിലവിലുണ്ടായിരുന്നു. ആ ജനത ശക്തരായ ധീരരും വലിയ ഉദാരമതികളുമാണ്.

സമർഖണ്ഡിലെ ജനങ്ങൾ  ഇസ്ലാം പുൽകിയതിന്റെ പിന്നിൽ ?

മുസ്ലീങ്ങളുടെ അഗമനത്തിന് മുമ്പ്, സമർഖണ്ഡിലെ നിവാസികൾ വിഗ്രഹാരാധകരായിരുന്നു. അത്തരം വിഗ്രഹങ്ങളാകട്ടെ ലളിതമായ കല്ലുകൊണ്ട് നിർമ്മിച്ചതായിരുന്നു. വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച ആരാധനാലയങ്ങൾ മലനിരകൾക്കിടയിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഉയർന്ന പദവി അലങ്കരിക്കുന്ന പുരോഹിതർക്കുള്ള സേവന സ്ഥലമാണിതെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. അക്കാലത്ത്, മുസ്‌ലിംകളെ ഭരിച്ചിരുന്നത് നീതിമനായ ഒരു ഖലീഫയായിരുന്ന അൽ-ഫാറൂഖ് ഉമർ ഇബ്‌നു അബ്ദുൽ അലസീസ് (680-720) ആയിരുന്നു. പേർഷ്യൻ കിസ്രയോ റോമൻ കൈസറോ ഇല്ലാത്ത നാട് അദ്ദേഹം മികവോടെ ഭരിച്ചു. അദ്ദേഹത്തിന്റെ അധികാര അതിർത്തികൾ ചൈന മുതൽ അറ്റ്ലാന്റിക് സമുദ്രം വരെ നീണ്ടു. അബ്ദുൾ മാലിക്കിന്റെ മകളും ഖലീഫ സുലൈമാന്റെ സഹോദരിയുമായ അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമ അറബ് സ്ത്രീകളിൽ ഏറ്റവും കുലീനയായിരുന്നു.

പ്രഗത്ഭനും തന്ത്രങ്ങനുമായിരുന്ന ജനറൽ ഖുതൈബ ഇബ്നു മുസ്ലിമിന്റെ നേതൃത്വത്തിൽ മുസ്ലീം സൈന്യം സമർകണ്ടിന്റെ കിഴക്കൻ ഭാഗം വഴി നഗരത്തിന് പിന്നിൽ സ്ഥിതിചെയ്യുന്ന പർവതത്തിലേക്ക് എത്തി ചേർന്നു. ഇത്തരം ഒരു നീക്കം ശ്രദ്ധയിൽ പെടാത്ത നഗരവാസികൾ പ്രതിരോധം തുടങ്ങി, എന്നാൽ പിന്നിൽ നിന്ന് അവരെ മുസ്ലിങ്ങൾക്ക്‌ ആക്രമിക്കാൻ സാധിക്കുമായിരുന്നു. മുസ്ലിം സൈന്യം ആ നഗരത്തിൽ ഒരു കൊടുങ്കാറ്റിന്റെ വേഗതയിൽ ദിക്ർ മന്ത്രങ്ങൾ ഉച്ചരിച്ചു മുന്നേറി. പക്ഷേ സമർഖണ്ഡിലെ ജനങ്ങളെ പൂർണ്ണമായും കീഴടക്കാൻ അവർക്ക് കഴിഞ്ഞില്ല. പക്ഷെ ഭയന്ന പുരോഹിതന്മാർ മലനിരകൾക്കിടയിലുള്ള അവരുടെ ആരാധനാലയത്തിലേക്ക് ഓടിപ്പോകുകയും പ്രാദേശിക നിവാസികൾ അവരുടെ വീടുകളിൽ ഒളിക്കുകയും ചെയ്‌തു. എന്നാൽ പിന്നീട് ചില ആളുകൾ വെള്ളവും ഭക്ഷണവും എടുക്കാൻ അവരുടെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങി, മാത്രമല്ല, അവർ അടിസ്ഥാന ആവശ്യങ്ങൾ എടുക്കാൻ ചെറിയ കുട്ടികളെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എന്നാൽ മുസ്ലീങ്ങൾ അവരെ ആക്രമിക്കാതെ സഹായിക്കുകയാണ് ചെയ്‌തത് .

