ബർമിംഗ്ഹാം സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ റേഡിയോകാർബൺ വിശകലനത്തിന്റെ സഹായത്തോടെ ഒരു പഴയ ഖുറാൻ കയ്യെഴുത്തുപ്രതിയുടെ കാലപ്പഴക്കം കണ്ടെത്തുകയുണ്ടായി. വാസ്തവത്തിൽ ഈ പ്രത്യേക കൈയെഴുത്തുപ്രതി എക്കാലത്തെയും പഴക്കമുള്ള ഒന്നാണ്! ഒരു തോല്‍ക്കടലാസിൽ എഴുതപ്പെട്ട ഈ ഖുർആൻ സൂക്തങ്ങൾ 568 നും 645 CE നും ഇടയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
മുഹമ്മദ് നബി (സ) യുടെ ജീവിതകാലഘട്ടം CE 570 മുതൽ 632 വരെയായിരുന്നു എന്ന് പരിഗണിക്കുമ്പോൾ , ഈ ഖുറാൻ കൈയെഴുത്തുപ്രതി പ്രവാചകന്റെ ജീവിതകാലത്തേതാകാം എന്നാണ് അനുമാനിക്കപ്പെടുന്നത്. ആ നിലക്ക്, കണ്ടെത്തിയ ഖുറാൻ വാക്യങ്ങൾ എഴുതിയത് പ്രവാചകന്റെ ഒരു അനുചരനോ അല്ലെങ്കിൽ അത്തരത്തിലുള്ള ഒരാളുടെ വിദ്യാർത്ഥിയോ ആയിരിക്കാനുള്ള സാധ്യത ബലപ്പെടുത്തുന്നു. മികച്ച രീതിയിലാണ് കാലിഗ്രാഫിയും അക്ഷരങ്ങളും ഉള്ളത്, സ്വഭാവികമായും പരിചയസമ്പന്നനായ ഒരു വ്യക്തിയുടെ സൃഷ്ടിയാണെന്ന് ഇത് തെളിയിക്കുന്നു.
നിങ്ങൾക്ക് ബർമിംഗ്ഹാം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ കൂടുതൽ വായിക്കാം, അല്ലെങ്കിൽ താഴെയുള്ള വീഡിയോ കാണാം:
എങ്കിൽ ഈ “പുതിയതായി കണ്ടെത്തിയ” പഴയ ഖുറാൻ കൈയെഴുത്തുപ്രതി നമ്മോട് എന്താണ് പറയുന്നത്?
കൈയെഴുത്തുപ്രതി: ഒറ്റനോട്ടത്തിൽ
കൈയെഴുത്തുപ്രതിയുടെ രണ്ട് ഭാഗങ്ങളിൽ മഷി ഉപയോഗിച്ച് വ്യക്തമായി വായിക്കാവുന്ന അറബിക് ഹിജാസി ലിപിയിലാണ് എഴുതിയിരിക്കുന്നത്.18 മുതൽ 20 വരെയുള്ള സൂറത്തുകളുടെ ഭാഗങ്ങളാണ് അടങ്ങിയിരിക്കുന്നത്.
കൈയെഴുത്തുപ്രതി പ്രാദേശിക അറബി സംസാരിക്കുന്നവർക്കും വായനക്കാർക്കും വേണ്ടിയുള്ളതാകാമെന്നതിനാൽ, സ്വരാക്ഷരങ്ങൾക്കായി പ്രത്യേക ഡയാക്രിറ്റിക്കൽ അടയാളങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല, പക്ഷേ വ്യഞ്ജനാക്ഷരങ്ങൾ ചരിഞ്ഞ ഡാഷുകളാൽ അടയാളപ്പെടുത്തിയിരിക്കുന്നത് വ്യക്തമായി കാണാം.
ഖുർആനിക അക്ഷരങ്ങളുടെ ഈ പഴയ പ്രതി നമുക്ക് നിരവധി സന്ദേശങ്ങൾ പകർന്നു നൽകുന്നു.
1 ഇസ്ലാം വിരുദ്ധരുടെ വാദം പൊളിയുന്നു
ഇസ്ലാം വിരുദ്ധർ കാലങ്ങളായി ഉയർത്തുന്ന തെറ്റായ വാദമാണ് മുഹമ്മദ് നബി (സ) യുടെ കാലഘട്ടത്തിനു ശേഷമാണ് ഖുറാൻ ഉത്ഭവിച്ചതെന്ന്. മാത്രമല്ല, ഖുറാൻ ഓരോ കാലത്തും മാറ്റങ്ങൾക്ക് വിധേയമായതായി അവർ അവകാശപ്പെടുന്നു.
അത്തരം പരിഹാസ്യമായ ആരോപണങ്ങൾ തീർച്ചയായും അടിസ്ഥാനരഹിതമാണ്. ബിർമിംഗ്ഹാം സർവകലാശാലയിലെ ഈ പുതിയ കണ്ടെത്തൽ ലോകമെമ്പാടുമുള്ള ഇസ്ലാമിക വിരുദ്ധർക്ക് മുഖത്തേറ്റ കനത്ത പ്രഹരമാണ്.

