അൽ-കൗസർ സൂറത്തിന്റെ പരിഭാഷയും തഫ്സീറും
Islam

അൽ-കൗസർ സൂറത്തിന്റെ പരിഭാഷയും തഫ്സീറും

വിശുദ്ധ ഖുർആനിലെ 108-ാമത്തെ സൂറത്താണ്  അൽ-കൗസർ അഥവാ “സമൃദ്ധി”. വെറും മൂന്ന് ആയത്തുകൾ മാത്രം അടങ്ങുന്ന ഒരു ഏറ്റവും ചെറിയ സൂറത്താണ്  അൽ-കൗസർ.

വേദനാജനകമായ സംഭവങ്ങളും ശത്രുക്കളിൽ നിന്ന് നിരവധി പരിഹാസങ്ങളും പ്രവാചകൻ മുഹമ്മദ് നബി (സ) നേരിട്ട ഘട്ടത്തിൽ അദ്ദേഹത്തെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് അൽ-കൗസർ സൂറത്ത് അല്ലാഹു ഇറക്കിയത്.

ഈ ലേഖനം അറബി പാഠത്തോടപ്പം അൽ-കൗസർ സൂറത്തിന്റെ പൂർണ്ണ വിവർത്തനവും തഫ്സീറും നിങ്ങളുടെ മുമ്പിൽ പങ്കുവെക്കുന്നു.

സൂറ അൽ-കൗസറിന്റെ പരിഭാഷയും തഫ്സീറും

ആദ്യം, സൂറ അൽ-കൗസറിന്റെ മുഴുവൻ അറബി ഭാഗം:

surah-kawthar-full-arabic

വിവർത്തനം

1   തീർച്ചയായും! നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.

2  ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യു

3  തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).

ഇനി, സൂറ അൽ-കൗസറിന്റെ തഫ്സീറിലേക്ക്.

തഫ്സീർ

surah-kawthar-ayah-01-arabic22

1  തീർച്ചയായും! നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു;

“കൗസർ” എന്ന പദം “കസ്രാത്ത്” എന്ന വാക്കിൽ നിന്ന് ഉരുത്തിറിഞ്ഞതാണ്, അത് ‘സമൃദ്ധി’ എന്ന് അർത്ഥമാക്കുന്നത്; അതായത്, നന്മയുടെയും ആത്മീയ നേട്ടങ്ങളുടെയും അനുഗ്രഹങ്ങളുടെയും സമൃദ്ധി. അത്തരം സമൃദ്ധി പരിധിയില്ലാത്തതാണ്. ഈ ആയത്തിൽ, അല്ലാഹു പ്രവാചകൻ മുഹമ്മദ് (സ)ക്ക് അത്തരം സമൃദ്ധികളുടെ സന്തോഷവാർത്ത നൽകി.

ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു: [1]

‘അൽ-കൗസർ’ എന്ന വാക്കിന്റെ അർത്ഥം അല്ലാഹു അദ്ദേഹത്തിന് (മുഹമ്മദ് നബി)ക്ക് നൽകിയ സമൃദ്ധമായ നേട്ടങ്ങളാണ്.

പ്രവാചകന്റെ (സ) നിശ്ചയദാർഢ്യത്തെ ശക്തിപ്പെടുത്തുകയും മുസ്‌ലിം സമൂഹത്തിന്റെ ദൃഢനിശ്ചയം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ വാക്യത്തിന്റെ ഉദ്ദേശ്യം. സൂറത്ത് ദുഹാ ഉദ്ധരിക്കുന്നു: [2]

“വഴിയെ നിനക്ക്‌ നിന്‍റെ രക്ഷിതാവ്‌ ( അനുഗ്രഹങ്ങള്‍ ) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്”

surah-kawthar-ayah-02-arabic

  ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.

അത്തരം സമൃദ്ധി നൽകാൻ അള്ളാഹുവിന് മാത്രമേ കഴിയൂ, അതിനാൽ അവനോട് മാത്രമേ  നിങ്ങൾ നന്ദി പറയാവൂ. നാം അചഞ്ചലരായി നിലകൊള്ളണമെന്ന് ഈ ആയത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു: നമ്മുടെ പ്രാർത്ഥനകൾ അല്ലാഹുവിന് വേണ്ടി മാത്രമാണ്, നമ്മുടെ ത്യാഗങ്ങളും അവനുവേണ്ടി മാത്രമുള്ളതാണ്, അത് സ്വയം നിർമ്മിച്ച ദൈവങ്ങളെ ആരാധിക്കുന്ന ബഹുദൈവാരാധനയ്ക്ക് വിരുദ്ധമായ രീതിയാണ്.

സൂറത്തുൽ അനാമിൽ അല്ലാഹു പറയുന്നു: [3]

പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.

surah-kawthar-ayah-03-arabic

3   തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).

ഈ ചെറിയ സൂറത്തിലെ അവസാന ആയത്തിൽ, മുഹമ്മദ് നബി (സ) ‘അബ്താർ’ അതായത് ‘പിൻതലമുറയില്ലാത്തവൻ’ (ആൺ സന്തതിയില്ലാത്തവൻ)’ ആണെന്ന് പറഞ്ഞിരുന്ന വിജാതീയരുടെ തലവന്മാർ നടത്തിയ പരിഹാസങ്ങളെ പരാമർശിക്കുന്നു. തന്റെ എല്ലാ പുത്രന്മാരുടെയും മരണം അകാല മരണമായതിനാൽ മുഹമ്മദ് നബി (സ)യെ ഭാവി തലമുറകൾ ഓർക്കുകയില്ലെന്ന് അവർ അവകാശപ്പെടാറുണ്ടായിരുന്നു.

തീർച്ചയായും, അത്തരം പരിഹാസങ്ങളും പരാമർശങ്ങളും വിജാതീയ മേധാവികളുടെ അജ്ഞതയല്ലാതെ മറ്റൊന്നും കാണിക്കുന്നില്ല. പ്രവാചകൻ മുഹമ്മദ് നബി (സ) ഓർമ്മിക്കപ്പെടുക മാത്രമല്ല, വരും തലമുറകൾക്ക് ഒരു മാതൃകയായി നിലനിൽക്കുമെന്ന് അല്ലാഹു ഉറപ്പാക്കി.

റഫറൻസ്

  1. Sahih Bukhari Vol 8, Book 76, Hadith 580
  2. The Quran 93:05 (Surah ad-Duhaa)
  3. The Quran 06:162 (Surah al-Anam)

അംജും അറ

മുസ്ലിം മെമ്മോയുടെ സഹസ്ഥാപകയും എഡിറ്ററുമാണ് അംജും അറ. ഒരു ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിക്കുന്ന അവർ , തന്റെ ഒഴിവ് സമയം ഹദിസ്, സുന്നത്ത് എന്നിവ വായിക്കാനും പിന്തുടരാനും ഇഷ്ടപ്പെടുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...