ഇസ്ലാമും ശാസ്ത്രവും: ഇബ്നു അൽ-ഹൈതമും ഭൗതികശാസ്ത്രവും
History

ഇസ്ലാമും ശാസ്ത്രവും: ഇബ്നു അൽ-ഹൈതമും ഭൗതികശാസ്ത്രവും

ഉപ ആറ്റോമിക് കണങ്ങളെക്കുറിച്ചുള്ള ഗവേഷണം മുതൽ ഗാലക്സികളെക്കുറിച്ചുള്ള സമഗ്ര പഠനം വരെയുള്ള ഭൗതിക പ്രപഞ്ചത്തിലെ വളരെ വിശാലമായ മേഖലയെ ഉൾക്കൊള്ളുന്ന ഒരു ശാസ്ത്രശാഖയാണ് ഭൗതികശാസ്ത്രം.  ദ്രവ്യത്തിന്റെ ഘടനയും സ്വഭാവവും അതിന്റെ അടിസ്ഥാന നിയമങ്ങളുമാണ് ഭൗതികശാസ്ത്രത്തിൽ ഏറ്റവും മർമ്മപ്രധാനമായ ഘടകങ്ങൾ. ഇസ്ലാമിക ശാസ്ത്രജ്ഞർ രൂപപ്പെടുത്തിയ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള ഏറ്റവും ആകർഷകമായ കണ്ടെത്തലുകളിൽ  ശ്രദ്ധേയമായത് ഒപ്റ്റിക്‌സ് എന്ന ഭൗതികശാസ്ത്രത്തിന്റെ ഒരു ഉപഡൊമെയ്‌നെക്കുറിച്ചുള്ളതാണ്.

ഈ പോസ്റ്റ് ഇബ്നു അൽ-ഹൈതമിന്റെ സംഭാവനകൾ ചർച്ച ചെയ്യുന്നു.

ഇബ്നു അൽ-ഹൈതം: ആദ്യകാല ജീവിതം

“അൽഹാസൻ” എന്ന ലാറ്റിനീകരിച്ച നാമത്തിൽ യൂറോപ്പിൽ ജനകീയയനായ ഇബ്നു അൽ-ഹൈതം, 965 CE-ൽ ബസ്ര നഗരത്തിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ നിന്നു നേടിയ അദ്ദേഹം അക്കാലത്ത് പല അറബ് ശാസ്ത്രജ്ഞരും ചെയ്തതുപോലെ ശാസ്ത്ര രംഗത്ത് ആഴത്തിലുള്ള അവഗാഹം നേടാൻ  ബാഗ്ദാദിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോയി. എന്നിരുന്നാലും, ഫാത്തിമിദ് ഖലീഫയായിരുന്ന അൽ-ഹക്കീം ബൈ-അംർ-അള്ളായുമായി അദ്ദേഹതിന്ന് ചില പ്രശ്നങ്ങൾ ഉണ്ടായതോടെ 1021 ൽ ഖലീഫ മരിക്കുന്നത് വരെ വീട്ടുതടങ്കലിൽ കഴിയേണ്ടി വന്നു.

പിന്നീട് വീണ്ടും ശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം സ്പെയിനിലേക്ക് കുടിയേറി. തന്റെ ജീവിതാവസാനം, സ്വന്തം നാടായ ഈജിപ്തിലേക്ക് മടങ്ങിയ ഈ അതുല്യ പ്രതിഭ 1039-ൽ മരണമടഞ്ഞു.

ഇബ്നു അൽ-ഹൈതമും അദ്ദേഹത്തിന്റെ “ബുക്സ് ഓഫ് ഒപ്റ്റിക്സും”

പ്രകാശശാസ്ത്രത്തിൽ അദ്ദേഹം നൽകിയ സംഭാവനകളാണ് ഇബ്‌നു അൽ-ഹൈതമിനെ യൂറോപ്പിൽ പ്രശസ്തനാക്കിയത്. പ്രകാശശാസ്ത്രത്തിന്റെ പുസ്തകം എന്ന ഗ്രന്ഥമെഴുതിയതിന്റെ പേരിൽ അദ്ദേഹം ആധുനിക പ്രകാശശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു. കാഴ്ചയുടെ ആധുനികവിശദീകരണങ്ങൾക്ക് അടിത്തറ പാകുന്നതിൽ അദ്ദേഹത്തിന്റെ ഗ്രന്ഥം പ്രധാന പങ്കു വഹിച്ചു. ഏഴ് ഭാഗങ്ങളുള്ള “അദ്ദേഹത്തിന്റെ കിതാബ് അൽ-മനസീർ” എന്ന പുസ്തകത്തിൽ, മുൻകാലങ്ങളിൽ നിലവിലുണ്ടായിരുന്ന നിരവധി സിദ്ധാന്തങ്ങളെ വളരെ രൂക്ഷമായ വിമർശനങ്ങളോടെയാണ്  നേരിട്ടത്. ഇത്തരം അദ്ദേഹത്തിന്റെ വിമർശനത്തിന് കാരണമായ സിദ്ധാന്തങ്ങളിലൊന്നാണ് ഉത്സർജ്ജനസിദ്ധാന്തം .