2 ഖുറാൻ കലർപ്പില്ലാത്തതാണ്
ഈ കൈയെഴുത്തുപ്രതി ഖുർആനിക വെളിപാട് തുടർന്നുകൊണ്ടിരുന്ന കാലഘട്ടത്തിലേതാണ് (അതായത്, മുഹമ്മദ് നബിയുടെ ജീവിതകാലം)എന്ന കണ്ടെത്തൽ ഖുർആനിന്റെ ആധികാരികത സംശയാതീതമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു.
തീർച്ചയായും, മുസ്‌ലിംകളായ നമുക്കത് ആദ്യ ദിവസം മുതൽ അറിയാം. എന്നാൽ ഒരു ശകലം പോലും സംശയമുള്ള ആർക്കും ഈ പുതിയ കൈയെഴുത്തുപ്രതിയോ സനായിൽ കണ്ടെത്തിയ ഏഴാം നൂറ്റാണ്ടിലെ ഖുറാൻ പതിപ്പോ അല്ലെങ്കിൽ സമർഖന്ദിലെ 800-ഓളം CE ഖുറാൻ കൈയെഴുത്തുപ്രതിയോ ഇന്നത്തെ പതിപ്പുമായി താരതമ്യം ചെയ്യാൻ മടിക്കേണ്ടതില്ല.

അതെ, ഖുറാൻ കൂട്ടിച്ചേർക്കലുകൾക്ക് അതീതമാണ്.
3 മനപാഠമാക്കൽ എന്ന ആശയം
നൂറ്റാണ്ടുകളായി ഇസ്ലാമിക പണ്ഡിതന്മാർ മനുഷ്യ മസ്തിഷ്കത്തിന്റെ ശക്തി മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക രീതികൾ ഉപയോഗിച്ചു ലഭ്യമായ ഡാറ്റകൾ ശേഖരിച്ച് സംരക്ഷിക്കാനുള്ള സംവിധാനം ആക്കാലത്ത് അപ്രാപ്യമായതിനാൽ, ഖുർആനും മറ്റ് പ്രധാനപ്പെട്ട അറിവുകളും സംരക്ഷിക്കുന്നതിനായി, ഇസ്ലാമിക പണ്ഡിതന്മാർ അവർക്ക് അറിയാവുന്ന ഒരേയൊരു പരിധിയില്ലാത്ത സംഭരണ ഓപ്ഷനിലേക്ക് തിരിഞ്ഞു – അതായിരുന്നു മനുഷ്യ മസ്തിഷ്കം.
ഖുറാൻ മനഃപാഠമാക്കുന്നത് ഒരു പ്രത്യേക പഠന ശാഖയാണ്, നൂറ്റാണ്ടുകളായി, ഇസ്ലാമിക പണ്ഡിതന്മാർ ഖുർആനിന്റെ പൂർണ്ണമായ പാഠം, ഓരോ സൂക്ഷ്മ തലങ്ങളും പരിഗണിച്ചു മനഃപാഠമാക്കിയിട്ടുണ്ട്.
തീർച്ചയായും, ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കാൽക്കുലേറ്ററുകളുടെയും കമ്പ്യൂട്ടറുകളുടെയും ഉപയോഗം പോലെയുള്ള ബാഹ്യ സാങ്കേതികവിദ്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നിരുന്നാലും, മനഃപാഠത്തിന്റെ ശക്തി യുഗങ്ങളായി ഖുർആനെ സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

4 നമ്മുടെ പൈതൃകം അമുസ്‌ലിംകളുടെ കയ്യിലാണ്.
ഇപ്പോൾ ഉയരേണ്ട ചോദ്യം ഇതാണ്: ഖുർആനിന്റെ വിലയേറിയതും പഴയതുമായ ഒരു കൈയെഴുത്തുപ്രതി ബിർമിംഗ്ഹാമിൽ എന്താണ് ചെയ്യുന്നത്? സമ്മതിക്കുന്നു, ഖുറാൻ ലോകമെമ്പാടും ലഭ്യമാണ്, ഒരു കൂട്ടം മുസ്‌ലിംകൾ എന്നതിലുപരി എല്ലാ മനുഷ്യരാശിക്കും ഒരു സന്ദേശമാണ് അത് , എന്നാൽ ഇന്ന് ഇസ്‌ലാമിക പൈതൃകം അമുസ്‌ലിംകൾ ക്യൂറേറ്റ് ചെയ്യുന്നത് എന്തുകൊണ്ട്?
ഒരു സമൂഹമെന്ന നിലയിലും നാഗരികതയെന്ന നിലയിലും സ്വന്തം പൈതൃകത്തെ പരിപാലിക്കാൻ കഴിയാത്തവിധം ബൗദ്ധികരംഗത്ത് നാം അലസരായി മാറിയിട്ടുണ്ടോ?
അതിന് ആർക്കും നേരിട്ടുള്ള ഉത്തരം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഏതായാലും, അത് ലോകത്തിന്റെ ഏതു ഭാഗത്തുതന്നെയായാലും, ഖുർആനിന്റെ ആധികാരികത ഉറപ്പുനൽകുന്നു. ഖുർആൻ 15:09 (സൂറത്തുൽ ഹിജ്ർ) ൽ അല്ലാഹു പറഞ്ഞതുപോലെ:
“തീർച്ചയായും നാം തന്നെയാണ് ഖുർആൻ അവതരിപ്പിച്ചത്, തീർച്ചയായും നാം തന്നെ അതിന്റെ സംരക്ഷകനായിരിക്കും”