അല്ലാഹുവിന്റെ കാരുണ്യം ഭൂമിയിലേക്ക് ഇറങ്ങുന്ന മാസമാണ് റമദാൻ. ഈ കാരുണ്യമാണ് പകലിന്റെ ഭൂരിഭാഗവും ഭക്ഷണപാനീയങ്ങൾ ഒഴിവാക്കാനും പിന്നീട് രാത്രി ഏറെ വൈകിയും പ്രാർത്ഥനയ്ക്ക് നിൽക്കാനും നമുക്ക് ശക്തി നൽകുന്നത്. വാസ്തവത്തിൽ, റമദാനുമായി ബന്ധപ്പെട്ട് നമുക്ക് വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ പുണ്യങ്ങളും സൂചിപ്പിക്കുന്നത്, ഈ മാസത്തിൽ നിന്ന് പരമാവധി പ്രയോജനം നേടാനും അത് നമ്മുടെ ജീവിതത്തിൽ മെച്ചപ്പെട്ട രീതിയിൽ മാറ്റാൻ ഉപയോഗിക്കാനും അല്ലാഹു ആഗ്രഹിക്കുന്നു എന്നാണ്.
എന്നാൽ, വർഷം തോറും ഓരോ റമളാനും കടന്നുപോകുന്നതായി അറിയുന്ന നമ്മൾ , അല്ലാഹുവിന്റെ പ്രീതി നേടിയെടുക്കാൻ ആവശ്യമായതോന്നും വേണ്ടത്ര രീതിയിൽ ചെയ്യുന്നില്ല എന്ന വസ്തുതയെ മനപ്പൂർവം നിരാകരിക്കുന്നു. നമ്മളിൽ പലരും റമദാനിന് ശേഷവും പഴയപ്പോലെ ജീവിതം തുടരുന്നു, ഒരു മാറ്റത്തെ കുറിച്ച് ചിന്തിക്കാതെ. നമ്മുടെ സമയം പരമാവധി പ്രയോജനപ്പെടുത്താനും ഈ പുണ്യമാസത്തിന്റെ പ്രതിഫലം കൊയ്യാനും സഹായിക്കുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം.ഇൻഷാ അല്ലാഹ്
-
തയ്യാറെടുപ്പ്
“ആസൂത്രണം പോലെയുള്ള ബുദ്ധിപൂർവ്വമുള്ള നീക്കം വേറെയില്ല”. (ബൈഹഖി)
റമദാൻ മാസത്തിനായി മുൻകൂട്ടി തയ്യാറെടുക്കുക. ഈ മാസത്തേക്ക് നിങ്ങൾ ശാരീരികമായും മാനസികമായും തയ്യാറാണെന്ന് ഉറപ്പാക്കുക. രോഗാവസ്ഥയുള്ളവർ, ഉപവാസവുമായി ബന്ധപ്പെട്ട മതപരവും വൈദ്യവുമായ ഉപദേശം തേടുന്നത് ഉറപ്പാക്കുക.
-
സ്ഥിരത ഉണ്ടാകുക
അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ഇഷ്ടപ്പെട്ട കർമ്മങ്ങൾ ചെറുതാണെങ്കിലും പതിവായി ചെയ്യുന്നവയാണ്. (മുസ്ലിം)
ഒരു ടൈംടേബിൾ ഉണ്ടാക്കുക. ജോലി ചെയ്യുന്നവർ, പ്രവൃത്തി ദിവസങ്ങളും അവധി ദിനങ്ങളും തമ്മിൽ വേർതിരിക്കുക. ജോലി ചെയ്യാനും ആവശ്യത്തിന് വിശ്രമിക്കാനും ഖുർആൻ പാരായണം ചെയ്യാനും പകൽ മതിയായ മണിക്കൂറുകൾ ഉണ്ട്. അതിനായി നിങ്ങളുടെ ആസൂത്രണത്തിൽ മിതത്വം പാലിക്കുകയും നിങ്ങൾക്ക് എത്തിപിടിക്കാൻ കഴിയുന്ന ഒരു ടൈംടേബിൾ ഉണ്ടാക്കുകയും ചെയ്യുക.
