മുസ്ലിങ്ങളും ശത്രുക്കളും തമ്മിൽ ഉണ്ടായ പ്രധാന പോരാട്ടമായിരുന്നു ബദറിൽ കണ്ടത്. ഹിജ്റ വർഷം രണ്ടിന് നടന്ന ഈ ഐതിഹാസിക യുദ്ധം സത്യ നിഷേധികളുമായി മുസ്ലിങ്ങൾ നടത്തിയ പോരാട്ടങ്ങളിൽ ഒരു നാഴികകല്ലായി മാറി.
പശ്ചാത്തലം
ബദറിലെ പോരാട്ടം തുടങ്ങുന്നതിന് ഒരു പാട് മുമ്പേ മദീനയിൽ അഭയം പ്രാപിച്ച മുസ്ലിങ്ങളും, ഖുറൈശികളും തമ്മിൽ യുദ്ധത്തിലേക്കു വഴി വെക്കാവുന്ന പ്രശ്നങ്ങളുണ്ടായിരുന്നു. കാരണം മക്കയുടെ അധികാരം കയ്യാളിയിരുന്ന ഖുറൈശികൾ മുസ്ലിമായതിന്റെ പേരിൽ മാത്രം വിശ്വാസികളുടെ മേലിൽ നടത്തിയിരുന്നത് അതി ക്രൂരമായ മർദ്ദങ്ങളായിരുന്നു. എന്നാൽ ഇസ്ലാം ഉയർത്തി പിടിച്ച മാനവിക ദർശനങ്ങൾ അറബികൾക്കിടയിൽ വലിയ തേരോട്ടത്തിന്ന് വഴി തെളിയിച്ചു. മദീനയിലും മറ്റും മുസ്ലിം പക്ഷത്തിന്റെ അംഗ ബലം ക്രമേണേ ഉയരാൻ തുടങ്ങി.
ഇത് കലാശിച്ചത് ഇരു കൂട്ടരും തമ്മിലുള്ള തുറന്ന പോരിനാണ്.ഈ ഇടക്കാണ് അമ്പതിനായിരത്തോളം വരുന്ന സ്വർണ നാണയങ്ങൾ അടക്കം സാധനങ്ങൾ കുത്തി നിറച്ച നൂറുകണക്കിന് ഒട്ടകക്കൂട്ടങ്ങൾ അബൂ സുഫിയാന്റെ നേതൃത്വത്തിൽ വഹിച്ചു കൊണ്ടു വരുന്ന വിവരം മുസ്ലിങ്ങൾ അറിയാനിടയായത്. തീർച്ചയായും അത്തരം ഒരു വലിയ യാത്ര സംഘത്തെ പിടികൂടിയാൽ വലിയ സാമ്പത്തിക അഘാതം ശത്രുക്കൾക്ക് മേൽ ഉണ്ടാകും. വളരെ ശ്രദ്ധിക്കേണ്ട കാര്യം അബൂ സുഫിയാൻ അന്ന് ഇസ്ലാമിക ആശ്ലേശം നടത്തിയിരിന്നില്ല.
ബദർ യുദ്ധത്തിന്റെ കാരണം
മുസ്ലിങ്ങൾ നടത്തിയ ആദ്യത്തെ യുദ്ധമായിരുന്നു ബദർ. അതിന് മുമ്പ് ചെറിയ തരത്തിലുള്ള സംഘട്ടനങ്ങൾ സജീവമായിരുന്നെങ്കിലും ഒരു യഥാർത്ഥ പോർ മുഖം തുറന്നിരുന്നില്ല. സ്വൈരമായി ജീവിക്കാൻ അനുവദിക്കാതെ മുസ്ലിംകളെ മക്കാ മുശ്രിക്കുകൾ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. അവരുടെ ദ്രോഹങ്ങൾ സഹിക്കവയ്യാതായപ്പോൾ പ്രതിരോധ നടപടികളുമായി മുന്നോട്ടു പോകാൻ പ്രവാചകനും സ്വഹാബാക്കളും തീരുമാനിച്ചു. ഇതടിസ്ഥാനത്തിൽ തങ്ങളുടെ സകല സാമ്പാദ്യങ്ങളും കൊള്ളയടിച്ച ഖുറൈശികളുടെ കച്ചവട സംഘത്തെ പിടികൂടാൻ മുസ്ലിംകൾ തീരുമാനമെടുത്തു. കാരണം, മുസ്ലിംകളെ ആക്രമിക്കാൻ ഖുറൈശികൾക്ക് കരുത്തു നൽകുന്നത് അവരുടെ സാമ്പത്തിക ശേഷിയാണ്. അതു ക്ഷയിപ്പിച്ചാലേ അവരുടെ ശല്യത്തിന് തടയിടാനാവൂ. ഈ ഒരു ലക്ഷ്യത്തോടെ എമ്പത്തി രണ്ടു മുഹജിറുകളും, അറുപത്തി ഒന്ന് അവുസ് ഗോത്രങ്ങളിൽ നിന്നുള്ളവരും, നൂറ്റി എഴുപത് കസരജ് ഗോത്രങ്ങളും അടങ്ങുന്ന മുസ്ലിം സംഘം കച്ചവട സംഘത്തെ പിടികൂടാൻ പുറപ്പെട്ടു. കച്ചവട സംഘത്തിൽ തങ്ങളുടെ ഓഹരിയില്ലാത്ത ഒരറ്റ കച്ചവടക്കാരന്റെ വീടും മക്കയിൽ ഉണ്ടായിരുന്നില്ല.
