ആയത്ത് അൽ-കുർസിയുടെ വിവർത്തനവും തഫ്സീറും
Islam

ആയത്ത് അൽ-കുർസിയുടെ വിവർത്തനവും തഫ്സീറും

ഉബയ്യ് ബിൻ കഅബ് (റ) നിവേദനം ചെയ്യുന്നു: [1]

അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു: “ഓ അബു അൽ മുൻദിർ,  നിങ്ങളുടെ അഭിപ്രായത്തിൽ അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ വാക്യം ഏതെന്നറിയാമോ?” ഞാൻ പറഞ്ഞു: “അല്ലാഹുവിനും അവന്റെ ദൂതനും (സ) നന്നായി അറിയാം.” പ്രവാചകൻ വീണ്ടും പറഞ്ഞു: “അബു അൽ മുൻദിർ, അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ നിങ്ങളുടെ അഭിപ്രായത്തിൽ ഏറ്റവും മഹത്തായ വാക്യം ഏതെന്നറിയാമോ ?” ഞാൻ പറഞ്ഞു: “അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍.” അപ്പോൾ അദ്ദേഹം എന്റെ നെഞ്ചിൽ തട്ടി പറഞ്ഞു: “അബു അൽ മുൻദീർ, ഈ അറിവ് നിങ്ങൾക്ക് സന്തോഷകരമാകട്ടെ!”

ആയത്ത് അൽ-കുർസി എന്നത് അൽ-ബഖറ സൂറത്തിലെ 255-ാം ആയത്തിനെയാണ് സൂചിപ്പിക്കുന്നത്. ഈ ലേഖനം ആയത്ത് അൽ കുർസിയുടെ പൂർണ്ണ പരിഭാഷയും തഫ്സീറുമാണ് പങ്കുവെയ്ക്കുന്നത്.

ആയത്തിന്റെ പൂർണ്ണമായ അറബി വാചകം ഇതാ:

ayatul_kursi_arabic-full-text

വിവർത്തനം

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്‍ക്ക്‌ സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.

ഈ മഹത്തായ ആയത്ത് അല്ലാഹുവിന്റെ ഏകത്വത്തെയും അവന്റെ വിശേഷണങ്ങളെയും വിശിഷ്ടമായ രീതിയിലാണ് വിവരിക്കുന്നത്. ആയത്ത് അൽ കുർസിയെ കുറിച്ച് നമുക്ക് വിശദമായി പഠിക്കാം.

തഫ്സീർ

ayatul-kursi-1

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍.

ഈ പ്രസ്താവന അർത്ഥമാക്കുന്നത് അള്ളാഹു അല്ലാതെ ഒരു ദൈവവുമില്ല എന്നാണ്. അവൻ എല്ലാ സൃഷ്ടികളുടെയും/ലോകങ്ങളുടെയും പരമ നാഥനാണ്. കൂടാതെ, അവനല്ലാതെ ആരാധന അർഹിക്കുന്ന യാതൊന്നുമില്ല. സൂറത്തുന്നിസയിൽ അല്ലാഹു പറയുന്നു: [2]

തന്നോട്‌ പങ്കുചേര്‍ക്കപ്പെടുന്നത്‌ അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട്‌ പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ്‌ ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.

ജീവനുള്ള, ശാശ്വതമായത് എന്നതിനർത്ഥം അല്ലാഹു സ്വയം നിലനിൽക്കുന്നവനാണെന്നും (അതായത്, അവൻ സൃഷ്ടിക്കപ്പെട്ടവനല്ല) അവൻ എന്നും ജീവിക്കുന്നവനും  നിലനിൽക്കുന്നവനും, ഒരിക്കലും മരിക്കാത്തവനും, എല്ലാവരെയും എല്ലാറ്റിനെയും പരിപാലിക്കുന്നവനുമാണ് എന്നാണ്. എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ ആവശ്യകതയിൽ നിലകൊള്ളുകയും പൂർണ്ണമായും അവനിൽ ആശ്രയിക്കുകയും ചെയ്യുന്നു, അതേസമയം അവൻ ഏറ്റവും ധനികനാണ്, ഒന്നും ആവശ്യമില്ലാത്തവനാണ്. അവന്റെ ആജ്ഞയും ഇച്ഛയും കൂടാതെ ഒന്നും നിലനിൽക്കില്ല. സൂറത്ത് അർറൂമിൽ അല്ലാഹു പറയുന്നു: [3]

“അവന്‍റെ കല്‍പനപ്രകാരം ആകാശവും ഭൂമിയും നിലനിന്ന്‌ വരുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ”.

ayatul-kursi-2

മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല.

