അയ്യൂബ് നബിയുടെ ജീവിതം നൽകുന്ന പാഠം
History

അയ്യൂബ് നബിയുടെ ജീവിതം നൽകുന്ന പാഠം

അല്ലാഹുന്റെ ഇഷ്ട്ട ദാസാനായ പ്രവാചകനായിരുന്നു അയ്യൂബ് നബി (അ). സഹനത്തിന്റെയും ക്ഷമയുടെയും ഉദാത്ത മാതൃകയായ അദ്ദേഹം ലോകത്തെ സകല വേദന അനുഭവിക്കുന്ന മനുഷ്യർക്കും ഒരു അവലംഭമായി നിലനിൽക്കുന്നു.

അള്ളാഹുവിന്റെ വിധി വിലക്കുകളും, തീരുമാനങ്ങളും മനുഷ്യ സമൂഹത്തിന് അറിയിച്ചു കൊടുക്കാൻ നിയോഗികപ്പെട്ട അവന്റെ ദൂതരായ പ്രവാചകന്മാരിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നവരിൽ ഒരാളായി അയ്യൂബ് നബി സ്ഥാനം പിടിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഖുറാനിൽ രണ്ടു സൂറത്തുകളിൽ അദ്ദേഹത്തെ പരാമർശിക്കുന്നത്.

അയ്യൂബ് നബിയുടെ പരീക്ഷണ കാലം

തുടക്കത്തിൽ അയ്യൂബ് (അ) ധാരാളം സമ്പത്തും അടിമകളും ഹൗറാനില്‍ ഭൂമിയും ഉള്ളയാളായിരുന്നു. അദ്ദേഹത്തിന് ധാരാളം മക്കളും കുടുംബക്കാരുമുണ്ടായിരുന്നു. എന്നാൽ അല്ലാഹുവിന്റെ അലഘനീയമായ തീരുമാനത്താൽ അദ്ദേഹത്തിനൊക്കെയും നഷ്ടപ്പെട്ടു. രോഗം കൊണ്ട് പരീക്ഷിക്കപ്പെടുകയും ചെയ്തു. രോഗം പിടിപെടാത്തതായി ഹൃദയവും നാവും മാത്രമാണുണ്ടായത്. ജനങ്ങള്‍ നാട്ടില്‍ നിന്ന് പുറത്താക്കിയ അദ്ദേഹത്തോടപ്പം കൂടെ ഭാര്യ മാത്രമാണുണ്ടായത്. മഹതി വീടുകളില്‍ വേല ചെയ്യുകയും അദ്ദേഹത്തിനുള്ള മരുന്നിനും ഭക്ഷണത്തിനുള്ള വക കണ്ടെത്തുകയും ചെയ്തു. ധനവും സന്താനങ്ങളും നഷ്ടപ്പെട്ടതില്‍ മഹതി ക്ഷമിക്കുകയും ഭര്‍ത്താവിന് സേവനമെടുത്ത് ജീവിക്കുകയും ചെയ്തു. പക്ഷെ ധീരനായ അദ്ദേഹം എല്ലാം ദുരിതങ്ങളെയും ക്ഷമയോടെ നേരിട്ടു. അല്ലാഹു നൽകിയ പരീക്ഷണങ്ങളെ പഴിക്കാതെ അവന്റെ പൊരുത്തതിലായി എല്ലാ ദുരിതങ്ങളെയും ഏറ്റു വാങ്ങി ജീവിതം മുന്നോട്ടു കൊണ്ട് പോയി.

ഈ ദുരന്തങ്ങളുടെ പർവതം അദ്ദേഹത്തിന് നൽകിയത് വ്യക്തി ജീവിതത്തിൽ വലിയ പ്രസന്ധിയായിരുന്നു. പ്രിയപെട്ടവർ എന്ന് വിശ്വസിച്ചിരുന്നവരായ ബന്ധുക്കളും മറ്റു അദ്ദേഹത്തിൽ നിന്നും നടന്ന അകന്നു. ഭാര്യയും അടുത്ത രണ്ട് സുഹൃത്തുക്കളും മാത്രമായി അദ്ദേഹത്തോടപ്പം ഈ പരീക്ഷണ കാലം.

പരീക്ഷണങ്ങളുടെ ചങ്ങലകള്‍ അദ്ദേഹത്തിന്റെ ജീവിതത്തെ വരിഞ്ഞു മുറുക്കിയിട്ടും അദ്ദേഹത്തെ പതര്‍ച്ചയോ നിരാശയോ പിടികൂടിയില്ല; അല്ലാഹുവിനോട് പ്രാര്‍ഥിക്കുക മാത്രമാണ് ചെയ്തത്.

കുറെ കാലം പരീക്ഷിക്കപ്പെട്ട അയ്യൂബ്(അ) അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ചതിന്റെ ഫലമായി അല്ലാഹു ഉത്തരം ചെയ്തു. അദ്ദേഹത്തെ ബാധിച്ച പ്രയാസം അല്ലാഹു നീക്കി. പകരം ധാരാളം അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തു.

