ഇസ്ലാമിന്റെ ആദ്യകാലം മുതൽ തന്നെ മുസ്‌ലിം സ്ത്രീകൾ സമൂഹത്തിൽ നേതൃത്വപരമായ പല ഇടപെടലുകളും നടത്തിയിരുന്നതായി കാണാം. അത്തരത്തിൽ ധീരതയ്ക്കും നേതൃത്വപാടവത്തിനും പേരുകേട്ട ഒരു സ്ത്രീ രക്തനമായിരുന്നു ഐസ അൽ-ഹുറ. സ്പെയിനിലെ മുസ്ലീം ഭരണം അതിന്റെ അസ്തമയത്തോട് അടുത്ത കാലഘട്ടത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്.
ഐഷ ബിൻത് മുഹമ്മദ് ഇബ്‌ൻ അൽ-അഹ്മർ എന്നാണ് യഥാർത്ഥ പേരെങ്കിലും , ഐഷ ദി ഹോണർഡ് എന്ന അർത്ഥം വരുന്ന സ്‌പാനിഷ് നാമമായ ഐസ അൽ-ഹുറ എന്ന പേരിലാണ് അവർ പ്രസിദ്ധയായത്. മുഹമ്മദ് ഒമ്പതാമന്റെ മകളും ഗ്രാനഡയിലെ നസ്രിദ് രാജവംശത്തിലെ പതിനൊന്നാമത്തെ അമീറായിരുന്ന യൂസഫ് നാലാമന്റെ ചെറുമകളുമായിരുന്നു.
പ്രചോദിപ്പിക്കുന്ന മുസ്ലീം സ്ത്രീ: ഐസ അൽ-ഹുറ
ഐസ അൽ-ഹുറ ആദ്യം വിവാഹം കഴിച്ചത് മുഹമ്മദ് ഇലവനെ ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന്, ഐക്സ അബു അൽ-ഹസൻ അലിയെ ( മ്യൂലി ഹസൻ എന്ന അപര നാമവും അദ്ദേഹത്തിന് ഉണ്ട് ) വിവാഹം കഴിച്ചു. ഐസയ്ക്കും മ്യൂലി ഹസനും മൂന്ന് മക്കളുണ്ടായിരുന്നു: ബോബ്ദിൽ (യഥാർത്ഥ പേര് അബു അബ്ദുല്ല), യൂസഫ്, ഐക്സ.
ഐസ അൽ-ഹുറ രാഷ്ട്രീയ രംഗത്ത് സജീവമായ വ്യക്തിയായിരുന്നു. ഗ്രാനഡ എമിറേറ്റിന്റെ അവസാന വർഷ കാലയളവിൽ ഭരണകൂടത്തിന്റെ നയ തീരുമാനങ്ങളിൽ വലിയ സ്വാധീനം അവർ ചെലുത്തി. അവർക്ക് വ്യക്തിപരമായി നിരവധി കൊട്ടാരങ്ങളും സ്വത്തുക്കളും ഉണ്ടായിരുന്നു. എന്നിരുന്നാലും, അവരുടെ ഭർത്താവ് മ്യൂലി ഹാസെൻ മികച്ച അമീർ ആയിരുന്നില്ല. അദ്ദേഹം ഒരു കത്തോലിക്കാ സ്ത്രീയുമായി പ്രണയത്തിലാക്കുകയും കത്തോലിക്കാ ആക്രമണകാരികൾ ഗ്രാനഡയെ ആക്രമിക്കാൻ തയ്യാറായപ്പോൾ, മ്യൂലി ഹാസെൻ പ്രധിരോധം തീർക്കാതെ മാറി നിൽക്കുകയാണ് ചെയ്തത്.
ഈ ഘട്ടത്തിലാണ് ഐസ മുന്നോട്ട് വരുകയും മകൻ ബോബ്ദിൽ സിംഹാസനത്തിൽ അവരോധിക്കുകയും ചെയ്തത്. ഗ്രാനഡയുടെ അമീറായി ബോബ്‌ദിലിനെ വാഴിക്കാൻ മ്യൂലി ഹസാൻ തയ്യാറായിരുന്നില്ല. സ്വഭാവികമായും, അദ്ദേഹത്തിന് എതിരെയുള്ള ഒരു ധിക്കാരപരമായ പ്രവർത്തനമായിട്ടായിരുന്നു ഇതിനെ അയാൾ കണ്ടത്. തുടർന്ന് ഐസയും ബോബ്‌ദിലും ടവർ ഓഫ് കോമേഴ്‌സിൽ തടവിലാക്കപ്പെട്ടു, എന്നാൽ ബോബ്‌ഡിലിനായി കഠിനമായി പോരാടി ഐസ ഒടുവിൽ എമിറേറ്റിന്റെ നായക സ്ഥാനം മകന് ഉറപ്പിക്കുന്നതിൽ വിജയിക്കുക തന്നെ ചെയ്‌തു.
