ഹൂദ് നബി (സ) ൽ നിന്നും ആദ് സമൂഹത്തിൽ നിന്നുമുള്ള പാഠങ്ങൾ
History

ഹൂദ് നബി (സ) ൽ നിന്നും ആദ് സമൂഹത്തിൽ നിന്നുമുള്ള പാഠങ്ങൾ

അൽ-അഹ്ഖാഫ് (മണൽക്കൂനകൾ) എന്ന പ്രദേശത്ത് താമസിച്ചിരുന്ന ആദ് സമൂഹത്തിലേക്ക് അള്ളാഹു നിയോഗിച്ച പ്രവാചകനായിരുന്നു ഹൂദ് നബി(അ). ഇന്ന് ഈ പ്രദേശം ഒരു മരുഭൂമിയാണെങ്കിലും ഒരു കാലത്ത് ജന നിബിഡമായ ഒരു പ്രദേശമായിരുന്നു ഇത്.

വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ആദ് സമൂഹം അഹങ്കാരികളും പെരുമാറ്റത്തിൽ അങ്ങേയറ്റം അന്യായം കാണിക്കുന്നവരും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ദുരുപയോഗം ചെയ്യുന്നവരുമായിരുന്നു. അങ്ങനെ അവർ അല്ലാഹുവിന്റെ കോപം സ്വയം ക്ഷണിച്ചു വരുത്തി.

ഖുർആനിന്റെ വെളിച്ചത്തിൽ ‘ആദ്’ സമൂഹത്തെ കുറിച്ച് ഈ ലേഖനത്തിൽ നാം ചർച്ച ചെയ്യുന്നു.

ഹൂദ് നബി (സ) ൽ നിന്നും ആദ് സമൂഹത്തിൽ നിന്നുമുള്ള പാഠങ്ങൾ

ഖുർആൻ 07:69 ൽ അല്ലാഹു പറയുന്നു

“നിങ്ങളെ താക്കീത് ചെയുന്നതിനായി സ്വസമുദായക്കാരനായ ഒരാളിലൂടെ റബ്ബിൽ നിന്നുമുള്ള ഉദ്ബോധനം ലഭിക്കുന്നതിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നുവോ? നൂഹിന്റെ ജനത്തിന് ശേഷം അവൻ നിങ്ങളെ പ്രതിനിധികളാക്കിയതും, നിങ്ങൾക്ക് വർധിച്ച മെയ്യൂക് നൽകിയതും മറക്കാതിരിക്കുവിൻ. അതിനാൽ നിങ്ങളുടെ വിജയത്തിന്റെ പിന്നിലെ അല്ലാഹുവിന്റെ സഹായത്തെ കുറിച്ച് ഓർക്കുവിൻ”.

ഖുറാൻ 26:128-31-ൽ, ഹൂദ് നബി (സ)ന്റെ വാക്കുകൾ പരാമർശിച്ചിരിക്കുന്നു:

“പൊങ്ങച്ചം കാണിക്കാനായി എല്ലാ ഉയർന്ന സ്ഥലങ്ങളിലും നിങ്ങൾ വലിയ സൗധങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുകയാണോ? ഗംഭീരമായ കൊട്ടാരങ്ങളും പണിയുന്നുണ്ടല്ലോ, നിങ്ങൾക്ക്‌ കാലകാലവും ഇവിടെ വസിക്കാനുള്ളത് പോലെ. ആരെയെങ്കിലും ദ്രോഹിക്കുമ്പോൾ നിഷ്ട്ടൂരമായി ദ്രോഹിക്കുന്നു. നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുവിൻ. എന്നെ അനുസരിക്കുവിൻ ചെയ്യുവിൻ”

