പേർഷ്യയിലെ ഇസ്ഫഹാൻ എന്ന ഗ്രാമത്തിൽ ഒരു കർഷകന്റെ മകനായി ജനിച്ച സൽമാൻ ദ പേർഷ്യ (റ) പ്രവാചകൻ മുഹമ്മദ് നബി (സ)ഏറ്റവും പ്രിയങ്കരനായ ഒരു അനുയായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം റസ്‌ബെഹ് കോഷ്നുധാൻ എന്നായിരുന്നെങ്കിലും ജനിച്ചത് പേർഷ്യയിൽ ആയതിനാലാണ് സൽമാൻ ദ പേർഷ്യ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. യുവാവായിരിക്കെ ക്രിസ്ത്യൻ മത വിശ്വാസി ആയി പരിവർത്തനം ചെയ്യപ്പെട്ടത് വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്നതിലാണ് കലാശിച്ചത്.
അബ്രഹാം മതം പുനസ്ഥാപിക്കാൻ ഒരു പ്രവാചകൻ പ്രത്യക്ഷപെട്ടിട്ടുണ്ട് എന്ന വാർത്ത ഒരു സന്യാസി അയാളുടെ മരണത്തിന് തൊട്ടു മുമ്പ് പങ്കുവെച്ചത് സൽമാൻ (റ) അമ്പരപ്പ് സൃഷ്ടിക്കുകയും, പ്രവാചകനെ കണ്ടുമുട്ടാൻ അതിയായി ആഗ്രഹിച്ച അദ്ദേഹം അലഞ്ഞു നടക്കുന്ന സന്യാസികൾക്ക് ഒപ്പം യാത്ര പുറപ്പെട്ടു. ആദ്യം സിറിയയിലും പിന്നീട് മധ്യ അറേബ്യയിലെ വാധി അൽ ഖുറാ എന്ന പ്രദേശത്ത് എത്തി ചേരുകയും ചെയ്‌തു അദ്ദേഹം. അവിടെ നിന്നും അദ്ദേഹം യാത്ര നടത്തിയ സംഘം നിർഭാഗ്യവശാൽ ഒരു കൊള്ള സംഘമായിരുന്നു. സൽമാൻ (റ)നെ ഒരു തടവുകാരൻ ആക്കിയ അവർ പിന്നീട് അടുത്തുള്ള നഗരത്തിൽ കച്ചവടം നടത്തി പോന്നിരുന്ന ഒരു ജൂതന് അടിമയായി വിൽക്കുകയുണ്ടായി. അയാൾ പിന്നീട് സൽമാൻ (റ) യെ മദീനയിലെ മറ്റൊരു ജൂത മത വിശ്വാസിക്ക് വിറ്റു. എന്നാൽ അല്ലാഹുവിന്റെ അലങ്കനീയമായ വിധി അദ്ദേഹം ആഗ്രഹിച്ചത് പോലെ പ്രവാചകന്റെ അതെ മദീനയിൽ എത്തിച്ചു.
ഇസ്‌ലാമിലേക്ക് കടന്നു വരുന്നു
മദീനയിൽ വെച്ച് പ്രവാചകനെ ആദ്യമായി കണ്ട അദ്ദേഹം തന്റെ ക്രിസ്ത്യൻ ഗുരു പറഞ്ഞ കാര്യം ഓർക്കുകയും, അത് ശരിയാണെന്ന് മനസ്സിലാക്കുകയും ചെയ്‌തു. അല്ലാഹുവിന്റെ അവസാനത്തെ പ്രവാചകനായി നിയോഗിക്കപ്പെട്ടത് ഖുറൈശിക്കാരനായ മുഹമ്മദ് (സ) യാണ് എന്ന ബോധ്യം ഇസ്ലാമിലേക്ക് കടന്നു വരാനുള്ള പ്രചോദനം ആയി മാറുകയും, തന്റെ നാൽപ്പത്തി അഞ്ചാം വയസ്സിൽ ദൈവത്തിന്റെ യഥാർത്ഥ വഴിയിലേക്ക് കടന്നു വരികയും ചെയ്‌തു
