ലോകത്തെ മാറ്റി മറിച്ച 20 കണ്ടെത്തലുകൾ
History

ലോകത്തെ മാറ്റി മറിച്ച 20 കണ്ടെത്തലുകൾ

നൂറ്റാണ്ടുകളായി, വിവിധ മേഖലകളിൽ ഉണ്ടായ ബൗദ്ധിക പുരോഗതിയുടെയും കണ്ടുപിടുത്തങ്ങളുടെയും കാര്യത്തിൽ മുസ്‌ലിംകൾ ഒരു ജാലക ശക്തിയായി മുന്നേറിയതായി കാണാം. ഏറ്റവും ശ്രദ്ധേയമായ 20 മുസ്ലീം കണ്ടുപിടുത്തങ്ങളെ കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.

 1. ഒരു അറബ് ആട്ടിടയനെ കുറിചുള്ള ഐതിഹ്യം പ്രസിദ്ധമാണ്. തന്റെ ആടുകൾ ഒരു പ്രത്യേക തരത്തിലുള്ള കായ തിന്നപ്പോൾ അവയുടെ മാനസികാവസ്ഥയിലുണ്ടായ മാറ്റം അയാൾ ശ്രദ്ധിച്ചു. ആട്ടിടയൻ പിന്നീട് തിളപ്പിച്ച്‌ നോക്കിയ ആ കായയാണ്  കാപ്പിയായി രൂപപ്പെട്ടത്.
 2. പുരാതന ഗ്രീക്കുകാർ കരുതിയിരുന്നത് കണ്ണിൽ നിന്ന് പ്രകാശം പ്രസരിക്കുന്നതാണ് (ലേസർ പോലെയുള്ളത്) നമ്മെ കാണുന്നതിന് സഹായിക്കുന്നത് എന്നാണ്. എന്നാൽ പത്താം നൂറ്റാണ്ടിലെ ഒരു മുസ്ലീം ഗണിതശാസ്ത്രജ്ഞനാണ് കണ്ണിലേക്ക് വെളിച്ചം പ്രവേശിക്കുന്നതാണ് കാഴ്ചയുടെ നിദാനം എന്ന് തിരിച്ചറിഞ്ഞത്. ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഇബ്ൻ അൽ-ഹൈതം ഷട്ടറുകളിലെ ദ്വാരത്തിലേക്ക് പ്രകാശം പ്രവേശിക്കുന്നത് നിരീക്ഷിച്ചതിന് ശേഷം ആദ്യത്തെ പിൻ-ഹോൾ ക്യാമറ കണ്ടുപിടിച്ചു. ദ്വാരം ചെറുതാകുന്നതിനനുസരിച്ച് ചിത്രം കൂടുതൽ വ്യക്തമാകും.
 3. ഇന്ന് നമുക്കറിയാവുന്ന ചെസ്സ് കളി പേർഷ്യയിലെ കളിക്കാരിൽ നിന്ന് രൂപപ്പെട്ടതാണ്. രഥം എന്നർത്ഥം വരുന്ന പേർഷ്യൻ പദമായ റൂഖിൽ നിന്നാണ് റൂക്ക് ഉണ്ടായത്.
 4. “ഫസ്റ്റ് ഇൻ ഫ്ലൈറ്റ്” യഥാർത്ഥത്തിൽ റൈറ്റ് സഹോദരന്മാർ ആയിരിക്കില്ല. കിറ്റി ഹോക്കിന് ആയിരം വർഷങ്ങൾക്ക് മുമ്പ്, മുസ്ലീം കവിയും ജ്യോതിശാസ്ത്രജ്ഞനും സംഗീതജ്ഞനും എഞ്ചിനീയറുമായ അബ്ബാസ് ഇബ്ൻ ഫിർനാസ് ഒരു പറക്കുന്ന യന്ത്രം നിർമ്മിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി. അദ്ദേഹത്തിന്റെ പേരിലാണ് ബാഗ്ദാദ് വിമാനത്താവളം അറിയപ്പെടുന്നത്.
