ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)
History

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

മഹാനായ ഖലീഫ ഉമർ ഇബ്‌നു അൽ-ഖത്താബിന്റെ (റ) ഭരണകാലത്ത് ഒരു വ്യാപാരി ഇസ്‌ലാമിന്റെ മനോഹരമായ ആശയ ആദർശങ്ങളിലേക്ക് കടന്നു വന്നു. ഈ വ്യാപാരിയുടെ മകൻ താബിത് ബിൻ സൂത വളരെ ഭക്തനായിരുന്നു. ഒരിക്കൽ, വളരെ വിശന്നു ഒരു നദിയുടെ ഓരത്ത് ഇരിക്കുകയായിരുന്ന അദ്ദേഹം ഒരു ആപ്പിൾ ഒഴുകി വരുന്നത് കാണുകയും, അത് അറിയാതെ എടുത്ത് കഴിക്കുകയും ചെയ്‌തു. എന്നാൽ വിശപ്പ് ശമിച്ച ഉടൻ, അദ്ദേഹത്തിനു കുറ്റബോധം തോന്നാൻ തുടങ്ങി. തുടർന്ന് ആപ്പിൾ ഉണ്ടായ തോട്ടം കണ്ടെത്താൻ നദിയുടെ ഗതി പിന്തുടർന്നു. തോട്ടത്തിന്റെ ഉടമയെ കണ്ടത്തിയ അദ്ദേഹം ഉണ്ടായ കാര്യം കൃത്യമായി വിവരിക്കുകയും അയാളോട് ക്ഷമാപണം നടത്തുകയും ചെയ്‌തു. ഇത്  തോട്ടത്തിന്റെ ഉടമക്ക് താബിത് ബിൻ സൂത്തയുടെ വിനയത്തിലും സത്യസന്ധതയിലും മതിപ്പുളവാക്കി, പകരമായി തന്റെ മകളെ വിവാഹം കഴിക്കാൻ താബിത്തിനോട് അയാൾ അഭ്യർത്ഥിച്ചു!

ഹിജ്റ 80-ൽ (ക്രി. 699) താബിത്തിനും ഭാര്യയ്ക്കും ഒരു പുത്രൻ ജനിച്ചു. അവരുടെ ഈ മകൻ, ഒടുവിൽ, ഇമാമുകളുടെ ഇമാം, നിയമജ്ഞരുടെയും പണ്ഡിതന്മാരുടെയും നേതാവ് – എന്ന പേരിൽ പ്രസിദ്ധനായ ഇമാം അബു ഹനീഫ (റ) ആയി വളർന്നു.

ഇമാം അബു ഹനീഫ (റ) യുടെ ജീവിതം

imam-abu-hanifa-featured

ഇമാം അബു ഹനീഫ (റ) യുടെ യഥാർത്ഥ പേര് അൽ-നുമാൻ ബിൻ താബിത് ബിൻ സൂത ബിൻ അൽ മർസ്ബാൻ എന്നായിരുന്നു. ആധുനിക ഇറാഖിലെ കൂഫ നഗരത്തിൽ ഖലീഫ അബ്ദുൽ മാലിക് ഇബ്നു മർവാൻ ഭരണം നടത്തിയിരുന്ന കാലത്തായിരുന്നു അദ്ദേഹം ജനിച്ചത്. മുഹമ്മദ് നബി(സ) യുടെ മരണത്തിന് 67 വർഷങ്ങൾക്ക് ശേഷമാണ് ഇമാം ഹനീഫ(റ) ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ ബാല്യകാലത്ത് സ്വഹാബാക്കളിൽ പലരും ജീവിച്ചിരിപ്പുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ പൂർവ്വികർ വ്യാപാരികളായിരുന്നു, അവർ കൂടുതലും പട്ടുകൊണ്ടുള്ള ഉൽപ്പന്നങ്ങളുടെ ഇടപാടുകാരായിരുന്നു. കുട്ടിയായിരിക്കെ ഒരിക്കൽ ഇമാം അബൂഹനീഫ (റ) ചില ജോലികളുടെ ആവശ്യാർത്ഥം പിതാവിന്റെ പട്ടുനൂൽക്കടയിലേക്ക് പോകുന്നതിനിടയിൽ ഒരു മഹാനായ ശൈഖിനെ കണ്ടുമുട്ടി. ഈ ചെറിയ കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം അവനെ ഒരു മദ്രസയിലേക്ക് ആനയിച്ചു. അങ്ങനെയാണ് ഇമാം അബു ഹനീഫ (റ) വിജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും ജീവിതയാത്ര ആരംഭിച്ചത്. അതുപോലെ, അനസ് ഇബ്നു മാലിക്കിന്റെ കീഴിൽ താഴെ പറയുന്ന ഹദീസ് റിപ്പോർട്ട് ചെയ്തത് അദ്ദേഹമാണെന്നതിൽ ഒട്ടും അതിശയോക്തി ഇല്ല: [1