പക്ഷെ അത്തരം ഉദ്യമങ്ങളെല്ലാം വ്യർഥമാണെന്ന് പിന്നീട് തെളിഞ്ഞു. ഗ്രാനഡയുടെ പതനം തടയുന്നതിൽ ബോബ്‌ഡിലിന്റെ സൈന്യം പരാജയപ്പെട്ടു. ഫെർഡിനാൻഡിന്റെയും ഇസബെല്ലയുടെയും നേതൃത്വത്തിൽ കത്തോലിക്കാ സൈന്യം 1483-ൽ ലുസെന യുദ്ധത്തിൽ ബോബ്‌ഡിലിനെ പരാജയപ്പെടുത്തി. തുടർന്ന് നടന്ന ചർച്ചകളുടെ ഫലങ്ങൾ ഗ്രാനഡയ്ക്ക് അത്ര പ്രതീക്ഷ നൽകുന്നതായിരുന്നില്ല. ഒടുവിൽ, സ്പെയിനിലെ ഇസ്ലാമിന്റെ അവസാനത്തെ പ്രതിനിധിയായ ഗ്രാനഡ എന്ന പ്രവിശ്യ ആക്രമണകാരികളുടെ ഇരയായി.
തന്റെ മകൻ ബോബ്ദിനെ പിന്തുടർന്ന ഐസ 1492-93 ൽ ഗ്രാനഡ വിട്ടു. കത്തോലിക്കാ ഭരണാധികാരികൾ ഗ്രാനഡയിൽ നിന്ന് ബോബ്‌ദിലിനെ പുറത്താക്കിയപ്പോൾ, അദ്ദേഹം തന്റെ എമിറേറ്റിലേക്ക് അവസാനമായി ഒന്നു നോക്കി, “അല്ലാഹു അക്ബർ” എന്ന് പറഞ്ഞു കരയാൻ തുടങ്ങി. ഈ ഘട്ടത്തിലാണ് ഐസ അൽ-ഹുറ വിഷമത്തോടെ ഇങ്ങനെ പ്രസ്താവിച്ചത്: “ഒരു പുരുഷനെപ്പോലെ പ്രതിരോധിക്കാൻ കഴിയാത്ത നിങ്ങൾ ഒരു സ്ത്രീയെപ്പോലെ കരയുന്നു!”
ഉപസംഹാരം
ഗ്രാനഡയുടെ പതനത്തിന് ബോബ്‌ഡിലിനെ കുറ്റപ്പെടുത്തുന്നത് എളുപ്പമായിരിക്കും. എന്നിരുന്നാലും, അത് അദ്ദേഹത്തിന്റെ മാത്രം പിഴവായിരുന്നില്ല. പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും നീണ്ട അഴിമതിയും കുതന്ത്രങ്ങളും പോരാട്ടങ്ങളും സ്പെയിനിനെ ദുർബലപ്പെടുത്തി. മുസ്ലീം രാജ്യങ്ങളും എമിറേറ്റുകളും പരസ്പരം പോരടുകയും ചിലർ ചില ഘട്ടങ്ങളിലായി ആക്രമണകാരികളുടെ പക്ഷവും ചേർന്നു!
എന്നിരുന്നാലും,മുസ്‌ലിം ഭരണത്തിൻ കീഴിലുള്ള സ്പെയിൻ മികവിന്റെ പ്രതിരൂപമായിരുന്നു. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട ജൂതന്മാർ പലപ്പോഴും സ്പെയിനിൽ അഭയം കണ്ടെത്തി. വാസ്തവത്തിൽ, യുദ്ധകാലത്ത് ഗ്രാനഡയിലെ താമസക്കാരായ കത്തോലിക്കർക്ക് നേരെയുള്ള അതിക്രമങ്ങൾ തടഞ്ഞ നീതിനിഷ്ഠയായ സ്ത്രീയായിരുന്നു ഐസ അൽ-ഹുറ.
ഐസ അൽ-ഹുറ വികാരാധീനയും ഊർജ്ജസ്വലയും ധൈര്യവും കരുത്തുറ്റ ഹൃദയവുമുള്ള സ്ത്രീയായിരുന്നു. ഒരിക്കലും കീഴടങ്ങാത്ത മനോഭാവമായിരുന്നു അവരുടേത്. അവസാനം വരെ പോരാടാൻ അവർ ആഗ്രഹിച്ചു. ഗ്രാനഡയുടെ നഷ്ടത്തിൽ അവർ വലിയ രീതിയിൽ അസ്വസ്ഥയായിരുന്നു, പക്ഷേ അവർ ഉപേക്ഷിക്കാൻ തയ്യാറായില്ല. ധൈര്യശാലിയായിരുന്ന അവർക്ക് എപ്പോൾ എന്ത് നിലപാട് സ്വീകരിക്കണമെന്ന് കൃത്യമായി അറിയാമായിരുന്നു. ഗ്രാനഡയിലെ അമീറാകാനുള്ള മകന്റെ അവകാശത്തിനായി അവർ ധീരമായി പോരാടി. തന്റെ ഭർത്താവിനെതിരെ നിലകൊള്ളുകയും ഗ്രാനഡയുടെ വലിയ നന്മയ്‌ക്കൊപ്പം നിൽക്കുകയും ചെയ്തു അവർ . എന്നിട്ടും, ഗ്രാനഡ എന്ന പ്രിയപ്പെട്ട തന്റെ നാട് ശത്രുകൾക്ക് മുമ്പിൽ അടിയറവ് വെച്ചതിനു സ്വന്തം മകനെ ശകാരിക്കാൻ അവർ മടിച്ചില്ല.
ഐസ അൽ-ഹുറ, മറ്റ് പല ധീരരായ നേതാക്കളെ പോലെ, അപകടത്തിൽ പോലും തലയുയർത്തി നിൽക്കാൻ ധൈര്യമുള്ള ഒരു പ്രചോദനാത്മക മുസ്ലീം സ്ത്രീയായി അറിയപ്പെടുന്നു.