ആദ് ജനതയോട്, വ്യാജ വിഗ്രഹങ്ങളെ ആരാധിക്കരുതെന്ന് ഹൂദ് നബി പറഞ്ഞു. പകരം ഏകനായ യഥാർത്ഥ നാഥനെ അനുസരിക്കുക. അദ്ദേഹം അവരെ സത്യത്തിലേക്കും നീതിയിലേക്കും ക്ഷണിച്ചു. പക്ഷെ, ‘ആദ് സമൂഹം സത്യത്തിൽ നിന്ന് പിന്തിരിയാൻ തീരുമാനിച്ചു. ഖുർആൻ 11:53-54 അവരുടെ പ്രതികരണം ഇങ്ങനെ രേഖപ്പെടുത്തുന്നു:

“ഓ ഹൂദ്! നീ ഞങ്ങളുടെ അടുക്കൽ  ഒരു തെളിവും കൊണ്ടുവന്നിട്ടില്ല. നീ പറഞ്ഞത് കൊണ്ട് മാത്രം ഞങ്ങൾ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കുകയുമില്ല.ഞങ്ങൾ നിന്നെ വിശ്വസിക്കുന്നവരുമല്ല. നിനക്ക് ഞങ്ങളുടെ ദൈവങ്ങളിലാരുടെയോ ബാധയേറ്റിരിക്കുന്നതായി ഞങ്ങൾ കരുതുന്നു”.

കൂടാതെ ഖുറാൻ 46:22 ൽ വീണ്ടും പറയുന്നു

“ഞങ്ങളുടെ ദൈവങ്ങളിൽ നിന്ന് ഞങ്ങളെ അകറ്റാൻ വേണ്ടിയാണോ നീ വന്നിരിക്കുന്നത്? ആട്ടെ, നീ സത്യവാനെങ്കിൽ ഞങ്ങളെ ഭീഷണിപ്പെടുത്തിണ്ടിരിക്കുന്ന ആ ദൈവ ശിക്ഷ ഇങ്ങ് കൊണ്ട് വന്നാട്ടെ”

അഹങ്കാരം കൊണ്ട് അന്ധത ബാധിച്ച ആദ് സമൂഹം അല്ലാഹുവിന്റെ സന്ദേശം അവഗണിച്ചു. മാത്രവുമല്ല, അല്ലാഹുവിന്റെ ശിക്ഷ തങ്ങളുടെ അടുക്കൽ കൊണ്ടുവരാൻ അവർ അല്ലാഹുവിന്റെ പ്രവാചകൻ ഹൂദ് (അ)യെ വെല്ലുവിളിക്കുകയും ചെയ്തു! തീർച്ചയായും, ‘ആദ് ജനത’ അല്ലാഹു മഹത്തായ ശക്തിയും പ്രതാപവും നൽകിയ ഒരു ജനതയായിരുന്നു. പക്ഷേ, , അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് വിനയാന്വിതരായി  നന്ദി പറയുന്നതിനുപകരം, അവർ ദുഷിച്ച പാത തിരഞ്ഞെടുക്കുകയും അമിതമായ അഹങ്കാരത്തിൽ മുഴുകുകയും ചെയ്‌തു

ഖുറാൻ 23: 39-40 പറയുന്നത് പോലെ, ആളുകൾ യുക്തി ഉപയോഗിക്കാൻ വിസമ്മതിച്ചതിനാൽ, അല്ലാഹുവിനോട് പ്രാർത്ഥിക്കുകയല്ലാതെ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല ഹൂദ് നബിക്ക്.

അദ്ദേഹം പറഞ്ഞു: “എന്റെ നാഥാ! അവർ എന്നെ നിഷേധിക്കുന്നതിനാൽ എന്നെ സഹായിക്കൂ.

അല്ലാഹു പറഞ്ഞു: “അൽപ്പസമയം കഴിഞ്ഞാൽ അവർ ഖേദിക്കുന്നവരായിരിക്കും.”

