നമ്മുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മാറ്റി നിർത്തിയാൽ, നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ നമ്മുടെ അയൽക്കാരാണ്. അതുപോലെ, നമ്മുടെ അയൽവാസികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് മുസ്‌ലിംകൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കടമകളിലും ഉത്തരവാദിത്വങ്ങളിലും ഒന്നാണ്.
പൊതുവായി, നമ്മുടെ ജീവിതത്തിൽ പ്രിയപ്പെട്ട മാതാപിതാക്കളുടെയും മുതിർന്നവരുടെയും ബന്ധുക്കളുടെയും പങ്കിനെയും പ്രാധാന്യത്തെയും കുറിച്ച് നാം ശ്രദ്ധാലുക്കളാണ്. പക്ഷെ, നമ്മുടെ അടുത്ത വീട്ടിൽ താമസിക്കുന്നവരെ നമ്മൾ പലപ്പോഴും മറക്കുന്നു; പലപ്പോഴും നമ്മുടെ സ്വന്തം അയൽവാസികളുടെ അവകാശങ്ങളെ അവഗണിക്കുന്നു.
നമ്മുടെ അയൽക്കാരോട് ആദരവോടെയും ദയയോടെയും പെരുമാറുന്നത് സുന്നത്താണ്, യഥാർത്ഥ മുസ്‌ലിംകൾ എന്ന നിലയിൽ നമ്മുടെ അയൽക്കാരോടുള്ള നമ്മുടെ പെരുമാറ്റം ഐക്യദാർഢ്യത്തിന്റെയും ദയയുടെയും ആയിരിക്കണം.
ഇബ്നു ഉമർ (റ), ആയിഷ (റ) എന്നിവർ റിപ്പോർട്ട് ചെയ്തു: [1]
മുഹമ്മദ് നബി (സ) പറഞ്ഞു: “അയൽക്കാരോട് ദയയും മര്യാദയും പുലർത്തുന്നതിനെക്കുറിച്ച് ജിബ്‌രീൽ എന്നോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു,അദ്ദേഹം അയല്‍വാസിയെ അനന്തരാവകാശിയാക്കുമെന്ന് ഞാന്‍ വിചാരിക്കുവോളം”
വാസ്തവത്തിൽ, ഒരാളുടെ അയൽക്കാരനോട് ചെയ്യേണ്ട നന്മയെ ശരീഅത്തിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്, അത് ഒരാളുടെ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെടുന്നു. അബൂ ശുറൈഹ് (റ) നിവേദനം ചെയ്യുന്നു: [2]
അല്ലാഹുവാണ് സത്യം അവന്‍ സത്യവിശ്വാസിയാവുകയില്ല; അല്ലാഹുവാണ് സത്യം അവന്‍ സത്യവിശ്വാസിയാവുകയില്ല; അല്ലാഹുവാണ് സത്യം അവന്‍ സത്യവിശ്വാസിയാവുകയില്ല.’ അപ്പോള്‍ ആരോ ചോദിച്ചു: ‘ദൈവദൂതരേ, ആരാണവന്‍?’ തിരുമേനി മറുപടി പറഞ്ഞു: ‘തന്റെ ശല്യത്തില്‍നിന്ന് അയല്‍വാസിക്ക് നിര്‍ഭയത്വമില്ലാത്തവന്‍’
ഇസ്‌ലാമിൽ, അയൽക്കാരന് നിരവധി അവകാശങ്ങൾ വകവെച്ചുകൊടുക്കുന്നുണ്ട്, അവയിൽ ചിലത് താഴെ നിങ്ങൾക്കായി പങ്കുവെയ്ക്കുന്നു:
- അദ്ദേഹത്തിന്റെ ആശംസകൾ തിരികെ നൽകുകയും ക്ഷണങ്ങൾ സ്വീകരിക്കുകയും ചെയ്യുക
- അവനെ ഉപദ്രവിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക
- അയൽവാസിയുടെ ഉപദ്രവം സഹിക്കുക
- അവന്റെ ശരിയായ ആവശ്യങ്ങൾ നിറവേറ്റാൻ അവനെ സഹായിക്കുക
- അവന്റെ രഹസ്യങ്ങൾ മറയ്ക്കുകയും അവന്റെ അന്തസ് സംരക്ഷിക്കുകയും ചെയ്യുക.
കൂടാതെ, ഒരു നല്ല മുസ്ലീം ഇനിപ്പറയുന്നവ നിർബന്ധമായും ചെയ്യണം:
- അയൽക്കാരൻ രോഗിയാണെങ്കിൽ സന്ദർശിക്കുക
- അവൻ മരിച്ചാൽ അവന്റെ ശവസംസ്കാരത്തിന് അകമ്പടി സേവിക്കുക
- അവൻ അടിച്ചമർത്തപ്പെട്ടാൽ അവനെ പിന്തുണയ്ക്കുക
- തെറ്റ് ചെയ്യുന്നതിൽ നിന്നും അനുസരണക്കേടിൽ നിന്നും അവനെ പരമാവധി തടയുക
- അവനെ ആശ്വസിപ്പിക്കുന്നതിൽ ഉദാരമനസ്കത പുലർത്തുക
- ആപത്ഘട്ടങ്ങളിൽ അവനെ സഹായിക്കുക
- ആപത്ഘട്ടങ്ങളിൽ അവനു സാന്ത്വനമേകുക
- സന്തോഷ നിമിഷങ്ങളിൽ അവനെ അഭിനന്ദിക്കുക
- അവനും അവന്റെ കുടുംബത്തിനും സത്യസന്ധമായ ഉപദേശം നൽകുക
- പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് അവൻ അജ്ഞനാണെങ്കിൽ ദയയോടെ അവനെ പ്രബോധിപ്പിക്കുക
- അവൻ ഇല്ലെങ്കിൽ അവന്റെ വീടിന്റെ കാവലാവുക
- അവന്റെ സ്വകാര്യതയും സ്വകാര്യ ഇടവും മാനിക്കുക.
അതിനാൽ, മുസ്‌ലിംകൾ എന്ന നിലയിൽ, നമ്മുടെ അയൽക്കാരോടുള്ള കടമകളെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം, കൂടാതെ ആവശ്യമുള്ള സമയങ്ങളിൽ സഹായഹസ്തം നീട്ടാൻ തയ്യാറായിരിക്കുകയും വേണം. ഇബ്‌നു അബ്ബാസ് (റ) ഇബ്‌നു അസ്-സുബൈറിനോട് (റ) വിവരിച്ചത് പോലെ: [3]
“അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറു നിറയ്ക്കുന്ന ഒരു മനുഷ്യൻ വിശ്വാസിയല്ല” എന്ന് പ്രവാചകൻ (സ) പറയുന്നത് ഞാൻ കേട്ടു.
റഫറൻസ്
- Sahih Bukhari Vol 08, Book 73, Hadith 44
- Sahih Bukhari Vol 08, Book 73, Hadith 45
- al-Adab al-Mufrad Book 06, Hadith 112