മുഗൾ കലയും വാസ്തു വിദ്യയും
History

മുഗൾ കലയും വാസ്തു വിദ്യയും

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മുസ്ലിം രാജാക്കമ്മാരുടെ ആഗമനത്തോട് കൂടി രൂപം കൊണ്ട ഊഷ്മളമായ സാംസ്കാരിക വിനിമയം ഇന്ത്യൻ വാസ്തു വിദ്യകൾ ഇന്തോ ഇസ്ലാമിക് വാസ്തു കലാ നിർമ്മാണ രംഗത്ത് കൃത്യമായി അടയാളപ്പെട്ടു. പേർഷ്യൻ, ടർക്കിഷ്, ഇന്ത്യൻ വാസ്തുവിദ്യാ രീതികളുടെ സംയോജനമായിരുന്നു ആ ഭരണ കാലഘട്ടത്തിന്റെ സവിശേഷത.

തുർക്കിഷ് ഭരണാധികാരികൾ  നിർമ്മാണ രംഗത്ത് കൊണ്ട് വന്ന ഏറ്റവും പ്രധാനപ്പെട്ട രീതി  ആർച്ചുകളുടെ ഉപയോഗമാണ്. ബൈസാന്റൈൻ കേന്ദ്രീകരിച്ചു ഭരണം ചക്രം തിരിച്ചിരുന്ന കിഴക്കൻ റോമൻ സാമ്രാജ്യത്തിൽ നിന്നാണ് അറബികൾ ഈ രീതി കൊണ്ട് വന്നത്. ഉയർന്ന ഗുണ നിലവാരമുള്ള മിഷ്രിതം കൊണ്ടുള്ള മനോഹരമായ മൊസൈക്ക് അലങ്കാരവും കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികളോടുകൂടിയ നിർമ്മാണ രീതികളും, ജ്യാമിതീയ പടുതികളും കെട്ടിട രൂപകൽപ്പനകളിൽ ആവിഷ്കരിച്ച അവർ ഇത്തരം നിർമ്മാണ രീതികൾ കടമെടുത്തത് മദ്യകാല വാസ്തു വിദ്യ രംഗത്ത് നിന്നാണെന്ന് കാണാം. മനുഷ്യരുടെയോ മൃഗങ്ങളുടെയോ ചിത്രങ്ങൾ കൊണ്ട് കെട്ടിടങ്ങൾക്ക് മോഡിപിടിപ്പിക്കാതെ, ആശ്ചാര്യപ്പെടുത്തുന്ന വിധം ഖുർആൻ സൂക്തങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടു അത്തരം  നിർമാണങ്ങളിൽ.

കല പലപ്പോഴും കഴിവിന്റെ ഉദാതമായ പ്രകടനങ്ങളാകുമ്പോൾ, വാസ്തു വിദ്യ ആകർഷകമായ ഘടനകൾ പരീക്ഷിച്ചു കെട്ടിടങ്ങൾ ഉയർത്തുന്ന മറ്റൊരു കലാ പ്രതിഭാസമാണ്. അതു നടപ്പാക്കുന്നവരുടെ ബൗദ്ധിക വളർച്ചയുടെ പ്രതീകം വിളിച്ചോടുന്നതുമാണ്. മാത്രമല്ല, രണ്ടും മനുഷ്യന്റെ സൗന്ദര്യബോധത്തിന്റെ അത്ഭുതകരമായ വശം പ്രകടമാക്കുന്നു. പലപ്പോഴും ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി മനുഷ്യന്റെ സൗന്ദര്യ ബോധത്തിലും മറ്റും ചെറിയ മാറ്റങ്ങൾക്ക് വഴിമരുന്നിടുന്നു.

