അനസ് (റ) നിവേദനം ചെയ്ത ഹദീസ്: [1]
പ്രവാചകൻ (സ) പറഞ്ഞു: “സ്ത്രീകളിൽ നിങ്ങളെ നയിക്കാൻ ഏറ്റവും മികച്ചവർ മറിയം ബിൻത് ഇമ്രാൻ, ഖദീജ ബിൻത് ഖുവൈലിദ്, ഫാത്തിമ ബിൻത് മുഹമ്മദ്, ഫറവോന്റെ ഭാര്യ ആസിയ എന്നിവരാണ്.”
ഈജിപ്ഷ്യൻ ഭരണാധികാരിയായിരുന്ന ഫിർഔന്റെ ഭാര്യയായിരുന്നു ആസിയ ബിൻത് മുസാഹിം (റ). അല്ലാഹു അവരെ ഖുർആനിൽ വിവരിക്കുന്നത് ഇപ്പ്രകാരമാണ്: [2]
വിശ്വസിച്ചവരുടെ ഒരു ഉദാഹരണം അല്ലാഹു അവതരിപ്പിക്കുന്നു: ഫിർഔന്റെ ഭാര്യ.
ആസിയ ബീവി ഒരു ഭക്തയായ സ്ത്രീയായിരുന്നു, അവരുടെ അടിയുറച്ച വിശ്വാസം വളരെ പവിത്രവും ഉയർന്നതുമായിരുന്നു, അത് കൊണ്ട് തന്നെ അള്ളാഹു അവരുടെ മാതൃക വിശ്വാസികൾക്കിടയിൽ വ്യക്തമായി അവതരിപ്പിച്ചു. അല്ലാഹുവാണേ സത്യം, ഫിർഔന്റെ അവിശ്വാസം അവന്റെ ഭാര്യയെ ബാധിച്ചില്ല, അവർ തന്റെ നാഥനെ അനുസരിക്കാൻ തീരുമാനിച്ചു!
മൂസാ നബി(അ) കുഞ്ഞായിരിക്കുമ്പോൾ അഭയം നൽകാനാണ് അല്ലാഹു അവരെ തിരഞ്ഞെടുത്തത്. ഇസ്രായേൽ സന്തതികളിൽ നിന്നുള്ള ഒരാൾ തന്നെ മറികടക്കുമെന്ന് ഒരു ജോത്സ്യൻ പറഞ്ഞത് കേട്ട അയാൾ എല്ലാ ആൺകുഞ്ഞുങ്ങളെയും വധിക്കാൻ ഉത്തരവിട്ടു: [3]
ഓർക്കുക) നിങ്ങളെ ഭയാനകമായ ശിക്ഷകൊണ്ട് പീഡിപ്പിക്കുകയും, നിങ്ങളുടെ പുത്രന്മാരെ കൊല്ലുകയും, നിങ്ങളുടെ സ്ത്രീകളെ പേടിപ്പെടുത്തുകയും ചെയ്തിരുന്ന ഫിർഔൻറെ ആൾക്കാരിൽ നിന്ന് നിങ്ങളെ നാം മോചിപ്പിച്ച സന്ദർഭം (ഓർക്കുക).
അതിനാൽ മൂസാ നബി (അ) ജനിച്ചപ്പോൾ അദ്ദേഹത്തിന്റെ മാതാവ് കുഞ്ഞിന്റെ ജീവനെ കുറിച്ച് ആകുലപ്പെട്ടു. എന്നാൽ മൂസ സുരക്ഷിതനായിരിക്കുമെന്ന് അള്ളാഹു ഉറപ്പുനൽകി, കുഞ്ഞിനെ ഒരു കൊട്ടയിലാക്കി നൈൽ നദിയിൽ കയറ്റാൻ അവരോട് പറഞ്ഞു. [4]
മൂസായുടെ മാതാവിന് നാം പ്രചോദനം നൽകുകയും ചെയ്തു: “അവനെ മുലകൊടുക്കുക, നിങ്ങൾ അവനെ ഭയപ്പെടുമ്പോൾ അവനെ നദിയിൽ എറിയുക, ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യരുത്. അതാ! ഞങ്ങൾ അവനെ നിങ്ങളുടെ അടുക്കൽ തിരികെ കൊണ്ടുവരികയും നമ്മുടെ ദൂതന്മാരിൽ ഒരാളാക്കുകയും ചെയ്യും.
