അസ്തഗ്ഫിറുല്ലാഹ്: അല്ലാഹുവിനോട് പാപമോചനം തേടൽ
Islam

അസ്തഗ്ഫിറുല്ലാഹ്: അല്ലാഹുവിനോട് പാപമോചനം തേടൽ

അല്ലാഹുവിൽ നിന്നും പാപമോചനം തേടുകയെന്നതാണ് ഇസ്തിഗ്ഫാർ കൊണ്ട് അർത്ഥമാക്കുന്നത്. “അസ്തഗ്ഫിറുള്ള” എന്ന അറബി പദത്തിന്റെ അർത്ഥം “ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു” എന്നാണ്.

മുഹമ്മദ് നബി (സ) അൽ-ഇൻസാൻ അൽ-കാമിൽ ആയിരുന്നു, അതായത് ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യൻ! എന്നിട്ടും തിരു നബി ദിവസവും പലതവണ അല്ലാഹുവിനോട് പാപമോചനം തേടാറുണ്ടായിരുന്നു. [1] വ്യക്തമായും, അല്ലാഹുവിനോട് പാപമോചനം തേടുകയെന്നത് നാം പതിവായി ചെയ്യേണ്ട കാര്യമാണ്.

“അസ്തഗ്ഫിറുല്ലാഹ്” പാരായണത്തിന്റെ പ്രാധാന്യം

ചോദ്യം, അല്ലാഹുവിനോട് ആവർത്തിച്ച് പാപമോചനം തേടേണ്ടതിന്റെ കാരണമെന്താണ്?

മനുഷ്യരായ നമ്മൾ അപൂർണ ജീവികളാണ്. നമ്മൾ തെറ്റുകൾ വരുത്തുന്നു, തെറ്റിൽ വീഴുന്ന നമ്മൾ പലപ്പോഴും വഴിതെറ്റുന്നു. ചിലപ്പോൾ, നമ്മൾ അറിയാതെ പോലും തെറ്റുകൾ വരുത്തിയേക്കാം! മറ്റുചിലപ്പോൾ, നല്ലത് ചെയ്യാൻ പരമാവധി ശ്രമിക്കുമ്പോൾ, നാം ദോഷം വരുത്തിയേക്കാം. ഈ സാഹചര്യങ്ങളിലെല്ലാം പാപമോചനത്തിനായി അല്ലാഹുവിലേക്ക് തിരിയുന്നത് നല്ലതാണ്. അവൻ ആത്യന്തികമായി ക്ഷമിക്കുന്നവനാണ്, അവന്റെ സഹായത്താൽ മാത്രമേ നമ്മുടെ തെറ്റുകളെ മറികടക്കാൻ കഴിയൂ.

ഒരാളുടെ എല്ലാ പ്രാർത്ഥനകളും യാഥാർത്ഥ്യമാകുന്നതിന് പാപമോചനം തേടുന്നത് പ്രയോജനകരമാണ്. തഫ്സീർ അൽ-ഖുർതുബിയിൽ ഇത് പരാമർശിച്ചിരിക്കുന്നു: [2]

നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക, തീർച്ചയായും അവൻ പൊറുക്കുന്നവനാണ്. അവൻ നിങ്ങൾക്ക് സമൃദ്ധമായി മഴ പെയ്യിക്കും. നിങ്ങൾക്ക് സമ്പത്തും സന്താനങ്ങളും വർദ്ധിപ്പിക്കുകയും, നിങ്ങൾക്ക് തോട്ടങ്ങൾ നൽകുകയും, നിങ്ങൾക്ക് നദികൾ നൽകുകയും ചെയ്യും.