“അറിവ് തേടൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്”.

വിജ്ഞാനത്തോടുള്ള ഇഷ്ട്ടം അദ്ദേഹത്തെ അറിവിന്റെ പാതയിൽ നിലനിർത്തി.

താമസിയാതെ, അദ്ദേഹം തന്റെ ജ്ഞാനവും ബുദ്ധിയും ഉപയോഗിച്ച് ഉയർന്നുവരുന്ന പ്രശ്നങ്ങൾക്ക് അതുല്യമായ പരിഹാരങ്ങൾ കാണാൻ തുടങ്ങി, അത് കേവലം നിയമശാസ്ത്രത്തെ കുറിച്ചുള്ളത് മാത്രമായിരുന്നില്ല , മറ്റ് മേഖലകളുമായി തന്റെ അറിവിന്റെ ലോകം വികസിപ്പിച്ചു അദ്ദേഹം.

ഖലീഫ അൽ-മൻസൂർ തന്റെ തലസ്ഥാനം ഡമാസ്കസിൽ നിന്ന് ഇന്നത്തെ ഇറാഖിലെവിടെയെങ്കിലും മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ, ഇമാം അബു ഹനീഫ (റ) യുടെ സേവനം തേടി, അത് അദ്ദേഹം ഗംഭീരമായി നൽകി. പുതിയ നഗരമായ ബാഗ്ദാദായി നിർവചിക്കപ്പെടേണ്ട പ്രദേശത്തിന്റെ രൂപരേഖ തയ്യാറാക്കിയ അദ്ദേഹം അവിടെ പരുത്തിയുടെ വിത്തുകൾ വിതറി. ചന്ദ്രനില്ലാത്ത ഒരു രാത്രിയിൽ, അദ്ദേഹം ആ വിത്തുകൾക്ക് തീ കൊളുത്തി (പരുത്തി വിത്തുകൾക്ക് തിളക്കത്തോടെ  കത്തുന്ന സവിശേഷമായ പ്രവണതയുണ്ട്), ഉയർന്ന ഗോപുരത്തിൽ നിന്ന് ഖലീഫയ്ക്ക് തിളക്കം കാണിച്ചു.

abu-hanifa-masjid-baghdad
അബൂ ഹനീഫ മസ്ജിദിന്റെ ഉൾവശം (ബാഗ്ദാദ്)

മഹത്തായ ദാർശനിക ചിന്തയുടെ സ്ഥാപകൻ

ജർമ്മൻ തത്ത്വചിന്തകനായ ജോർജ്ജ് വിൽഹെം ഫ്രെഡറിക് ഹെഗൽ (1770-1831 CE) തന്റെ ദാർശനിക ആശയങ്ങൾക്ക് പ്രശസ്തനാണ്, അവ മൊത്തത്തിൽ ഹെഗലിയൻ ഡയലക്റ്റ് എന്നറിയപ്പെടുന്നു. ഹെഗലിന്റെ അഭിപ്രായത്തിൽ സങ്കല്പ-പ്രതിസങ്കല്പങ്ങൾക്കിടയിലെ സംഘർഷം രണ്ടിലേയും സത്യാംശം ഉൾക്കൊള്ളുന്ന സമന്വയമെന്ന മൂന്നാം പാദത്തെ ഉരുവാക്കുന്നു. ഈ സമന്വയം പുതിയ സങ്കല്പമായി അതിന്റെ തന്നെ പ്രതിസങ്കല്പത്തിലും സമന്വയത്തിലും കൂടി പുരോഗമിക്കുന്നു. പല മാർക്സിസ്റ്റുകളും മറ്റ് ചിന്തകരും ഈ തത്ത്വചിന്തയെ അവരുടെ പോരാട്ടങ്ങൾക്ക് പിന്നിലെ പ്രധാന പ്രത്യയശാസ്ത്രമായി സ്വീകരിച്ചിട്ടുണ്ട്.