മൂസാ നബി(അ)യുടെ മാതാവും അതുതന്നെ ചെയ്‌തപ്പോൾ,ഫിർഔന്റെ സൈന്യം അദ്ദേഹത്തെ കൊല്ലാൻ കൂട്ടിക്കൊണ്ടുപോയി, പക്ഷേ അദ്ദേഹത്തെ കൊല്ലുന്നതിൽ നിന്നും അയാളെ പിന്തിരിപ്പിച്ചതും മകനായി ദത്തെടുക്കുകയും ചെയ്‌തത് ആസിയ (റ) ആയിരുന്നു. [5]
ഫിർഔന്റെ കുടുംബം അവനെ ഏറ്റെടുത്തു. ഫറവോനും ഹാമാനും അവരുടെ സൈന്യങ്ങളും എപ്പോഴും പാപം ചെയ്തുകൊണ്ടിരുന്നു. അപ്പോൾ ഫറവോന്റെ ഭാര്യ പറഞ്ഞു: (അവൻ) എനിക്കും നിങ്ങൾക്കും ഒരു ആശ്വാസമായിരിക്കും. അവനെ കൊല്ലരുത്. ഒരുപക്ഷേ അവൻ നമുക്ക് പ്രയോജനപ്പെട്ടേക്കാം, അല്ലെങ്കിൽ നമുക്ക് അവനെ ഒരു മകനായി തിരഞ്ഞെടുത്തേക്കാം. അവർ ഗ്രഹിച്ചില്ല.
അങ്ങനെ മൂസാ നബി(അ) അവളുടെ സംരക്ഷണയിൽ ഫിർഔന്റെ ഭവനത്തിൽ വളർന്നു. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചു. അല്ലാഹു കൽപിച്ചപ്പോൾ അദ്ദേഹം ഫിർഔനെയും ജനങ്ങളെയും ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചു. ഏകനായ അള്ളാഹുവിലേക്ക് നയിക്കുന്ന പാത ആസിയ (റ) അംഗീകരിച്ചു. എന്നാൽ ഫിർഔന്റെ ക്രൂരമായ അടിച്ചമർത്തൽ കാരണം, മൂസ നബി (അ) പറഞ്ഞത് വളരെ കുറച്ച് ആളുകൾ മാത്രമാണ് വിശ്വസിച്ചത്.
യഥാർത്ഥ സൃഷ്ട്ടാവിനെ ആരാധിക്കുന്നുവെന്ന് ഫിർഹാൻ കണ്ടെത്തിയപ്പോൾ, അവൻ ആസിയ (റ)യെ അല്ലാഹുവിലുള്ള അവളുടെ വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു; എന്നാൽ ആസിയ (റ) അല്ലാഹുവിലുള്ള അവരുടെ വിശ്വാസം നിരസിക്കാൻ തയ്യാറായിരുന്നില്ല . തുടർന്ന്, ഫറവോന്റെ കൽപ്പന പ്രകാരം അവർ പീഡിപ്പിക്കപ്പെട്ടു. ഒരിക്കൽ ജീവിച്ചിരുന്ന ആഡംബര ജീവിതത്തിനു പകരം അവർ മരണവും പീഡനവും തിരഞ്ഞെടുത്തു. അവർ എല്ലാം ത്യജിച്ചു, അള്ളാഹുവിനോട് കൂടുതൽ അടുക്കാനും പരലോകത്തിന് മുൻഗണന നൽകാനും മാത്രമായിരുന്നു ആ ത്യാഗം . [6]
അവർ പറഞ്ഞു: “എന്റെ രക്ഷിതാവേ, നീ എനിക്ക് സ്വർഗത്തിൽ ഒരു വീട് പണിയുകയും, ഫിർഔനിൽ നിന്നും അവന്റെ പ്രവർത്തനങ്ങളിൽ നിന്നും അവന്റെ അക്രമികളായ ജനങ്ങളിൽ നിന്ന് എന്നെ രക്ഷിക്കുകയും ചെയ്യേണമേ.”
അവരുടെ ഭക്തിയും ശക്തമായ വിശ്വാസവും കാരണം, പ്രവാചകൻ മുഹമ്മദ് (സ) അവരെ ഏറ്റവും തികഞ്ഞ സ്ത്രീകളിൽ ഉൾപ്പെടുത്തി: [7]
അല്ലാഹുവിന്റെ പ്രവാചകൻ (സ) പറഞ്ഞു, “സ്ത്രീകളിൽ, മറിയയും (ഇമ്രാന്റെ മകൾ), ആസിയയും (ഫറവോന്റെ ഭാര്യ) ഒഴികെ ആരും പൂർണത നേടിയിട്ടില്ല.”
റഫറൻസ്
- Sahih Tirmidhi, Volume 1, Book 46, Hadith 3878
- The Quran 66:11 (Surah at-Tahrim)
- The Quran 02:49 (Surah al-Baqarah)
- The Quran 28:07 (Surah al-Qasas)
- The Quran 28:08-09 (Surah al-Qasas)
- The Quran 66:11 (Surah at-Tahrim)
- Sahih Bukhari Volume 5, Book 57, Number 113