-
ഖുർആനിന്റെ മാസം
ഖുർആൻ അവതരിച്ച മാസമാണ് റമദാൻ. (ഖുർആൻ 2:185)
ഈ മാസം ഖുർആനെക്കുറിച്ചാണ്. സുഗമമായി ഖുർആൻ പാരായണം ചെയ്യാൻ കഴിയാത്തവർ, ഈ മാസം അത് പഠിക്കുന്നത് ഉറപ്പാക്കുക. ശരിയായി പാരായണം ചെയ്യാൻ പഠിക്കേണ്ടത് നിങ്ങളുടെ കടമയാണെന്ന് ഓർക്കുക, അതിനാൽ നിങ്ങളെ പഠിപ്പിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തുക. ശരിയായി പാരായണം ചെയ്യാൻ കഴിയുന്നവർ, ഒരു തവണയെങ്കിലും ഖുർആൻ പൂർണ്ണമായും പാരായണം ചെയ്യാൻ പദ്ധതിയിടുക. ഒരു ദിവസം എത്രമാത്രം പാരായണം ചെയ്യണമെന്ന് കാണിക്കുന്ന ഗൈഡ് പിന്തുടരുക, അത് നിങ്ങളുടെ ടൈംടേബിളിൽ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്.
-
പാപങ്ങൾ ഒഴിവാക്കുക
“വ്രതമനുഷ്ഠിക്കുന്നവരായ ചിലർ തങ്ങളുടെ നോമ്പുകൊണ്ട് വിശപ്പല്ലാതെ മറ്റൊന്നും നേടുകയില്ല”. (ഇബ്നു മാജ)
ഈ ഹദീസിന്റെ സ്വീകർത്താവ് നിങ്ങളല്ലെന്ന് ഉറപ്പാക്കുക. ഉപവസിക്കുമ്പോൾ പാപങ്ങൾ ചെയ്താൽ നാം ചെയ്യുന്ന ആരാധനകൾ ഒന്നും പ്രയോജനപ്പെടില്ല. അനാവശ്യമായ സാമൂഹിക കൂടിച്ചേരലുകൾ ഒഴിവാക്കുക, കാരണം അത് പരദൂഷണം, നുണ, ഏഷണി എന്നിവയിലേക്ക് നയിക്കും.
-
പ്രാർഥന
“ആരാധനയുടെ സത്തയാണ് ദുആ”. (തിർമിദി)
പ്രാർത്ഥനയ്ക്കായി സമയം അനുവദിക്കുക, പ്രത്യേകിച്ച് ഇഫ്താറിന് മുമ്പുള്ള സമയം. പ്രാർത്ഥനയിൽ സജീവമാകുന്നതിന് 10-15 മിനിറ്റ് മുമ്പ് ഇഫ്താർ തയ്യാറാക്കുന്നതിൽ നിന്ന് കുടുംബത്തെ സ്വതന്ത്രരാക്കാൻ അനുവദിക്കുക. സ്വീകാര്യതയുടെ സമയങ്ങൾ പലതാണ്, അതിനാൽ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട് ഓരോ മിനുട്ടും. അല്ലാഹു നമ്മുടെ ആരാധനകൾ സ്വീകരിക്കുകയും അവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ദുആ ചെയ്യുക. ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്ന മുസ്ലീങ്ങളെ മറക്കരുത്.
അല്ലാഹുവിലേക്ക് തിരിയാൻ ആഗ്രഹിക്കുന്നവർക്ക് , നമ്മുടെ സമയം പ്രയോജനപ്പെടുത്താനും ഈ പുണ്യ മാസത്തിൽ നിന്ന് പ്രയോജനം നേടാനും സഹായിക്കുന്ന ചില പോയിന്റുകൾ മാത്രമാണിത്.