മുഗൾ വാസ്തു വിദ്യയും കലയും എങ്ങനെയാണ് വികസിച്ചു പന്തലിച്ചെതന്നു നമുക്ക് നോക്കാം. മുഗൾ ചക്രവർത്തിമാർക്ക് ഒരുപാട് വർഷമുണ്ടായിരുന്നു ഭരിക്കാൻ. ഇന്ത്യയിലെ തങ്ങളുടെ ഭരണത്തെ മഹത്വവൽക്കരിക്കാനും, ചരിത്രത്തിന്റെ മനോഹരമായ വശങ്ങളിൽ മായ്ച്ചു കളയാൻ കഴിയാത്ത വിധം രേഖപ്പെടുത്തപ്പെടാനും ഭീമമായ വിഭവങ്ങൾ ഒഴുക്കി വൻ കെട്ടിടങ്ങളും, സ്മാരകങ്ങളും നിർമ്മിച്ചു അവർ. യൂറോപ്യന്മാരുടെ കഴിവും ഡിസൈനും ഉൾച്ചേർന്ന നിർമ്മാണ രീതിയിൽ പേർഷ്യൻ, ടർക്കിഷ്, ഇന്ത്യൻ വാസ്തുവിദ്യാ രീതികളുടെ സംയോജനമായിരുന്നു ആകർഷകം.

മുഗൾ വാസ്തു വിദ്യ സൗന്ദര്യത്തിലും,പെരുമയിലും മാത്രമല്ല ഒതുങ്ങിനിൽക്കുന്നത്, മറിച്ച് അതിന്റെ പ്രകടനാത്മകഥയിലും കൂടിയാണ്. പലപ്പോഴും അത്തരം ഒരു ധാരണയില്ലായിമ നമ്മുടെ ബോധ മണ്ഡലങ്ങളെ വരിഞ്ഞുമുറുക്കാറുണ്ട്. ഈ ലേഖനം മുഗൾ വാസ്തു വിദ്യ പറയാൻ ശ്രമിക്കുന്ന ആ ഒരു വഴിയിൽ കൂടിയുള്ള ചില തട്ടിയുണർത്തൽ കൂടിയാണ്.

മുഗൾ സാമ്രാജ്യം

നമുക്ക് അറിയാം, ലോകത്തെ ഏറ്റവും പഴക്കം ചെന്ന മനുഷ്യ വാസത്തിന്റെ ഭൂമിക കൂടിയായ ഇന്ത്യ ഇന്ന് ഏറ്റവും ജനസംഖ്യയുള്ള രാജ്യം കൂടിയാണ്. ഈ ഉപ ഭൂഗണ്ഡത്തിൽ ജീവിച്ച പലരും തങ്ങളുടെ അടയാളങ്ങൾ ചരിത്രത്തിന്റെ തങ്ക ലിബികളിൽ രേഘപ്പെടുത്തപെടുത്തിയിരിക്കുന്നു. ഈ നാട് പ്രിയപ്പെട്ടതെന്ന് കരുതിയ ഓരോ മനുഷ്യനും അവരുടെ ഓര്മകൾ ഇവിടെ ബാക്കിയാക്കി. മുഗളമാരും അത്തരം സംഭാവനകളിൽ നിന്നും മാറ്റി നിർത്താൻ കഴിയാത്ത വിധം ഒരു വട വൃക്ഷമായി നമുക്ക് മുമ്പിൽ അഭിമാനത്തോടെ തല ഉയർത്തി നിലക്കുന്നു. കാരണം ഇന്ത്യ കണ്ട ഏറ്റവും മഹത്തകരമായ സമ്രാജ്യമായിരുന്നു മുഗൾ.

ലക്ഷക്കണക്കിന് മനുഷ്യരുടെ മേൽ അധികാരം സ്ഥാപിച്ചിരുന്ന മുഗൾ ഭരണ കാലം രാജ്യത്തെ ഏകീകരിക്കുകയും, ആത് വരെ കണ്ട ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും മികച്ച സാംസ്കാരിക രാഷ്ടീയ പുരോഗതി കൈവരിക്കുകയും ചെയ്തു. മുഗളന്മാർ ഇന്ത്യ കീഴടുക്കുന്നതിന് മുമ്പ് പല ഹിന്ദു, മുസ്ലിം നാട്ടുരാജ്യങ്ങളാൽ ചിന്ന ഭിന്നമായി കിടക്കുകയായിരുന്നു. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളന്മാർ. ഗംഗയുടെ വടക്കൻ ഭാഗത്ത്‌ നിന്നും വന്ന ജെംഗിസ് ഖാൻ ഖൈബർ പിടിച്ചടക്കി ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചു. ആദ്യമായി ഇന്ത്യയിൽ മുഗൾ സാമ്രാജ്യം സൃഷ്ടിച്ചത് ബാബർ ആണ്. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താന്റെ ഭാഗങ്ങൾ എന്നിവയടങ്ങിയ വിസ്തൃതമായ ഭൂവിഭാഗമായിരുന്നു മുഗൾ സാമ്രാജ്യം.