എന്നാൽ അല്ലാഹു അവരെ ഉടൻ ശിക്ഷിച്ചില്ല. അവൻ ‘ആദ് സമൂഹത്തിന് ഒന്നിനുപുറകെ ഒന്നായി അവസരങ്ങൾ നൽകിക്കൊണ്ടിരുന്നു. വരൾച്ചയുടെയും ദുരന്തങ്ങളുടെയും രോഗങ്ങളുടെയും പട്ടിണിയുടെയും ഒരു കാലഘട്ടത്തിലൂടെ അവൻ അവരെ കൊണ്ട് പോയി. എന്നാൽ ആദ് ജനത അവർ ദുർബലരായ വെറും മനുഷ്യരാണെന്ന് മനസ്സിലാക്കാൻ വിസമ്മതിച്ചു.

അല്ലാഹുവിലേക്ക് തിരിയാനും പശ്ചാത്തപിക്കാനും അവർ വിസമ്മതിച്ചു. ഒടുവിൽ അവർക്ക് കൂടുതൽ അവസരങ്ങൾ ഇല്ലാതെയായി. അല്ലാഹുവിന്റെ കൽപ്പന പ്രകാരം കറുത്ത മേഘങ്ങൾ ചക്രവാളത്തിലേക്ക് അടുക്കാൻ തുടങ്ങി. ഖുർആൻ 46:24 പറയുന്നു:

ഒരു മേഘം തങ്ങളുടെ താഴ്‌വരകളിലേക്ക് അടുക്കുന്നതായി കണ്ടപ്പോൾ അവർ പറഞ്ഞു: “ഇത് ഞങ്ങൾക്ക് മഴ നൽകുന്ന ഒരു മേഘമാണ്. പക്ഷെ, അത് നിങ്ങൾ തിരക്ക് കൂട്ടി കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്, ഒരു കൊടുക്കാറ്റ്. അതിൽ നോവേറിയ ശിക്ഷകളുണ്ട്.

അള്ളാഹു അവരുടെ മേൽ അയച്ച കാറ്റ് തണുത്തതും രോഷാകുലവുമായിരുന്നു. ഇന്ന് നമുക്ക് അതിനോട് ഏറ്റവും അടുത്ത് നിൽക്കുന്നത് ചുഴലിക്കാറ്റാണ്. നിങ്ങൾ ഒരു ചുഴലിക്കാറ്റ് കണ്ടിട്ടുണ്ടെങ്കിൽ, അത് ഉച്ചത്തിലുള്ള ശബ്ദവും അവിശ്വസനീയമായ ഗർജ്ജനവും ഉള്ള വളരെ വേഗതയുള്ള കാറ്റാണെന്ന് നിങ്ങൾക്ക്‌ മനസ്സിലാക്കാം! ഒരു ചുഴലിക്കാറ്റ് മേഘങ്ങളിൽ ഒരു ഫണൽ ആയി ആരംഭിക്കുന്നു, തുടർന്ന് അത് ഒരു ടച്ച്ഡൗൺ ഉണ്ടാക്കുന്നു. അത് ഒരിടത്ത് അൽപനേരം നിൽക്കുകയും പിന്നീട് നാശത്തിന്റെ പാത അവശേഷിപ്പിച്ച് നീങ്ങുകയും ചെയ്യും.

കുറച്ചു മിനിറ്റുകൾ മാത്രമല്ല കാറ്റ് അവിടെ നിന്നത്. മറിച്ച് ഏഴ് രാത്രിയും എട്ട് പകലും സർവ്വ നാശം വിതച്ചു കൊണ്ട് അവിടെ നിന്നു. ഈ സംഭവത്തെ കുറച്ച്  ഖുർആൻ 69:06-07 ൽ അല്ലാഹു പറയുന്നു

ആദ് സമുദായം അത്യുഗ്രഹമായി ആഞ്ഞു വീശിയ കൊടും കാറ്റിനാൽ ഉന്മൂലനം ചെയ്യപ്പെട്ടു.അല്ലാഹു തുടർച്ചയായി ഏഴ് രാവും എട്ട് പകലും ആ കാറ്റിനെ അവരുടെ മേൽ അടിച്ചേൽപ്പിച്ചു. (താങ്കൾ അവിടെ ഉണ്ടായിരുന്നവെങ്കിൽ ) ആ ജനം കടപുഴകി വീണ ഈത്തപ്പനത്തടികളെ പോലെ വീണു കിടക്കുന്നത് കാണാമായിരുന്നു.

