ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)
History

ഇസ്ലാമിലെ പണ്ഡിതർ: ഇമാം മാലിക് (റ)

ഇസ്ലാമിക ലോകത്തെ പ്രസിദ്ധരായ നാല്  ഇമാമുമാരിൽ രണ്ടാമനായ ഇമാം മാലിക്കിന്റെ (റ) യഥാർത്ഥ പേര് അബു അബ്ദുല്ല മാലിക് ഇബ്‌നു അനസ് ഇബ്‌നു മാലിക് ഇബ്‌ൻ അബി-അമിർ അൽ അസ്ബാഹി എന്നാണ്. അദ്ദേഹത്തിന്റെ പിതാമഹൻ ഇസ്‌ലാം ആശ്ലേശം നടത്തിയതിനു ശേഷം മദീനയിലേക്ക് കുടിയേറിയതാണെങ്കിലും മാലിക് (റ) യെമൻ വംശപരമ്പരയിൽ പെട്ടയാളായിരുന്നു.

ഹിജ്റ 93-ൽ (ക്രി. 711) വിജ്ഞാന നഗരിയായ മദീനയിലാണ് ഇമാം മാലിക് (റ) ജനിച്ചത്.

അക്കാലത്ത്, മദീന വിജ്ഞാന കൊതുകികൾക്ക് മികച്ച അവസരങ്ങൾ നൽകിയ നഗരമായിരുന്നു. ഇമാം മാലിക് (റ) ഈ അവസരം ക്രിയാത്മകമായി പ്രയോജന പ്പെടുത്തുകയും  ലഭ്യമായ ജ്ഞാനത്തിന്റെ എല്ലാ ഉറവിടങ്ങളിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും പ്രത്യേകിച്ച് അദ്ദേഹം എഴുതിയ അൽ-മുവാത്ത അടക്കമുള്ള ഗ്രന്ഥങ്ങളിലും കൃത്യമായി പ്രതിഫലിച്ചു.

ഇമാം മാലിക് (റ) യുടെ ജീവിതം

imam-malik-featured-2

അൽ-മുവാത്ത (“അംഗീകൃതമായത്”)

പ്രാഥമികമായി ഹദീസിന്റെ സമാഹാരമായ ഈ ഗ്രന്ഥം ഇമാം മാലിക്കിന്റെ (റ) മഹത്തായ കൃതിയാണ്. പുസ്തകത്തിന്റെ പ്രാഥമിക വിഷയം ഇസ്ലാമിക നിയമവും കർമ്മശാസ്ത്രവും ആയിരുന്നു. അതിനാൽ ഇമാം മാലിക് (റ) മദീനയിലെ 70 ഓളം നിയമജ്ഞർക്ക് തന്റെ കൈയെഴുത്തുപ്രതി കാണിക്കുകയും അവരെല്ലാം അത് പൂർണ്ണമായും അംഗീകരിക്കുകയും ചെയ്തു. അതിനാൽ, പുസ്തകം “അംഗീകൃതം” എന്ന പേരിലാണ് അറിയപ്പെട്ടത്.

അദ്ദേഹം എഴുതിയ അൽ-മുവത്ത ഒടുവിൽ അൽ-തിർമിദി, മുസ്‌ലിം, അൽ-ബുഖാരി തുടങ്ങിയ ഹദീസുകളെക്കുറിച്ചുള്ള മറ്റ് നിരവധി പുസ്തകങ്ങളുടെ അടിത്തറയായി പ്രവർത്തിച്ചു.

മുഹമ്മദ് നബി(സ)യോടുള്ള സ്നേഹം

ഇമാം മാലിക്കിന് (റ) മുഹമ്മദ് നബി (സ)യോടുള്ള സ്നേഹവും ആദരവും പരമപ്രധാനമായിരുന്നു. അദ്ദേഹം പറയാറുണ്ടായിരുന്നു:

“ജീവിതത്തിലുണ്ടായ വിശുദ്ധി പോലെയാണ് മരണത്തിലും പ്രവാചകന്റെ വിശുദ്ധി”.

പ്രവാചകൻ മുഹമ്മദ് നബി(സ)യോടുള്ള അഗാധമായ സ്‌നേഹത്തിന്റെ പേരിൽ ഇമാം മാലിക്(റ) ഹദീസ് വിവരണത്തിന്റെ കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിക്കുകയുണ്ടായി. ഒരിക്കൽ, ഖലീഫ അൽ-മൻസൂർ പണ്ഡിതന്മാരെ ഒരു ഹദീസ് വിവരിക്കുന്നതിൽ നിന്ന് വിലക്കി: “നിർബന്ധിതരുടെ വിവാഹമോചനം പ്രാബല്യത്തിൽ വരില്ല”. ഇതായിരുന്നു ആ ഹദീസ്.എന്നാൽ ഇമാം മാലിക് (റ) ന് സത്യം പറയുന്നതിൽ നിന്നും ശരിയായ ഹദീസ് ഉദ്ധരിക്കുന്നതിൽനിന്നും ഖലീഫയുടെ ഈ ഭീഷണി തടസ്സമായില്ല.