1526 മുതൽ 1857 വരെ ഇന്ത്യൻ ഉപ ഭൂഗണ്ഡത്തിന്റെ മേൽ ആധിപത്യം ഉണ്ടായിരുന്നവരാണ് മുഗളന്മാർ. അറേബ്യൻ പീഠ ഭൂമിയുമായി സാംസ്കാരിക ബന്ധമുള്ള തുർക്കിഷ് /മംഗോളിയൻ വംശ പറമ്പരയിൽ പെട്ടവരാണ് തങ്ങളെന്നാണ് മുഗളന്മാർ അവകാശപ്പെട്ടിരുന്നത്. തദ്ദേശിയമായി വികസിപ്പിച്ചെടുത്ത പല നൂതന രീതികളും അവർ ജീവിത ഭാഗമാക്കിയിരുന്നെങ്കിലും, സാംസ്കാരികമായി  യൂറോഷ്യയിലെ പറ്റു പല നാഗരികതകളുമായി ചേർന്ന് നിൽക്കുന്നവരായിരുന്നു മുഗളന്മാർ. അത് കൊണ്ട് തന്നെ അവർ അവശേഷിച്ചു പോയ ബാക്കി പത്രങ്ങൾ എല്ലാത്തിൽ നിന്നും വേറിട്ട് നിൽക്കുന്നു.

പതിനാറാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ വടക്ക് മദ്ധ്യ ഇന്ത്യയിൽ ഭരണ ചക്രം തിരുച്ചിരുന്ന മുഗൾ വംശം രൂപപ്പെടുത്തിയ സവിശേഷമായ ഇൻഡോ ഇസ്ലാമിക വാസ്തു വിദ്യയായിരുന്നു മുഗൾ വാസ്തു വിദ്യ. കാലക്രമേണ ഇന്ത്യൻ ഉപ ഭൂഗണ്ഡത്തിൽ വ്യാപിച്ചു പന്തലിച്ച മുഗൾ ഭരണ കാലം കല, സാംസ്കാരിക, രാഷ്ട്രീയ മേഘലകളിൽ വൻ പുരോഗതി സമ്മാനിച്ചു. എന്തിനേറെ, അക്കാലത്തെ ലോകത്തെ മൊത്തം ജനസംഖ്യയുടെ നാലിൽ ഒന്നും മുഗൾ ഭരണത്തിന്നു കീഴിൽ വന്നു.

ബാബർ (1526 – 1530 )

ഇന്ത്യൻ ചരിത്രത്തിലെ ആദ്യ മുഗൾ ചക്രവർത്തിയായി അറിയപ്പെടുന്നത് ചെങ്കിസ്ഖാന്റെ പേര മകനായ ബാബറാണ്. 1526 ലെ ആദ്യ പാനിപ്പത്ത് യുദ്ധത്തിൽ ലോധിയെ നേരിട്ട അദ്ദേഹം, അയാളുടെ സൈന്യത്തെ പരാജയപ്പെടുത്തി ഇന്ത്യയിൽ ആദ്യ മുഗൾ സാമ്രാജ്യം സ്ഥാപിച്ചു. 1530 വരെ ഭരണം നടത്തിയ അദ്ദേഹത്തിന്നു ശേഷം മകൻ ഹുമയൂണ് അധികാരം ഏറ്റടുത്തു.