വീടുകളിലേക്ക് സന്തോഷത്തോടെ വെള്ളവും ഭക്ഷണവും എടുത്തു കുട്ടികൾ തിരിച്ചു പോയി. ഇത്തരം പ്രവണതകൾ ശാന്തതയും ആത്മവിശ്വാസവും അവരുടെ ഹൃദയങ്ങളിലേക്ക് തിരിച്ചുകൊണ്ടു വരാൻ സഹായിച്ചു. സാധാരണ ജീവിതം തുടങ്ങിയ അവർ വയലുകളിലേക്കും തൊഴിലിടങ്ങലിലേക്കും മടങ്ങി. തങ്ങൾ അനുഭവിച്ച പ്രതിസന്ധി പൂർണ്ണമായും നീങ്ങിയെന്ന ധാരണ ശക്തിപ്പെടുകയും സാധാരണ  ജീവിതം ആരംഭിക്കുകയും ചെയ്‌തു. മുസ്ലീങ്ങൾക്കും സമർഖണ്ഡിലെ ജനങ്ങൾക്കും ഇടയിൽ വാണിജ്യ ഇടപാടുകളും മറ്റ് വ്യാപാര ബന്ധങ്ങളും ഉണ്ടായിരുന്നു. മുസ്‌ലിംകളിൽ വിശ്വാസ്യതയും സത്യസന്ധതയും അവർ കണ്ടിരുന്നു, അവരുടെ ഭാഗത്ത് നിന്ന് ഒരു ഉപദ്രവവും സമർകണ്ടിലെ ജനങ്ങൾക്ക്‌ അനുഭവിക്കേണ്ടി വന്നില്ല.

ഒരു മുസ്ലീമും സമർകണ്ടിലെ ഒരു താമസക്കാരനും തമ്മിലുണ്ടായ തർക്കം ഷരിയ കോടതിയിൽ എത്തുകയും, വാദ പ്രതിവാദങ്ങൾക്കൊടുവിൽ സമർഖണ്ഡിലെ താമസക്കാരന് അനുകൂലമായാണ് ന്യായത്തിന്റെ ഭാഗം ചേർന്ന കോടതി നിന്നത്. ഇത് ആ നാട്ടുകാർക്കുണ്ടാക്കിയ ആശ്ചര്യത്തിന് അതിരുകളില്ല. പർവതങ്ങളിലേക്കു പലായനം ചെയ്‌ത പുരോഹിതന്മാരിൽ ഇതു സംബന്ധിച്ച വാർത്ത പിന്നീട് എത്തിചേർന്നു. പോരാട്ടത്തിൽ ജയിച്ചവർ നീതിപൂർവ്വം പ്രവർത്തിച്ചാൽ തീർച്ചയായും അവർക്ക് പിന്നിൽ നീതിമാനായ ഒരു ഭരണാധികാരി ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് പുരോഹിതൻമാർ മനസ്സിലാക്കി. പിന്നീട് പുരോഹിതന്മാരുടെ തലവൻ ആ ഭരണാധികാരിയെ അടുക്കൽ ചെന്ന് എന്താണ് സംഭവിച്ചതെന്ന് പറയാൻ ഒരു പുരോഹിത യുവാവിനോട് ആജ്ഞാപിച്ചു.

