ഇസ്ലാമിലെ മാതൃക വനിത: റുഖയ്യ ബിൻത് മുഹമ്മദ് (റ)
History

ഇസ്ലാമിലെ മാതൃക വനിത: റുഖയ്യ ബിൻത് മുഹമ്മദ് (റ)

കഴിഞ്ഞ ആഴ്ച, മുസ്ലീം മെമ്മോ മുഹമ്മദ് നബി (സ) യുടെ പെൺമക്കളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു പരമ്പര ആരംഭിച്ചു. ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ, പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് (സ) യുടെ രണ്ടാമത്തെ മകൾ റുഖയ്യ (റ) യുടെ ജീവിതത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.

മുഹമ്മദ് നബി (സ)യുടെയും ഖദീജയുടെയും (റ) രണ്ടാമത്തെ മകളായ റുഖയ്യ ബിൻത് മുഹമ്മദ് (റ) ജനിച്ചത് സൈനബ് (റ) ജനിച്ച് മൂന്ന് വർഷത്തിന് ശേഷമായിരുന്നു.

റുഖയ്യ (റ)ആദ്യം വിവാഹം ചെയ്തത് ഉത്ബ ഇബ്നു അബു ലഹബിനെയായിരുന്നു. പക്ഷേ, ഇസ്‌ലാമിന്റെ ആവിർഭാവത്തിനുശേഷം അബൂലഹബും ഭാര്യയും മുസ്‌ലിംകളുടെ കടുത്ത ശത്രുക്കളായി. അബൂലഹബ് തന്റെ മക്കളായ ഉത്ബയെയും ഉതൈബനെയും (റുഖയ്യയുടെ സഹോദരി  ഉമ്മു കുൽസും (റ) വിവാഹം കഴിച്ചത് ഉതൈബെയെയായിരുന്നു) വിളിച്ച് രണ്ട് സഹോദരിമാരെയും വിവാഹമോചനം ചെയ്യാൻ ആവശ്യപ്പെട്ടു.

പിന്നീട്, അള്ളാഹു റുഖയ്യ (റ) വിന് ഉസ്മാൻ ഇബ്നു അഫാൻ (റ) യുടെ രൂപത്തിൽ ഒരു മികച്ച പങ്കാളിയെ നൽകി.

ഖുറൈശികളോട് ശത്രുതയും ക്രൂരതയും വർദ്ധിച്ചപ്പോൾ, മുഹമ്മദ് നബി (സ) തന്റെ അനുചരന്മാരെ അബിസീനിയയിലേക്ക് കുടിയേറാൻ അനുവദിച്ചു. അബിസീനിയയിലേക്ക് പലായനം ചെയ്തവരിൽ  ഉസ്മാൻ (റ) യും ഭാര്യ  റുഖയ്യയും (റ) ഉൾപ്പെട്ടിരുന്നു. അവർ അബിസീനിയയിൽ താമസിക്കുമ്പോൾ, അല്ലാഹു റുഖയ്യ (റ), ഉസ്മാൻ (റ) എന്നിവർക്ക് ഒരു മകനെ നൽകി, അവർക്ക് അബ്ദുല്ല എന്ന് പേരിട്ടു. നിർഭാഗ്യവശാൽ അവൻ അധികകാലം ജീവിച്ചില്ല, ആറാം വയസ്സിൽ ആ മകനെ അവർക്ക് നഷ്ട്ടമായി.

പിന്നീട്, റുഖയ്യയും (റ), ഉസ്മാൻ (റ) ഉം മക്കയിലേക്ക് മടങ്ങുകയും , തുടർന്ന് മദീനയിലേക്ക് പലായനം ചെയ്യുകയും ചെയ്‌തു. അതുപോലെ, അബിസീനിയയിലേക്കും മദീനയിലേക്കുമുള്ള അവരുടെ യാത്രകൾ കാരണം, റുഖയ്യ (റ)  പലപ്പോഴും “രണ്ട് കുടിയേറ്റങ്ങളുള്ള സ്ത്രീ” എന്നാണ് അറിയപ്പെടുന്നത്.

ബദർ യുദ്ധത്തിന്റെ സമയം, റുഖയ്യ (റ) രോഗബാധിതയായി. അതിനാൽ, മുഹമ്മദ് നബി (സ) ഉസ്മാൻ (റ) യോട് യുദ്ധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പകരം ഭാര്യയുടെ അസുഖ സമയത്ത് അവളോടൊപ്പം താമസിക്കാനും ആവശ്യപ്പെട്ടു.

ഇബ്നു ഉമർ (റ) വിവരിക്കുന്നു: [1]

അല്ലാഹുവിന്റെ പ്രവാചകൻ (സ) പെൺമക്കളിൽ ഒരാളെ വിവാഹം കഴിച്ചതിനാലും അവർ  രോഗിയായതിനാലും ഉസ്മാൻ ബദർ യുദ്ധത്തിൽ പങ്കെടുത്തില്ല. അപ്പോൾ നബി(സ) അദ്ദേഹത്തോട് പറഞ്ഞു: ബദർ യുദ്ധത്തിൽ പങ്കെടുത്ത ഒരാളുടെ പ്രതിഫലവും വിഹിതത്തിനു തുല്യമായ  (യുദ്ധത്തിൽ നിന്ന്) ഓഹരിയും നിങ്ങൾക്ക് ലഭിക്കും.

ഹിജ്റ 2-ൽ മദീനയിലേക്ക് പലായനം ചെയ്‌ത് രണ്ട് വർഷത്തിന് ശേഷം ബദർ യുദ്ധം വിജയിച്ച അതേ ദിവസം തന്നെ  റുഖയ്യ (റ) അന്തരിച്ചു. മുഹമ്മദ് നബി (സ) അപ്പോഴും യുദ്ധക്കളത്തിൽ ആയിരുന്നതിനാൽ  മകളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. റുഖയ്യ(റ)യെ മദീനയിലെ അൽ-ബാഖി കബർസ്ഥാനിൽ അടക്കം ചെയ്തു. ഇഹലോകത്ത് നിന്ന് പിരിഞ്ഞ പ്രവാചകന്റെ പ്രിയപ്പെട്ട പുത്രിമാരിൽ ആദ്യത്തെയാൾ അവരായിരുന്നു.

റഫറൻസ്

Sahih Bukhari Volume 4, Book 53, Number 359

 

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ. ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ, തന്റെ ഒഴിവ് സമയം ഹദിസ്, സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...