 5. യൂറോപ്പിൽ കുളിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് കരുതിയിരുന്ന കാലത്ത് കുളിക്കുകയും അലക്കുകയും ചെയ്യുന്നത് ഇസ്ലാമിൽ ഒരു ആചാരമായിരുന്നു. നമ്മൾ ഇന്നും ഉപയോഗിക്കുന്ന സോപ്പുകൾ നിർമ്മിക്കാനുള്ള ചേരുവകൾ അറബികളിൽ നിന്നാണ് ഉത്ഭവിച്ചത്: സോഡിയം ഹൈഡ്രോക്സൈഡ് ഉള്ള സസ്യ എണ്ണകളും ഓറഞ്ച് അല്ലെങ്കിൽ കാശിത്തുമ്പ പോലുള്ള സുഗന്ധ എണ്ണകളും അതിൽ ചിലതാണ്. അങ്ങനെ മുസ്ലിങ്ങളാൽ ഇംഗ്ലണ്ട് അതിന്റെ ആദ്യത്തെ ഷാംപൂ കണ്ടു.
 6. ഏകദേശം 800 CE യിലാണ് , ഇസ്ലാമിലെ പ്രമുഖ ശാസ്ത്രജ്ഞനായ ജാബിർ ഇബ്നു ഹയ്യാൻ ആൽക്കെമിയെ രസതന്ത്രത്തിന്റെ ഭാഗമാക്കി മാറ്റിയത്. വാറ്റിയെടുക്കൽ, ബാഷ്പീകരണം, ക്രിസ്റ്റലൈസേഷൻ, ശുദ്ധീകരണം, ഫിൽട്ടറേഷൻ, ഓക്സിഡൈസേഷൻ പോലുള്ള ഇന്നും പ്രചാരണത്തിൽ ഇരിക്കുന്ന അടിസ്ഥാന നടപടിക്രമങ്ങളും ഉപകരണങ്ങളും അദ്ദേഹമാണ് കണ്ടുപിടിച്ചത്. സൾഫ്യൂറിക് ആസിഡും നൈട്രിക് ആസിഡും അദ്ദേഹം കണ്ടെത്തി. ആധുനിക രസതന്ത്രത്തിന്റെ സ്ഥാപകനും ശാസ്ത്രീയ രീതിയിലൂടെ വിപ്ലവം സൃഷ്ടിക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ഇബ്നു ഹയ്യാൻ.
 7. എക്കാലത്തെയും നിർണായകമായ മെക്കാനിക്കൽ കണ്ടുപിടുത്തങ്ങളിലൊന്നായ ഓട്ടോമൊബൈൽ എഞ്ചിന്റെ ഒഴിച്ചുകൂടാനാകാത്ത ക്രാങ്ക്-ഷാഫ്റ്റ് സംവിധാനം അൽ-ജസാരി എന്ന സമർത്ഥനായ ഒരു മുസ്ലീം എഞ്ചിനീയറാണ് രൂപപ്പെടുത്തിയത്. ജലസേചനത്തിനായി വെള്ളം വലിച്ചെടുക്കാൻ അദ്ദേഹത്തിന്റെ ഉപകരണത്തിന് കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകമാണ് ബുക്ക്‌ ഓഫ് നോളേഡ്ജ് ഓഫ് ഇൻജീനിയസ് മെക്കാനിക്കൽ ഡിവൈസ്. വാൽവുകൾ പിസ്റ്റണുകൾ മെക്കാനിക്കൽ ക്ലോക്കുകൾ തുടങ്ങിയവയുടെ ഉപയോഗത്തെ കുറിച്ചും ആദ്യത്തെ കോമ്പിനേഷൻ ലോക്കിനെ കുറിച്ചും ഈ സമഗ്രമായ പഠന പുസ്തകം രേഖപ്പെടുത്തുന്നുണ്ട്. റോബോട്ടിക്സിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
 8. ഇടയിൽ വൈക്കോൽ പാളികളുള്ള ഇരട്ട-പാളി വസ്ത്രങ്ങൾ ധരിച്ച മുസ്ലീം യോദ്ധാക്കളെ ക്രൂസാടുകൾ കണ്ടതിന് ശേഷമാണ് യൂറോപ്പിലേക്ക് ക്വിൽറ്റിങ് പ്രക്രിയ എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. ഇത്തരം വസ്ത്രങ്ങൾ യുദ്ധത്തിൽ ഒരു ഫലപ്രദമായ സംരക്ഷണ കവജമായി നിൽക്കുകയും ഇൻസുലേഷൻ ആയി പ്രവർത്തിക്കുകയും ചെയ്യും. ഇത് ക്രുസാടുകളെ അവരുടെ ലോഹ കവചത്തിന്റെ ഫലമായുണ്ടാകുന്ന ചതവ് ഒഴിവാക്കാൻ സഹായിച്ചു. ബ്രിട്ടൻ, ഹോളണ്ട് തുടങ്ങിയ തണുത്ത കാലാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ക്വിൽറ്റിംഗ് ഒരു കുടിൽ വ്യവസായമായി മാറി.