അയ്യൂബ് നബിയുടെ രോഗം

എന്താണ് ക്ഷമ? സഹിക്കുക എന്നതിന് അർത്ഥം ഓരോ വിഷമഘട്ടങ്ങൾ ഉണ്ടാകുമ്പോഴയും അത് സ്വയം മാറി പോകും എന്ന ധാരണ വെച്ചുപുലർത്തി അനിശ്ചിതമായി നിൽക്കുക എന്നതാണോ. ഒരിക്കലുമല്ല, മറിച്ചു അല്ലാഹുവിൽ സ്വയം വിശ്വാസം അർപ്പിച്ചു വിഷമ ഘട്ടങ്ങളെ മറികടക്കാനുള്ള വഴി കണ്ടെത്തുക എന്നതാണ്. ഓരോ ദുരന്തങ്ങളും വിശ്വാസിയെ കൂടുതൽ ശക്തനാക്കുന്നു. അല്ലാഹുവിൽ എല്ലാം അർപ്പിച്ചു അവസരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, ഒരു വിശ്വാസി രോഗിയാകുന്നു, അയാൾ അത് മാറികിട്ടാനുള്ള വഴി കണ്ടെത്തുന്നു. അവന് ധനം ആവശ്യമാണെങ്കിൽ അധ്വാനിക്കാൻ തയ്യാറാകുന്നു. എല്ലാം ദുരിതം മുഖവും ഉൾ കരുത്തോടെ നേരിടാൻ വിശ്വാസി എപ്പോഴും തയ്യാറാകുന്നത് പടച്ചവനിൽ ഉള്ള അജഞ്ചലമായ പ്രതീക്ഷയുടെ കരുത്തു കൊണ്ടാണ്.

നോക്കൂ, അയ്യൂബ് നബിക്ക് എല്ലാം നഷ്ട്ടമായി. അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം തികയാത്ത അവസ്ഥ.  അങ്ങനെ സാമ്പത്തിക മേഖലയില്‍ കടുത്ത പരീക്ഷണത്തിന് അല്ലാഹു അദ്ദേഹത്തെ വിധേയനാക്കി. തുടര്‍ന്ന് പരമ ദരിദ്രനായി അദ്ദേഹം മാറി. പക്ഷെ ദുരന്തത്തിന്റ കഴിപ്പുനീര് ആ മഹാ മനീഷിയെ തളർത്തിയില്ല, ലോക സൃഷ്ട്ടാവായ പടച്ചവനെ മാത്രം മുന്നിൽ കണ്ടു ജീവിച്ചു. ചുറുചുറുക്കുള്ള, ആരോഗ്യമുള്ള മക്കള്‍ ഓരോന്നായി മരണപ്പെട്ട് പോയി. അങ്ങനെ മക്കളുടെയും വേണ്ടപ്പെട്ടവരുടെയും മരണം മുഖേനയും അയ്യൂബ്(അ) പരീക്ഷിക്കപ്പെട്ടു. അതിലും അവസാനിച്ചില്ല. ആരോഗ്യമുള്ള അയ്യൂബ്(അ) തന്നെ രോഗങ്ങളുടെ പിടിയിലായി. കഠിനമായ രോഗം മുഖേനയും ദാരിദ്ര്യം മുഖേനയും വേണ്ടപ്പെട്ടവരുടെ മരണം മുഖേനയും അല്ലാഹുവിന്റെ കടുത്ത പരീക്ഷണത്തിന് വിധേയനായപ്പോഴും അല്ലാഹുവിനോട് അവിടുന്ന് ഒരു പരാതിയും ബോധിപ്പിച്ചില്ല.

രോഗ ശയ്യയിൽ കിടന്ന അയ്യൂബ് നബിയെ പലരും തള്ളിക്കളഞ്ഞു. അള്ളാഹു ശപിച്ചത് കൊണ്ടാണ് ഇത്തരം ദുരന്തങ്ങൾ അയ്യൂബിനെ വേട്ടയാടുന്നതെന്ന് കിവന്തിതി പരന്നു. എന്നാൽ അദ്ദേഹം ക്ഷമ കൈക്കൊള്ളുക മാത്രമല്ല ചെയ്തത്; രോഗത്താലുള്ള കടുത്ത പരീക്ഷണത്തില്‍ അല്ലാഹുവിന് ഇഷ്ടപ്പെടാത്ത വല്ലതും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടാകുമോ എന്നോര്‍ത്ത് അല്ലാഹുവിലേക്ക് നിരന്തരം ഖേദിച്ചു മടങ്ങുകയും ചെയ്തു! അദ്ദേഹത്തിന്ന് പൂർണ്ണ ബോധ്യമുണ്ടായിരുന്നു, പടച്ചവൻ തന്റെ അടിമയെ സഹിക്കാവുന്നതിൽ അപ്പുറം പരീക്ഷിക്കുകയില്ലെന്ന്.

അയ്യൂബ് നബി സുഗപ്പെടുന്നു

അയ്യൂബിനെ ഓര്‍ക്കുക. തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം:

“എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അവരുടെ അത്രയും പേരെ വേറെയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആരാധനാനിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്” (കുറാന്‍ 21:83).