അഞ്ചാമത്തെ കലിമ

അഞ്ചാമത്തെ കലിമാ ഇസ്തിഗ്ഫാർ പാപമോചനം തേടാൻ മനോഹരമായ വാക്കുകൾ നൽകുന്നു. അറബിയിൽ അത്  ഇപ്രകാരമാണ്:

Fifth Kalimah Istighfar | Reciting Astaghfirullah

 

ഇംഗ്ലീഷ് പരിഭാഷ:

ഞാൻ അറിഞ്ഞോ അറിയാതെയോ രഹസ്യമായോ പരസ്യമായോ ചെയ്ത എല്ലാ പാപങ്ങളിൽ നിന്നും എന്റെ രക്ഷിതാവായ അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു, എനിക്കറിയാവുന്ന പാപത്തിൽ നിന്നും അറിയാത്ത പാപത്തിൽ നിന്നും ഞാൻ അവനിലേക്ക് തിരിയുന്നു. തീർച്ചയായും നീ, മറഞ്ഞിരിക്കുന്ന കാര്യങ്ങൾ അറിയുന്നവനും തെറ്റുകൾ മറച്ചുവെക്കുന്നവനും പാപങ്ങൾ പൊറുക്കുന്നവനുമാകുന്നു. അത്യുന്നതനും മഹാനുമായ അല്ലാഹുവിൽ നിന്നല്ലാതെ യാതൊരു ശക്തിയുമില്ല.

ഇമാം ഹൻബലും (റ) റൊട്ടി കച്ചവടക്കാരനും

ഒരിക്കൽ ഇമാം അഹ്മദ് ഇബ്നു ഹൻബൽ (റ) യാത്ര ചെയ്യുകയായിരുന്നു. ഒടുവിൽ, അദ്ദേഹം ഒരു പട്ടണത്തിൽ ഇറങ്ങി. അനാവശ്യമായ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാതിരിക്കാൻ അദ്ദേഹം തന്റെ വ്യക്തിത്വം ആരോടും വെളിപ്പെടുത്തിയില്ല. പട്ടണത്തിൽ ആരെയും അറിയിക്കാതെ, പ്രാദേശത്തെ ഒരു മസ്ജിദിലേക്ക് രാത്രി വിശ്രമിക്കാനായി അദ്ദേഹം പോയി.

എന്നാൽ, മസ്ജിദ് സൂക്ഷിപ്പുകാരന് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല. മസ്ജിദിന്റെ പരിസരത്ത് നിന്നും ഒഴിയാൻ അദ്ദേഹം ഇമാം ഹൻബാലിനോട് അഭ്യർത്ഥിച്ചു. മസ്ജിദിൽ നിന്ന് വളരെ അകലെയല്ലാത്ത ഒരു ബേക്കറിക്കാരൻ ഈ രംഗം കണ്ടു. ഇമാമിനോട് സഹതാപം തോന്നിയ അയാൾ രാത്രി തന്റെ ബേക്കറിയിൽ തങ്ങാൻ ഇമാം ഹൻബാലിനെ ക്ഷണിച്ചു. ഇമാം ആ ക്ഷണം സ്വീകരിച്ചു.

അയാൾ ബേക്കറിയിലായിരിക്കുമ്പോൾ,  പലപ്പോഴും “അസ്തഗ്ഫിറുല്ലാഹ്” ചൊല്ലുന്നത് ഇമാം ഹൻബാൽ നിരീക്ഷിച്ചു. അടുത്ത ദിവസം രാവിലെ, “അസ്തഗ്ഫിറുല്ലാഹ്” നിരന്തരം പാരായണം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനങ്ങൾ നേടിയിട്ടുണ്ടോ എന്ന് അദ്ദേഹം കടക്കാരനോട് ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “അല്ലാഹുവാണേ! ഞാൻ നടത്തിയ ദുആകളിൽ (അല്ലാഹുവിനോടുള്ള പ്രാർത്ഥന) ഉത്തരം ലഭിക്കാത്തത് ഒരറ്റ കാര്യത്തിന് മാത്രമാണ്.”

“അതെന്താണ് (ഉത്തരമില്ലാത്ത) ദുആ?” ഇമാം ചോദിച്ചു.