 9. പ്രശസ്തമായ യൂറോപ്യൻ ഗോതിക് കത്തീഡ്രലിൽ ഉള്ള കൂർത്ത കമാനം ഇസ്ലാമിക വാസ്തുവിദ്യയിൽ നിന്ന് കടമെടുത്തതാണ്. റോമാക്കാരും നോർമന്മാരും ഉപയോഗിച്ചിരുന്ന വൃത്താകൃതിയിലുള്ള കമാനത്തേക്കാൾ മികച്ചതായിരുന്നു ഇത്. ഇത്തരം വാസ്തു വിദ്യ കൂടുതൽ വലിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ സഹായിച്ചു.  റിബ്ബ്ഡ് വാൾട്ടിംഗ്, താഴികക്കുട നിർമ്മാണ സാങ്കേതികവിദ്യകൾ, റോസ് വിൻഡോകൾ എന്നിവയെല്ലാം മുസ്‌ലിംകളുടെ കണ്ടുപിടുത്തങ്ങളിൽ ചിലതായിരുന്നു. കൂടാതെ “അമ്പടയാളങ്ങൾ, കെട്ടുകൾ, ഒരു ബാർബിക്കൻ, പാരപെറ്റുകൾ” എന്നിവ ഉപയോഗിച്ച് യൂറോപ്പിലെ കോട്ടകൾ നിർമ്മിച്ചതിന് പിന്നിൽ മുസ്ലീം കയ്യൊപ്പ് പ്രകടമാണ്. യൂറോപ്പിലെ ചതുരാകൃതിയിലുള്ള ഗോപുരങ്ങൾ മുസ്ലിം നിർമ്മിതികളെക്കാൾ താഴ്ന്ന നിലവാരം പുലർത്തി. കൂടാതെ, ഹെൻറി അഞ്ചാമന്റെ കൊട്ടാര ആർക്കിടെക്റ്റ് ഒരു മുസ്ലീമായിരുന്നു.
 10. പത്താം നൂറ്റാണ്ടിലെ അൽ-സഹ്‌റാവി എന്ന മുസ്‌ലിം സർജൻ നമ്മുടെ ആധുനിക ശസ്ത്രക്രിയാ ഉപകരണങ്ങളിൽ പലതും രൂപകല്പന ചെയ്‌തു. ഇന്നും പ്രചാരത്തിൽ ഉള്ള സ്കാൽപലുകൾ, ബോൺ സോകൾ, ഫോഴ്‌സ്‌പ്‌സ്, നേത്ര ശസ്ത്രക്രിയയ്‌ക്കുള്ള സൂക്ഷ്മ കത്രികൾ അദ്ദേഹം കണ്ടെത്തിയതാണ്. ആന്തരിക സ്യൂച്ചറുകൾക്കായി(തുന്നൽ)ക്യാറ്റ്ഗട്ട് ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമാണ്. മൃഗങ്ങളുടെ കുടലിന്റെ പുറംതൊലിയിൽ നിന്ന് നിർമ്മിക്കുന്ന ഒരു പ്രത്യേക ത്രെഡാണ് ക്യാറ്റ്ഗട്ട്. ശസ്ത്രക്രിയാ തുന്നലുകൾക്ക് ഉപയോഗിക്കാവുന്ന ഒരേയൊരു മെറ്റീരിയൽ ഇതാണ്, കാരണം ഇത്തരം നൂലുകൾ കാലക്രമേണ അലിയുന്നു, ഇത്തിലൂടെ തുന്നലുകൾ നീക്കം ചെയ്യുന്നതിനുള്ള ആവർത്തിച്ചുള്ള ശസ്ത്രക്രിയയുടെ ആവശ്യകതയെ  ഇല്ലാതാക്കാൻ കഴിയും. പതിമൂന്നാം നൂറ്റാണ്ടിൽ, വില്യം ഹാർവിയുടെ അവകാശങ്ങൾക്ക് 300 