ഹുമയൂൺ

ബാബറിന്റെ മൂത്ത മകനായ ഹുമയൂൺ പിതാവിനു ശേഷം അധികാരം ഏറ്റെടുക്കുകയും മുഗൾ സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ചക്രവർത്തിയായി മാറുകയും ചെയ്തു. ഒരു ദശാബ്ദം ഭരണം നടത്തിയ അദ്ദേഹത്തെ അഫ്ഘാൻ ഭരണാധികാരിയായിരുന്ന ഷെർ ഷാ സൂരി അധികാര ഭ്രഷ്ട്ടനാക്കി. പരാജയത്തിൽ മനം നോന്ത അദ്ദേഹം പതിനഞ്ച് വർഷ ക്കാലം അലഞ്ഞു നടന്നു. ഇതിനിടയിൽ ഷെർ ഷാ സൂരി മരണപ്പെടുകയും, തുടർന്ന് വന്ന അയാളുടെ പിന്തുടർച്ച അവകാശിയായ സികന്ദർ  സൂരിയെ ഹ്യൂമയൂൺ തോൽപ്പിക്കുകയും, വീണ്ടും ഹിന്ദുസ്ഥാന്റെ അധികാര ചെങ്കോൽ ഏറ്റടുക്കുകയും ചെയ്തു. എന്നാൽ കൂടുതൽ അദ്ദേഹത്തിന് ഭരിക്കാനായില്ല. തന്റെ 48 മത്തെ വയസ്സിൽ അദ്ദേഹം മരണപ്പെട്ടു.

ഷേർ ഷാ സൂരി

അഫ്ഘാൻ ഭരണാധികാരിയായിരുന്നു ഷെർ ഷാ സൂരി ഹ്യൂമയൂണിനെ 1540 ൽ പരാജയപ്പെടുത്തി മുഗൾ സാമ്രാജ്യത്തെ തങ്ങളുടെ ഭാഗമായി കൂട്ടിചേർത്തു. ഡൽഹിയുടെ അധികാര ചെങ്കോൽ 5 വർഷക്കാലം മാത്രമാണ് അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നുവെങ്കിലും ഉപ ഭൂഗണ്ഡത്തിലെ വളരെ നിർണ്ണായകമായ കാലഘട്ടമായിരുന്നു അത്. രാജാവ് എന്ന നിലയിൽ ഒരു പാട് നേട്ടങ്ങൾ അദ്ദേഹത്തിന്റെ പേരിൽ അടയാളപ്പെടുത്തപ്പെട്ടു. ഒരു മികച്ച പൊതു ഭരണ സംവിധാനം അദ്ദേഹം കൊണ്ട് വന്നു. ഭൂമിയുടെ അളവ് അനുസരിചുള്ള ഒരു നികുതി സംവിധാനതിന്ന് രൂപം കൊടുത്തു. സാദാരണക്കാരനും ലഭ്യമാക്കുന്ന രീതിയിൽ നിയമ സംവിധാനം പരിഷ്ക്കരിക്കപ്പെട്ടു . ഒട്ടനേകം വികസന പ്രവർത്തങ്ങള്ക്ക് സാക്ഷിയായി അദ്ദേഹത്തിന്റെ ഭരണ കാലം. ജനക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിച്ച അദ്ദേഹം മരങ്ങൾ നട്ട് വളർത്തുകയും, യാത്രക്കാരർക്കു വിശ്രമിക്കാനുളള കേന്ദ്രങ്ങൾ, കിണറുകൾ തുടങ്ങിയവ നിർമ്മിച്ചു. ഡൽഹി മുതൽ കാബൂള് വരെ വ്യാപാര പാത നിർമ്മിച്ച അദ്ദേഹം ഒട്ടനവധി റോഡുകളും പണി കഴിപ്പിച്ചു. പക്ഷേ അധിക നാൾ ഭരണത്തിൽ തുടരാൻ സാധിക്കാതെ വന്ന അദ്ദേഹം 1545 ൽ മരണപ്പെട്ടു.