“പ്രശസ്ത ഇമാം അഹ്മദ് ഇബ്നു ഹൻബലിനെ കാണാൻ!” എന്നായിരുന്നു മറുപടി.

അത് കേട്ടപ്പോൾ, ഇമാം അയാൾക്ക് സ്വയം പരിചയപ്പെടുത്തി, “അസ്തഗ്ഫിറുല്ലാഹ്” പാരായണം ചെയ്തതിന്റെ പുണ്യം കാരണം അയാളുടെ എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം ലഭിച്ചുവെന്ന് അറിയിക്കുകയും ചെയ്‌തു.

ഉപസംഹാരം

അങ്ങനെ, സ്ഥിരമായി അസ്താഗ്ഫിറുല്ലാഹ് പാരായണം ചെയ്യുന്നതിനും അല്ലാഹുവിനോട്  പാപമോചനം തേടുന്നതിനും ധാരാളം ഗുണങ്ങളുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. കൂടാതെ, അല്ലാഹുവിനോട് ക്ഷമ ചോദിക്കുന്നത് അവന് വളരെ ഇഷ്ടമാണെന്ന് നാം മനസ്സിലാക്കണം. അനസ് ബിൻ മാലിക് (റ) ഉദ്ധരിക്കുന്നു: [3]

അല്ലാഹുവിന്റെ ദൂതർ (സ) പറഞ്ഞു, “നിങ്ങളിൽ ആരെങ്കിലും മരുഭൂമിയിൽ നഷ്ടപ്പെട്ട തന്റെ ഒട്ടകത്തെ കണ്ടെത്തുന്നതിൽ സന്തോഷിക്കുന്നതിനേക്കാൾ അല്ലാഹു തന്റെ അടിമയുടെ പശ്ചാത്താപത്തിൽ സന്തുഷ്ടനാണ്.”

തൽഫലമായി, നമുക്ക് കഴിയുന്നത്ര തവണ നാം അല്ലാഹുവിനോട് പാപമോചനം തേടണം. നമ്മൾ പൂർണതയുള്ളവരല്ല, എന്നാൽ അല്ലാഹുവിന്റെ സഹായത്താൽ നമുക്ക് പുരോഗതിക്കായി പരിശ്രമിക്കാം. കഴിയുന്നത്ര അസ്തഗ്ഫിറുല്ലാഹ് ചൊല്ലുന്ന ശീലം വളർത്തിയെടുക്കാൻ നമുക്കെല്ലാവർക്കും ശ്രമിക്കാം.

റഫറൻസ്

  1. Sahih Bukhari Volume 8, Book 75, Number 39
  2. Tafsir al-Qurtubi 18:301-302
  3. Sahih Bukhari Volume 8, Book 75, Number 321

നൈമ ഷെയ്ക്ക്

ഒരു ഫാർമസി അസിസ്റ്റന്റായി പ്രവർത്തിക്കുന്ന നൈമ ഷെയ്ഖ് ഇസ്ലാമിനെ കുറിച്ച് പഠിക്കുന്ന വിദ്യാർത്ഥി കൂടിയാണ്. ഖുർആൻ, സീറ, അറബി എന്നിവയിൽ സർവകലാശാലാ തലത്തിൽ നിരവധി ഇസ്ലാമിക കോഴ്സുകൾ അവർ പൂർത്തിയാക്കിയിട്ടുണ്ട്. "ഖുർആനിക് സുറാസ്: ഫൺ ആൻഡ് ഈസി ഗൈഡ് ടു ദി ഇംഗ്ലീഷ് ട്രാൻസ്ലേഷൻ ഓഫ് ദി നെയിംസ് ഓഫ് ദി ഖുർആനിക് സുറാഹ്സ്" എന്ന കുട്ടികളുടെ ആക്ടിവിറ്റി പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് അവർ.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...