വർഷങ്ങൾക്ക് മുമ്പേ, മറ്റൊരു മുസ്ലീം ഡോക്ടറായ ഇബ്ൻ നഫീസ് ആദ്യമായി രക്തചംക്രമണത്തെ കുറിച്ച് പട്ടികപ്പെടിത്തിയിരുന്നു. മുസ്ലീം ഡോക്‌ടർമാർ കറുപ്പ്, മദ്യം എന്നിവയുടെ അനസ്തെറ്റിക്‌സ് മനസ്സിലാക്കുകയും കണ്ണിലെ തിമിരം വേർതിരിച്ചെടുക്കാൻ പൊള്ളയായ സൂചികളും രൂപപ്പെടുത്തുകയും ചെയ്‌തു. ഇത് ഇന്നും ഉപയോഗത്തിലുള്ള ഒരു രീതിയാണ്.
 11. ഓരോ വർഷവും അറേബ്യൻ മരുഭൂമി വരണ്ടുണങ്ങുമ്പോൾ, ആളുകൾക്ക് അതിജീവിക്കാനുള്ള ഏക മാർഗം വെള്ളം കോരുകയും കൈകൊണ്ട് ധാന്യം പൊടിക്കുകയും ചെയ്യുക എന്നതായിരുന്നു. എന്നാൽ 634-ൽ, ഒരു സമർത്ഥനായ ഒരു മുസ്ലീം ശാസ്ത്രജ്ഞൻ ആദ്യത്തെ കാറ്റാടി മിൽ നിർമ്മിച്ചു, അത് മരുഭൂമിക്ക് നൽകാൻ കഴിയുന്ന ഏക ഊർജ്ജ സ്രോതസ്സാണ്. കാരണം മാസങ്ങളോളം സ്ഥിരമായി വീശുന്ന കാറ്റാണ് മരുഭൂമിയിൽ. ആദ്യത്തെ കാറ്റാടി മില്ലുകളിൽ ആറോ പന്ത്രണ്ടോ സൈലുകൾ തുണികൊണ്ടോ ഈന്തപ്പന കൊണ്ടോ മറച്ചിരുന്നു. ജലസേചനത്തിനായി വെള്ളം കോരാനും ധാന്യം പൊടിക്കുന്നതിനുള്ള മിൽ കല്ലുകൾ തിരിക്കാനും ആവശ്യമായ ഊർജം ഇവ നൽകി. ഈ കണ്ടെത്തലുകൾക്ക് ശേഷം 500 വർഷത്തേളം യൂറോപ്പ് പോലും ഈ സാങ്കേതിക വിദ്യ കണ്ടില്ല.
 12. ആന്റിബോഡികളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതിനായി ഒരു ജീവജാലത്തിലേക്ക് രോഗകാരിയെ അവതരിപ്പിക്കുന്ന കുത്തിവയ്പ്പിന്റെ സാങ്കേതികത പാസ്ചറല്ല, ആദ്യമായി അവതരിപ്പിച്ചത്. മറിച്ച് മുസ്ലീം ലോകത്തിൽ നിന്നാണ് ഉത്ഭവിച്ചത്. 1724-ൽ ഇസ്താംബൂൾ വഴി ഒരു ഇംഗ്ലീഷ് അംബാസഡറുടെ ഭാര്യയാണ് യൂറോപ്യൻ ലോകത്തിന് ഈ ആരോഗ്യ മേഘലയിലെ വിപ്ലവകരമായ കുതിച്ചുചാട്ടം പരിചയപ്പെടുത്തിയത്. പടിഞ്ഞാറൻ രാജ്യങ്ങൾ വാക്സിനേഷൻ കണ്ടെത്തുന്നതിന് 50 വർഷം മുമ്പെങ്കിലും മാരകമായ വസൂരിക്കെതിരെ പോരാടാൻ തുർക്കിയിലെ കുട്ടികൾക്ക് കൗപോക്സ് വാക്സിനേഷൻ നൽകിയിരുന്നു.