മുഗൾ കല

മുഗൾ സാമ്രാജ്യ കാലത്തെ കലയെ കുറിച്ച് സംസാരിച്ചു കൊണ്ട് തുടങ്ങാം ഇനി. വിദ്യാഭാസത്തിൽ വിശ്വസിച്ച മുഗളന്മാർ കലയിലൂടെ അതിന്റെ പുനരുദ്ധാരണയും പരോപകാരതത്പരതയും പ്രകടമാക്കുകയും ഇന്ത്യയുടെ അക്കാലത്തെ അവിഭാജ്യമായ കാര്യമായി അവയെ മാറ്റുകയും ചെയ്‌തു. അക്കാലത്തെ ഏറ്റവും മികച്ച പുരോഗതി ചിത്ര കലകളിലാണ് പ്രകടമായത്. രണ്ടാം മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റെ കാലത്ത് രൂപം കൊണ്ട പേർഷ്യൻ ഇന്ത്യൻ കലാ പാരമ്പര്യത്തിന്റെ ഒരു സംയോജനമാണ് ഇന്ന് മുഗൾ ചിത്ര കല എന്ന പേരിൽ അറിയപ്പെടുന്നത്. അധികാര ഭ്രഷ്ട്ടനായ ഹ്യൂമയൂൺ പിന്നീട്  നീണ്ട കാലം പ്രവാസ ജീവിതം തെരഞ്ഞെടുക്കുകയും ചെയ്‌തു. ഇക്കാലയളവിലാണ് ഇസ്ലാമിക കൈയെഴുത്തുപ്രതികളുടെ കൂടെ വ്യാപകമായി ഉപയോഗിച്ചിരുന്ന പേർഷ്യൻ മിനിയേചർ പെയിന്റിംഗിൽ അദ്ദേഹം ആകൃഷ്ട്ടനാകുന്നത് .

നീണ്ട കാലത്തിനു ശേഷം ഇന്ത്യയിലേക്ക് പിന്നീട് തിരിച്ചു വന്ന അദ്ദേഹത്തോടപ്പം നിരവധി കലാകാരന്മാരും ഉണ്ടായിരുന്നു. തനതായ ഒരു മുഗൾ ചിത്രകല രീതിയെ വികസിപ്പിക്കാൻ കൊട്ടാരത്തിൽ ഒരു പ്രതേക വർക്കുഷോപ്പിനും ഹുമയൂൺ രൂപം കൊടുത്തു. പ്രസിദ്ധനായ മുസ്ലിം കവി നിസാമി കൻസാവിയുടെ കവിതാ സമാഹരണം അദ്ദേഹം പുറത്തിറക്കി. കംസ എന്ന പേരിൽ അറിയപ്പെട്ട ഈ കവിത സമാഹരണത്തിൽ കണ്ണെഞ്ചിപ്പിക്കുന്ന നാൽപ്പത്തോളം മിനിയേചർ പെയിന്റിംഗുകളും അടങ്ങിയിട്ടുണ്ട്.