എന്നിരുന്നാലും, ഹെഗലിന്റെ കാലത്തിന് കുറഞ്ഞത് ആയിരം വർഷങ്ങൾക്ക് മുമ്പ് ഇമാം അബു ഹനീഫ (റ) ആണ് ഈ ആശയം ആദ്യമായി പ്രബോധനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതെന്ന് ആർക്കുമറിയില്ല.  ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ ഏത് വിഷയത്തിലും അന്തിമ സമവായത്തിലെത്താൻ അദ്ദേഹം സംവാദത്തെ ഒരു മാധ്യമമായി ഉപയോഗിച്ചു.

പുതിയതും അജ്ഞാതവുമായ വിഷയങ്ങളിൽ ശരീഅത്തിന്റെ പ്രയോഗം അനുവദിക്കുന്ന നിയമശാസ്ത്ര നിയമങ്ങൾ കൊണ്ടുവന്ന ആദ്യത്തെ പണ്ഡിതൻ കൂടിയാണ് ഇമാം അബു ഹനീഫ (റ). പിന്നീട്, ഉസുൽ-ഇ-ഫിഖ്ഹിന്റെ പുനർനിർവചിക്കാനുള്ള ചുമതല ഏറ്റെടുത്ത പണ്ഡിതന്മാർക്ക് ഇമാം ഹനീഫ (റ) യുടെ അപാരമായ അറിവുകളുടെയും ബൃഹത്തായ പ്രവർത്തനങ്ങളുടെയും സഹായവും പിന്തുണയും ലഭിച്ചു.

കൂഫയിലെ താമസക്കാരനായ ഇമാം അബു ഹനീഫ (റ) സാമൂഹിക-സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ചുള്ള ആശയത്തെക്കുറിച്ച് ബോധവാനായിരുന്നു, കാരണം കൂഫയെന്ന കോസ്‌മോപൊളിറ്റൻ നഗരം മുസ്‌ലിംകൾ മാത്രമല്ല, കുടിയേറ്റക്കാരായ ബുദ്ധമതക്കാരും ഹിന്ദുക്കളും ക്രിസ്ത്യാനികളും സൊരാഷ്ട്രിയക്കാരും വസിച്ചിരുന്നു മനോഹര നഗരമായിരുന്നു. സാമൂഹിക-സാംസ്കാരിക വ്യത്യാസങ്ങളുടെ പേരിൽ എപ്പോഴെങ്കിലും എന്തെങ്കിലും പ്രശ്നം ഉയർന്നുവന്നാൽ, ഇമാം അബു ഹനീഫ (റ) പെട്ടെന്ന് പ്രതികരിക്കുമായിരുന്നു. ഉദാഹരണത്തിന്, തന്റെ കാലത്തെ വൈവിധ്യമാർന്ന സമൂഹത്തിൽ തദ്ദേശീയരായ അറബ് മുസ്ലീങ്ങളും അറബ് ഇതര മുസ്ലീങ്ങളും തമ്മിലുള്ള വംശീയമായ സംഘർഷത്തിന്റെ അടിസ്ഥാന പ്രശ്നം അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു:

ഒരു വിശ്വാസിയായ തുർക്കിയുടെ ഈമാൻ (വിശ്വാസം) മദീനയിലെ ഒരു വിശ്വാസിയുടെ ഈമാനിന് തുല്യമാണ്.

ഒരു കപ്പ് പാൽ

നുമാൻ ബിൻ താബിത്ത് എന്ന് പേരുള്ള ഒരാൾ എങ്ങനെയാണ് അബു ഹനീഫ എന്നറിയപ്പെട്ടതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഉത്തരം ഇതാ.

