ബഹ്‌ധൂർഷാ സഫറിന്റെ കവിതകളും കൃതികളും
History

ബഹ്‌ധൂർഷാ സഫറിന്റെ കവിതകളും കൃതികളും

ബഹദൂർ ഷാ സഫർ എന്ന പേരിൽ പ്രസിദ്ധനായ ബഹദൂർ ഷാ മിർസ അബൂ സഫർ സിറാജ് ഉദ്ധീൻ മുഹമ്മദ്‌ അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്നു. അക്ബർ രണ്ടാമന്റെ രണ്ട് മക്കളിൽ ഒരാളായി ജനിച്ച അദ്ദേഹം പിതാവിന്റെ പിന്തുടർച്ച അവകാശിയായി മുഗൾ വംശത്തിന്റെ സ്വഭാവിക ഭരണാധികാരിയായി മാറി.

മുഗൾ രാജ വംശത്തിലെ അവസാന ഭരണാധികാരിയായ അദ്ദേഹം ഒരു മികച്ച ഉർദു കവി കൂടിയായിരുന്നു. ഡൽഹിയിലെ ചെങ്കോട്ടയിൽ മാത്രം തന്റെ അധികാര നിയന്ത്രണത്തിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്ന് രാഷ്ട്രീയ കാര്യങ്ങളിൽ വലിയ താല്പര്യം ഉണ്ടായിരുന്നില്ല, മറിച്ച് മുഗൾ രാജ ഭരണത്തിന്റെ അസ്തമയ കാലത്തെ നാമമാത്ര അധികാരമുള്ള അദ്ദേഹം കവിതയിലും, കലയിലും മത പ്രവർത്തങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തി. പേർഷ്യൻ‐സംസ്കൃത ഭാഷകളുടെ ഉദാത്തമായ പാരമ്പര്യങ്ങൾ കൂടിക്കലർന്നുണ്ടായ സാഹിത്യശാഖയുടെ ശക്തമായ പ്രതീകം കൂടിയായിരുന്നു കവിയും സൂഫിവര്യനുമായ ബഹദൂർഷാ സഫർ.

ഭരണ കാലം

1837 സെപ്റ്റംബർ മാസം തന്റെ പിതാവിന്റെ മരണ ശേഷം അവസാനത്തെ മുഗൾ ഭരണാധികാരിയായി ചുമതലയേറ്റു. ജീവിതത്തിന്റെ നല്ലൊരു കാലവും വലിയ അധികാരങ്ങൾ ഒന്നും ഇല്ലാതിരുന്ന അദ്ദേഹം ഈസ്റ്റ്‌ ഇന്ത്യ കമ്പനി നൽകി പോന്നിരുന്ന സാമ്പത്തിക സഹായങ്ങൾ കൊണ്ടാണ് ജീവിച്ചിരുന്നത്. ഇത് അദ്ദേഹത്തെ കൊട്ടാര കവികളിലേക്കും പാട്ടുകാരിലേക്കും അടുപ്പിച്ചു, മാത്രമല്ല സ്വന്തമായി കവിതകൾ എഴുതാനും അദ്ദേഹം ശ്രമം തുടങ്ങി.

തന്റെ വാർദ്ധക്ക്യ സമയത്ത് ചരിത്രപ്രധാന്യമുള്ള 1857-58 കാലത്തെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിന്ന് നിയോഗമുണ്ടായി. ഡൽഹി കീഴടക്കിയ വിമതരായ ശിപ്പായിമാർ ബഹ്‌ധൂർ ഷാ സഫറിനെ പ്രതാഭം മങ്ങിയ മുഗൾ സാമ്രാജ്യത്തിന്റെ പുനസ്ഥാപനം നടത്താനുള്ള വിളംബരം പ്രഖ്യാപിക്കാൻ നിർബന്ധിക്കുകയും, ഹിന്ദു വിശ്വാസികളെയെല്ലാം മാതൃ രാജ്യത്തിന്നും, വിശ്വാസ സംരക്ഷണത്തിനും വേണ്ടി ഒരുമിച്ചു അണിനിരക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. അവശനും ദുർബലനുമായ സുൽത്താൻ വിമതരുടെ നിർബന്ധതിന്ന് വഴങ്ങി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ നായക സ്ഥാനം ഏറ്റെടുത്തു. ശിപ്പാഴി ആർമിയിൽ അദ്ദേഹത്തിന്റെ മക്കൾക്ക് വലിയ സ്ഥാനങ്ങൾ ഉണ്ടായിരുന്നെങ്കിലും, സുൽത്താന് ഒരു തരത്തിലുള്ള അധികാര സ്ഥാനവും ലഭിച്ചിരുന്നില്ല.

1857 സെപ്തംബർ 14ന‌് ബ്രിട്ടീഷ് സൈന്യം ഡൽഹി പിടിച്ചടക്കി. അതോടെ കൊട്ടാരത്തിൽനിന്ന് ഒളിച്ചോടേണ്ടിവന്ന ബഹദൂർഷായും പത്നിമാരും അഞ്ചുദിവസം ഹുമയൂൺ ശവകുടീരത്തിൽ അഗതികളെപ്പോലെ തങ്ങി. സെപ്തംബർ 21ന്  അറ‌സ്റ്റിലായി. അദ്ദേഹത്തിന്റെ രണ്ട് മക്കളും, പേര മകനും അധി ദാരുണമായി കൊല്ലപ്പെടുകയും ചെയ്‌തു. ഇതോടു കൂടി മുഗൾ രാജാവംശത്തിന്റെ പതനം പൂർണ്ണമായി.