മയക്കത്തിന്റെയോ ഉറക്കത്തിന്റെയോ എല്ലാ അവസ്ഥകൾക്കും അതീതനാണ് അല്ലാഹു. അള്ളാഹുവിന് ഒരിക്കലും അശ്രദ്ധയോ അലംഭാവമോ തന്റെ സൃഷ്ടിയുടെ കാര്യത്തിൽ തെറ്റുപറ്റുകയോ ചെയ്യുകയില്ല. മറിച്ച്, അവൻ അത്യുന്നതനാണ്, ഓരോ ആത്മാവും സമ്പാദിക്കുന്നതിനെ കുറിചച്ചും അറിയുന്നവനാണ്. മയക്കമോ ഉറക്കമോ അവനെ ഒരിക്കലും ബാധിക്കുന്നില്ല എന്നത് അവന്റെ തികഞ്ഞ ഗുണങ്ങളിൽ ഒന്നാണ്. അവന്റെ ശക്തി തികച്ചും തികഞ്ഞതാണ്. സൂറത്ത് ഖാഫിൽ അല്ലാഹു പറയുന്നു: [4]

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല.

ayatul-kursi-3

അവന്റേതാണ്‌ ആകാശഭൂമികളിലുള്ളതെല്ലാം

അല്ലാഹുവിന്റെ ശക്തിക്കും അധികാരത്തിനും കീഴിലുള്ള ദാസന്മാരാണ് എല്ലാ സൃഷ്ടികളും. ഭൂമിയിലും ആകാശത്തിലുമുള്ളതെല്ലാം അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. അവനാണ് ആത്യന്തിക അധികാരി. സൂറത്ത് താ-ഹയിൽ അല്ലാഹു പറയുന്നു: [5]

“അവന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും, അവയ്ക്കിടയിലുള്ളതും, മണ്ണിനടിയിലുള്ളതുമെല്ലാം”.

ayatul-kursi-4

അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌ ?

ന്യായവിധി നാളിൽ അവന്റെ അനുവാദമില്ലാതെ ആർക്കും അവന്റെ സാന്നിധ്യത്തിൽ ശുപാർശ ചെയ്യാൻ കഴിയില്ല. തങ്ങളുടെ വിഗ്രഹങ്ങൾ തങ്ങൾക്കുവേണ്ടി മധ്യസ്ഥത വഹിക്കുമെന്ന് വിജാതീയർ കരുതിയിരുന്നു; അതുകൊണ്ടാണ് അല്ലാഹു അനുവദിച്ചതല്ലാതെ തന്റെ കോടതിയിൽ ഒരു മധ്യസ്ഥതയും പ്രവർത്തിക്കില്ലെന്ന് അല്ലാഹു വിശദീകരിച്ചത്. സൂറ അൽ-അൻബിയയിൽ അല്ലാഹു പറയുന്നു: [6]

“അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല”.

അതേസമയം (അല്ലാഹുവിന്റെ അംഗീകാരത്തോടെ) മുഹമ്മദ് നബി (സ), ചില പ്രവാചകന്മാരും മാലാഖമാരും, ചില മുസ്‌ലിംകളും  മറ്റു ചിലർക്ക് വേണ്ടി ശുപാർശ ചെയ്യും.

അബു ഹുറൈറ(റ) നിവേദനം ചെയ്യുന്നു: [7]

അല്ലാഹുവിന്റെ ദൂതൻ സ) പറഞ്ഞു, “ഓരോ പ്രവാചകനും ഒരു പ്രാർത്ഥനയുണ്ട്, അത് തീർച്ചയായും അല്ലാഹു നിറവേറ്റുന്നു, അല്ലാഹു ആഗ്രഹിക്കുന്നുവെങ്കിൽ, എന്റെ ആ (പ്രത്യേക) പ്രാർത്ഥന എന്റെ അനുയായികൾക്കുള്ള ശുപാർശയായി  ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളിൽ പാലിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു .”

ayatul-kursi-5

അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു.

ഇത് എല്ലാ സൃഷ്ടികളെയും കുറിച്ചുള്ള അവന്റെ പരിപൂർണ്ണമായ അറിവിനെയാണ് സൂചിപ്പിക്കുന്നത്; ഭൂതവും വർത്തമാനവും ഭാവിയും ഉൾപ്പെടെയുള്ള എല്ലാം. സകല ലോകങ്ങളെയും കുറിച്ചുള്ള അല്ലാഹുവിന്റെ അറിവിന്റെ തെളിവാണിത്. സൂറത്ത് താ-ഹയിൽ അല്ലാഹു പറയുന്നു: [8]

“അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവര്‍ക്കാകട്ടെ അതിനെപ്പറ്റിയൊന്നും പരിപൂര്‍ണ്ണമായി അറിയാനാവുകയില്ല.

ayatul-kursi-6

 അവന്റെ അറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്‍ക്ക്‌ സൂക്ഷ്മമായി അറിയാന്‍ കഴിയില്ല”.