ഈ മഹാ പണ്ഡിതന്റെ പേര് അദ്ദേഹത്തിന്റെ പുത്രിമാരിൽ ഒരാളായ ഹനീഫയുടെ പിതാവ് എന്ന അർത്ഥം വരുന്ന അബു ഹനീഫ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അവർ വലിയ ബുദ്ധിശക്തിയുള്ള ഒരു സ്ത്രീയായിരുന്നു,  അറിവിന്റെ ലോകത്ത് പിതാവിനെ പിന്തുടർന്നു ആ പ്രതിഭയുടെ നിറകുടം. വാസ്തവത്തിൽ, അവരുടെ പിതാവിനെപ്പോലെ ഹനീഫയ്ക്കും അവരുടേതായ വിദ്യാർത്ഥികളുണ്ടായിരുന്നു. ഒരിക്കൽ ചില സ്ത്രീകൾ ഹനീഫയോട് ഒരു ചോദ്യം ചോദിച്ചതായി വിവരിക്കപ്പെടുന്നു:  സ്വന്തമായി കുടുംബ പ്രശ്‌നങ്ങളും പിരിമുറുക്കങ്ങളും ഉണ്ടെങ്കിൽ ഇസ്‌ലാമിന്റെയും ലോകത്തിന്റെയും പൊതുനന്മയ്‌ക്കായി ആളുകൾക്ക് എങ്ങനെ അധ്വാനിക്കാനോ വിഷമിക്കാനോ കഴിയും.

മറുപടിയായി എല്ലാവരോടും ഒരു കപ്പ് പാൽ കൊണ്ടുവരാൻ ഹനീഫ പറഞ്ഞു. അടുത്ത ദിവസം, എല്ലാവരും ഓരോ കപ്പ് പാൽ കൊണ്ടുവന്നപ്പോൾ, അവർ എല്ലാവരുടെയും പാൽ ഒരു ഭരണിയിൽ ഒഴിച്ചു. തുടർന്ന് പാലിന്റെ ഓരോരുത്തരുടെയും ഭാഗങ്ങൾ വേർതിരിക്കാൻ അവരോട് ആവശ്യപ്പെട്ടു. വ്യക്തമായും, ഈ പ്രായോഗിക ഉദാഹരണം മുസ്ലീം സമൂഹം യഥാർത്ഥത്തിൽ ഭരണിയിലെ പാൽ പോലെയാണെന്ന് സ്ത്രീകൾക്ക് ബോധ്യപ്പെടുത്തി – അത് വ്യത്യസ്ത കപ്പുകളിൽ പെട്ടതാണെങ്കിലും, വേർതിരിവിന്റെയോ വേർപിരിയലിന്റെയോ പ്രശ്‌നം ഉദിക്കുന്നില്ല.

ഇമാം അബു ഹനീഫ (റ) അത്തരത്തിലുള്ള ഒരു പേരിൽ അറിയപ്പെട്ടത് ഏറ്റവും അനുയോജ്യമായിരുന്നു കാരണം,അക്ഷരാർത്ഥത്തിൽ ഹനീഫ എന്ന അദ്ദേഹത്തിന്റെ മകൾ പ്രശംസനീയമായ ബൗദ്ധിക കഴിവിന്റെ മികച്ച ഉദാഹരണമായിരുന്നു.

ഒരു സ്വതന്ത്ര ആത്മാവ്

ചരിത്രത്തിലുടനീളം, പണ്ഡിത പ്രഗത്ഭരായ പുരുഷന്മാരെയും സ്ത്രീകളെയും നിയന്ത്രിക്കാൻ അധികാരത്തിലുള്ളവർ ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും, അത്തരം പണ്ഡിതന്മാരിൽ വസിക്കുന്ന സ്വതന്ത്ര ആത്മാവ് ആത്മീയമോ വൈകാരികമോ ആയ എല്ലാത്തരം തടവുകളെയും എതിർക്കുന്നു.