അദ്ദേഹം ഉമർ ബിൻ അബ്ദുൽ അസീസിന്റെ അടുത്ത് വന്ന് ചോദിച്ചു: “നിങ്ങൾ വിശ്വാസികളുടെ ഭരണാധികാരിയാണോ?” ഇത് കേട്ട അദ്ദേഹം പറഞ്ഞു അതെ, നിങ്ങൾക്ക് എന്താണ് വേണ്ടത്? “വിശ്വാസികളുടെ ഭരണാധികാരി, ഞാൻ അടിച്ചമർത്തപ്പെട്ടിരിക്കുന്നു!” പുരോഹിതനോട് ഇടയ്ക്കു കയറി ഖലീഫ ചോദിച്ചു: “നിങ്ങൾ ആരെക്കുറിച്ചാണ് പരാതിപ്പെടുന്നത്?” “ഖുതൈബ ഇബ്നു മുസ്ലിമിനെ” കുറിച്ചാണ് എന്ന് പുരോഹിതൻ പറഞ്ഞു. ഈ തർക്കം രണ്ടുപേർ തമ്മിലുള്ളതല്ലെന്ന് ഭരണാധികാരിക്ക് മനസ്സിലായി. പേർഷ്യക്കാരൻ പ്രശ്നം വിശദീകരിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ചത് സമർഖണ്ഡിലെ പുരോഹിതന്മാരാണ്. നിങ്ങൾക്ക് ഒരു ആചാരമുണ്ടെന്ന് അവർ പറയുന്നു: നിങ്ങൾ ഒരു നഗരം കൈവശപ്പെടുത്തുമ്പോൾ, ഇസ്ലാം സ്വീകരിക്കുക, കപ്പം നൽകുക, അല്ലെങ്കിൽ യുദ്ധം ചെയ്യുക എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശം ആ പ്രദേശത്തെ ജനങ്ങൾക്ക്‌ നൽകുന്നു.

ഭരണാധികാരി പറഞ്ഞു: “അതെ, ഇത് ഞങ്ങളുടെ നയമാണ്, മൂന്നിൽ ഒന്ന് തിരഞ്ഞെടുക്കാൻ നഗരത്തിന് അവകാശമുണ്ട്”. ഖുതൈബ ബിൻ മുസ്ലീം ഇത് ചെയ്തില്ല, മറിച്ച്, പെട്ടെന്ന് മുസ്ലീം സൈന്യത്തെ നഗരത്തിലേക്ക് അയക്കുകയാണ് ചെയ്തതെന്ന് യുവാവ് പറഞ്ഞു. ഒരു വശം മാത്രം കേട്ട് തീരുമാനം എടുക്കുന്ന  ശീലം ഇല്ലാത്തതിനാൽ ഇത് കേട്ട ഭരണാധികാരി തന്റെ നിലപാട് പറഞ്ഞില്ല.മറിച്ച്, ഒരു ചെറിയ കടലാസ് എടുത്ത് രണ്ട് വരികളുള്ള ഒരു വാചകം എഴുതി, പൊതിഞ്ഞ് സീൽ ചെയ്തു കൊണ്ട് പറഞ്ഞു: “ഇത് സമർഖണ്ഡ് ഗവർണർക്ക് നൽകുക , ഇത് കിട്ടിയാൽ അദ്ദേഹം നിങ്ങളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കും”.

തിരിച്ചു പോന്ന യുവാവ് കത്ത് വൈദികർക്ക് നൽകി. കത്ത് അനുസരിച്ച് തീരുമാനമെടുക്കാൻ ഗവർണറെ ഇത് ഏൽപ്പിക്കുക എന്ന് അദ്ദേഹത്തോട് അവർ പറഞ്ഞു. കത്ത്‌ കണ്ട സമർഖണ്ഡ് ഗവർണർ അമ്പരന്നു. ഇത് ഖലീഫയിൽ നിന്നാണെന്ന് അദ്ദേഹം ഉറപ്പു വരുത്തി, കത്ത് തുറന്നു, അതിൽ എഴുതിയത് ഇങ്ങനെയായിരുന്നു: “വിശ്വാസികളുടെ ഭരണാധികാരി സമർകണ്ടിലെ ഗവർണർക്ക്‌. അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബറകതു! ഖുതൈബയും സമർഖണ്ഡിലെ പുരോഹിതന്മാരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഒരു ജഡ്ജിയെ നിയമിക്കുക, ഖുതൈബ ഇബ്നു മുസ്ലിമിന്റെ സ്ഥാനത്ത് നിങ്ങൾ ഇരിക്കുക. കാരണം ഗവർണർ ഖുതൈബയെ തിരികെ കൊണ്ടുവരണമെന്നും അദ്ദേഹത്തിന്റെ വിജയകരമായ മുന്നേറ്റങ്ങളിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല .

എന്നാൽ ഭരണാധികാരിയുടെ കൽപ്പന അനുസരിക്കുകയല്ലാതെ മറ്റൊന്നും ഗവർണർക്ക് ചെയ്യാനാകില്ല, അദ്ദേഹം പെട്ടെന്ന് ഒരു ജഡ്ജിയെ നിയമിച്ചു. വിചാരണ വേളയിൽ, ഖുതൈബ ഇബ്‌നു മുസ്‌ലിം, താൻ നഗരവാസികൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരം നൽകിയിട്ടില്ലെന്ന് സമ്മതിച്ചു, സുരക്ഷാ കാരണങ്ങളാണ് അപ്രതീക്ഷിതമായി നഗരം ആക്രമിക്കാൻ തീരുമാനിച്ചത്. പ്രതി കുറ്റസമ്മതം നടത്തുമ്പോൾ, വിചാരണ അവസാനിച്ചതായി കണക്കാക്കുന്നു. കോടതി വിധി പ്രകാരം, മുസ്‌ലിംകൾ സമ്പാദിച്ചതെല്ലാം സമർകണ്ടിൽ ഉപേക്ഷിക്കാനും നബി (സ) യുടെ ശരീഅത്തും സുന്നത്തും അനുസരിച്ച് എല്ലാം താമസക്കാർക്ക് വിട്ടുകൊടുക്കാനും ഉത്തരവിട്ടു. മുസ്ലീങ്ങൾ നഗരം വിടാൻ തുടങ്ങി, ജഡ്ജിയും എഴുന്നേറ്റു പുരോഹിതന്മാരുടെ മുമ്പിൽ പോയി.

പുരോഹിതന്മാർ ഇത് വിശ്വസിച്ചില്ല, മുസ്ലീങ്ങൾ നഗരം വിടുന്നത് സമർഖണ്ഡിലെ ജനങ്ങൾ നോക്കിനിന്നു. അപ്പോൾ ഈ യുവാവ് പറഞ്ഞു: “അല്ലാഹുവാണേ, അവരുടെ മതം സത്യമാണ്!” എന്ന് പ്രഖ്യാപിച്ചു വിശ്വാസ  ഷഹാദ ചൊല്ലുകയും ചെയ്തു. അദ്ദേഹത്തിനു ശേഷം, പുരോഹിതന്മാർ അള്ളാഹുവിന്റെ അനന്യത കണ്ടറിഞ്ഞ് ഇസ്ലാം സ്വീകരിച്ചു.

വിലയിരുത്തൽ

ഇസ്‌ലാമിക ചരിത്രത്തിന് പുറമെ മധ്യേഷ്യയുടെ സാംസ്‌കാരിക പൈതൃകമാണ് സമർഖണ്ഡ്. അലിഷർ നവോയ്, ഗോഥെ, ഓസ്കാർ വൈൽഡ്, ജൂൾസ് വെർൺ, അന്ന അഖ്മതോവ എന്നിവരുൾപ്പെടെയുള്ള പൗരസ്ത്യ-പാശ്ചാത്യ കവികളും എഴുത്തുകാരും സമർഖണ്ടിനെ കുറിച്ച് പാടി.

അവസാനമായി, എഡ്ഗർ അലൻ പോയുടെ “ടമെർലെയ്ൻ” എന്ന കവിതയിലെ സമർകണ്ടിനെക്കുറിച്ചുള്ള വിവരണം ഇതാ:

ഇപ്പോൾ സമർകന്ദിൽ നിനക്കു ചുറ്റും നോക്കൂ!- അവൾ ഭൂമിയിലെ രാജ്ഞിയല്ലേ?

അവളുടെ അഭിമാനം, എല്ലാ നഗരങ്ങൾക്കും മുകളിലല്ലേ?

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...