മദീനയുടെ തെക്ക് പടിഞ്ഞാറു നൂറ്റി അമ്പത്തിയഞ്ചു കിലോമീറ്റർ ദൂരമുള്ള ബദറിലേക്ക് പ്രവാചകനും, സംഘവും യാത്ര സംഘത്തെ ലക്ഷ്യമാക്കി പുറപ്പെട്ടു. അത്തരം ഒരു ഉദ്യമം വിജയിക്കണമെങ്കിൽ തീർത്തും അത് രഹസ്യമാക്കേണ്ടതുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ബദറിലേക്ക് തിരിയുന്നതിന്നു മുമ്പ് വരെ പ്രവാചകൻ മറ്റൊരു വഴിയിലൂടെയാണ് സഞ്ചാരിച്ചിരുന്നത്. ആയിരക്കണക്കിന് ഒട്ടകങ്ങളിലായുള്ള കച്ചവട സംഘത്തിന്റെ നായകൻ അബൂ സുഫിയാനാണ്. അദ്ദേഹം വളരെ ബുദ്ധിമാനാണ്, പ്രവാചകനും സംഘവും തന്റെ വഴയിൽ വരുന്നുണ്ടെന്നു മനസ്സിലാക്കിയതോടെ മക്കയിലേക്കുള്ള സ്ഥിരം പാതയിൽ നിന്നും മാറി സമുദ്ര തീരം വഴിയായി പിന്നീട് അദേഹത്തിന്റെ യാത്ര.
തങ്ങളെ മുസ്ലിങ്ങൾ പിന്തുടരുന്ന വാർത്ത ഉടനെ അബൂ സുഫിയാൻ മക്കയിലേക്ക് അറിയിച്ചു. ഇതറിഞ്ഞ ഖുറൈശികൾ ക്രോധം കൊണ്ട് കലിതുള്ളി. എന്നാൽ എല്ലാവരും ഒരു തരം ആശയകുഴപ്പത്തിലായിരുന്നു. ധീരനെന്നു അവകാശവാദം ഉന്നയിക്കുന്ന അബൂ ജഹൽ പോലും യാത്ര സംഘത്തെ രക്ഷിക്കാൻ കുതിച്ചില്ല. പക്ഷെ ഖുറൈശികൾ അടങ്ങിയില്ല, അവർ അയാളെ നിർബന്ധിച്ചു കൊണ്ടിരുന്നു. “നോക്കൂ, നിങ്ങൾ ഇന്ന് വന്നില്ലെങ്കിൽ അറബികൾക്ക് നിങ്ങളോടുള്ള മതിപ്പ് കുറയും”. സമ്മർദ്ദം രൂക്ഷമായതോടെ അദ്ദേഹം അവരോടായി പറഞ്ഞു. “മക്കയിലെ ഏറ്റവും ശക്തനായ ഒരു ഒട്ടകത്തെ എനിക്ക് എത്തിക്കൂ “.
ഖുറൈശികളുടെ സൈന്യം ജൂഹ്ഫയിൽ എത്തിയപ്പോൾ അബൂ സുഫിയന്റെ സന്ദേശം എത്തി അവർക്ക്. അതെ മുസ്ലിങ്ങളുമായി ഉള്ള കൂട്ടിമുട്ടലിൽ നിന്നും അദ്ദേഹം ഒരു വിധേനെ രക്ഷപ്പെട്ടിരിക്കുന്നു. അത് കൊണ്ട് നിങ്ങൾ മക്കയിലേക്ക് തിരികെ പോയിക്കൊള്ളൂ. ഇത് കേട്ട വലിയ ഒരു സംഘം തിരികെ പോകാൻ തയ്യാറെടുത്തപ്പോൾ അബൂ ജഹൽ അതിന്ന് തയ്യറായില്ല, മുസ്ലിങ്ങളുമായി ഒരു എന്നെന്നേക്കുമായുള്ള യുദ്ധമല്ലാതെ ഒന്നും അയാൾക്ക് സ്വീകാര്യമല്ലായിരുന്നു.