അടിമത്തത്തിന്റെ ചങ്ങല കെട്ടുകളിൽ നിന്നും പിന്നീട് മോചിതനായ അദ്ദേഹം പ്രവാചകനെ പിരിഞ്ഞു എവിടെയും പോയില്ല. ഇസ്ലാം വിശ്വാസ സംരക്ഷത്തിന്റെ ഉത്തരവാദിത്ത്വം പ്രവാചകന്റെ കൂടെ ഏറ്റടുത്ത അദ്ദേഹം ധീരമായി പോരാടി. ചരിത്രത്തിലെ സംഭവ ബഹുലമായ ഖൻദഖ് യുദ്ധത്തിൽ സൽമാൻ അൽ ഫാർസി നൽകിയ സംഭാവന ചരിത്രത്തിൽ ഇടം പിടിച്ചു. ഉഹ്ദ് യുദ്ധത്തിൽ നിന്നും പാഠം പഠിക്കാൻ തയ്യാറാകാത്ത ഖുറൈശികൾ മൂന്നാമതും മദീനയെ അക്രമിച്ച് ഇസ്ലാമിനെ നശിപ്പിക്കാൻ കോപ്പു കൂട്ടി. സഖ്യ കക്ഷികളായ ഗോത്രവർഗ്ഗക്കാരുടെയും ജൂതന്മാരുടെയും പിൻബലത്തോടെ മക്കാ ഖുറൈശികൾ പതിനായിരം ഭടന്മാരടങ്ങിയ സൈന്യത്തെ സജ്ജരാക്കി മദീന ആക്രമിക്കാൻ പുറപ്പെട്ടു.
വിവരമറിഞ്ഞു മുസ്ലിംകൾ പ്രതിരോധ നടപടികൾ തുടങ്ങി. പേർഷ്യക്കാരനായ സൽമാനുൽ ഫാരിസ്(റ)വിന്റെ നേതൃത്വത്തിൽ തിരുനബി മറ്റൊരു യുദ്ധമുറ സ്വീകരിച്ചു. വമ്പിച്ചൊരു കിടങ്ങ് കീറിക്കൊണ്ടായിരുന്നു മുസ്ലിം സൈന്യം പ്രതിരോധം സൃഷ്ടിച്ചത്. ആ വൻ സൈന്യത്തെ നേരിടാൻ ഇതല്ലാതെ മറ്റു മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല.
മദീനയുടെ മൂന്നു ഭാഗവും പ്രകൃത്യാ തന്നെ പ്രതിരോധത്തിന് പറ്റിയ സ്ഥലങ്ങളായിരുന്നു. നാലാമത്തെ ഭാഗത്തുകൂടിയേ ശത്രുക്കൾക്ക് കടന്നുവരാൻ പറ്റുകയുള്ളൂ. അവിടെയാണ് കിടങ്ങു കുഴിക്കാൻ അവർ തിരഞ്ഞെടുത്തത്. മദീനയിലെ മുതിർന്ന എല്ലാ പുരുഷന്മാരും കിടങ്ങ് കീറാൻ അണിനിരന്നു. ഓരോ നേതാവിന്റെയും കീഴിൽ ബാച്ചുകളായി തിരിച്ചു ഓരോ വിഭാഗവും പത്തു വാര നീളത്തിൽ കിടങ്ങു കീറാൻ തുടങ്ങി.
സാഹസികമായ ഈ സംരംഭത്തിന് ആക്കം കൂട്ടാൻ അലി (റ) രചിച്ച ആവേശകരമായ കാവ്യം ആലപിച്ചുകൊണ്ടാണ് സ്വഹാബികൾ പണിയെടുത്തത്. അഞ്ച് വാര ആഴവും അഞ്ചുവാര വീതിയുമുണ്ടായിരുന്നു ഈ കിടങ്ങുകൾക്ക്. ഓരോ കിടങ്ങിന്റെയും മേൽഭാഗത്ത് വില്ലാളി വീരന്മാരായ യോദ്ധാക്കൾ ശത്രുക്കളെ തുരത്താൻ അമ്പുംവില്ലുമായി കാവൽ നിന്നിരുന്നു.
ഹിജ്റ 5ന് ശവ്വാൽ മാസത്തിലാണ് ഖൻദഖ് യുദ്ധം അരങ്ങേറിയത്. അഹ്സാബ് യുദ്ധം എന്നും ഈ പോരാട്ടത്തിന് പേരുണ്ട്. മുസ്ലിംകൾ മുമ്പൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത ഒരു പ്രതിസന്ധി ആയിരുന്നു ഇത്.