ഇമാം അബൂഹനീഫ(റ)യുടെ കാര്യവും ഈ മാനദണ്ഡത്തിന് അപവാദമായിരുന്നില്ല. ഒരിക്കൽ, ഖലീഫ അൽ-മൻസൂർ അദ്ദേഹത്തിന് ചീഫ് ഖാദി (ചീഫ് ജസ്റ്റിസ്) സ്ഥാനം വാഗ്ദാനം ചെയ്തു; എന്നാൽ ഇമാം അബു ഹനീഫ (റ) ഈ ഓഫർ നിരസിച്ചു, ഇത്രയും ഉയർന്ന പദവിക്ക് യോഗ്യനാണെന്ന് താൻ കരുതുന്നില്ലെന്ന് പ്രസ്താവിച്ചു. ഖലീഫ, പ്രത്യക്ഷത്തിൽ, ഈ നിഷേധത്തെ തന്റെ അധികാരത്തെ അപമാനിക്കുന്നതായി കാണുകയും ഇമാമിനെ ഒരു നുണയൻ എന്ന് വിളിക്കുകയും ചെയ്തു! അതിനുശേഷം, ഇമാം അബു ഹനീഫ (റ) തുടർന്നു പ്രതികരിച്ചു, ഞാൻ തീർച്ചയായും ഒരു നുണയനാണെങ്കിൽ, ഞാൻ ഒരു ജഡ്ജി സ്ഥാനത്തിന് അത്യധികം യോഗ്യനല്ലെന്ന് മാത്രമേ അത് സൂചിപ്പിക്കുന്നുള്ളൂ. രോഷാകുലനായ ഖലീഫ ഇമാം അബു ഹനീഫയെ (റ) ജയിലിൽ അടയ്ക്കാൻ തീരുമാനിച്ചു.

അങ്ങനെ, ഖലീഫയുടെ ആവശ്യങ്ങൾക്ക് കീഴടങ്ങാൻ ഇമാം അബൂഹനീഫ (റ) വിസമ്മതിച്ചു. ക്രി.വ. 767-ൽ തടവിലായിരിക്കെ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു

പാരമ്പര്യം

ഇമാം-ഇ-അസം അബു ഹനീഫ (റ) അദ്ദേഹത്തിന്റെ കാലത്തെ ഒരു പ്രശസ്ത പണ്ഡിതനായിരുന്നു, അദ്ദേഹം ഇന്നും അങ്ങനെ തന്നെ തുടരുന്നു. അദ്ദേഹത്തിന്റെ നിയമശാസ്ത്രവുമായി സമന്വയിപ്പിച്ച് സ്ഥാപിച്ച നിയമ വിദ്യാലയം, ഹനഫി മദ്ഹബ്, പിന്നീട് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ചിന്താധാരയായി മാറുകയും ആത്യന്തികമായി മുഗൾ സാമ്രാജ്യം, ഓട്ടോമൻ സാമ്രാജ്യം തുടങ്ങിയ മഹത്തായ മുസ്ലീം സാമ്രാജ്യങ്ങളുടെ ഔദ്യോഗിക മദ്ഹബായി മാറുകയും ചെയ്തു.

ഇമാം അബു ഹനീഫ (റ) യുടെ അധ്യാപന രീതിയും പണ്ഡിതോചിതമായ ഇടപെടലുകളുടെ ഫലങ്ങളും ഇന്നും സജീവമായി നിലനിൽക്കുന്നു, അദ്ദേഹത്തിന്റെ ക്രോഡീകരിച്ച ഫിഖ്ഹിന്റെ രീതി ഇസ്ലാമിക നിയമശാസ്ത്രത്തിനും ചിന്തയ്ക്കും വളരെയധികം സംഭാവന നൽകി.

പ്രധാന കൃതികൾ

  • കിതാബ് അൽ-അഥർ (മൊത്തം 70,000 ഹദീസുകളിൽ നിന്ന് സമാഹരിച്ചത്)
  • ആലിം വ അൽ-മുത്തലിം
  • മുസ്നദ് ഇമാം അൽ അസം
  • കിതാബ് അർ-റാദ് അൽ-ഖാദിരിയ

 റഫറൻസ്

  • Jami’at-Tirmidhi Volume 05, Book 39, Hadith 2647

ഇക്റ അസ്‌ലം

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്റ അസ്‌ലം ഇംഗ്ലീഷ് അധ്യാപികയും ദീൻ വിദ്യാർത്ഥിയുമാണ്

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...