തൽഫലമായി, ഇമാം മാലിക് (റ) നെ കഠിനമായി ശിക്ഷിക്കുകയും   പരസ്യമായി അപമാനിക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹം പറഞ്ഞു:

എന്നെ അറിയുന്നവർ എന്നെ നന്നായി അറിയുന്നു; എന്നെ അറിയാത്തവർ, എന്റെ പേര് മാലിക് ഇബ്നു അനസ് എന്നാണ്,ഞാൻ പറയുന്നു: നിർബന്ധിതരുടെ വിവാഹമോചനം അസാധുവാണ്!

അന്നത്തെ മദീന ഗവർണറും ഖലീഫയുടെ ബന്ധുവുമായ ജാഫർ ഇബ്‌നു സുലൈമാൻ ആയിരുന്നു ഒടുവിൽ ഇമാം മാലിക്കിനെ (റ) മോചിപ്പിച്ചത്. ഈ സംഭവത്തിന് ശേഷവും ഇമാം ഖലീഫയോട് ക്ഷമിക്കുകയുണ്ടായി.

ഒരു അധ്യാപകനും ഉപദേശകനും

ഇമാം മാലിക്കിന്റെ (റ) വിജ്ഞാനവും അറിവിൽ ഉള്ള ഉയർന്ന പാണ്ഡിത്യവും ബുദ്ധിശക്തിയും കാരണം നിരവധി പണ്ഡിതന്മാരും പഠിതാക്കളും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളാകാൻ മത്സരിച്ചു. അദ്ദേഹത്തിന്റെ അധ്യാപന രീതി വ്യത്യസ്തമായിരുന്നു – ദീർഘമായ പ്രഭാഷണങ്ങളോ പ്രസംഗങ്ങളോ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. പകരം, അദ്ദേഹം സംവേദനാത്മക ക്ലാസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു;  സാമ (അധ്യാപകന്റെ മാത്രം വിവരണം) ഉപേക്ഷിച്ച് ആർഡ് രീതി (വിദ്യാർത്ഥികൾ ക്ലാസ്റൂമിൽ വായിക്കുന്ന രീതി) സ്വീകരിച്ചു അദ്ദേഹം.

ഇമാം മാലിക് (റ) ഉപയോഗശൂന്യമായ സംസാരങ്ങളിൽ നിന്നും ആളുകളെയും അവരുടെ സ്ഥാനപ്പേരുകളെയും അനാവശ്യമായി മഹത്വപ്പെടുത്തുന്നതിൽ നിന്നും വിട്ടുനിന്നു. ഒരു ഹദീസ് ഉദ്ധരിക്കുന്ന സമയത്ത് വളരെ ഉച്ചത്തിൽ സംസാരിച്ചതിന് അദ്ദേഹം ഒരിക്കൽ ഖലീഫയെ വരെ ശാസിച്ചു.

പാരമ്പര്യം

795-ൽ മദീനയിൽ വെച്ച്  അദ്ദേഹം മരണപ്പെടുമ്പോൾ 85 വയസ്സായിരുന്നു പ്രായം. അൽ-ബാഖി എന്ന പ്രദേശത്താണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

ഇമാം മാലിക് (റ) യുടെ അവസാന വാക്കുകൾ എന്തായിരുന്നു എന്നതിനെ കുറിച്ച് ഇസ്മാഈൽ ഇബ്നു അബി ഒവൈസ് പലരോടും അന്വേഷിച്ചു. മഹാനായ ഇമാം ശഹാദ ഓതിയതിന് ശേഷം അവസാനമായി പറഞ്ഞത് ഇപ്രകാരമായിരുന്നു എന്ന് അദ്ദേഹത്തെ ചിലർ അറിയിച്ചു.

അവരുടെ കാര്യം മുമ്പും ശേഷവും അല്ലാഹുവിനുള്ളതാണ്.

ഇമാം മാലിക്കിന്റെ (റ) പ്രത്യയശാസ്ത്രവും ഫിഖ്ഹും മാലികി മദ്ഹബ് എന്ന ഒരു ചിന്താധാരയായി വികസിച്ചു. ഇന്ന് വടക്കൻ ആഫ്രിക്കയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും മാലികി മദ്ഹബ് വളരെ ജനപ്രിയമാണ്.

  • പ്രധാന കൃതികൾ
  • അൽ-മുവാത്ത
  • അൽ-മുദവ്വാന അൽ-കുബ്ര

ഇക്റ അസ്‌ലം

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്റ അസ്‌ലം ഇംഗ്ലീഷ് അധ്യാപികയും ദീൻ വിദ്യാർത്ഥിയുമാണ്.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...