തീർച്ചയായും ഈ ഒരു യുദ്ധം അവർക്ക് ഒഴുവാക്കമായിരുന്നു. കാരണം മുസ്ലിങ്ങൾ ഒരിക്കലും അക്രമകാരിയല്ല എന്ന യാഥാർഥ്യം അവർക്ക് അറിയാം. മക്കയിലെ ഒരു വലിയ പറ്റം ഖുറൈശികൾക്കും യുദ്ധം അനാവശ്യമാണെന്ന ബോധ്യമുണ്ടായിരുന്നു, എന്നാൽ അബൂ ജഹൽ എന്ന ധിക്കാരിയുടെ അഹന്തയും പിടിവാശിയും ഒരു തുറന്ന പോരാട്ടത്തിന് തന്നെ വഴിതുറന്നു.
ബദറിലേക്ക്
മുസ്ലിങ്ങൾ ബദർ ലക്ഷ്യമാക്കി നടന്നു. അവസാനം ആവിശ്വാസികൾ അവിടെ എത്തി ചേർന്ന അതെ രാത്രിയിൽ പോരാട്ട ഭൂമിയിൽ എത്തിച്ചേർന്ന മുസ്ലിങ്ങൾ പർവത നിരകളുടെ വടക്ക് ഭാഗത്ത് തമ്പടിച്ചു. ഹബ്ബാബ് ഇബ്നു മുൻസിർ (റ ) ആയിരുന്നു ഈ വഴി കാണിച്ചു കൊടുത്തത്. കാരണം, ഈ വഴിയുടെ ആധിപത്യം ശത്രുക്കളേക്കാളും മുമ്പേ വെള്ളം ലഭിക്കാൻ സഹായിക്കും. യുദ്ധത്തിലെ തങ്ങളുടെ സ്ഥാനമാനങ്ങൾ നിർണ്ണയിച്ച മുസ്ലിം സൈന്യം പ്രവാചകനെ നായക സ്ഥാനം അലങ്കരിക്കാൻ ഒരു പല്ലക്ക് നിർമ്മിച്ചു. സാദ് ഇബ്നു മുൻസിറിന്റ (റ) നേത്രത്വത്തിൽ ഉള്ള യുവ അൻസാരികളുടെ ഒരു സുരക്ഷ വലയം പ്രവാചകന് ചുറ്റും തയ്യാറാക്കി. പക്ഷേ മുസ്ലിംകള്‍ ജലസ്രോതസ്സുകളില്‍ നിന്ന് അകന്നും ഖുറൈശികള്‍ അടുത്തുമായിരുന്നു. അംഗസ്നാനത്തിനും കുളിക്കാനും ദാഹമകറ്റാനും ആവശ്യമായ വെള്ളത്തിന് രാത്രിയില്‍ അല്ലാഹു മഴ വര്‍ഷിപ്പിച്ചു. പൊടി അടങ്ങി. ഭൂമി ഉറച്ചു. സഞ്ചാരയോഗ്യമായി. വെള്ളം സുലഭമായി. ദാഹം തീര്‍ത്തു. പാത്രങ്ങളിലെല്ലാം വെള്ളം നിറച്ചു. അന്തരീക്ഷവും മനസ്സുമെല്ലാം കുളിരണിഞ്ഞു. ഇതേ സമയം ഖുറൈശികളുടെ താവളത്തില്‍ ചെളി നിറഞ്ഞു. നടക്കാനും സഞ്ചാരത്തിനും പറ്റാതായി.
മഴ നൽകി കൊണ്ട് അല്ലാഹു പറഞ്ഞു:
ആകാശത്ത് നിന്നും അവന്‍ നിങ്ങള്‍ക്ക് മീതെ മഴ വര്‍ഷിപ്പിക്കുന്നു. അത്കൊണ്ട് നിങ്ങളെ അവന്‍ ശുദ്ധീകരിക്കാനും പിശാചിന്‍റെ മാലിന്യം ദൂരീകരിക്കാനും നിങ്ങളുടെ ഹൃദയങ്ങള്‍ ബലപ്പെടുത്താനും പാദങ്ങള്‍ ഉറപ്പിച്ചു നിറുത്താനും
ഖുറൈശികൾ കരുതിയത് ചെറിയ മുസ്ലിം പക്ഷത്തെ ഉടനെ പരാജയപ്പെടുത്താമെന്നാണ്. ആ ആത്മ വിശ്വാസത്തിൽ അവർ അഭിരമിച്ചു .തങ്ങളുടെ മേനിയും പ്രതാപവും പ്രകടമാക്കി തന്നെയായിരുന്നു അവരുടെ പുറപ്പാട്. നൂറില്‍ പരം കുതിരപ്പടയാളികള്‍! ധാരാളം ഒട്ടകങ്ങള്‍, പാട്ടു പാടാനും നൃത്തം വെക്കാനും സ്ത്രീകള്‍. ഈ അഹങ്കാരം അവരെ പരാജയത്തിലേക്ക് നയിക്കാൻ വലിയ കാരണമായി. മാത്രമല്ല, അല്ലാഹുവിൽ ഉള്ള വിശ്വാസികളുടെ അജഞ്ചലമായ വിശ്വാസം മുസ്ലിങ്ങളെ എത്ര ശത്രുക്കളെയും നേരിടാൻ പര്യാപ്തമാക്കിയിരുന്നു.