അദ്ദേഹം ശാസ്ത്രീയമായി കണ്ടെത്തിയ കാര്യങ്ങളിലേക്ക്: വസ്തുക്കളിലെ ഓരോ ബിന്ദുവിൽ നിന്നും പുറത്തുവരുന്ന പ്രകാശരശ്മികൾ കണ്ണിലെത്തുന്നതാണ്‌ കാഴ്ച എന്ന് സമർത്ഥിച്ച അദ്ദേഹം ഒരു ബാഹ്യ സ്രോതസ്സിൽ നിന്ന് കണ്ണിലേക്ക് പോകുന്ന പ്രകാശം ഒരാളുടെ കാഴ്ചയെ ഒരു നിശ്ചിത സ്വാധീനം ചെലുത്തുന്നുവെന്ന് കണ്ടെത്തി. പരീക്ഷണങ്ങളുടെ സഹായത്തോടെ ഇത് തെളിയിക്കാനും അദ്ദേഹത്തിന് സാധിച്ചു. പ്രതിഫലിതവും അപവർത്തിതവുമായ രശ്മികളെ ആദ്യമായി തിരശ്ചീനവും ലംബവുമായുള്ള ഭാഗങ്ങളാക്കി വിഭജിച്ചതും അദ്ദേഹമാണ്. ഒപ്റ്റിക്സിന്റെ ഗണിതശാസ്ത്രപരമായ വശം മനസ്സിലാക്കിയ അദ്ദേഹം പ്രതിഫലനവും ഫ്രാക്ഷനും കണ്ണിന്റെ ഘടനയെക്കുറിച്ചുള്ള അറിവുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്ന് വാദിച്ചു. ഇക്കാരണത്താലാണ് താഴെ കാണിച്ചിരിക്കുന്നതുപോലെ അദ്ദേഹം തന്റെ പുസ്തകത്തിൽ എല്ലാ ഘടകങ്ങളും ഉൾകൊള്ളിച്ച ഒരു കണ്ണ് തയ്യാറാക്കിയത്:

eye-ibn-haytham

കണ്ണിൽ എത്തുന്ന പ്രകാശം ദൃശ്യമായ വസ്തുവിൽ നിന്നാണ് വരുന്നതെന്ന വസ്തുത ഇബ്നു അൽ ഹൈതം തന്റെ പുസ്തകത്തിൽ വിശദീകരിച്ചു. ഡേവിഡ് സി. ലിൻഡ്‌ബെർഗിന്റെ (അടുത്തിടെ അന്തരിച്ച അമേരിക്കൻ ശാസ്ത്ര ചരിത്രകാരൻ) “തിയറി ഓഫ് വിഷൻ: ഫ്രം അൽ-കിണ്ടി ടു കെപ്ലർ ” എന്ന  ഗ്രന്ഥത്തിൽ, രചയിതാവ് ഇബ്‌നു അൽ-ഹൈതാമിന്റെ വിഷൻ തിയറിയുടെ നിർവചനം നൽകുന്നത് ഇപ്പ്രകാരമാണ്:

“പ്രകാശ സ്രോതസ്സുകൾ വസ്തുക്കളെ പ്രകാശിപ്പിക്കുന്നു. ഈ പ്രകാശം പിന്നീട് കണ്ണിന്റെ ഉപരിതലത്തിൽ എത്തുന്നു, ഇത് ആ പ്രതേക വസ്തുവിനെ മനസ്സിലാക്കാൻ മനുഷ്യരെ അനുവദിക്കുന്നു”.