കിടങ്ങുകൾക്ക് കുറകെയായി വലിയ തലത്തിലുള്ള സംഘട്ടനത്തിന്ന് വഴി തുറന്നു. എന്നാൽ ഇത് ഒരിക്കലും ഇരു കൂട്ടർക്കും വലിയ പരിക്കുകൾ ഉണ്ടാക്കിയില്ല. എല്ലാത്തരത്തിലുള്ള ശത്രു സൈന്യത്തിന്റ പോരാട്ട ശ്രമങ്ങളും പരാജയപ്പെടുന്നതിലേക്കു വഴി തുറന്നു. ഇതേ സമയം യുദ്ധ തന്ത്രം എന്ന നിലയിൽ പ്രവാചകൻ രഹസ്യമായി ഗോത്ര നേതാക്കളുമായി ചില കരാറുകൾക്ക് ശ്രമം നടത്തി. രണ്ടാഴ്ച കഴിഞ്ഞു രൂപപ്പെട്ട തണുത്ത ശക്തമായ കൊടുക്കാറ്റ് മക്കാ നിവാസികളുടെ ആത്മ വീര്യം ഇല്ലാതാക്കുന്നതിലേക്ക് നയിച്ചു. ഒരു തരത്തിലും ഉള്ള നഷ്ട്ടമോ,നേട്ടമോ ഇല്ലാത്ത യുദ്ധമായി ഇത് മാറുന്നതിലേക്ക് ആണ് വഴി തെളിയിച്ചത്. എന്നിരുന്നാലും തങ്ങളുടെ മക്കാ സഖ്യ കക്ഷികൾ തള്ളി കളഞ്ഞ ബനൂ ഖുറൈശി ഗോത്രത്തിന്നു വലിയ വില പിന്നീട് നൽകേണ്ടി വന്നു.
ശത്രുവിന്റെ കവാൾ പടയെ ചെറുക്കാൻ നിർമ്മിച്ച കിടങ്ങുകൾ പിന്നീട് പല യുദ്ധങ്ങളിലും ഉപയോഗിച്ചു.
സൽമാൻ (റ) ഇറാൻ കീഴടക്കിയ യുദ്ധങ്ങൾ അടക്കം പല സൈനിക നടപടി ക്രമങ്ങളിലും പിന്നീട് പങ്കാളിയായി. വലിയ കോട്ട കോട്ടലങ്ങളെ തകർത്തു കളയാൻ പര്യാപ്തമായ കവണ അടക്കമുള്ള ആയുധങ്ങളുടെ പ്രയോഗങ്ങളിൽ ആഗ്രകണ്യനായിരുന്നു അദ്ദേഹം.
ഇറാഖ്, സിറിയ അടക്കമുള്ള പ്രദേശങ്ങൾ കീഴടക്കിയപ്പോൾ സൽമാൻ (റ) വലിയ പങ്ക് വഹിച്ചു. ആസ്ഹാബീങ്ങളിൽ ഒരാളായി പരിഗണിക്കപ്പെട്ട അദ്ദേഹത്തിന് പ്രവാചകൻ മുഹമ്മദ് നബി (സ) പേര മക്കൾക്ക് ലഭിച്ചിരുന്ന അളവിലുള്ള പെൻഷൻ ലഭിച്ചിരുന്നു.
സൽമാൻ (റ) പൈതൃകം
ഇറാഖിലെ പ്രസിദ്ധമായ ബാഗ്ദാദ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ അന്ത്യാവിശ്രമം സ്ഥലം, കർബലയിലേക്ക് ഷിയാക്കൾ നടത്തുന്ന തീർത്ഥ യാത്രയുടെ പ്രധാനപെട്ട ഒരു ഭാഗമാണ്.
പല സൂഫി കൂട്ടായ്മകളിലും എപ്പോഴും പരാമർശിക്കപെടുന്ന ഒരു പേരിന് ഉടമയാണ് അദ്ദേഹം. ചില ഹദീസുകളിലും രേഖകളിലും സൽമാൻ (റ) പേര് പരാമർശിച്ചതായി കാണാം. എന്നാൽ ഹിജ്റ 35 ന്നു ശേഷം അദ്ദേഹത്തെ കുറിച്ച് ഒരു രേഖയും ഇല്ല.