ബദർ യുദ്ധം
യുദ്ധം തുടങ്ങിയത് മുസ്ലിങ്ങളോട് വലിയ ശത്രുത വെച്ച് പുലർത്തിയ അൽ ആസവദ് കസൂമിയെന്ന് മനുഷ്യനും, പ്രവാചകന്റെ അമ്മാവനായ ഹംസ ഇബ്നു അബ്ദുൽ മുത്തലിബും തമ്മിലായിരുന്നു. ശത്രുവിന്റെ കാല് വെട്ടി മാറ്റിയ ഹംസ ഖുറൈശികളെ പരിപ്രാന്തരാക്കി. തുടർന്ന് വന്ന മുശ്രിക്കുകളുടെ മൂന്നും മല്ലന്മാർ മുസ്ലിങ്ങളെ വെല്ലുവിളിച്ചു. ഇത് കണ്ട് പോരിനിറങ്ങിയത് മൂന്ന് പേരായിരുന്നു. അലി (റ),ഹംസ (റ)ഉബൈദ് (റ). ഇവിടെയും മുസ്ലിങ്ങൾ തന്നെയാണ് വിജയത്തിന്റെ വെന്നി കൊടി പാറിച്ചത്. പക്ഷെ മുസ്ലിം പക്ഷത്തിൽ നിന്നും ഉബൈദ് (റ) സംഘട്ടനത്തിൽ ഗുരുതര പരിക്കേൽക്കുകയും ഷഹീദാകുകയും ചെയ്‌തു.
ഈ പോരാട്ടത്തിന്നു ശേഷം പ്രവാചകൻ ആവശ്യപ്പെട്ടത് പ്രകാരം മുന്നോട്ട് പോയ മുസ്ലിം സേന ശത്രു പക്ഷത്തിനു വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. പരാജയം മണത്ത ആ വലിയ സേന യുദ്ധ മുഖം വിട്ടു ഓടി പോയി.
ബദറിലെ നാശനഷ്ട്ടം
എട്ട് അൻസാറുകളും ആറ് മുഹജിറുകളൾക്കും മുസ്ലിം പക്ഷത്തിൽ നിന്നും ജീവൻ നഷ്ട്ടമായി. ബദറിന് അടുത്ത് മറവ് ചെയ്യപ്പെട്ട ഇവരുടെ മക്ബറകൾ ഇന്നും സംരക്ഷിക്കപ്പെടുന്നു. എഴുപതോളം ഖുറൈശീയോദ്ധാക്കൾ വെട്ടേറ്റ് നിലംപരിശായി, ഖുറൈശി കമാൻഡർമാർ എല്ലാവരും കൊല്ലപ്പെട്ടു. എഴുപതിൽപരം ശത്രുഭടന്മാരെ മുസ്ലിം സൈന്യം തടവിലാക്കി, ബദർ യുദ്ധത്തിൽ അലി(റ) മാത്രം ഇരുപത്തൊന്നു പേരെ വധിച്ചതായി രേഖയുണ്ട്.
യുദ്ധ ഫലം
ഇസ്ലാമിക ചരിത്രത്തിൽ ബദറിന് വലിയ പ്രാധാന്യമുണ്ട്, കാരണം ശത്രു പക്ഷത്തിനെതിരെ ആദ്യമായി വിജയം നേടിയ യുദ്ധമാണ് ഇത്. അറബ്യയിലെ മുശിരിക്കുകളുടെ പിന്നിൽ അണിനിരണവരെയെല്ലാം മുസ്ലിങ്ങൾ നേടിയ ഈ വിജയം പ്രകമ്പനം കൊള്ളിച്ചു. സത്യവിശ്വാസത്തിന്റെ പാതയിൽ മുന്നേറാൻ മുസ്ലിങ്ങളെ ബദർ പര്യാപ്തമാക്കുകയും ചെയ്‌തു.
റഫറൻസ്
- Battle of Badr – Al-Islam
- Battle of Badr – Google Arts and Culture
- Battle of Badr – Questions on Islam
- List of participants at the Battle of Badr – Wikia.org
- Battle of Badr Battlefield – Wikimedia Commons (Image)
- Battle of Badr Caravan Route Quraysh – Wikimedia Commons (Image