കുറെ കാലം പരീക്ഷിക്കപ്പെട്ട അയ്യൂബ്(അ) നിരന്തരം പ്രാര്‍ഥിച്ചതിന്റെ ഫലമായി അല്ലാഹു ഉത്തരം ചെയ്തു. അദ്ദേഹത്തെ ബാധിച്ച പ്രയാസം അല്ലാഹു നീക്കി. പകരം ധാരാളം അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തു.

രോഗിയായിരുന്ന സന്ദര്‍ഭത്തില്‍ ആവശ്യനിര്‍വഹണത്തിനായി ഭാര്യയുടെ കൂടെയാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്. ആവശ്യ നിര്‍വഹണം കഴിഞ്ഞ് ഭാര്യയുടെ കൂടെയാണ് തിരിച്ചു നടക്കാറ്. ഒരു ദിവസം ഭാര്യ അദ്ദേഹത്തിന്റെ അടുത്ത് എത്താന്‍ വൈകി എന്ന് പറയപ്പെടുന്നു. അപ്പോള്‍ അല്ലാഹു അയ്യൂബ്(അ)ന് ദിവ്യസന്ദേശം നല്‍കി: ‘അയ്യൂബേ, നീ നിന്റെ കാല് കൊണ്ട് നിലത്തൊന്ന് ചവിട്ടുക.’ അങ്ങനെ അവിടെ നിന്നും നല്ല തണുത്ത, ശുദ്ധ ജലം നിര്‍ഗളിക്കുവാന്‍ തുടങ്ങി. അല്ലാഹുവിന്റെ കല്‍പന പ്രകാരം അതില്‍ നിന്ന് കുളിക്കുവാനും കുടിക്കുവാനും അദ്ദേഹം അത് ഉപയോഗിച്ചു. തന്മൂലം രോഗം പരിപൂര്‍ണമായി ശമിക്കപ്പെടുകയും ചെയ്തു. വെള്ളം കുടിക്കലും കുളിയും കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ രോഗം മാറി എന്ന് മാത്രമല്ല, നല്ല സുന്ദരമായ തൊലിയും ആരോഗ്യവും അദ്ദേഹത്തിന് തിരികെ ലഭിക്കുകയും ചെയ്തു.

അയ്യൂബ് നബിയെ കണ്ടതും ഭാര്യ അത്ഭുത പരതന്ത്രയായി. പൂർണ്ണമായും ആരോഗ്യ ദൃഡഗാത്രനായി തന്റെ ഭർത്താവ് തിരിച്ചുവന്നിരിക്കുന്നു. ആദ്യ തവണ മനസ്സിലാകാൻ പോലും പ്രിയ പത്നിക്ക് സാധിച്ചില്ല എന്നത് തന്നെ എടുത്ത് പറയേണ്ടതാണ്. രോഗം മാറിയതിന് ശേഷം നഷ്ടപ്പെട്ടതെല്ലാം അല്ലാഹു തിരികെ അയ്യൂബ് നബിക്ക് നല്‍കി. എന്തിനേറെ രണ്ട് തരം മേഘങ്ങൾ ആകാശത്ത് ഉണ്ടായി: ഇത് വെള്ളം നിറച്ച മേഘങ്ങൾ അല്ലായിരുന്നു, മറിച്ച് സ്വർണവും വെള്ളിയും കൊണ്ട് കുളിച്ച മേഘങ്ങൾ. ലോകത്ത് ഇന്നേവരെ കാണാത്ത അത്ഭുതം. ഒരു മേഘം ഗോതമ്പ് സൂക്ഷിക്കാറുള്ള ധാന്യപുരയിലും, മറ്റൊന്ന് ബാർലി സൂക്ഷിക്കാറുള്ള ധാന്യപുരയിലും വീണു. സ്വർണവും വെള്ളി കൊണ്ടും അവിടെയാകെ നിറഞ്ഞു.

ഉപസംഹാരം

ക്ഷമയുടെയും സഹനത്തിന്റെയും പര്യായമായി അറിയപ്പെടുന്ന മഹാനായ പ്രവാചകനാണ് അയ്യൂബ്(അ) ജീവ ചരിത്രത്തിൽ നിന്നും ഒരുപാട് പാഠങ്ങൾ ഉണ്ട്. എല്ലാം പരീക്ഷണവും ക്ഷമയോടെ നേരിടുന്നവർക്ക് ഇഹ ലോകത്തും, പരലോകത്തും ലഭിക്കാവുന്ന വലിയ നേട്ടങ്ങൾ അയ്യൂബ് നബിയിലൂടെ അല്ലാഹു നമുക്ക് കാണിച്ചു തരുന്നു. മാത്രമല്ല, എല്ലാ ദുരന്ത മുഖങ്ങളിലും കൂടെ നിന്ന ഭാര്യയുടെയും, പ്രിയ കൂട്ടുകാരുടെയും ഏതാർത്ഥ സ്നേഹത്തെ കുറിച്ചും നമ്മോട് വിളിച്ചു പറയുന്നുണ്ട്.

റഫറൻസ്

Ayyub – Islamic houses of wisdom

The story of prophet Ayyub – Islamic Stories. Com

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...