ഇബ്‌നു അൽ-ഹൈതം ഉത്സർജ്ജനസിദ്ധാന്തത്തെ വ്യക്തമായി ചോദ്യം ചെയ്യുകയും പരീക്ഷണങ്ങളിലൂടെ സ്വന്തം അനുമാനങ്ങളെ തെളിവുകളോടെ മുന്നോട്ടു വെക്കുകയും ചെയ്‌തതിനാൽ, പാശ്ചാത്യരിൽ നിന്ന് ധാരാളം അഭിനന്ദനങ്ങൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ബെൽജിയൻ-അമേരിക്കൻ ശാസ്ത്ര ചരിത്രകാരനായ ജോർജ്ജ് സാർട്ടൺ തന്റെ “ഹിസ്റ്ററി ഓഫ് സയൻസ്” എന്ന പുസ്തകത്തിൽ ശാസ്ത്രത്തിന് ഇബ്ൻ അൽ-ഹൈതാം നൽകിയ സംഭാവനകളെ ആദരിച്ചു കൊണ്ട് എഴുതി:

ഇബ്‌നു അൽ-ഹൈതം, ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഇസ്‌ലാമിക ഭൗതികശാസ്ത്രജ്ഞനും ഒപ്റ്റിക്‌സ് വിദ്യാർത്ഥിയുമായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമികൾ താമസിച്ചിരുന്നത് ഇംഗ്ലണ്ടിലായാലും വിദൂര പേർഷ്യയിലായാലും, ഓരോരുത്തരും ഒരേ ജലധാരയിൽ നിന്നാണ് കുടിച്ചത്. ബേക്കൺ മുതൽ കെപ്ലർ വരെയുള്ള യൂറോപ്യൻ ആശയങ്ങൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ വലിയ സ്വാധീനമുണ്ടായിരുന്നു.

ഇബ്‌നു അൽ-ഹൈതമും അദ്ദേഹത്തിന്റെ ക്യാമറ ഒബ്‌സ്‌ക്യൂറയും

ഇബ്‌നു അൽ-ഹൈതം തന്റെ പരീക്ഷണങ്ങളിൽ പലപ്പോഴും “അൽ ബൈത്ത് അൽ-മുത്ത്ലിം” എന്ന പദം ഉപയോഗിച്ചിരുന്നു, അത് “ഇരുണ്ട മുറി” എന്നാണ്  വിവർത്തനം ചെയ്യുന്നത്. പ്രകാശത്തിന്റെ ഒരു രശ്മി ചെറിയ ദ്വാരത്തിലൂടെ കടന്നുപോകുമ്പോൾ എന്തു സംഭവിക്കുമെന്ന് അരിസ്റ്റോട്ടിൽ, അൽ-കിന്തി എന്നിവർ വിശദീകരിച്ചിരുന്നുവെങ്കിലും ദ്വാരത്തിന്‌ പിന്നിലെ പ്രതലത്തിൽ പതിയുന്നത് മുന്നിലുള്ള എല്ലാ വസ്തുക്കളുടെയും ദൃശ്യമായിരിക്കുമെന്ന് ആദ്യമായി സമർത്ഥിച്ചത് ഇബ്നു ഹൈഥമാണ്‌. കുറേ പ്രകാശസ്രോതസ്സുകളുടെ ദൃശ്യം തന്റെ കാമറയിലൂടെ പകർത്തി ഇത് അദ്ദേഹം തെളിയിക്കുകയും ചെയ്തു.

വിളക്ക് ഉപയോഗിച്ച് ഒരു വലിയ പ്രതലത്തിൽ ഉടനീളം നിരവധി പ്രകാശ സ്രോതസ്സുകൾ പരത്തുകയും ക്രമീകരിക്കുകയും ചെയ്ത ഈ പരീക്ഷണ രീതിയിലൂടെ ഇബ്‌നു അൽ-ഹൈതമാണ് ആദ്യമായി ഇത് തെളിയിച്ചത്. കാമറ ഒബ്സ്ക്യൂറ ഉപയോഗിച്ച് പൂർണ്ണമായ ഒരു ചിത്രം ആദ്യമായി സ്ക്രീനിൽ പകർത്തിയത് അദ്ദേഹമാണ്‌. അതോടൊപ്പം, ഒരു ചെറിയ ദ്വാരത്തിലൂടെ ഒരു ചിത്രം അയയ്ക്കുന്ന ക്യാമറയായ തന്റെ ക്യാമറ ഒബ്സ്ക്യൂറയും അദ്ദേഹം വികസിപ്പിച്ചെടുത്തു.

അതുപോലെ, പ്രവർത്തന ക്യാമറ വികസിപ്പിച്ചെടുത്ത ചരിത്രത്തിലെ ആദ്യത്തെ ശാസ്ത്രജ്ഞനാണ് ഇബ്‌നു അൽ-ഹൈതം.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...