അദ്ദേഹത്തിന്റെ കവിതാ ലോകം

പ്രസിദ്ധനായ ഒരു ഉർദു കവിയായും ബഹ്‌ധൂർ ഷാ സഫർ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു.പതിനെട്ടു പത്തൊമ്പത് നൂറ്റാണ്ടുകളിൽ ജീവിച്ച പ്രധാന കവികളായ മീർ,സൗധ, ഇന്ഷാ അടക്കം അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. ആക്കാലത്തെ പല കവികളുടെയും രക്ഷധികാരം അദ്ദേഹം ഏറ്റടുത്തു.

അദ്ദേഹത്തിന്റെ കവിതകൾ പ്രധാനമായും വിരഹത്തിന്റെ, വേദനയുടെ, തടങ്കലുകളുടെ ഭീകരതയുടെ എല്ലാം സമ്രിശ്രമായിരുന്നു. പ്രവാസത്തിന്‍റെ നാളുകളിൽ കവിതകളായിരുന്നു ബഹദൂർ ഷാ സഫറിന് വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഏക ആശ്രയം. വളരെ താളത്മകത നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കവിതാ സമാഹരണമെങ്കിലും ഗസലിൽ തനതായ ഹംമിങ് രീതി അദ്ദേഹം കൊണ്ടുവന്നു. 1857 ൽ ഉണ്ടായ രക്ത രൂക്ഷിത കലാപത്തിൽ പല കവിത സമാഹാരങ്ങളും നഷ്ട്ടപ്പെട്ടെങ്കിലും, കണ്ടെത്തിയ പല ഗസലുകളും ഏറെ ആകർഷണമുള്ളതായിരുന്നു.”മുൻതക്കിബ് കുല്ലിയ്യത്ത് ഈ സഫർ ” എന്ന പേരിൽ ഒരു കവിതാ സമാഹരണം തന്നെ അദ്ദേഹത്തിന്റെതായി ഉണ്ട്. ബഹ്‌ധൂർ ഷായുടെ മരണ ശേഷം ശേഖരിച്ചവയാണ് ഇത്. മുഹമ്മദ്‌ ഷായുടെ കീഴിൽ പ്രസിദ്ധമായ ശഹർ ഇ അശോബ് ജോണറാണ് അദ്ദേഹം ഗസലിൽ ഉപയോഗിച്ചിരുന്നത്. സുഫി മിസ്റ്റിസിസം അദ്ദേഹത്തിന്റെ ഓരോ രചനയിലും പ്രകടമാണ്.

എവിടെയാണ് എന്റെ നിലാവ്, സ്നേഹത്തിന്റെ ആ രാത്രികൾ

ഒരുവേള ഇവയല്ലാം കനവുകളിൽ കാണാനായിരുന്നു എന്റെ വിധി

ഒരു പൂങ്കാവനം പണിതിട്ടും അതിൽ ഒരു പൂ പോലും വിരിഞ്ഞില്ല ഇതുവരെയും

വിശ്വാസത്തിന്റെ വർണ്ണങ്ങൾ നിറഞ്ഞ പൂന്തോട്ടം, എങ്ങും പരക്കുന്ന സ്നേഹത്തിന്റെ ഗന്ധം കനവിൽ നിറയെ”

ഒരു വ്യക്തിയുടെ ജീവിതത്തിൽ എത്രമാത്രം വേദന ബാധിക്കുമെന്നതിന്റെ ഉദാഹരണമാണ് ബഹ്‌ധൂർ ഷായുടെ ഓരോ കവിതകളും. ചതിയും,നഷ്ട്ടവും, വിധിയും കൊണ്ട് വന്ന വേദനകളോടുള്ള നീരസവും, ദുഃഖവും രചനയിൽ പ്രകടമാണ്. പക്ഷെ അതിനപ്പുറം ഒരു തരം നിശബ്ദത വരികളിക്കിടയിൽ താളം കെട്ടിനിൽക്കുന്നത് കാണാം. അദ്ദേഹത്തിന്റെ ജീവിതം അപ്രതീക്ഷിതമായി മാറിയത് എങ്ങനെയെന്നത് ഒരു ഇന്നും പ്രഹേളികയാണ്. എന്നാൽ തുടക്കം മുതൽ തന്നെ അദ്ദേഹത്തിന്റെ കവിതകൾ വിരഹത്തിന്റെയും, ദുഃഖത്തിന്റെതുമാണ് മനുഷ്യന്റെ ദുർബലമായ അവസ്ഥകളെയും അദ്ദേഹം രചനകളിൽ കോരി ഇടുന്നുണ്ട്.

മരണം

ഇന്ത്യൻ ഭരണം പൂർണ്ണമായും ബ്രിട്ടീഷ് ഭരണത്തിന്ന് കീഴിലായത് 1857 കലാപാനന്തരമാണ്. തുടർന്ന് അദ്ദേഹത്തെ റങ്കൂണിലേക്ക് നാടുകടത്താൻ ഉത്തരവായി. ആ കുടുംബത്തിലെ എല്ലാവരും ബ്രിട്ടീഷ് തടവറയിൽക്കിടന്ന് മരിച്ചു. 1858 ഒക്ടോബർ 17ന് വൈകിട്ട് നാലിനാണ് റങ്കൂണിലേക്കുള്ള രാജാവിന്റെ ദുരിതപൂർണമായ യാത്രയാരംഭിച്ചത്. 1858 ഡിസംബർ 9ന് അവർ റങ്കൂണിലെത്തി. നാല് വർഷങ്ങൾക്കുശേഷം 1862 നവംബർ ഏഴിന് ഇന്ത്യയിലെ അവസാനത്തെ മുഗൾരാജാവ് റങ്കൂണിലെ തടവറയിൽ കഥാവശേഷനായി.

റഫറൻസ്

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...