 13. 953-ൽ ഈജിപ്തിലെ സുൽത്താൻ തന്റെ വസ്ത്രങ്ങളിലും കൈകളിലും മഷി പുരളാത്ത പേന ആവശ്യപ്പെട്ടു. ഫൗണ്ട് പേന കണ്ടുപിടിച്ചത് തുടർന്നാണ്, അത്തരം പേനകളിൽ മഷി ഒരു റിസർവോയറിൽ ശേഖരിക്കുകയും എഴുതാൻ തുടങ്ങുമ്പോൾ ഗുരുത്വാകർഷണം കാരണം പേപ്പറിലേക്ക് ഊർന്നിറങ്ങുകയും ചെയ്യും.
 14. നമ്മുടെ സംഖ്യകളുടെ ശൈലി (പടിഞ്ഞാറിൽ) അറബിയാണ്. മുസ്ലീം ഗണിതശാസ്ത്രജ്ഞരുടെ കൃതികളിൽ 825-നടുത്ത് ആദ്യമായി ഇത്തരം ശൈലികൾ അച്ചടിയിൽ പ്രത്യക്ഷപ്പെട്ടു. മുസ്ലീം ലോകത്ത് നിന്നാണ് അൽഗോരിതങ്ങളും ത്രികോണമിതി സിദ്ധാന്തവും ആൾജിബ്ര എന്ന വാക്കും അതിന്റെ ചില തത്വങ്ങളും രൂപപ്പെട്ടു വന്നത്. ആധുനിക ക്രിപ്റ്റോളജിയുടെ അടിസ്ഥാന തത്ത്വങ്ങൾക്കും ഫ്രീക്വൻസി വിശകലനത്തിന്റെ കണ്ടെത്തലുകൾക്കും അൽ-കിന്തിയോട് (al-Kindi )കടപ്പെട്ടിരിക്കുന്നു. ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനായ ഫിബൊനാച്ചിയാണ് മുസ്ലീം പണ്ഡിതരുടെ നേട്ടങ്ങൾ 300 വർഷങ്ങൾക്ക് ശേഷം യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്തത്.
 15. ഇബ്ൻ-നാഫിയാണ് 9-ആം നൂറ്റാണ്ടിൽ മൂന്ന് കോഴ്‌സ് ഭക്ഷണം എന്ന ആശയം – സൂപ്പ്, തുടർന്ന് മത്സ്യമോ ​​മാംസമോ, പിന്നെ പഴങ്ങളും പരിപ്പും ഇറാഖിൽ നിന്ന് കോർഡോബയിലേക്ക് കൊണ്ടുവന്നത്. റോക്ക് ക്രിസ്റ്റലിൽ നടത്തിയ പരീക്ഷണങ്ങൾക്ക് ശേഷം ഒരു മുസ്ലീം കണ്ടുപിടിച്ച ക്രിസ്റ്റൽ ഗ്ലാസുകളും അദ്ദേഹമാണ് ലോകത്തിന്ന് പരിചയപ്പെടുത്തിയത്.
 16. മുസ്ലീം ലോകത്തെ നൂതനമായ മധ്യകാല നെയ്ത്തു വിദ്യകൾ കാരണം ഇസ്ലാമിക് കെമിസ്ട്രിയിൽ നിന്നുള്ള പുതിയ ചായങ്ങളും പാറ്റേണിന്റെ വികസിത ബോധവും പാശ്ചാത്യ രാജ്യങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. അറേബ്യൻ, പേർഷ്യൻ പരവതാനികൾ അവതരിപ്പിക്കുന്നത് വരെ യൂറോപ്പിന്റെ നിലകൾ(floor) വൃത്തിഹീനവും അലങ്കാരങ്ങളില്ലാത്തവുമായിരുന്നു.