പിന്നീടുള്ള നൂറ്റാണ്ടുകളിൽ  വലിയ തരത്തിലുള്ള പരിവർത്തനങ്ങൾക്കു സാക്ഷിയായി മുഗൾ പെയിന്റിംഗ്. പേർഷ്യയിലാണ് ആ മനോഹരമായ കലാസൃഷ്ട്ടി തുടക്കം കുറിക്കുന്നതെങ്കിലും ഇന്ത്യൻ കളർ സ്കീമും സൗദ്ധര്യ ബോധത്തിന്റെ സ്വാധീനവും അതിന്റെ സമഗ്രതയിൽ ചില പരിഷ്കരണങ്ങൾക്ക് വിധേയമാക്കി. മുഗൾ ചിത്ര കലയുടെ മനോഹരമായ സവിശേഷത പ്രകൃതിയും ചരിത്രവും കൊട്ടാര ജീവിതവും  വർണ്ണാഭമായും നേരിയ ചായപൂശിയതുമായ രീതിയിൽ വരച്ചു കാണിക്കുന്നു എന്നതാണ്. പ്രധാനമായും മിനിയേച്ചർ പെയിന്റിംഗ്കളിലും ചെറിയ ആഡംബര വസ്തുക്കളിലും സാധ്യമാക്കുന്ന  മുഗൾ കലാ പാരമ്പര്യത്തിന്റെ ഈ മനോഹരമായ മാജിക്, ഇറാനിയൻ, ഇന്ത്യൻ, ചൈനീസ്, നവോത്ഥാന യൂറോപ്യൻ സ്റ്റൈലിസ്റ്റിക്, തീമാറ്റിക് ഘടകങ്ങളിൽ നിന്ന് കടമെടുത്ത എക്ലെക്റ്റിക്ക്‌ രീതിയാണ്. മുഗൾ ചക്രവർത്തിമാർ പലപ്പോഴും ഇറാനിയൻ കലയോടും കാലിഗ്രാഫിയോടുമുള്ള അടുപ്പം കാരണവും,തിമൂറിഡ് ഡിസൈനുകളുമായുള്ള തങ്ങളുടെ സവിശേഷമായ സാദൃശ്യം കൊണ്ടും ഇറാനിയൻ ബുക്ക് ബൈൻഡർമാരെയും ചിത്രകാരന്മാരെയും ചിത്രകാരന്മാരെയും കാലിഗ്രാഫർമാരെയും സഫാവിദ് കൊട്ടാരത്തിൽ നിന്നും കടമെടുത്തിരുന്നതായി കാണാം. മുഗൾ ചക്രവർത്തിമാരുടെ കാലത്തെ സംഭവബഹുലമായ ചരിത്ര രംഗങ്ങളും കൊട്ടാര ജീവിതവും വിവരക്കുന്നതിനാണ് മിനിയേച്ചറുകൾ  പ്രധാനമായും ഉൾപെടുത്തിയിരുന്നത്. എന്നാൽ  പ്രകൃതിയുടെ ശാന്തതയും സൗന്ദര്യവും വരച്ചു കാണിക്കുന്ന ഛായാചിത്രങ്ങളും മൃഗങ്ങളുടെ ചിത്രങ്ങളും അവർ പ്രോത്സാഹിപ്പിച്ചു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു  ജഹാംഗീർ ചക്രവർത്തി ഉസ്താദ് മൻസൂറിനെപ്പോലുള്ള മിടുക്കരായ കലാകാരന്മാർക്ക് സസ്യജന്തുജാലങ്ങളെ യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിക്കാൻ അധികാരം നൽകിയത്. മുഗൾ പെയിന്റിംഗ് എന്നത് ദക്ഷിണേഷ്യൻ, പ്രത്യേകിച്ച്, ആധുനിക ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലായി വളർന്നു വന്ന ഒരു പ്രത്യേക രൂപകല്പനയാണ്, ഇത് പുസ്തക വിവരണങ്ങൾക്ക്‌ വേണ്ടിയും ഒറ്റ സൃഷ്ടികളിലും ഒതുങ്ങുന്ന ഒരു പ്രതേക മിനിയെച്ചറാണ്.

മുഗൾ സാമ്രാജ്യത്തിന്റെ കൊട്ടാരത്തിൽ വികസിതമായ ഇത്തരം പെയിന്റിംഗ് നിർമ്മിതിയിൽ പേർഷ്യൻ മിനിയേച്ചർ പെയിന്റിംങ്ങും, ചൈനീസ് സ്വാധീനവും പ്രകടമാണ്. ഇൻഡോ-പേർഷ്യൻ സമന്വയത്തിന്റെ ഒരു സഹകരണം പ്രതിഫലിപ്പിക്കുന്ന ചിത്രകലകളിൽ മുഗളന്മാർ വലിയ താല്പര്യം കാണിച്ചു. തുർക്കി-അഫ്ഗാൻ ഡൽഹി സുൽത്താനേറ്റിന്റെ കാലഘട്ടത്തിൽ നിന്ന് ഉത്ഭവിച്ച പെയിന്റിംഗുകൾ മുഗൾ ഭരണാധികാരികളായ അക്ബർ, ജഹാംഗീർ, ഷാജഹാൻ എന്നിവരുടെ ഭരണത്തിന് കീഴിലാണ് വളർന്ന്‌ പന്തലിച്ചത്. മുഗൾ ചിത്രകല കാലക്രമേണ അഭിവൃദ്ധി പ്രാപിക്കുകയും റിയലിസ്റ്റിക് ഛായാചിത്രമായി പരിണമിക്കുകയും ചെയ്തു.