അതുപോലെ, ഖുർആനിൽ 11:58-60 വീണ്ടും പറയുന്നു

“പിന്നീട് നമ്മുടെ വിധി സമാഗതമായപ്പോൾ ഹൂദിനെയും അദ്ദേഹത്തോടപ്പം സത്യ വിശ്വാസം പുൽകിയവരെയും കാരുണ്യത്താൽ രക്ഷപ്പെടുത്തി, പരുഷമായ പീഡനത്തിൽ നിന്നും മോചിപ്പിച്ചു. ഇതെത്ര ആദ് വർഗം. അവർ റബ്ബിന്റെ ദൃഷ്ട്ടാന്തങ്ങളെ നിഷേധിച്ചു.അവന്റെ ദൂതന്മാരെ ധിക്കരിച്ചു.സകല സേഛഭ്രമത്തരുടെയും ധിക്കാര മൂർത്തിക്കളുടെയും ചൊൽപിടിയിൽ നടക്കുകയും ചെയ്‌തു. അങ്ങിനെ ഈ ലോകത്തും, ഉയർത്തെയെന്നേൽപ്പ് നാളിലും അഭി ശബ്ദരായി തീർന്നു.അറിയുവിൻ! ആദ് വർഗം അവരുടെ റബ്ബിനെ നിഷേധിച്ചു. അറിയുവിൻ! ഹൂദിന്റെ ജനമായിരുന്ന ആദ് വർഗം അതിദൂരം തൂത്തറിയപ്പെട്ടു”.

 ഉപസംഹാരം

‘ആദ്’ ജനതയുടെ വിധിയിൽ നിന്ന് നമുക്ക് എന്ത് പഠിക്കാനാകും?

ആദ് സമൂഹത്തെ കുറിച്ചടക്കം നിരവധി സംഭവങ്ങൾ ഖുറാൻ വിവരിക്കുന്നുണ്ട്. അത്തരം സമൂഹങ്ങൾ വരുത്തിയ തെറ്റുകളിൽ നിന്ന് നമുക്ക് വലിയ പാഠം പഠിക്കാൻ കഴിയും. അതുപോലെ, അഹങ്കാരത്തിൽ നിന്നും പൊങ്ങച്ചത്തിൽ നിന്നും അകന്നു നിൽക്കാൻ ഖുർആൻ നമ്മെ സഹായിക്കുന്നു. ആദ് ജനത തിരഞ്ഞെടുത്ത അസത്യത്തിന്റെ പാതയിൽ നിന്ന് വിരുദ്ധമായി, നീതിയുടെ പാത പിന്തുടരാൻ ഇത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

അല്ലാഹു പരമകാരുണികനും പൊറുക്കുന്നവനുമാണെന്ന് നമുക്കറിയാം. എന്നാൽ അത് സത്യത്തോട് അനുസരണക്കേട് കാണിക്കാനും അഹങ്കാരത്തിൽ മുഴുകാനുമുള്ള ലൈസൻസ് നൽകുന്നില്ല. അഹങ്കാരം, മോങ്ങച്ചം എന്നിവ മുസ്‌ലിംകൾ എന്ന നിലയിൽ നാം ഒഴിവാക്കേണ്ട വിനാശകരമായ തിന്മകളാണ്. സത്യത്തെ നിരസിക്കുകയും അന്ധമായി അസത്യത്തെ പിന്തുടരുകയും ചെയ്യുന്നത് തീർച്ചയായും അപകടം നിറഞ്ഞ തെറ്റായ വഴിയാണ്.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...