 17. ആധുനിക ചെക്കിംഗ് അക്കൗണ്ടുകളുടെ ആശയം അറബ് ലോകത്ത് നിന്നാണ് രൂപപ്പെട്ട് വന്നത്. ഡെലിവറി ചെയ്യുമ്പോൾ സാധനങ്ങൾക്ക് പണം നൽകാമെന്ന് രേഖാമൂലമുള്ള ഒരു ഉടമ്പടി മുന്നോട്ടു വെക്കുന്നതിലൂടെ അപകടകരമായ ഭൂപ്രദേശത്തുകൂടെ പണം കൊണ്ടുപോകുന്നത് ഒഴിവാക്കാൻ സാധിക്കും. 9-ാം നൂറ്റാണ്ടിൽ, ഒരു മുസ്ലീം വ്യവസായിക്ക് ബാഗ്ദാദിലെ തന്റെ ബാങ്കിൽ നിന്നും ഇഷ്യൂ ചെയ്‌ത ചെക്ക് ചൈനയിൽ നിന്നും പണമാക്കാമായിരുന്നു.
 18. ഗലീലിയോയ്ക്ക് 500 വർഷങ്ങൾക്ക് മുമ്പ്, ഭൂമി ഒരു ഗോളമാണെന്ന് മുസ്ലീം പണ്ഡിതന്മാർ അംഗീകരിച്ചിരുന്നു. 9-ആം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ഇബ്നു ഹസ്ം പറഞ്ഞു, “സൂര്യൻ എപ്പോഴും ഭൂമിയിലെ ഒരു പ്രത്യേക സ്ഥലത്തേക്ക് ലംബമാണ്”, അതിൽ അദ്ദേഹം തെളിവ് കണ്ടെത്തുകയും ചെയ്‌തു. അദ്ദേഹവും സഹപ്രവർത്തകരും ഭൂമിയുടെ ചുറ്റളവ് പ്രവചിക്കുന്നതിൽ വളരെ കൃത്യതയുള്ളവരായിരുന്നു. വെറും 200 കിലോമീറ്റർ വ്യത്യാസത്തിൽ അവർ ചുറ്റളവ് രേഖപ്പെടുത്തി. കൂടാതെ, അൽ-ഇദ്രിസി 1139-ൽ സിസിലിയിലെ രാജാവ് റോജറിന്റെ കൊട്ടാരത്തിലേക്ക് ഒരു ഗ്ലോബ് കൊണ്ടുവന്നു യൂറോപ്പിന് പുതിയ ആശയങ്ങൾ പകർന്നു കൊടുത്തു.
 19. ചൈനക്കാർ വെടിമരുന്നും പടക്കങ്ങളും കണ്ടുപിടിച്ചു, എന്നാൽ അറബികളാണ് ആദ്യമായി രാസപ്രക്രിയ ആവിഷ്കരിച്ചത്, അത് സൈനിക യുദ്ധത്തിന്ന് വലിയ സഹായമായി വളർന്നു. മുസ്ലീം ബോംബുകൾ 15-ാം നൂറ്റാണ്ടിൽ കുരിശുയുദ്ധക്കാരെ ഭയപ്പെടുത്തി – അവരുടെ റോക്കറ്റുകളും കപ്പലുകളെ തകർക്കാൻ കഴിയുന്ന ടോർപ്പിഡോകളും ക്രൂസാടുകളുടെ പേടിസ്വപ്നമായി വളർന്നു.
 20. പൂന്തോട്ടങ്ങൾ സൗന്ദര്യത്തിനും ധ്യാനത്തിനുമുള്ള സ്ഥലങ്ങൾ കൂടിയാണെന്ന ധാരണ അറബികൾ പ്രചരിപ്പിക്കുന്നതുവരെ മധ്യകാല യൂറോപ്പിൽ ഭക്ഷണത്തിനും ഔഷധസസ്യങ്ങൾക്കും മാത്രമായിരുന്നു പൂന്തോട്ടങ്ങൾ. 11- ആം നൂറ്റാണ്ടിൽ സ്പെയിനിലാണ് ഈ പുത്തൻ സാധ്യത അറബികൾ പരിചയപ്പെടുത്തിയത്. മുസ്ലീം പൂന്തോട്ടങ്ങളിൽ നിന്ന് ഉത്ഭവിച്ച പൂക്കളിൽ കാർണേഷൻ, തുലിപ് എന്നിവ ഉൾപ്പെട്ടിരുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...