ഉപസംഹാരം

മുഗളന്മാർ മികച്ച നിർമ്മാതാക്കളായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. ഭരണാധികാരികൾ പേർഷ്യൻ തായ് വേരുകൾ ഉള്ളവരായതിനാൽ ആ സ്വാധീനം കലയിൽ അതിശക്തമായിരുന്നു. ഓരോ കല്ലും  തങ്ങളുടെ അന്തസ്സിൻറെ ചിഹ്നമാക്കി മാറ്റാൻ ആഗ്രഹിച്ച മുഗളരുടെ കീഴിൽ കല ഒരു വിപ്ലവം സൃഷ്ടിച്ചു എന്ന് പറയുന്നതിൽ തെറ്റില്ല. വരാനിരിക്കുന്ന തലമുറകൾ തങ്ങളെ ഓർക്കാനും അവരുടെ ഭരണത്തെ മഹത്വപ്പെടുത്താനും ആഗ്രഹിച്ച ഈ ഭരണാധികാരികളുടെ വ്യക്തിപരമായ ആദർശങ്ങളാണ് കോട്ടകളുടെയും സ്മാരകങ്ങളുടെയും നിർമ്മാണത്തിൽ പ്രതിഫലിച്ചത്. തീർച്ചയായും  കഴിഞ്ഞ തലമുറയെയും അവരുടെ ആദർശങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് നിലവിലുള്ള മുഗൾ കെട്ടിടങ്ങൾ. ഓരോ പെയിന്റിംഗ് പ്രോജക്റ്റിലും വിഭിന്നമായ മേഖലയിൽ ശോഭിച്ച കലാകാരന്മാർ ഉൾപ്പെട്ടിരുന്നു, അവ ഓരോരുത്തർക്കും വിത്യസ്തമായ പങ്ക് വഹിക്കാനുണ്ടായിരുന്നു. അവരിൽ ചിലർ കോമ്പോസിഷനിൽ പ്രവർത്തിച്ചപ്പോൾ, ചില കലാകാരന്മാർ യഥാർത്ഥ പെയിന്റിംഗ് ശ്രദ്ധിക്കും. അവസാനമായി പ്രവർത്തിക്കുന്ന കലാകാരന്മാർ കലയുടെ ഏറ്റവും ചെറിയ വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മിർ സയ്യിദ് അലി, അബ്ദുൽ സമദ് തുടങ്ങിയ പേർഷ്യൻ കലാകാരന്മാർ മുഗൾ ചിത്രകലയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. പിന്നീട് 16-17 നൂറ്റാണ്ടുകളിൽ ദസ്വന്ത്, ബസവൻ, മിസ്കിൻ തുടങ്ങിയ കലാകാരന്മാർ മുഗൾ കൊട്ടാരത്തിൽ പ്രവർത്തിക്കുകയും കലയുടെ വളർച്ചക്ക് വലിയ സംഭാവന നൽകുകയും ചെയ്തു. അക്ബറിന്റെ ഭരണകാലത്ത് കേശു ദാസ് എന്ന കലാകാരൻ മുഗൾ ചിത്രങ്ങളിൽ യൂറോപ്യൻ സാങ്കേതിക വിദ്യകൾ പരീക്ഷിച്ചു തുടങ്ങി. അക്ബർ, ജഹാംഗീർ, ഷാജഹാൻ എന്നീ മൂന്ന് പ്രധാന മുഗൾ ചക്രവർത്തിമാരുടെ കീഴിലാണ് ഗോവർദ്ധൻ എന്ന പ്രശസ്ത ചിത്രകാരൻ പ്രവർത്തിച്ചത്. കമൽ, മുഷ്ഫിഖ്, ഫസൽ എന്നിവരായിരുന്നു മുഗൾ കാലഘട്ടത്തിലെ മറ്റു കലാകാരന്മാർ.

മുഗൾ സാമ്രാജ്യത്തിന്റെ പ്രതാഭം അവസാനിക്കാൻ തുടങ്ങിയപ്പോൾ ഭവാനിദാസും ദൽചന്ദും ഉൾപ്പെടെ നിരവധി മുഗൾ കലാകാരന്മാർ രജപുത്ര കൊട്ടാരങ്ങളിൽ ജോലി ചെയ്യാൻ തുടങ്ങി. ഇന്ത്യയിൽ മുഗൾ യുഗം ധാരാളം പരിഷ്കാരങ്ങൾക്ക്‌ തുടക്കം കുറിച്ചു. മഹത്തായ സ്മാരകങ്ങൾ, കോട്ടകൾ, കൊട്ടാരങ്ങൾ, ശവകുടീരങ്ങൾ എന്നിവയുടെ രൂപത്തിൽ ഇന്നും അവയെല്ലാം തല യുയർത്തി നിൽക്കുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...