അല്ലാഹു അനുവദിച്ചതല്ലാത്ത ഒരു അറിവും ആർക്കും ലഭിക്കുകയില്ല എന്ന വസ്‌തുത ആയത്തിന്റെ ഈ ഭാഗം ഉറപ്പിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ കണികകളെക്കുറിച്ചുമുള്ള അറിവ് അള്ളാഹുന്റെ മാത്രം അതുല്യമായ ഗുണമാണ്.

സൂറത്തുൽ ജിന്നിൽ അല്ലാഹു പറയുന്നു: [9]

“അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ ( ദൂതന്‍റെ ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്‌”.

ayatul-kursi-7

അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു

അക്ഷരാർത്ഥത്തിൽ, അൽ-കുർസി എന്നാൽ “പാദപീഠം” എന്നാണ് അർത്ഥമാക്കുന്നത്, എന്നാൽ ഇവിടെ കുർസി എന്ന പദം അല്ലാഹുവിന്റെ സിംഹാസനത്തെയാണ് പ്രതിനിധീകരിക്കുന്നു. ഷക്കീർ അല്ലെങ്കിൽ ഡോ ഘാലിയെപ്പോലുള്ള ചില ഖുർആൻ വിവർത്തകർ ഇതിനെ ശക്തി അല്ലെങ്കിൽ അറിവ് എന്നും വിളിക്കുന്നു. അവനെ കുറിച്ചുള്ള ആട്രിബ്യൂട്ടുകളുടെ യാഥാർത്ഥ്യം മാനുഷിക യുക്തിക്ക് മുകളിലാണ്. ഈ മഹത്തായ വാക്യം ആകാശങ്ങളിലും ഭൂമിയിലും വ്യാപിച്ചുകിടക്കുന്ന അല്ലാഹുവിന്റെ അസ്തിത്വവും പരമാധികാരവും ശക്തിയും അറിവും വിശദീകരിക്കുന്നു.

ayatul-kursi-8

അവയുടെ സംരക്ഷണം അവന്ന്‌ ഒട്ടും ഭാരമുള്ളതല്ല

ആകാശങ്ങളിലും ഭൂമിയിലും ഉള്ള അല്ലാഹുവിന്റെ ആധിപത്യത്തിലുള്ളവയെ സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും അല്ലാഹുവിന് ഒരു ബുദ്ധിമുട്ടുമില്ല. മറിച്ച്, ഇത് അവന് എളുപ്പമുള്ള കാര്യമാണ്.

ayatul-kursi-9

അവന്‍ ഉന്നതനും മഹാനുമത്രെ.

അല്ലാഹു ഏറ്റവും ഉന്നതനും മഹാനുമാണ്. എല്ലാ ബഹുമാനവും അധികാരവും ശ്രേഷ്ഠതയും അല്ലാഹുവിനല്ലാതെ മറ്റാർക്കുമല്ല. അവൻ അത്യുന്നതനും മഹാനുമാണ്. അവനല്ലാതെ ആരാധനയ്ക്ക് യോഗ്യനായ ഒരു ദൈവവുമില്ല, അവനല്ലാതെ മറ്റൊരു നാഥനും ഇല്ല. സൂറ അൽ-ഇംറാനിൽ അല്ലാഹു പറയുന്നു: [10]

“അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍..”

അങ്ങനെ, അയത്ത് അൽ കുർസി അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചും അവന്റെ പൂർണതയെക്കുറിച്ചും ഒരു സംഗ്രഹ വിവരണമാണ് നൽകുന്നത്.

റഫറൻസ്

  1. Sahih Muslim Book 04, Number 1768
  2. The Quran 04:48 (Surah an-Nisa)
  3. The Quran 30:25 (Surah ar-Rum)
  4. The Quran 50:38 (Surah Qaf)
  5. The Quran 20:06 (Surah Ta-Ha)
  6. The Quran 21:28 (Surah al-Anbiya)
  7. Sahih Bukhari Volume 9, Book 93, Number 566
  8. The Quran 20:110 (Surah Ta-Ha)
  9. The Quran 72:26-27 (Surah al-Jinn)
  10. The Quran 03:18 (Surah al-Imran)

 

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ. ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ, തന്റെ ഒഴിവ് സമയം ഹദിസ്, സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...