അൽ-കാഫിറൂൻ സൂറത്തിന്റെ വിവർത്തനവും പരിഭാഷയും
Islam

അൽ-കാഫിറൂൻ സൂറത്തിന്റെ വിവർത്തനവും പരിഭാഷയും

വിശുദ്ധ ഖുർആനിലെ 109-ാമത്തെ സൂറത്താണ് സൂറ അൽ-കാഫിറൂൻ. മക്കയിലെ ബഹുദൈവാരാധകരാൽ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന വേദനാജനകമായ വേളയിലാണ് മക്കയിൽവെച്ച് ഈ സൂറത്ത് അല്ലാഹു ഇറക്കുന്നത്.

ഈ ലേഖനം സൂറത്തിന്റെ മുഴുവൻ അറബി പാഠവും ഇംഗ്ലീഷ് പരിഭാഷയും തഫ്സീറും വിവരിക്കുന്നു.

ആദ്യമായി, സൂറ അൽ-കാഫിറൂന്റെ പൂർണ്ണമായ അറബി പാഠം ഇതാ:

surah-al-kafirun-full-arabic

വിവർത്തനം!

1   ( നബിയേ) പറയുക: അവിശ്വാസികളേ

2  നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല

3  ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

4  നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

5  “ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

6  “നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും. 

തഫ്സീർ

മുഹമ്മദ് നബി (സ) പലപ്പോഴും പ്രാർത്ഥനക്കിടയിൽ  അൽ-കാഫിറൂൺ സൂറത്തുൽ ഇഖ്‌ലാസിനൊപ്പം പാരായണം ചെയ്യാറുണ്ടായിരുന്നു. അതിനാൽ, സൂറ അൽ-കാഫിറൂനും സൂറ അൽ-ഇഖ്‌ലാസും അൽ-ഇഖ്‌ലസൈൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ആദ്യത്തെ ആയത്തിൽ, “പറയുക: അവിശ്വാസികളേ!” എന്ന പ്രയോഗത്തിലൂടെ ലോകമെമ്പാടുമുള്ള എല്ലാ അവിശ്വാസികളെയും പരാമർശിക്കാൻ കഴിയും, എന്നിരുന്നാലും ഖുറൈശികളിലെ വിജാതീയർ ഒരു വർഷത്തേക്ക് തങ്ങളുടെ വിഗ്രഹങ്ങളെ ആരാധിക്കാൻ പ്രവാചകനോട്‌ ആവശ്യപ്പെട്ടപ്പോഴാണ് അല്ലാഹുവിന്റെ ദൂതന് (സ) ഈ സൂറത്ത് പ്രത്യേകം വെളിപ്പെടുത്തിയത്. അങ്ങനെ ആരാധിക്കുകയാണെങ്കിൽ വരുന്ന വർഷം അല്ലാഹുവിനെ ആരാധിക്കുമെന്ന്  വിജാതീയർ പ്രസ്താവനയിറക്കി. ആ ഘട്ടത്തിലാണ്, വ്യാജ വിഗ്രഹങ്ങളെയും ബഹുദൈവാരാധനയെയും നിരസിക്കാൻ സൂറ അൽ-കാഫിറൂൻ അവതരിച്ചത്. അതിനാൽ ഈ സൂറത്ത് ശിർക്കിൽ നിന്നുള്ള മോചനം പ്രഖ്യാപിക്കലും വിശ്വാസികളുടെ ഹൃദയ ശുദ്ധീകരണത്തിനുള്ള മാർഗവുമാണ്.

ഈ സൂറത്തിലെ രണ്ട്‌ മുതൽ അഞ്ച് വരെയുള്ള ആയത്തുകൾ നമ്മോട് പറയുന്നത്, ഏക പരമാത്മാവായ അല്ലാഹുവിനെയല്ലാതെ മറ്റൊരു വസ്തുവിനെയും ഞങ്ങൾ ആരാധിക്കുകയില്ല എന്ന് അവിശ്വാസികളെ അറിയിക്കാനാണ്. മുസ്‌ലിംകൾ എന്ന നിലയിൽ, നാം അല്ലാഹുവിനെ മാത്രമേ ആരാധിക്കുന്നുള്ളൂ. പങ്കാളികളെയോ  അര്‍ദ്ധദേവനനെയോ അല്ലാഹുവുമായി ബന്ധപ്പെടുത്താൻ ശ്രമിക്കരുത്.

Surah al-Kafirun

അവസാനമായി, സൂറ അൽ-കാഫിറൂനിലെ ആറാമത്തെ ആയത്ത്, ഇമാം അഷ്-ഷാഫി (റ) വിന്റെ അഭിപ്രായത്തിൽ, ഇസ്ലാമിക ഏകദൈവ വിശ്വാസത്തിന്റെ സ്ഥിരീകരണമാണ്. ചുരുക്കത്തിൽ, ഇസ്ലാം ആത്യന്തികമായ ഏകദൈവ വിശ്വാസമാണ്, കാരണം സമാനതകളില്ലാത്തവനാണ് അള്ളാഹു എന്ന ഏക ദൈവം. മാത്രമല്ല, അന്തിമ ആയത്തിലൂടെ വിശ്വാസവും അവിശ്വാസവും തമ്മിലുള്ള വ്യത്യാസം ഒരിക്കൽ കൂടി ഉറപ്പിക്കപ്പെടുന്നു- “നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം.”

ഫാത്തിമ യൂനിസ്

കാനഡയിലെ ഒരു ഐസ് ഹോക്കി താരമാണ് ഫാത്തിമ യൂനിസ്. അവർ പലപ്പോഴും മഹത്തായ ചരിത്രപുരുഷന്മാരുടെ, പ്രത്യേകിച്ച് പ്രവാചകന്മാരുടെ ജീവചരിത്രങ്ങൾ ഏഴുതുകയും പഠിക്കുകയും ചെയ്യുന്നു.

നിങ്ങൾക്കായി ശുപാർശ ചെയ്‌തിരിക്കുന്നു...